Advertisement

views

Daily Current Affairs in Malayalam 2026 | 10 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 10 June 2026 | Kerala PSC GK
10th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 10 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ൽ ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായ ഇന്ത്യക്കാരൻ ആരാണ് ?

Neelkanth Mishra

■ കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (ACC) മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്.
■ അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി.യിലുള്ള ലോക ബാങ്ക് ആസ്ഥാനത്താണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്.
■ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ പരമേശ്വരൻ അയ്യരുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലാണ് ഈ നിയമനം.
■ ലോക ബാങ്ക് ബോർഡിൽ ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ അയൽരാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിനെയും ഇദ്ദേഹം പ്രതിനിധീകരിക്കും.
CA-002
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്ടെ മാനേജിങ് ഡയറക്ടർ ആരാണ് ?

ജെറോമിക് ജോർജ്

■ 2026 ജൂണിൽ സംസ്ഥാന സർക്കാർ നടത്തിയ ഉദ്യോഗസ്ഥ പുനഃസംഘടനയുടെ ഭാഗമായാണ് ജെറോമിക് ജോർജിനെ വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ മാനേജിങ് ഡയറക്ടറായി നിയമിച്ചത്.
■ മുൻപ് ഈ പദവിയിലുണ്ടായിരുന്ന ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്സിന് പകരക്കാരനായാണ് ഇദ്ദേഹം ചുമതലയേറ്റത്.
■ വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡി പദവിക്ക് പുറമെ കേരള മാരിടൈം ബോർഡിന്റെ (Kerala Maritime Board) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ചുമതലയും, ധനകാര്യ (ചെലവ്) വിഭാഗത്തിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ചുമതലയും ഇദ്ദേഹം വഹിക്കുന്നുണ്ട്.
■ 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം, ഇതിന് മുൻപ് ലാൻഡ് റവന്യൂ കമ്മീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തുടങ്ങിയ സുപ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
CA-003
സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ഒറ്റത്തവണയായി തിരിച്ചടയ്ക്കാൻ സഹായിക്കുന്നതിനായി 2026 -ൽ ആരംഭിച്ച സംസ്ഥാന പദ്ധതി ഏതാണ് ?

ആശ്വാസ് 2026

■ സഹകരണ വകുപ്പിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 2026 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
■ കോവിഡ് പശ്ചാത്തലത്തിലും മറ്റും വായ്പാ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിലായ സാധാരണക്കാർക്ക് ആശ്വാസം നൽകുക, കൂടാതെ സഹകരണ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (NPA) കുറച്ച് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
■ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ (PACS) നിന്നെടുത്ത കാർഷിക-കാർഷികേതര വായ്പകൾക്കാണ് പദ്ധതിയിൽ പ്രഥമ പരിഗണന നൽകുന്നത്.
CA-004
കേരള കാർഷിക സർവ്വകലാശാല അടുത്തിടെ വികസിപ്പിച്ചെടുത്ത പുതിയ പച്ചമുളക് ഇനം ഏതാണ് ?

കെ.എ.യു തേജസ്വിനി

■ തിരുവനന്തപുരം വെള്ളായണിയിലെ കോളേജ് ഓഫ് അഗ്രികൾച്ചറിലെ വെജിറ്റബിൾ സയൻസ് വിഭാഗം മേധാവി ശാരദ എസ്. ആണ് ഈ ഇനം വികസിപ്പിച്ചെടുത്തത്.
■ : പുതിയ വിള ഇനങ്ങൾ പുറത്തിറക്കുന്നതിനുള്ള 30-ാമത് സംസ്ഥാന വിത്ത് ഉപസമിതി (State Seed Sub-Committee) 2026 ജൂൺ 3-നാണ് ഈ ഇനത്തിന് ഔദ്യോഗിക അംഗീകാരം നൽകിയത്.
■ : വിപണിയിലെ രാസകീടനാശിനികൾ തളിച്ച പച്ചമുളകുകൾക്ക് പകരമായി വീട്ടുവളപ്പുകളിലും ടെറസുകളിലും വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
CA-005
ഇന്ത്യയിൽ ആദ്യമായി മണ്ണിൽ പൂർണ്ണമായും ദ്രവിച്ചു ചേരുന്ന പാക്കറ്റുകളിൽ പാൽ വിപണിയിൽ ഇറക്കുന്ന സ്ഥാപനം ഏതാണ് ?

മദർ ഡയറി

■ ദേശീയ ഡയറി വികസന ബോർഡിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മദർ ഡയറി 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിലാണ് ഈ സുപ്രധാന പദ്ധതിക്ക് തുടക്കം കുറിച്ചത്.
■ ആദ്യ ഘട്ടത്തിൽ ഡൽഹി-NCR (National Capital Region) മേഖലയിലാണ് ഈ പുതിയ പാക്കറ്റുകൾ ലഭ്യമാക്കിയിട്ടുള്ളത്.
■ മദർ ഡയറിയുടെ ജനപ്രിയ ഉൽപ്പന്നമായ കൗ മിൽക്ക് (Cow Milk) പാക്കറ്റുകളിലാണ് ഈ മാറ്റം ആദ്യം നടപ്പിലാക്കിയത്.
CA-006
2026 ജൂണിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം ഏതാണ് ?

ഫിലിപ്പീൻസ്

■ ദക്ഷിണ ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിനു സമീപം സരംഗാനി (Sarangani) പ്രവിശ്യയിലെ മാസീം തീരത്തുനിന്നും 32 കിലോമീറ്റർ മാറിയാണ് ഭൂകമ്പത്തിന്റെ കേന്ദ്രം രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ ഏകദേശം 33 കിലോമീറ്റർ ആഴത്തിലായിരുന്നു ഇത് സംഭവിച്ചത്.
■ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും സൂപ്പർമാർക്കറ്റുകളും തകരുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു. ജനറൽ സാന്റോസ് സിറ്റിയെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
■ 2026-ൽ ഇതുവരെ ഭൂമിയിലുണ്ടായതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിത്.
CA-007
2026 -ൽ പ്രവർത്തന രഹിതമായതായി നാസ പ്രഖ്യാപിച്ച ചൊവ്വ ദൗത്യം ഏതാണ് ?

MAVEN

■ Mars Atmosphere and Volatile Evolution എന്നതിന്റെ ചുരുക്കപ്പേരാണ് MAVEN ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ അയച്ച ആദ്യ ദൗത്യമാണിത്.
■ 6 മാസത്തോളമായി പേടകത്തിൽ നിന്നും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് 2026 ജൂൺ 3-നാണ് നാസ ഈ ദൗത്യം അവസാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
■ പണ്ട് കാലത്ത് വെള്ളവും അനുകൂല കാലാവസ്ഥയുമുണ്ടായിരുന്ന ചൊവ്വയ്ക്ക് പിന്നീട് എങ്ങനെയാണ് അന്തരീക്ഷം നഷ്ടപ്പെട്ട് ഒരു തണുത്ത മരുഭൂമിയായി മാറിയത് എന്ന് പഠിക്കുകയായിരുന്നു മേവന്റെ പ്രധാന ദൗത്യം.
CA-008
സിവിൽ സപ്ലൈസ് ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസമേത്?

ഒക്ടോബർ 16

■ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന ലോക ഭക്ഷ്യദിനം (World Food Day) കൂടിയാണ് ഈ ദിവസം.
■ കേരളത്തിൽ ടി. എച്ച്. മുസ്തഫ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്താണ് ഒക്ടോബർ 16 സിവിൽ സപ്ലൈസ് ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
■ പൊതുവിതരണ സമ്പ്രദായത്തിന്റെ (PDS) പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
CA-009
മൃതശരീരം കീറി മുറിക്കാതെ പോസ്റ്റ് മോർട്ടം നടത്താവുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം സംസ്ഥാനത്ത് ആദ്യമായി നിലവിൽ വരുന്നത് എവിടെയാണ് ?

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി

■ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താനുള്ള ഈ ഡിജിറ്റൽ സംവിധാനം കേരളത്തിൽ ആദ്യമായി സ്ഥാപിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലാണ്.
■ സി.ടി സ്കാൻ (CT Scan), എം.ആർ.ഐ (MRI) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളുടെയും അസ്ഥികളുടെയും 3D ചിത്രങ്ങൾ എടുത്താണ് ഇതിൽ പരിശോധന നടത്തുന്നത്.
■ സാധാരണ പോസ്റ്റ്‌മോർട്ടത്തിന് മണിക്കൂറുകൾ വേണമെങ്കിൽ, വെർച്വൽ ഓട്ടോപ്സിയിലൂടെ മിനിറ്റുകൾക്കകം (ഏകദേശം 15-30 മിനിറ്റ്) പരിശോധന പൂർത്തിയാക്കാം.
CA-010
ഐ.എസ്.ആർ.ഒ യുടെ ബാഹുബലി എന്നറിയപ്പെടുന്ന റോക്കറ്റ് ഏതാണ് ?

എൽ.വി.എം 3

■ ഐ.എസ്.ആർ.ഓ യുടെ പക്കലുള്ള ഏറ്റവും ഭാരമേറിയതും ശക്തവുമായ വിക്ഷേപണ വാഹനം ആയതിനാലാണ് മാധ്യമങ്ങളും പൊതുജനങ്ങളും ഇതിനെ 'ബാഹുബലി' എന്നും 'ഫാറ്റ് ബോയ്' (Fat Boy) എന്നും വിശേഷിപ്പിക്കുന്നത്.
■ കനത്ത ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിൽ (Geosynchronous Transfer Orbit) എത്തിക്കാനും ചാന്ദ്രയാൻ-2, ചാന്ദ്രയാൻ-3 തുടങ്ങിയ ചരിത്രപ്രധാനമായ ദൗത്യങ്ങൾ ബഹിരാകാശത്ത് എത്തിക്കാനും ഉപയോഗിച്ചത് ഈ റോക്കറ്റാണ്.
■ ഏകദേശം 4,000 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ ജി.റ്റി.ഒ (GTO) ഭ്രമണപഥത്തിലും, 8,000 കിലോഗ്രാം വരെയുള്ളവയെ ഭൂമിയുടെ തൊട്ടടുത്തുള്ള ഭ്രമണപഥത്തിലും (LEO) എത്തിക്കാൻ ഇതിന് ശേഷിയുണ്ട്.

Daily Current Affairs in Malayalam 2026 | 10 June 2026 | Kerala PSC GK

Post a Comment

0 Comments