08th August 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 08 August 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ഓഗസ്റ്റിൽ എയർ ഇന്ത്യ സി.ഇ.ഒ യും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ് ?
ടെവോൾഡെ ഗെബ്രെമറിയം
■ കാംബെൽ വിൽസണ് (Campbell Wilson) പകരക്കാരനായാണ് അദ്ദേഹം ഈ ചുമതലയേൽക്കുന്നത്.
■ മുൻപ് ദീർഘകാലം 'എത്യോപ്യൻ എയർലൈൻസിന്റെ' ഗ്രൂപ്പ് സി.ഇ.ഒ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
■ എത്യോപ്യൻ എയർലൈൻസിനെ ആഫ്രിക്കയിലെ ഏറ്റവും വലിയ ലാഭകരമായ വിമാനക്കമ്പനിയാക്കി മാറ്റിയത് അദ്ദേഹമാണ്.
■ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യം.

CA-002
കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
മൈ പോലീസ് സ്റ്റേഷൻ
■ 2026 ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മുതൽ ഈ പദ്ധതി സംസ്ഥാനത്ത് ഔദ്യോഗികമായി നിലവിൽ വരും.
■ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനരീതി കൂടുതൽ പൗരകേന്ദ്രീകൃതവും ജനാധിപത്യപരവുമാക്കുക.
■ പരാതിക്കാർക്ക് സ്റ്റേഷനുകളിൽ മാന്യമായ പെരുമാറ്റവും സമയബന്ധിതമായ സേവനങ്ങളും ഉറപ്പാക്കും.
■ സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടർമാർ (SI) സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (SHO) ചുമതലയേൽക്കും.

CA-003
നുക്ലീയർ ടെക്‌നോളജിയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻഡസ്ട്രി അക്കാദമിയ പ്രോഗ്രാം ആരംഭിച്ച സ്ഥാപനം ഏതാണ് ?
ഐ.ഐ.ടി ഹൈദരാബാദ്
■ 'അനുജ്ഞാൻ (ANUGYAN – Nuclear Technology Orientation Programme) എന്നാണ് ഈ പ്രോഗ്രാമിന്റെ പേര്.
■ 'ക്രിംസൺ എനർജി എക്സ്പെർട്സ്' (Crimson Energy Experts) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.
■ ഇന്ത്യയിലെ സിവിൽ ന്യൂക്ലിയർ ഊർജ്ജ മേഖലയിലേക്ക് ആവശ്യമായ വിദഗ്ദ്ധരായ പ്രൊഫഷണലുകളെയും എഞ്ചിനീയർമാരെയും വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം.

CA-004
ക്രോൾ ഇന്ത്യ സെലിബ്രിറ്റി ബ്രാൻഡ് വാലുവേഷൻ 2025 പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സെലിബ്രിറ്റി ബ്രാൻഡ് ബോളിവുഡ് താരം ആരാണ് ?
ഷാരൂഖ് ഖാൻ
■ വിരാട് കോഹ്‌ലിയെ മറികടന്നാണ് ഷാരൂഖ് ഖാൻ ഒന്നാമതെത്തിയത്..
■ അദ്ദേഹത്തിന്റെ നിലവിലെ ബ്രാൻഡ് മൂല്യം 177.9 ദശലക്ഷം ഡോളറാണ് (ഏകദേശം 1,694 കോടി രൂപ).
■ ആഗോള കോർപ്പറേറ്റ് ബ്രാൻഡുകളുമായുള്ള 36-ഓളം പരസ്യ പങ്കാളിത്തങ്ങളാണ് ഷാരൂഖ് ഖാനെ മുൻപിലെത്തിച്ചത്.

CA-005
അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഏതാണ് ?
അഗ്നി 4
■ 2026 ഓഗസ്റ്റ് 6, വ്യാഴാഴ്ചയാണ് ഈ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
■ ഒഡീഷയിലെ ചന്ദിപൂരിലുള്ള 'ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ' (ITR) നിന്നായിരുന്നു വിക്ഷേപണം.
■ ആണവായുധങ്ങളും (Nuclear payload) പരമ്പരാഗത യുദ്ധോപകരണങ്ങളും ഒരേപോലെ വഹിക്കാൻ ഇതിന് സാധിക്കും.
■ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇത്, രണ്ട് ഘട്ടങ്ങളുള്ള (Two-stage) ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈലാണ്.

CA-006
യു.എസിലെ സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ടൂർണമെന്റിൽ ജേതാവായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആരാണ് ?
ആർ.പ്രഗ്നാനന്ദ
■ പ്രഗ്നാനന്ദയുടെ കന്നി സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടമാണിത്.
■ ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കി നിൽക്കെത്തന്നെ അദ്ദേഹം ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു.
■ ഈ വിജയത്തോടെ ഗ്രാൻഡ് ചെസ് ടൂർ (Grand Chess Tour) റാങ്കിങ്ങിൽ പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
■ ചാമ്പ്യനായ അദ്ദേഹത്തിന് 50,000 യു.എസ് ഡോളർ (ഏകദേശം 42 ലക്ഷത്തിലധികം രൂപ) സമ്മാനമായി ലഭിച്ചു.

CA-007
പുരുഷ അണ്ടർ 20 വിഭാഗം 400 മീറ്റർ ഓട്ടത്തിൽ സ്വന്തം ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയ മലയാളി താരം ആരാണ് ?
മുഹമ്മദ് അഷ്ഫാഖ്
■ അമേരിക്കയിലെ ഒറിഗണിലുള്ള യുജീനിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലാണ് ഈ നേട്ടം.
■ ആദ്യ റൗണ്ട് ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഓടിയെത്തിയാണ് താരം റെക്കോർഡ് തിരുത്തിയത്.
■ ജൂനിയർ തലത്തിൽ 400 മീറ്ററിൽ 46 സെക്കൻഡിൽ താഴെ സമയം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അഷ്ഫാഖ് മാറി.

CA-008
മൊത്തം ബിസിനസ് 100 ട്രില്യൺ രൂപ കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത് ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
■ ഇന്ത്യയിലെ ഒരു പൊതുമേഖലാ അല്ലെങ്കിൽ സ്വകാര്യ ബാങ്ക് ഇത്രയും വലിയ ബിസിനസ്സ് നേട്ടം കൈവരിക്കുന്നത് ഇതാദ്യമായാണ്.
■ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് (Q1 FY27) ബാങ്ക് ഈ നാഴികക്കല്ല് പിന്നിട്ടത്.
■ ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങളും (Deposits) ഉപഭോക്താക്കൾക്ക് നൽകിയ വായ്പകളും (Advances) ചേർന്ന തുകയാണ് 100 ട്രില്യൺ രൂപ കടന്നത്.
■ ഈ റെക്കോർഡ് ബിസിനസ് വളർച്ചയോടൊപ്പം ബാങ്കിന്റെ അറ്റലാഭത്തിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

CA-009
2026 ഓഗസ്റ്റ് 07 -ന് അന്തരിച്ച നാടക കലാകാരൻ ആരാണ് ?
ഡോ.ഷിബു എസ്.കൊട്ടാരം
■ പ്രമുഖ നാടക സംവിധായകൻ, നാടകാധ്യാപകൻ, ദീപസംവിധായകൻ, ഗവേഷകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്.
■ തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
■ പുതുച്ചേരി സർവകലാശാലയിൽ നിന്ന് 'Body Language: From Life to Performance' എന്ന വിഷയത്തിൽ പി.എച്ച്.ഡി നേടി.
■ 2000 മുതൽ 2004 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും പുതുച്ചേരി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

CA-010
ബഹിരാകാശത്ത് നടന്ന ആദ്യ മലയാളിയായ ഡോ.അനിൽ മേനോൻ എത്ര സമയമാണ് ബഹിരാകാശത്ത് നടന്നത് ?
ആറു മണിക്കൂർ 27 മിനിറ്റ്
■ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തിറങ്ങി 'സ്പേസ്‌വോക്ക്' നടത്തുന്ന ആദ്യ മലയാളി വംശജനാണ് അദ്ദേഹം.
■ 2026 ഓഗസ്റ്റ് 6, വ്യാഴാഴ്ചയാണ് അദ്ദേഹം ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
■ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ യു.എസ്.സ്പേസ് വോക്ക് 96 (US Spacewalk 96) എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്.
■ ബഹിരാകാശ നിലയത്തിന്റെ പവർ സിസ്റ്റം നവീകരിക്കുന്നതിനായി പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു പ്രധാന ജോലി.

0 Comments