17th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 17 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ജൂണിൽ സ്ലോവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ് (ഫസ്റ്റ് ക്ലാസ്) ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
നരേന്ദ്രമോദി
■ സ്ലോവാക്യൻ സന്ദർശനത്തിനിടെ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ വെച്ചാണ് പ്രധാനമന്ത്രിക്ക് ഈ പുരസ്കാരം ലഭിച്ചത്.
■ സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി ആണ് അദ്ദേഹത്തിന് ഈ പരമോന്നത ബഹുമതി സമ്മാനിച്ചത്.
■ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
■ ഒരു വിദേശ രാജ്യം നരേന്ദ്ര മോദിക്ക് നൽകുന്ന 33-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.

CA-002
2026 ജൂണിൽ റബ്ബർ ബോർഡ് ചെയർമാനായി നിയമിതനായത് ആരാണ് ?
എൻ.ഹരി
■ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് മൂന്ന് വർഷത്തെ കാലാവധിയിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്.
■ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (ആനിക്കാട്) സ്വദേശിയായ എൻ. ഹരി നിലവിൽ ബിജെപിയുടെ മധ്യമേഖലാ പ്രസിഡന്റാണ്.
■ ദീർഘകാലമായി ഐ.എ.എസ് ഉദ്യോഗസ്ഥർ മാത്രം ഇരുന്നിരുന്ന ഈ പദവിയിലേക്ക് ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് നിയമിതനാകുന്നത്.

CA-003
പുരുഷ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ അരങ്ങേറ്റക്കാരൻ ആരാണ് ?
Vozinha
■ 2026 ജൂൺ 15-ന് അറ്റ്ലാന്റയിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിന് എതിരെയുള്ള മത്സരത്തിൽ കളത്തിലിറങ്ങിയാണ് വോസീന്യ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
■ തൻ്റെ 40 വയസ്സും 12 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ വെറ്ററൻ താരം കരിയറിലെ ആദ്യ ലോകകപ്പ് മത്സരം കളിച്ചത്.
■ ജോസിമർ ജോസ് എവോറ ഡയസ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 'വോസീന്യ' എന്നത് പോർച്ചുഗീസ് ഭാഷയിൽ 'ചെറിയ മുത്തശ്ശി' എന്നർത്ഥം വരുന്ന വിളിപ്പേരാണ്.
■ ഒരു രാജ്യത്തിന്റെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും ഈ കേപ് വെർദെ ഗോളി സ്വന്തമാക്കി.

CA-004
യു.എസിന്റെ ടോമാഹോക്ക് മിസൈലിന് സമാനമായി ഇന്ത്യ നിർമ്മിച്ച മിസൈൽ ഏതാണ് ?
എൽ.ആർ.എൽ.എ.സി.എം
■ എൽ.ആർ.എൽ.എ.സി.എം-ന്റെ പൂർണ്ണരൂപം ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ എന്നാണ്.
■ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (ADE) ആണ് ഈ മിസൈൽ രൂപകൽപ്പന ചെയ്തത്.
■ ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതയിൽ (Subsonic) വളരെ താഴ്ന്ന് പറന്ന്, ശത്രുക്കളുടെ റഡാറുകളിൽ പെടാതെ ദൂരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി തകർക്കാൻ ഇതിന് കഴിവുള്ളതിനാലാണ് ഇതിനെ 'ഇന്ത്യയുടെ ടോമാഹോക്ക്' എന്ന് വിശേഷിപ്പിക്കുന്നത്.
■ ഭാരത് ഡയനാമിക്സ് ലിമിറ്റഡ് (BDL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) എന്നിവരാണ് ഈ മിസൈൽ പദ്ധതിയുടെ നിർമ്മാണ പങ്കാളികൾ.

CA-005
ഫിഫ ലോകകപ്പിൽ തുടക്കം മുതൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ ആരാണ് ?
സർപ്രീത് സിംഗ്, ന്യൂസിലാൻഡ്
■ 2026 ജൂൺ 16-ന് ലോസ് ആഞ്ചലസിൽ നടന്ന ഇറാനെതിരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആദ്യ ഇലവനിൽ (Starting XI) ഇറങ്ങിയാണ് സർപ്രീത് സിംഗ് ഈ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയത്.
■ മത്സരത്തിൽ 10-ാം നമ്പർ ജേഴ്‌സിയണിഞ്ഞ് അറ്റാക്കിംഗ് മിഡ്ഫീൽഡറായി തിളങ്ങിയ അദ്ദേഹം മത്സരത്തിന്റെ 90-ാം മിനിറ്റിലാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടത് (മത്സരം 2-2 സമനിലയിൽ അവസാനിച്ചു).
■ ഇതിനുമുമ്പ് 2006 ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി കളിച്ച വികാഷ് ദൊരസൂ ആണ് ലോകകപ്പിൽ കളിച്ച ആദ്യ ഇന്ത്യൻ വംശജൻ. എന്നാൽ അദ്ദേഹം പകരക്കാരനായി (Substitute) മാത്രമാണ് കളത്തിലിറങ്ങിയിട്ടുള്ളത്.
■ പ്രമുഖ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ച ആദ്യ ഇന്ത്യൻ വംശജനെന്ന റെക്കോർഡും സർപ്രീതിനാണ്.

CA-006
ഇന്ത്യയിലെ ഏത് നഗരമാണ് റോഡിനു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകിയത് എവിടെയാണ് ?
ഹൈദരാബാദ്, തെലങ്കാന
■ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകിയിരിക്കുന്നത് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ ഒരു പ്രധാന റോഡിനാണ്. ഈ റോഡ് ഇനി മുതൽ 'ഡൊണാൾഡ് ട്രംപ് അവന്യൂ' (Donald Trump Avenue) എന്ന് അറിയപ്പെടും.
■ ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ (Financial District), യു.എസ് കോൺസുലേറ്റ് ജനറലിന് (US Consulate General) സമീപമുള്ള റോഡാണിത്.
■ തെലങ്കാന സർക്കാർ ഈ റോഡിന്റെ നാമകരണം 2026 ജൂൺ 23-ന് ഔദ്യോഗികമായി നിർവഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

CA-007
2026 ലെ ഫിഫ ലോകകപ്പിലെ ഭാഗ്യ മുദ്രകൾ ഏതെല്ലാം ?
മേപ്പിൾ, സായു. ക്ലച്ച്
■ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിൽ, ഓരോ രാജ്യത്തിന്റെയും സംസ്കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളെയാണ് ഫിഫ (FIFA) ഭാഗ്യമുദ്രകളായി തിരഞ്ഞെടുത്തത്.
■ മേപ്പിൾ - ഇതൊരു മൂസ് (Moose) മാനാണ്. കാനഡയുടെ ദേശീയ പ്രതീകമായ മേപ്പിൾ ഇലയിൽ നിന്നാണ് ഈ പേര് ലഭിച്ചത്.
■ സായു - ഇതൊരു ജാഗ്വാർ (Jaguar) ആണ്. മെക്സിക്കോയിലെ പുരാതന സംസ്കാരങ്ങളിൽ ജാഗ്വാറുകൾക്കുള്ള പ്രാധാന്യമാണ് ഈ കഥാപാത്രത്തിന് പ്രചോദനമായത്.
■ ക്ലച്ച് - അമേരിക്കയുടെ ദേശീയ പക്ഷിയായ കഷണ്ടി കഴുകൻ (Bald Eagle) ആണ് ഈ കഥാപാത്രം. പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്ന 'ക്ലച്ച്' (Clutch) എന്ന കായിക പദത്തിൽ നിന്നാണ് ഇതിന് പേരിട്ടത്.

CA-008
സംസ്ഥാനത്ത് രൂപീകരിച്ച പുതുതായി രൂപീകരിച്ച വകുപ്പ് ഏത് ?
വയോജന വകുപ്പ്
■ കേരളത്തിൽ ആകെ 49 വകുപ്പുകളാണ് ഉള്ളത്.
■ വകുപ്പുകളുടെ പട്ടികയിൽ 10 - ആം സ്ഥാനമാണ് വയോജന വകുപ്പാണിത്.
■ കേരളത്തിലാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ലക്ഷ്യമിട്ട് രാജ്യത്താദ്യമായി ഒരു പ്രത്യേക 'വയോജന ക്ഷേമ വകുപ്പ്' രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്.
■ മുൻപ് സാമൂഹ്യനീതി വകുപ്പിന് കീഴിലായിരുന്ന ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനാണ് ഇപ്പോൾ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്.

CA-009
2026 ജൂണിൽ യൂണിക്കോൺ പദവി ലഭിച്ച ഇന്ത്യൻ എ.ഐ കമ്പനി ഏത് ?
സർവം
■ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് 2026 ജൂൺ 15-നാണ് യൂണിക്കോൺ (Unicorn) പദവി ഔദ്യോഗികമായി സ്വന്തമാക്കിയത്.
■ ഇന്ത്യയുടെ സ്വന്തം കമ്പ്യൂട്ടിംഗ് - സാങ്കേതിക ശേഷി (Sovereign AI) വർദ്ധിപ്പിക്കുന്നതിൽ ഈ നേട്ടം വലിയൊരു നാഴികക്കല്ലാണ്.
■ പുതിയ നിക്ഷേപത്തോടെ കമ്പനിയുടെ ആകെ മൂല്യം 1.5 ബില്യൺ ഡോളറായി (ഏകദേശം ₹12,500 കോടി രൂപ) ഉയർന്നു.

CA-010
ടൈം മാസിക തയ്യാറാക്കിയ 2026 -ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 കായിക താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ താരം ആരാണ് ?
സ്മൃതി മന്ഥാന
■ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ പ്രമുഖ പുരുഷ താരങ്ങളെപ്പോലും പിന്നിലാക്കിയാണ് ഈ ആഗോള ലിസ്റ്റിൽ ഇടംപിടിച്ച ഏക ഇന്ത്യൻ കായികതാരമായി സ്മൃതി മാറിയത്.
■ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെബ്രോൺ ജെയിംസ്, കാർലോസ് അൽകാരസ് തുടങ്ങിയ ലോകോത്തര കായിക പ്രതിഭകൾക്കൊപ്പമാണ് സ്മൃതി മന്ഥാന ഈ പട്ടിക പങ്കിടുന്നത്.
■ ആകെ രണ്ട് ക്രിക്കറ്റ് താരങ്ങൾ മാത്രമാണ് ഈ പട്ടികയിലുള്ളത്. ഒന്ന് സ്മൃതിയും, മറ്റൊന്ന് ദക്ഷിണാഫ്രിക്കൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടെംബ ബാവുമയുമാണ്.

0 Comments