Advertisement

views

Daily Current Affairs in Malayalam 2026 | 30 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 30 July 2026 | Kerala PSC GK
30th July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 30 July 2026 Daily Current Affairs
CA-001
ഐ.എസ്.എസ്.എഫ് വേൾഡ് കപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത് ആരാണ് ?

ഇഷാ സിംഗ്

■ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ (25m Pistol) വിഭാഗത്തിലാണ് ഇഷാ സിംഗ് സ്വർണം നേടിയത്.
■ ചൈനയിലെ ഹാങ്‌ഷൗവിൽ (Hangzhou) നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിലാണ് ഈ ചരിത്ര നേട്ടം.
■ ഫൈനലിൽ 50-ൽ 40 ഹിറ്റുകൾ നേടിയാണ് ഇഷാ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
CA-002
കോമൺ വെൽത്ത് ഗെയിംസ് പാരാ അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?

ഷർമിള ധൻകർ

■ ഇന്ത്യയുടെ പ്രമുഖ പാരാ ജാവലിൻ ത്രോ താരമാണ് ഷർമിള ധൻകർ.
CA-003
2026 ജൂലൈയിൽ വിരമിക്കൽ പ്രഖ്യാപിച്ച റഫറി ആരാണ് ?

Slavko Vincic

■ കരിയറിലെ ഏറ്റവും വലിയ മത്സരമായ 2026 ഫിഫ ലോകകപ്പ് ഫൈനൽ (സ്പെയിൻ വേഴ്സസ് അർജന്റീന) നിയന്ത്രിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.
■ ഫിഫ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യത്തെ സ്ലോവേനിയൻ റഫറിയാണ് Slavko Vincic .
■ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (IFFHS) അദ്ദേഹത്തെ 2026 ലോകകപ്പിലെ മികച്ച റഫറിയായി തിരഞ്ഞെടുത്തു.
CA-004
2026 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ജാപ്പനീസ് എഴുത്തുകാരൻ ആരാണ് ?

കിഗോ ഹിഗാഷിനോ

■ : 2026 ജൂലൈ 23-ന് തന്റെ 68-ാം വയസ്സിൽ വൻകുടലിലെ അർബുദത്തെ (Colon Cancer) തുടർന്ന് അദ്ദേഹം അന്തരിച്ചു.
■ ജാപ്പനീസ് മിസ്റ്ററി-ത്രില്ലർ ഫിക്ഷൻ സാഹിത്യത്തിലെ 'രാജാവ്' (King of Detective Fiction) എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
■ ലോകപ്രശസ്ത ബെസ്റ്റ് സെല്ലറായ 'ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ്' (The Devotion of Suspect X), 'മാലിസ്' (Malice) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത നോവലുകളാണ്.
CA-005
സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ടിന്റെ കരട് തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷൻ ആരാണ് ?

അച്യുത് ശങ്കർ എസ്.നായർ

■ കേരള സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി വിഭാഗം മുൻ മേധാവിയും പ്രശസ്ത വിദ്യാഭ്യാസവിദഗ്ദ്ധനുമാണ് ഡോ. അച്യുത് ശങ്കർ എസ്. നായർ.
■ ക്യാമ്പസുകളിൽ റാഗിംഗും അക്രമങ്ങളും പൂർണ്ണമായി തടയുന്നതിനും വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ നിയമനിർമ്മാണം നടത്തുക.
■ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ ദാരുണമായ മരണത്തെ തുടർന്നാണ് ഈ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
CA-006
2026 -ൽ പുറത്തുവിട്ട നീതി ആയോഗിന്ടെ ആദ്യ Investment Friendliness Index ൽ വലിയ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ് ?

ഗുജറാത്ത്

CA-007
6 സ്കോർ നേടി ഗുജറാത്ത് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി.



■ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും തമിഴ്‌നാട് മൂന്നാം സ്ഥാനവും നേടി.
CA-008
എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും പേരിനൊപ്പം മഹാത്മാഗാന്ധി എന്ന് ചേർക്കാൻ നടപടി ആരംഭിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനം ഏതാണ് ?

കർണാടക

■ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഇനി മുതൽ 'മഹാത്മാഗാന്ധി ഗ്രാമപഞ്ചായത്ത്' (Mahatma Gandhi Gram Panchayat) എന്നറിയപ്പെടും.
■ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണ നിലനിർത്താനും അദ്ദേഹത്തിന്റെ 'ഗ്രാമസ്വരാജ്' എന്ന ദർശനത്തെ ശക്തിപ്പെടുത്താനുമാണ് ഈ നടപടി.
CA-009
ഉപഭോക്താക്കൾക്ക് Swiggy Instamart വഴി LPG സിലിണ്ടർ വീട്ടു പടിക്കൽ എത്തിക്കാൻ പദ്ധതിയിടുന്ന ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ കമ്പനി ഏതാണ് ?

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്

■ രാജ്യത്ത് ആദ്യമായാണ് ഒരു ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോം വഴി പാചകവാതക സിലിണ്ടറുകൾ ഓൺ-ഡിമാൻഡ് ആയി വിതരണം ചെയ്യുന്നത്.
■ ഈ പൈലറ്റ് പ്രോജക്റ്റ് ആദ്യമായി ആരംഭിച്ചിരിക്കുന്നത് ബംഗളൂരു നഗരത്തിലാണ്.
CA-010
2026 ജൂലൈയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം ഏതാണ് ?

ജപ്പാൻ

■ ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവിലെ കുമാമോട്ടോ (Kumamoto) പ്രവിശ്യയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
■ ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഈ ഭൂകമ്പം ഉണ്ടായത്.
CA-011
അടുത്തിടെ കിമി K3 എന്ന ഏറ്റവും പുതിയ എ.ഐ മോഡൽ വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പ് ഏതാണ് ?

Moonshot AI

■ ചൈനയിലെ ബീജിങ് ആസ്ഥാനമായി 2023-ൽ സ്ഥാപിതമായ സ്റ്റാർട്ടപ്പാണ് Moonshot AI.
■ ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ-വെയ്റ്റ് (Open-weight) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലാണിത്.
■ ഏകദേശം 2.8 ട്രില്യൺ (2.8T) പാരാമീറ്ററുകളോടെയാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്.

Post a Comment

0 Comments