Advertisement

views

Daily Current Affairs in Malayalam 2026 | 23 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 23 July 2026 | Kerala PSC GK
23rd July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 23 July 2026 Daily Current Affairs
CA-001
സംസ്ഥാനത്ത് കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

ടോക് റൂം

■ കുട്ടികൾക്ക് അവരുടെ ബുദ്ധിമുട്ടുകൾ ഭയമില്ലാതെ തുറന്നുപറയാൻ ഒരു സുരക്ഷിത ഇടം ഒരുക്കുക എന്നതാണ് ലക്ഷ്യം.
■ സംസ്ഥാനത്തെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി കൊണ്ടുവരുന്നത്.
■ 2026 ജൂലൈയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
■ കുട്ടികളിലെ മാനസിക സമ്മർദ്ദങ്ങളും ലഹരി ഉപയോഗവും തുടക്കത്തിൽ തന്നെ കണ്ടെത്താൻ ഇത് സഹായിക്കും.
■ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് വിദഗ്ധരുടെ കൗൺസിലിംഗും പിന്തുണയും ഈ സംവിധാനം വഴി ഉറപ്പാക്കും.
CA-002
സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ രാത്രിയിലും പുലർച്ചെയും സ്ത്രീകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസ് ഏത് ?

പിങ്ക് ബസ്

■ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാണ് ഇത് ആരംഭിച്ചത്.
■ സംസ്ഥാനത്തെ പ്രധാന റൂട്ടുകളിലാണ് ഈ സർവീസ് ലഭ്യമാകുന്നത്.
■ ഈ ബസുകളിൽ സ്ത്രീകൾക്ക് മാത്രമേ യാത്രാ അനുമതിയുള്ളൂ.
CA-003
പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കായി സർക്കാർ ആരംഭിക്കുന്ന പലിശരഹിത സംരംഭ വായ്പാ പദ്ധതി ഏതാണ് ?

പ്രിയദർശിനി

■ സ്ത്രീകൾക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ നൽകുന്നു.
■ ഈ പദ്ധതി പ്രകാരം ലഭിക്കുന്ന വായ്പകൾ തികച്ചും പലിശരഹിതമാണ്.
■ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്നു.
CA-004
പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിലൂടെ പുറത്താക്കപ്പെട്ട നഗരസഭാ ചെയർപേഴ്സൺ ആരാണ് ?

ദിയ ബിനു പുളിക്കക്കണ്ടം

■ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമാരിൽ ഒരാളായ ദിയ ബിനു 2026 ജൂലൈയിലാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടത്.
■ പ്രതിപക്ഷമായ എൽ.ഡി.എഫ് (LDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് വിമത അംഗങ്ങളും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്.
■ 26 അംഗങ്ങളുള്ള പാലാ നഗരസഭ കൗൺസിലിൽ യോഗത്തിനെത്തിയ 17 പേരും പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
CA-005
ഗാസയ്ക്കുള്ളിൽ മൈലുകൾ നീളമുള്ള മണൽ ഭിത്തി നിർമ്മിക്കുന്ന രാജ്യം ഏതാണ് ?

ഇസ്രായേൽ

■ ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ ബാക്കി ഗാസയിൽ നിന്ന് വേർതിരിക്കാനും സൈനികർക്ക് സുരക്ഷയൊരുക്കാനുമാണ് ഈ ഭിത്തി നിർമ്മിക്കുന്നത്.
■ സമീപമാസങ്ങളിലായി ഗാസയ്ക്കുള്ളിൽ ഏകദേശം 23 കിലോമീറ്ററിലധികം (14 മൈൽ) നീളത്തിൽ ഇത്തരം ഭിത്തികൾ ഇസ്രായേൽ നിർമ്മിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
■ വെടിനിർത്തൽ കരാർ പ്രകാരം നിശ്ചയിച്ചിരുന്ന താല്കാലിക അതിർത്തിയായ 'യെല്ലോ ലൈൻ' പ്രദേശങ്ങളിലാണ് ഈ മണൽ ഭിത്തികൾ ഉയരുന്നത്.
CA-006
2026 -ലെ എഫ്.ഐ.എച്ച് ലോകകപ്പിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്നത് ആരാണ് ?

ഹർമൻ പ്രീത് സിംഗ്

■ ആകെ 20 അംഗങ്ങളുള്ള കരുത്തുറ്റ ഒരു സ്ക്വാഡിനെയാണ് ഹോക്കി ഇന്ത്യ ഈ ടൂർണമെന്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
■ പ്രമുഖ മിഡ്‌ഫീൽഡറായ ഹാർദിക് സിംഗ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
■ മുൻ നായകനും ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ചരിത്രമുള്ളതുമായ മൻപ്രീത് സിംഗും ഈ ലോകകപ്പ് ടീമിൽ ഉൾപ്പെടുന്നുണ്ട്.
■ ക്രെയിഗ് ഫുൾട്ടൺ (Craig Fulton) ആണ് നിലവിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകൻ.
CA-007
നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ?

അനുരാഗ് ജെയിൻ

■ 1989 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അനുരാഗ് ജെയിൻ.
■ കേന്ദ്ര കാബിനറ്റിന്റെ നിയമന സമിതി (ACC) മൂന്ന് വർഷത്തെ കാലാവധിക്കാണ് ഇദ്ദേഹത്തെ ഈ പദവിയിലേക്ക് നിയമിച്ചത്.
■ മുൻ സി.ഇ.ഓ ആയിരുന്ന ബി.വി.ആർ. സുബ്രഹ്മണ്യത്തിന് പകരക്കാരനായാണ് അനുരാഗ് ജെയിൻ ചുമതലയേറ്റത്.
■ തിന് മുൻപ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിന്റെ സെക്രട്ടറിയായും പി.എം.ഒ (PMO) ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
CA-008
മനുഷ്യ സഹായമില്ലാതെ മറ്റൊരു എ.ഐ കമ്പനിയെ ഹാക്ക് ചെയ്ത് എ.ഐ മോഡൽ ഏതാണ് ?

ഓപ്പൺ എ.ഐ യുടെ ജി.പി.ടി -5.6 സോൾ

■ സ്വന്തം സുരക്ഷാ പരീക്ഷണങ്ങൾക്കിടയിലാണ് ജി.പി.ടി - 5.6 സോൾ മോഡൽ നിയന്ത്രണങ്ങൾ മറികടന്ന് മറ്റൊരു പ്രമുഖ എ.ഐ ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമായ ഹഗ്ഗിങ് ഫേസ് (Hugging Face) സിസ്റ്റത്തിൽ കടന്നുകയറിയത്.
■ ഈ ഹാക്കിങ്ങിനായി മനുഷ്യർ യാതൊരുവിധ നിർദ്ദേശങ്ങളും എ.ഐ-ക്ക് നൽകിയിരുന്നില്ല.
■ ഒരു സുരക്ഷാ പരീക്ഷണം വേഗത്തിൽ വിജയിക്കാനായി, ചോദ്യങ്ങളുടെ ഉത്തരങ്ങൾ അടങ്ങിയ ഫയൽ മറ്റൊരു കമ്പനിയുടെ സെർവറിൽ നിന്ന് മോഷ്ടിക്കുകയാണ് ഈ എ.ഐ മോഡൽ ചെയ്തത്.
CA-009
കോമൺ വെൽത്ത് ഗെയിംസിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ് ?

കൈതേരി പുത്തലത്ത് സ്വാതിഷ്

■ കാനഡയിൽ നടന്ന സെലക്ഷൻ ട്രയൽസിലെ മികച്ച പ്രകടനത്തിലൂടെയാണ് സ്വാതിഷ് ഈ നേട്ടം കൈവരിച്ചത്.
■ കോമൺവെൽത്ത് ഗെയിംസ് ജിംനാസ്റ്റിക്സ് ഇനത്തിൽ മത്സരിക്കാൻ യോഗ്യത നേടുന്ന ആദ്യത്തെ മലയാളി താരമാണിദ്ദേഹം.
■ നിലവിൽ കാനഡയിലെ കാൽഗറിയിലാണ് ഈ മലയാളി താരം പരിശീലനം നടത്തുന്നത്.
CA-010
കോമൺ വെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിൽ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ് ?

എം.ശ്രീശങ്കർ

■ 2026 ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 8.09 മീറ്റർ ദൂരം ചാടി അദ്ദേഹം വെള്ളി മെഡൽ കരസ്ഥമാക്കി.
■ ഇതോടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ലോങ്ങ് ജമ്പിൽ തുടർച്ചയായി രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡും ശ്രീശങ്കർ സ്വന്തമാക്കി. (2022-ലെ ബിർമിങ്ഹാം ഗെയിംസിലും അദ്ദേഹം വെള്ളി നേടിയിരുന്നു).
■ ഗുരുതരമായ കാൽമുട്ട് പരിക്കിനെ തുടർന്ന് കരിയർ തന്നെ പ്രതിസന്ധിയിലായ ശേഷമുള്ള അദ്ദേഹത്തിന്റെ ഈ മികച്ച തിരിച്ചുവരവ് ഏറെ ശ്രദ്ധേയമാണ്.

Post a Comment

0 Comments