Advertisement

views

Daily Current Affairs in Malayalam 2026 | 22 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 22 July 2026 | Kerala PSC GK
22nd July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 22 July 2026 Daily Current Affairs
CA-001
ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ?

Serhii Koretskyi

■ 2026 ജൂലൈയിൽ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുടെ നാമനിർദ്ദേശപ്രകാരം ഉക്രൈൻ പാർലമെന്റ് (Verkhovna Rada) ഇദ്ദേഹത്തെ പുതിയ പ്രധാനമന്ത്രിയായി അംഗീകരിച്ചു.
■ ഉക്രൈനിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ-വാതക കമ്പനിയായ 'നാഫ്റ്റോഗാസ്' (Naftogaz) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആയിരുന്നു.
■ എൻജിനീയറിങ്ങും ഇക്കണോമിക്സും പഠിച്ച അദ്ദേഹം മുൻപ് രാഷ്ട്രീയ പാർട്ടികളിലോ സർക്കാർ പദവികളിലോ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു പ്രമുഖ ബിസിനസ്സ് മാനേജരാണ്.
■ പ്രധാനമന്ത്രി പദവിയിൽ നിന്ന് രാജിവെച്ച യൂലിയ സ്വിരിഡെങ്കോയ്ക്ക് (Yulia Svyrydenko) പകരക്കാരനായാണ് അദ്ദേഹം ചുമതലയേറ്റത്.
CA-002
2026 എം.പി.പോൾ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?

ആഷാ മേനോൻ

■ ശ്രീകുമാർ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 'ആഷാ മേനോൻ' എന്ന തൂലികാനാമത്തിലാണ് അദ്ദേഹം കൃതികൾ എഴുതുന്നത്.
■ മലയാളത്തിലെ ശ്രദ്ധേയനായ ഉത്തരാധുനിക സാംസ്കാരിക വിമർശകനും പ്രബന്ധകാരനുമാണ് അദ്ദേഹം. പ്രകൃതി, പരിസ്ഥിതി, ആത്മീയത, സംഗീതം എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം എഴുത്തുകളും.
■ 'അതിരുകളുടെ നൈരന്തര്യം', 'ഖൽസയുടെ ജലഭൂപടം', 'ലലാടലിഖിതങ്ങൾ', 'ശ്രദ്ധാഞ്ജലി', 'തന്മാത്ര', 'ക്രിസ്തുവർഷത്തിന് ശേഷം' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ്.
■ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ജീവരക്തമുള്ള വാക്കുകൾ എന്ന കൃതിക്ക്), ശാന്തകുമാരൻ തമ്പി പുരസ്കാരം തുടങ്ങി നിരവധി പ്രമുഖ അംഗീകാരങ്ങൾ മുൻപും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
CA-003
2026 ജൂലൈയിൽ കണ്ണൂരിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏതാണ് ?

Lestes paloti

■ മലയാളത്തിൽ ഇതിന് 'നീലത്തവിടൻ ചേരാച്ചിറകൻ' എന്നും പേരിട്ടിരിക്കുന്നു.
■ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപമുള്ള വരഡൂർ-പനക്കാട് പ്രദേശത്തെ ചെങ്കൽപാറ പരപ്പുകളിലാണ് ഈ തുമ്പിയെ പ്രധാനമായും കണ്ടെത്തിയത്.
■ പ്രമുഖ തുമ്പി ഗവേഷകനും കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (ZSI) ശാസ്ത്രജ്ഞനുമായ ഡോ. മുഹമ്മദ് ജാഫർ പാലോട്ടിനോടുള്ള ആദരസൂചകമായാണ് തുമ്പിക്ക് ഈ പേര് നൽകിയത്.
■ കാലാവസ്ഥയ്ക്ക് അനുസരിച്ച് നിറം മാറാനുള്ള അപൂർവ്വ ശേഷി ഇതിനുണ്ട്. വേനൽക്കാലത്ത് തവിട്ടുനിറത്തിലും മഴക്കാലത്ത് ആകർഷകമായ നീലനിറത്തിലുമാണ് ഇവ കാണപ്പെടുന്നത്.
CA-004
പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരളം പുറത്തിറക്കിയ കർമ്മ പദ്ധതി ഏതാണ് ?

State Action Plan for Prevention and Control of Snakebite Envenoming

■ 2030-ഓടെ സംസ്ഥാനത്തെ പാമ്പുകടി മൂലമുള്ള മരണങ്ങളും അതുവഴിയുണ്ടാകുന്ന വൈകല്യങ്ങളും പൂർണ്ണമായും ഇല്ലാതാക്കുക (Zero Deaths) എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
■ ആരോഗ്യം, വനംവകുപ്പ്, മൃഗസംരക്ഷണം, കൃഷി, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം എന്നീ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള 'വൺ ഹെൽത്ത്' (One Health) പ്ലാറ്റ്‌ഫോമിലാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
■ ഈ പദ്ധതിയുടെ ഭാഗമായി പാമ്പ് കടിയേറ്റുള്ള വിഷബാധയെ കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ഒരു 'വിജ്ഞാപിത രോഗമായി' (Notifiable Disease) പ്രഖ്യാപിച്ചു.
CA-005
ഇന്ത്യയിലെ ആദ്യത്തെ ഇമ്മേഴ്സീവ് ലാംഗ്വേജ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?

കൊൽക്കത്ത

■ 'മ്യൂസിയം ഓഫ് വേർഡ്' (Museum of Word) അല്ലെങ്കിൽ 'ശബ്ദലോക്' എന്നാണ് ഈ മ്യൂസിയത്തിന്റെ പേര്.
■ കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ നാഷണൽ ലൈബ്രറി (National Library) കാമ്പസിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
■ ഇന്ത്യയുടെ സമ്പന്നമായ ഭാഷാ പാരമ്പര്യവും, വാക്കുകളുടെ ചരിത്രവും, അവ സംസ്കാര രൂപീകരണത്തിൽ ചെലുത്തിയ സ്വാധീനവും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
■ വിവിധ ഇന്ത്യൻ ഭാഷകളുടെയും ലിപികളുടെയും സാഹിത്യത്തിന്റെയും പരിണാമം ദൃശ്യവൽക്കരിക്കുന്ന ഒമ്പത് അത്യാധുനിക ഗാലറികൾ ആദ്യ ഘട്ടത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.
CA-006
ബഹുരാഷ്ട്രാ വ്യോമ അഭ്യാസമായ പിച്ച് ബ്ലാക്കിന്ടെ വേദി എവിടെയാണ് ?

ഓസ്ട്രേലിയ

■ റോയൽ ഓസ്‌ട്രേലിയൻ എയർഫോഴ്‌സ് (RAAF) ആണ് ഇത് സംഘടിപ്പിക്കുന്നത്.
■ ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്തുള്ള (Northern Territory) ഡാർവിൻ (Darwin), ടിൻഡൽ (Tyndall) എന്നീ വ്യോമസേനാ താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്.
■ സാധാരണയായി രണ്ട് വർഷത്തിലൊരിക്കൽ (Biennial) നടക്കുന്ന ഒരു വലിയ വ്യോമാഭ്യാസമാണിത്.
■ ഇന്ത്യൻ വ്യോമസേന (IAF) 2018 മുതൽ ഈ ആഭ്യാസപ്രകടനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സുഖോയ് (Su-30 MKI) തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഇതിനായി അയക്കാറുള്ളത്.
CA-007
ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ് പ്രകാരം ഒന്നാമതെത്തിയ രാജ്യം ഏതാണ് ?

സ്പെയിൻ

■ 2026 ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഔദ്യോഗിക ഫിഫ റാങ്കിങ്ങിൽ സ്പെയിൻ ഒന്നാമതെത്തിയത്.
■ മുൻപ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ റണ്ണേഴ്സ് അപ്പായ അർജന്റീനയെ മറികടന്നാണ് സ്പെയിൻ ഈ നേട്ടം കൈവരിച്ചത്.
■ സ്പെയിൻ ഒന്നാമതെത്തിയപ്പോൾ അർജന്റീന രണ്ടാം സ്ഥാനത്തും, ഫ്രാൻസ് മൂന്നാം സ്ഥാനത്തും, ഇംഗ്ലണ്ട് നാലാം സ്ഥാനത്തും, ബ്രസീൽ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.
CA-008
ബ്രിട്ടണിലെ പുതിയ ആൻഡി ബേൺബം മന്ത്രിസഭയിൽ അംഗങ്ങളായ ഇന്ത്യൻ വംശജർ ആരെല്ലാം ?

കനിഷ്ക നാരായണൻ, ലിസ നന്ദി, എഡ് മിലിബാൻഡ്

■ കനിഷ്ക നാരായണൻ - ബ്രിട്ടന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മന്ത്രിയായി ഇദ്ദേഹം നിയമിതനായി. കാബിനറ്റ് പദവിയോടെ ഈ ചുമതലയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
■ ലിസ നന്ദി - ആൻഡി ബേൺബം മന്ത്രിസഭയിൽ ഡിജിറ്റൽ, സംസ്‌കാരം, മാധ്യമം, കായികം (Culture Secretary) വകുപ്പുകളുടെ മന്ത്രിയായി ഇവർ തുടരുന്നു.
■ എഡ് മിലിബാൻഡ് - ആൻഡി ബേൺബം മന്ത്രിസഭയിൽ ബ്രിട്ടന്റെ പുതിയ വിദേശകാര്യ മന്ത്രിയായി (Foreign Secretary) അദ്ദേഹം നിയമിതനായി.
CA-009
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് തടയുന്നതിനുള്ള നിയമം ഏത് വ്യക്തിയുടെ പേരിൽ അറിയപ്പെടും?

ജെ.എസ്.സിദ്ധാർത്ഥൻ

■ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുന്നതിനുള്ള പുതിയ നിയമം 'സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്' (Sidharthan Anti-Ragging and Student Welfare Act) എന്ന പേരിൽ അറിയപ്പെടും.
■ വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി 2024 ഫെബ്രുവരിയിൽ മരണപ്പെട്ട രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ ഓർമ്മക്കായാണ് ഈ നിയമത്തിന് പേരിട്ടിരിക്കുന്നത്.
CA-010
സംസ്ഥാന നിയമസഭ പാസാക്കിയ ഏത് നിയമമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി 2026 ജൂലൈയിൽ വിധിച്ചത് ?

കേരള ധാതു അവകാശ നിയമം

■ മലബാർ മേഖലയിലെ സ്വകാര്യ ഭൂമിയിലെ ധാതുക്കളുടെ അവകാശം സർക്കാരിലേക്ക് മാറ്റാൻ ഈ നിയമം ശ്രമിച്ചു.
■ നഷ്ടപരിഹാരം നൽകാതെ ഭൂമിയിലെ അവകാശം കവരുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 300A-യുടെ ലംഘനമാണെന്ന് കോടതി പറഞ്ഞു.
■ ഇത്തരം ഒരു നിയമം നിർമ്മിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
■ ഈ നിയമപ്രകാരം ക്വാറി ഉടമകളിൽ നിന്ന് ഈടാക്കിയ റോയൽറ്റി തുക തിരിച്ചുനൽകാൻ കോടതി ഉത്തരവിട്ടു.

Post a Comment

0 Comments