29th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 29 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ലെബനനിലെ ഏതെല്ലാം പുരാതന നഗരങ്ങളിലാണ് 2026 ജൂണിൽ ഇസ്രായേൽ ബോംബ് ആക്രമണം നടത്തിയത് എവിടെയാണ് ?
ടൈർ, നബത്വിയ
■ ലെബനന്റെ തെക്കൻ മേഖലയിലാണ് പുരാതന തുറമുഖ നഗരമായ ടൈർ (Tyre) സ്ഥിതി ചെയ്യുന്നത്.
■ റോമൻ, ഫിനീഷ്യൻ സംസ്കാരങ്ങളുടെ അവശേഷിപ്പുകളുള്ള ടൈർ നഗരം 1984-ലാണ് യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
■ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ടൈറിലെ പുരാതന റോമൻ അൽ-ബാസ് (Al-Bass) പ്രദേശത്തിനും ചരിത്ര സ്മാരകങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
■ തെക്കൻ ലെബനനിലെ മറ്റൊരു പ്രധാന നഗരമായ നബത്വിയ (Nabatieh) ചരിത്രപ്രസിദ്ധമായ കോട്ടകളാലും വിപണികളാലും പ്രശസ്തമാണ്.
■ ഇസ്രായേൽ ആക്രമണത്തിൽ നബത്വിയയിലെ മാംലൂക് കാലഘട്ടത്തിലെ (Mamluk-era) ചരിത്രപ്രസിദ്ധമായ വിപണിയും തകർക്കപ്പെട്ടു.
■ നബത്വിയക്ക് സമീപമുള്ള 900 വർഷത്തോളം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ടയും (Beaufort Castle) ബോംബാക്രമണത്തിൽ നേരിട്ട് തകർക്കപ്പെടുകയും ഇസ്രായേൽ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു.

CA-002
2026 ജൂണിൽ അന്തരിച്ച മലയാള സിനിമാ എഡിറ്റർ ആരാണ് ?
ഇ.എം.മാധവൻ
■ 30-ഓളം സിനിമകളിൽ സ്വതന്ത്ര എഡിറ്ററായും മുന്നൂറിലധികം സിനിമകളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
■ 1969-ൽ പുറത്തിറങ്ങിയ 'മൂലധനം' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായിട്ടാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്.
■ 1986-ൽ പുറത്തിറങ്ങിയ 'കട്ടുറുമ്പിനും കാതുകുത്ത്' ആണ് സ്വതന്ത്ര എഡിറ്ററായ ആദ്യ ചിത്രം.
■ മലയാളത്തിന് പുറമെ കന്നഡ, ഒറിയ, തമിഴ് ഭാഷകളിലായി നൂറോളം ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
■ 2000-ൽ പുറത്തിറങ്ങിയ 'തെക്കേക്കര സൂപ്പർഫാസ്റ്റ്' ആണ് ഇ.എം. മാധവൻ എഡിറ്റിങ് നിർവഹിച്ച അവസാന ചിത്രം.

CA-003
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ എന്ന ബഹുമതി സമ്മാനിച്ച രാജ്യമേത് ?
സീഷെൽസ്
■ കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സെയ്‌ഷെൽസിന്റെ ഏറ്റവും ഉയർന്ന പ്രസിഡൻഷ്യൽ ബഹുമതിയാണിത്.
■ ചരിത്രത്തിൽ ആദ്യമായാണ് ഈ പുരസ്‌കാരം ഒരാൾക്ക് സമ്മാനിക്കുന്നത്.
■ 2026 ജൂൺ 28-ന് നടന്ന ചടങ്ങിൽ സെയ്‌ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി (Patrick Herminie) ആണ് പ്രധാനമന്ത്രിക്ക് ഈ പദവി കൈമാറിയത്.
■ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം, ബ്ലൂ ഇക്കോണമി (നീല സമ്പദ്‌വ്യവസ്ഥ) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം.

CA-004
2026 ജൂലൈയിൽ ഇന്ത്യയ്‌ക്കെതിരെ ആദ്യമായി ട്വൻറി -20 പരമ്പര നേടിയ രാജ്യമേത് ?
അയർലൻഡ്
■ അയർലൻഡിലെ ബെൽഫാസ്റ്റിൽ നടന്ന രണ്ട് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കിയാണ് അയർലൻഡ് ചരിത്ര വിജയം കുറിച്ചത്.
■ ക്രിക്കറ്റിന്റെ ഏതൊരു ഫോർമാറ്റിലും ഇന്ത്യയ്‌ക്കെതിരെ അയർലൻഡ് നേടുന്ന ആദ്യ പരമ്പര വിജയമാണിത്.
■ ജൂൺ 26-ന് നടന്ന ആദ്യ ടി20 മത്സരത്തിൽ 34 റൺസിനും ജൂൺ 28-ന് നടന്ന രണ്ടാം മത്സരത്തിൽ 1 റൺസിനുമാണ് അയർലൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

CA-005
2028 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ താരം ആരാണ് ?
ബെൻ സ്റ്റോക്സ്
■ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരിക്കെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി പടിയിറങ്ങിയത്.
■ ന്യൂസീലൻഡിനെതിരെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിനിടയിലാണ് താരം തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
■ 2019-ൽ ഇംഗ്ലണ്ട് ആദ്യമായി ഏകദിന ലോകകപ്പ് നേടിയപ്പോഴും 2022-ലെ ട്വന്റി-20 ലോകകപ്പ് കിരീടം ചൂടിയപ്പോഴും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
■ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 7000 റൺസും 250 വിക്കറ്റും തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ് ഇദ്ദേഹം.
■ ഇംഗ്ലണ്ട് ടീമിൽ 'ബാസ് ബോൾ' (Bazball) എന്ന ആക്രമണാത്മക കളിശൈലി കൊണ്ടുവന്ന നായകനാണ് ബെൻ സ്റ്റോക്സ്.

CA-006
ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ പുരുഷ വോളിബോൾ കപ്പിൽ ഇന്ത്യയ്ക്ക് ലഭിച്ച മെഡൽ ഏതാണ് ?
വെങ്കലം
■ ഈ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും ആദ്യത്തെ മെഡൽ നേട്ടമാണിത്.
■ മൂന്നാം സ്ഥാനത്തിനായുള്ള ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈനെ 3-1 ന് (25-23, 23-25, 25-21, 25-17) പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.
■ സീനിയർ തലത്തിൽ 1986-ന് ശേഷം (ഏകദേശം 40 വർഷങ്ങൾക്കു ശേഷം) ഒരു ഏഷ്യൻ വോളിബോൾ ടൂർണമെന്റിൽ ഇന്ത്യ പോഡിയം ഫിനിഷ് നടത്തുന്നത് ഇതാദ്യമാണ്.
■ സെമിഫൈനലിൽ ഇന്തോനേഷ്യയോട് പൊരുതിത്തോറ്റ ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചുവന്ന് വെങ്കലം ഉറപ്പിച്ചത്.

CA-007
ചെസ് ഡോട് കോമിന്റെ ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
നിഹാൽ സരിൻ
■ ഈ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഫൈനലിൽ എത്തുന്നതും കിരീടം നേടുന്നതുമായ ആദ്യ ഇന്ത്യക്കാരനാണ് ഈ ഇരുപത്തിയൊന്നുകാരനായ മലയാളി ഗ്രാൻഡ്മാസ്റ്റർ.
■ സെമിഫൈനലിൽ പരാജയപ്പെട്ട ശേഷം ലൂസേഴ്‌സ് ബ്രാക്കറ്റിലൂടെ ശക്തമായി തിരിച്ചുവന്നാണ് നിഹാൽ സരിൻ ഫൈനലിൽ പ്രവേശിച്ചത്.
■ ഫൈനലിൽ ബുള്ളറ്റ് ചെസിലെ ഇതിഹാസവും മൂന്ന് തവണ ചാമ്പ്യനുമായ അലിറെസ ഫിറൂസ്ജയെ (Alireza Firouzja) ആണ് നിഹാൽ പരാജയപ്പെടുത്തിയത്.
■ ഫൈനൽ പോരാട്ടത്തിനിടയിൽ അലിറെസയ്‌ക്കെതിരെ തുടർച്ചയായി 15 ഗെയിമുകൾ ജയിച്ച അവിശ്വസനീയമായ റെക്കോർഡും നിഹാൽ സ്വന്തമാക്കി.
■ ഓരോ കളിക്കാരനും വെറും 1 മിനിറ്റ് മാത്രം (1+0 ടൈം കൺട്രോൾ) ലഭിക്കുന്ന അതിവേഗ ചെസ് ഫോർമാറ്റാണ് ബുള്ളറ്റ് ചെസ്.

CA-008
അന്തർ സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോങ്ങ് ജമ്പിൽ സ്വർണം നേടിയ മലയാളി ആരാണ് ?
ശ്രീ ശങ്കർ
■ ഈ ടൂർണമെന്റിൽ 8.38 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കർ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
■ ഈ വർഷം (2026) ഒരു ഏഷ്യൻ താരം കുറിക്കുന്ന ഏറ്റവും മികച്ച ദൂരമാണിത്.
■ കരിയറിൽ ശ്രീശങ്കർ നേടുന്ന രണ്ടാമത്തെ ഏറ്റവും മികച്ച ചാട്ടമാണിത്. (ഇതേ ട്രാക്കിൽ അദ്ദേഹം കുറിച്ച 8.41 മീറ്ററാണ് ദേശീയ റെക്കോർഡ്).
■ ഈ മിന്നും പ്രകടനത്തോടെ അദ്ദേഹം 2026-ലെ ഏഷ്യൻ ഗെയിംസ് യോഗ്യതയും ഉറപ്പിച്ചു.

CA-009
അന്താരാഷ്ട്രാ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം ആരാണ് ?
ദീപ്തി ശർമ്മ, ഇന്ത്യ
■ 2026 ജൂൺ 28-ന് നടന്ന ഐ.സി.സി വനിതാ ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരത്തിലാണ് ദീപ്തി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
■ ഓസ്‌ട്രേലിയൻ ഓപ്പണർ ബെത്ത് മൂണിയെ പുറത്താക്കിക്കൊണ്ടാണ് താരം വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.
■ ഇന്ത്യയുടെ തന്നെ ഇതിഹാസ പേസർ ജുലൻ ഗോസ്വാമിയുടെ (355 വിക്കറ്റുകൾ) റെക്കോർഡാണ് ദീപ്തി മറികടന്നത്.
■ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ 350 വിക്കറ്റ് തികയ്ക്കുന്ന ആദ്യത്തെ സ്പിൻ ബൗളർ കൂടിയാണ് ദീപ്തി ശർമ്മ.
■ വനിതാ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റിലും (T20Is) നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കോർഡ് ഇവർക്ക് തന്നെയാണ്.

CA-010
അപൂർവ രോഗങ്ങൾ ബാധിച്ചവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത് ?
കേരളം
■ സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച KARE (Kerala United Against Rare Diseases) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടൽ ആരംഭിച്ചത്.
■ അപൂർവ രോഗങ്ങളുള്ളവർക്കും രോഗമുണ്ടെന്ന് സംശയിക്കുന്നവർക്കും ഈ പ്ലാറ്റ്‌ഫോമിൽ സ്വയം രജിസ്റ്റർ ചെയ്യാൻ സാധിക്കും.
■ രോഗികളുടെ വിവരങ്ങൾ ഒരു ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിലൂടെ അവർക്ക് തുടർചികിത്സയും കൃത്യമായ നിരീക്ഷണവും ഉറപ്പാക്കാൻ കഴിയും.
■ തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രിയെ അപൂർവ രോഗങ്ങൾക്കുള്ള ദേശീയ മികവിന്റെ കേന്ദ്രമായി (Center of Excellence) തെരഞ്ഞെടുത്തിട്ടുണ്ട്.
■ നട്ടെല്ലിലെ പേശികളെ ബാധിക്കുന്ന ഗുരുതരമായ എസ്.എം.എ (SMA) പോലുള്ള അപൂർവ രോഗബാധിതർക്ക് കോടിക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ സൗജന്യമായി നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.

0 Comments