Advertisement

views

Daily Current Affairs in Malayalam 2026 | 31 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 31 July 2026 | Kerala PSC GK
31st July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 31 July 2026 Daily Current Affairs
CA-001
2026 ജൂലൈയിൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഗ്രീസിലെ പർവതം ഏതാണ് ?

മൗണ്ട് ഒളിമ്പസ്

■ സാംസ്കാരികവും പ്രകൃതിദത്തവുമായ പ്രാധാന്യം കണക്കിലെടുത്ത് ഒരു 'മിക്സഡ് പൈതൃക കേന്ദ്രം' (Mixed World Heritage Site) ആയിട്ടാണ് ഇതിനെ തിരഞ്ഞെടുത്തത്.
■ സമുദ്രനിരപ്പിൽ നിന്ന് 2,918 മീറ്റർ ഉയരമുള്ള മൗണ്ട് ഒളിമ്പസ് ഗ്രീസിലെ ഏറ്റവും ഉയർന്ന പർവതമാണ്.
■ പുരാതന ഗ്രീക്ക് പുരാണങ്ങൾ അനുസരിച്ച് സിയൂസ് (Zeus) ഉൾപ്പെടെയുള്ള 12 ഒളിമ്പ്യൻ ദൈവങ്ങളുടെ പുണ്യവാസസ്ഥലമായാണ് ഈ പർവതം കണക്കാക്കപ്പെടുന്നത്.
CA-002
ഗ്രഹങ്ങളുടെ വലയ കണികകളെക്കുറിച്ച് നേരിട്ടുള്ള പഠനത്തിനായി PRAXIS ദൗത്യം വിക്ഷേപിക്കാനൊരുങ്ങുന്ന ബഹിരാകാശ ഏജൻസി ഏതാണ് ?

നാസ

■ PRAXIS എന്നാൽ Planetary Rings Autonomous EXploration with In-situ Sampling എന്നാണ്.
■ നാസയുടെ ഇന്നൊവേറ്റീവ് അഡ്വാൻസ്ഡ് കൺസെപ്റ്റ്സ് ഫണ്ടിംഗിന് കീഴിലാണ് ഈ ദൗത്യം തിരഞ്ഞെടുത്തത്.
■ ബഹിരാകാശ ചരിത്രത്തിൽ ആദ്യമായി ശനി (Saturn), യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളുടെ വലയങ്ങളിലെ കണികകളെ നേരിട്ട് തൊടാനും ശേഖരിച്ച് വിശകലനം ചെയ്യാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
CA-003
2026 ജൂലൈയിൽ അന്തരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആരാണ് ?

രമേശൻ പാലേരി

■ 1995 മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി സഹകരണ കൂട്ടായ്മയായ ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.
■ 1984-ൽ ഒരു ഓവർസിയർ ആയിട്ടാണ് അദ്ദേഹം ഊരാളുങ്കൽ സൊസൈറ്റിയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
■ മികച്ച സഹകാരിക്കുള്ള കേരള സർക്കാരിന്റെ ആദ്യ റോബർട്ട് ഓവൻ പുരസ്കാരം, ഇന്ദിരാഗാന്ധി സദ്ഭാവനാ പുരസ്കാരം, ദേശീയ സഹകരണ വികസന കോർപ്പറേഷന്റെ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
CA-004
മുൻ ഡി,ജി,പി സന്ധ്യ രചിച്ച ഏറ്റവും പുതിയ അന്വേഷണാത്മക നോവൽ ഏതാണ് ?

ദേവികുളം നിഗൂഢതകളുടെ ആകാശ ദ്വീപ്

■ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിറ്റക്ടീവ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ഈ നോവൽ പ്രശസ്ത മുൻ പോലീസ് ഉദ്യോഗസ്ഥ ബി. സന്ധ്യയാണ് രചിച്ചത്.
■ ഇടുക്കി ജില്ലയിലെ പ്രശസ്ത ഹിൽ സ്റ്റേഷനായ ദേവികുളത്തെ എസ്റ്റേറ്റുകളും മലനിരകളും കേന്ദ്രീകരിച്ചുള്ള നിഗൂഢതകളാണ് നോവലിന്റെ പ്രമേയം
CA-005
മുല്ലപ്പെരിയാർ ഡാം വിദഗ്ദ്ധ സമിതിയിലേക്ക് കേരളം നോമിനേറ്റ് ചെയ്ത വ്യക്തി ആരാണ് ?

Ashutosh Dash

■ ഒഡീഷ ജലവിഭവ വകുപ്പിന്റെ മുൻ ചീഫ് എഞ്ചിനീയറും മുൻ സ്പെഷ്യൽ സെക്രട്ടറിയുമാണ് അശുതോഷ് ദാഷ്.
■ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയിലാണ് (CDSEC) ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത്.
CA-006
അഴിമതി തടയുന്നതിനായി സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോ നടപ്പാക്കുന്ന പദ്ധതി ഏതാണ് ? - പ്രോജെക്ട് സീറോ

വിജിലൻസ് വിസിൽ

■ 2026 ജൂലൈ 29-ന് തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത്.
■ യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതവും സുതാര്യവുമായ ഒരു ഭരണസംവിധാനം കേരളത്തിൽ വാർത്തെടുക്കുക.
■ പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളിയാണ് ഈ പദ്ധതിയുടെ ആദ്യ 'വിജിലൻസ് വിസിൽ കമാൻഡോ' ആയി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം വിദ്യാർത്ഥികൾക്ക് അഴിമതിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
CA-007
സംസ്ഥാനത്തെ വൃദ്ധ സദനങ്ങൾക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച പുതിയ പേര് എന്താണ് ?

സ്നേഹാലയം

■ നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് ആശയവിനിമയ രേഖകൾ എന്നിവയിലെല്ലാം പുതിയ പേര് ഉൾപ്പെടുത്തണം.
■ 'വൃദ്ധർ' എന്ന വാക്ക് മുതിർന്ന പൗരന്മാരിൽ അപകർഷതാ ബോധവും മാനസിക വിഷമവും ഉണ്ടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.
■ : 2024 ഡിസംബർ 2-ലെ സർക്കാർ ഉത്തരവ് (നമ്പർ: 247/2024/SJD) പ്രകാരം സാമൂഹികനീതി വകുപ്പ് ഈ പേരുമാറ്റം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗിക തലങ്ങളിൽ ഇപ്പോഴും പഴയ പേര് തുടരുന്നതിനാലാണ് കമ്മീഷൻ വീണ്ടും കർശനമായി ഇടപെട്ടത്.
CA-008
180 വർഷത്തിന് ശേഷം അസം സർവകലാശാലയിലെ ഗവേഷകർ വീണ്ടും കണ്ടെത്തിയ സസ്യം ഏതാണ് ?

Rungia mastersii

■ അസം സർവകലാശാലയിലെ ഗവേഷകരായ ദേബ്ജ്യോതി ഭട്ടാചാര്യ, കങ്കൺ കുമാർ ദാസ് എന്നിവരാണ് ഈ സസ്യം വീണ്ടും കണ്ടെത്തിയത്.
■ 845-ൽ ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ ജെ.ഡബ്ല്യു. മാസ്റ്റേഴ്സ് ആണ് അസമിലെ സുന്ദർ നദീതീരത്ത് നിന്ന് ഈ ചെടി ആദ്യമായി ശേഖരിച്ചത്.
■ ഇത് അക്കാന്തേസി (Acanthaceae) സസ്യ കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധച്ചെടിയാണ്.
CA-009
റീ ഫ്യൂവലിങ്ങിനായി എവിടെയും നിർത്താതെ തുടർച്ചയായി 24 മണിക്കൂറിൽ അധികം പറന്ന് റെക്കോർഡ് ഇട്ട വിമാനം ഏതാണ് ? - എയർ ബസ് A350

1000 ULR

■ ഓസ്‌ട്രേലിയൻ എയർലൈനായ ക്വാണ്ടാസ് (Qantas) തങ്ങളുടെ പ്രശസ്തമായ 'പ്രൊജക്ട് സൺറൈസ്' (Project Sunrise) പദ്ധതിയുടെ ഭാഗമായാണ് ഈ റെക്കോർഡ് ഫ്ലൈറ്റ് നടത്തിയത്.
■ വിമാനം എവിടെയും നിർത്താതെ തുടർച്ചയായി 24 മണിക്കൂറും 15 മിനിറ്റും വായുവിൽ പറന്നു.
CA-010
2026 ജൂലൈയിൽ ക്രിക്കറ്റിന്ടെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ് ?

അജിങ്ക്യ രഹാനെ

■ തന്റെ 38-ാം വയസ്സിൽ സോഷ്യൽ മീഡിയയിലൂടെ "ക്യാപ് നമ്പർ 278 സൈനിംഗ് ഓഫ്" (Cap number 278, signing off) എന്ന വൈകാരികമായ സന്ദേശത്തോടെയാണ് അദ്ദേഹം കരിയർ അവസാനിപ്പിച്ചത്.
■ 2020-21 ലെ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ, അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് പുറത്തായതിന് ശേഷം വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച് ഓസ്‌ട്രേലിയയിൽ നേടിയ 2-1 ന്റെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയം രഹാനെയുടെ ക്യാപ്റ്റൻസിയിലെ ഏറ്റവും വലിയ നേട്ടമാണ്.
■ : 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്.

Post a Comment

0 Comments