Advertisement

views

Daily Current Affairs in Malayalam 2026 | 21 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 21 July 2026 | Kerala PSC GK
21st July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 21 July 2026 Daily Current Affairs
CA-001
ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബ പുറത്തിറക്കിയ എ.ഐ മാതൃക ഏതാണ് ?

ക്വെൻ 3.8 മാക്സ്

■ ആലിബാബ ഗ്രൂപ്പിന്റെ ക്ലൗഡ് വിഭാഗമാണ് ഇത് വികസിപ്പിച്ചത്.
■ 'ക്വെൻ' (Qwen) എന്നാൽ 'ടോങ്‌യി ക്വെൻ' (Tongyi Qianwen) എന്നാണ് മുഴുവൻ പേര്.
■ ഇത് മനുഷ്യരുമായി സ്വാഭാവികമായി സംസാരിക്കാൻ കഴിയുന്ന ഒരു ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആണ്.
■ ടെക്സ്റ്റ് എഴുതാനും, ഭാഷകൾ വിവർത്തനം ചെയ്യാനും, കോഡിങ് ചെയ്യാനും ഇതിന് സാധിക്കും.
■ ഇംഗ്ലീഷ്, ചൈനീസ് ഉൾപ്പെടെ നിരവധി ഭാഷകൾ ഇത് പിന്തുണയ്ക്കുന്നു.
CA-002
ലോകമാന്യ തിലക് പുരസ്‌കാരം നേടിയത് ആരാണ് ?

അജിത് ഡോവൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

■ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്‌കാരം.
■ പൂനെയിലെ ലോകമാന്യ തിലക് സ്മാരക ട്രസ്റ്റാണ് ഈ അവാർഡ് നൽകുന്നത്
■ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സ്മരണികയും അടങ്ങുന്നതാണ് പുരസ്‌കാരം.
■ 1968 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവൽ, നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്.
CA-003
ഹമാസിന്റെ പുതിയ മേധാവി ആരാണ് ?

ഖലീൽ അൽ ഹയ്യ

■ 2024 ഒക്ടോബറിൽ ഇസ്രായേൽ സൈന്യം വധിച്ച മുൻ ഹമാസ് തലവൻ യഹ്യ സിൻവാറിന് പകരക്കാരനായാണ് ഖലീൽ അൽ ഹയ്യ ചുമതലയേറ്റത്.
■ ഹമാസിന്റെ ജനറൽ ശൂറ കൗൺസിലിൽ മുൻ രാഷ്ട്രീയ മേധാവി ഖാലിദ് മിശ്അലിനെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
■ ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം മുൻപ് സംഘടനയുടെ ഉപമേധാവിയായും ചീഫ് നെഗോസിയേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
CA-004
ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നൽകിയ ആദ്യ ഡെങ്കിപ്പനി വാക്സിൻ ഏത് ?

ക്യുഡെങ്ക (QDENGA : TAK -003)

■ ജാപ്പനീസ് ഔഷധ നിർമ്മാണ കമ്പനിയായ ടകെഡ (Takeda) ആണ് ഈ വാക്സിൻ വികസിപ്പിച്ചത്.
■ 4 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള വ്യക്തികളിൽ ഉപയോഗിക്കാനാണ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്.
■ മുൻപ് ഡെങ്കിപ്പനി വന്നിട്ടില്ലാത്തവർക്കും പരിശോധനകൾ കൂടാതെ തന്നെ ഈ വാക്സിൻ സ്വീകരിക്കാം.
■ ഇത് ഡെങ്കി വൈറസിന്റെ നാല് വകഭേദങ്ങൾക്കെതിരെയും (DENV-1, 2, 3, 4) പ്രതിരോധശേഷി നൽകുന്ന 'ടെട്രാ വാലന്റ്' വാക്സിനാണ്.
■ മൂന്ന് മാസത്തെ ഇടവേളകളിൽ രണ്ട് ഡോസുകളായാണ് ഈ വാക്സിൻ നൽകേണ്ടത്.
CA-005
2026 ജൂലൈയിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ആരാണ് ?

കെവിൻ കീഗൻ

■ ലോകത്തിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 'ബാലൺ ഡി ഓർ' (Ballon d'Or) പുരസ്‌കാരം തുടർച്ചയായി രണ്ട് തവണ (1978, 1979) നേടിയ വ്യക്തിയാണ്.
■ ഇംഗ്ലണ്ടിനായി 63 മത്സരങ്ങൾ കളിച്ച അദ്ദേഹം 21 ഗോളുകൾ നേടിയിട്ടുണ്ട്. ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ്, ഹാംബർഗ് എന്നീ പ്രമുഖ ക്ലബ്ബുകൾക്കായും തിളങ്ങി.
■ കളിക്കളത്തിലെ മികച്ച വേഗതയും പ്രകടനവും മുൻനിർത്തി 'മൈറ്റി മൗസ്' (Mighty Mouse), 'കിംഗ് കെവ്' (King Kev) എന്നീ പേരുകളിൽ അദ്ദേഹം അറിയപ്പെട്ടു.
■ ലിവർപൂളിനൊപ്പം മൂന്ന് ഫസ്റ്റ് ഡിവിഷൻ കിരീടങ്ങളും ഒരു യൂറോപ്യൻ കപ്പും രണ്ട് യുവേഫ കപ്പുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
CA-006
2026 ഫിഫ ലോകകപ്പിൽ ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ച ടീം ഏതാണ് ?

നെതർലാൻഡ്‌സ്

■ ലോകകപ്പ് ചരിത്രത്തിൽ നെതർലാൻഡ്‌സ് ടീം ഫെയർ പ്ലേ പുരസ്‌കാരം നേടുന്നത് ഇതാദ്യമായാണ്.
■ ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് ടീമിലെ കളിക്കാർ ആകെ 3 മഞ്ഞ കാർഡുകൾ മാത്രമാണ് വഴങ്ങിയത്; ചുവപ്പ് കാർഡുകൾ ഒന്നും ലഭിച്ചതുമില്ല.
■ കളിക്കളത്തിലെ മികച്ച അച്ചടക്കത്തിന് പുറമെ എതിർ ടീമുകളോടുള്ള ബഹുമാനവും കായിക മര്യാദയും മുൻനിർത്തിയാണ് ഈ അവാർഡ് സമ്മാനിച്ചത്.
CA-007
2026 ജൂലൈയിൽ ഏക സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ?

മധ്യപ്രദേശ്

■ 2026 ജൂലൈയിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മധ്യപ്രദേശ് സർക്കാർ ഈ ചരിത്രപ്രധാനമായ ബിൽ അവതരിപ്പിച്ചത്.
■ ഉത്തരാഖണ്ഡിന് ശേഷം നിയമസഭയിൽ ഏക സിവിൽ കോഡ് ബിൽ അവതരിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.
■ വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കൽ എന്നിവയിൽ എല്ലാ മതസ്ഥർക്കും ഒരേ നിയമം നടപ്പിലാക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം.
■ ഉത്തരാഖണ്ഡ് മാതൃക പിന്തുടർന്ന് മധ്യപ്രദേശിലെ വലിയൊരു വിഭാഗം വരുന്ന ഗോത്രവർഗ്ഗ (Tribal) ജനവിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
CA-008
നിർമ്മിത ബുദ്ധി കമ്പനിയായ ഓപ്പൺ എ.ഐ യുടെ ചീഫ് ടെക്‌നോളജി ഓഫീസർ ആയി നിയമിതനായ ഇന്ത്യക്കാരൻ ആരാണ് ?

ഉദയ് രുഡ്ഡ രാജു

■ ഒരു വർഷം മുമ്പ് 'ഹെഡ് ഓഫ് കമ്പ്യൂട്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ' ആയാണ് അദ്ദേഹം ഓപ്പൺ എ.ഐയിൽ ചേർന്നത്.
■ ഏറ്റവും പുതിയ എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ വലിയ തോതിലുള്ള കമ്പ്യൂട്ടിങ് സൗകര്യങ്ങളുടെ മേൽനോട്ടമാണ് അദ്ദേഹത്തിന്റെ പുതിയ ജോലി.
■ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. എ.ഐ (xAI) കമ്പനിയിൽ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് വിഭാഗത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
■ മുൻപ് റോബിൻഹുഡ്, ഈബേ (eBay), ആമസോൺ വെബ് സർവീസസ് (AWS) എന്നീ പ്രമുഖ ടെക് കമ്പനികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
CA-009
പുതിയ കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ആരാണ് ?

ഡോ.കെ.എം.ചന്ദ്രശേഖർ

■ ഇത് രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാനായി നിയമിതനാകുന്നത്. മുൻപ് 2011-2016 കാലഘട്ടത്തിലും അദ്ദേഹം ഈ പദവി വഹിച്ചിട്ടുണ്ട്.
■ മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് പുതിയ ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ (ചെയർപേഴ്‌സൺ).
■ 1970 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2011-ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറി പദവി ഉൾപ്പെടെയുള്ള ഉയർന്ന തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
CA-010
സമർഡുങ് ടീസ്റ്റ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

സിക്കിം

■ സിക്കിമിലെ നാംചി (Namchi) ജില്ലയിലുള്ള സമർഡുങ് എന്ന ഗ്രാമത്തിലാണ് ഈ പദ്ധതിയുടെ നിർമ്മാണം നടക്കുന്നത്.
■ ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ ടീസ്റ്റ നദിക്ക് (Teesta River) കുറുകെയാണ് ഈ പദ്ധതി ഒരുങ്ങുന്നത്.
■ 500 മെഗാവാട്ട് (MW) വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ജലവൈദ്യുത പദ്ധതി.
■ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എച്ച്.പി.സി (NHPC) ആണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
■ 2026 ജൂലൈയിൽ ഈ പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ ഉണ്ടായ മിഥേൻ വാതക സ്ഫോടനവും (Methane Gas Explosion) തുടർന്നുണ്ടായ അപകടവും വലിയ വാർത്തയായിരുന്നു.

Post a Comment

0 Comments