28th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 28 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയും കൗൺസിലിങ്ങും ഉറപ്പാക്കുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഏതാണ് ?
സ്നേഹിത പോലീസ് എക്സ്ടെൻഷൻ സെന്റർ
■ ഇത് കേരള സർക്കാരിന്റെ ഒരു സുരക്ഷാ പദ്ധതിയാണ്.
■ കുടുംബശ്രീയും കേരള പോലീസും ചേർന്നാണ് ഇത് നടത്തുന്നത്.
■ കുടുംബശ്രീയുടെ പ്രത്യേക പരിശീലനം ലഭിച്ച കമ്യൂണിറ്റി കൗൺസിലർമാരാണ് (Community Counselors) സ്റ്റേഷനുകളിൽ എത്തി ഈ സേവനം നൽകുന്നത്.
■ പരാതിക്കാർക്ക് സ്വകാര്യതയോടെ കാര്യങ്ങൾ തുറന്നുപറയാൻ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക വനിതാ-ശിശു സൗഹൃദ കൗൺസിലിങ് മുറികളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

CA-002
2026 ൽ സ്പോർട്സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.ജെ.എഫ്.ഐ) സ്വർണ്ണ മെഡൽ ലഭിച്ച വ്യക്തി ആരാണ് ?
വിശ്വനാഥൻ ആനന്ദ്
■ ഈ ആദരം നേടുന്ന ആറാമത്തെ കായികതാരമാണ് വിശ്വനാഥൻ ആനന്ദ്.
■ ചെന്നൈ മദ്രാസ് ക്രിക്കറ്റ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കെ. ശ്രീനാഥ് ആനന്ദിന് മെഡൽ കൈമാറി.
■ ഇന്ത്യൻ കായിക മേഖലയ്ക്ക് നൽകിയ ദീർഘകാല സംഭാവനകളെയും നേട്ടങ്ങളെയും മുൻനിർത്തിയാണ് സ്പോർട്സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഈ പുരസ്കാരം നൽകുന്നത്.

CA-003
ലോഹഗഡ് കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
മഹാരാഷ്ട്ര
■ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ, ലോണാവാല ഹിൽ സ്റ്റേഷന് സമീപമാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
■ 'ഇരുമ്പ് കോട്ട' (Iron Fort) എന്നാണ് ലോഹഗഡ് എന്ന വാക്കിന്റെ അർത്ഥം. കീഴടക്കാൻ പ്രയാസമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.
■ മറാഠാ സാമ്രാജ്യ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രധാനപ്പെട്ട കോട്ടകളിൽ ഒന്നായിരുന്നു ഇത്.
■ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,033 മീറ്റർ ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
■ പ്രശസ്തമായ ഭാജ ഗുഹകളും (Bhaja Caves) വിസാപൂർ കോട്ടയും (Visapur Fort) ഇതിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

CA-004
വിദേശത്ത് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്രോസ് ബോർഡർ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഏതാണ് ?
Skydo
■ കാനഡയിലാണ് Skydo തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര പേയ്‌മെന്റ് ലൈസൻസ് സ്വന്തമാക്കിയത്.
■ കാനഡയിലെ 'റീട്ടെയിൽ പേയ്‌മെന്റ് ആക്റ്റിവിറ്റീസ് ആക്റ്റ്' (RPAA) പ്രകാരം ബാങ്ക് ഓഫ് കാനഡയാണ് (Bank of Canada) ഈ ലൈസൻസ് അനുവദിച്ചത്.
■ കാനഡയ്ക്ക് പുറമെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ PA-CB (Payment Aggregator-Cross Border) ലൈസൻസും Skydo-യ്ക്ക് ലഭിച്ചിട്ടുണ്ട്.

CA-005
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഏതാണ് ?
നമോ ഗ്രീൻ റെയിൽ
■ Haryana-യിലെ ജിന്ദ് - സോണിപത് (Jind-Sonipat) റൂട്ടിലാണ് ഈ ട്രെയിനിന്റെ അവസാനഘട്ട അതിവേഗ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയത്.
■ പരീക്ഷണയോട്ടത്തിനിടയിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ട്രെയിനിന് സാധിച്ചു.
■ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യുവൽ സെൽ (Fuel Cell) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
■ ഈ ട്രെയിൻ പുകയോ കാർബൺ മലിനീകരണമോ ഉണ്ടാക്കുന്നില്ല; ജലബാഷ്പവും (Water Vapor) ചൂടും മാത്രമാണ് ഇത് പുറന്തള്ളുന്നത്.

CA-006
2026 ജൂണിൽ ഇന്ത്യാ ഗവണ്മെന്റിന്റെ നവരത്ന പദവി ലഭിച്ച പൊതു മേഖലാ സ്ഥാപനം ഏതാണ് ?
ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്
■ കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയത്തിന് (Ministry of Petroleum and Natural Gas) കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
■ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOCL) ഒരു അനുബന്ധ സ്ഥാപനമാണ്.
■ ഇതിനുമുമ്പ് 'മിനിരത്ന കാറ്റഗറി-1' പദവിയിലായിരുന്ന ഈ കമ്പനിയെ മികച്ച സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 'നവരത്ന' പദവിയിലേക്ക് ഉയർത്തിയത്.

CA-007
2026 ജൂണിലെ 'TOP 500' റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ് ?
ലൈൻ ഷൈൻ
■ ജർമ്മനിയിലെ ഹാംബർഗിൽ നടന്ന ഐ.എസ്.സി (ISC 2026) കോൺഫറൻസിൽ പുറത്തുവിട്ട 67-ആംത് TOP 500 പട്ടികയിൽ ആണ് ലൈൻ ഷൈൻ ഒന്നാമത് എത്തിയത്.
■ മുൻപ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്കയുടെ 'എൽ കാപിറ്റൻ' (El Capitan) എന്ന സൂപ്പർ കമ്പ്യൂട്ടറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ചൈന ഈ നേട്ടം കൈവരിച്ചത്.
■ ലിൻപാക്ക് (LINPACK) ബെഞ്ച്മാർക്ക് പരിശോധനയിൽ 2.198 എക്സാഫ്ലോപ്സ് (Exaflops) വേഗത കുറിക്കാൻ ഈ സൂപ്പർ കമ്പ്യൂട്ടറിന് സാധിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു കമ്പ്യൂട്ടർ 2 എക്സാഫ്ലോപ്സ് വേഗത മറികടക്കുന്നത്.

CA-008
2026 ലെ NATO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ് ?
അങ്കാറ (തുർക്കി)
■ 2026 ജൂലൈ 7, 8 തീയതികളിലാണ് ഈ ചരിത്രപ്രധാനമായ ഉച്ചകോടി നടക്കുന്നത്.
■ അങ്കാറയിലെ ബെസ്റ്റെപ്പിലുള്ള പ്രസിഡൻഷ്യൽ കോമ്പൗണ്ട് (Beştepe Presidential Compound) ആണ് ഇതിന് വേദിയാകുന്നത്.
■ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയാണ് ഈ ഉച്ചകോടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

CA-009
2026 ജൂണിൽ അന്തരിച്ച തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ വ്യക്തി ആരാണ് ?
ഭാഗ്യരാജ്
■ മികച്ച തിരക്കഥകൾ രചിക്കാനുള്ള അസാധാരണ പാടവം കാരണം തമിഴ് സിനിമാ ലോകത്ത് അദ്ദേഹം 'തിരക്കഥകളുടെ രാജാവ്' (Screenplay King) എന്ന പേരിൽ അറിയപ്പെട്ടു.
■ പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി '16 വയതിനിലേ' (1977) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. (ഗുരുവായ ഭാരതിരാജയും 2026 ജൂൺ മാസത്തിലാണ് അന്തരിച്ചത്).
■ 'മുന്താണൈ മുടിച്ച്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ അവാർഡും ലഭിച്ചു.

CA-010
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്‌ന്ടെ 22 വർഷം പഴക്കമുള്ള ലോങ്ങ് ജമ്പ് ദേശീയ റെക്കോർഡ് തിരുത്തിയ മലയാളി ആരാണ് ?
ആൻസി സോജൻ
■ ഒഡീഷയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ ഇന്റർ - സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ആൻസി ഈ ചരിത്രക്കുതിപ്പ് നടത്തിയത്.
■ തന്റെ അഞ്ചാമത്തെ ശ്രമത്തിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസി സോജൻ പുതിയ ദേശീയ റെക്കോർഡ് സ്വന്തമാക്കിയത്.
■ 2004-ലെ ഏഥൻസ് ഒളിമ്പിക്‌സിൽ 6.83 മീറ്റർ ദൂരം ചാടി അഞ്ജു ബോബി ജോർജ് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
■ ഇന്ത്യൻ നാവികസേനയിൽ ചീഫ് പെറ്റി ഓഫീസർ (CPO - PT) ആയി ആൻസി ജോലി ചെയ്യുന്നുണ്ട്.

0 Comments