Advertisement

views

Daily Current Affairs in Malayalam 2026 | 10 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 10 July 2026 | Kerala PSC GK
10th July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 10 July 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമായി നിയമിതനാകുന്നത് ആരാണ് ?

മഹേഷ് മുരളീധർ പൈ

■ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അനുമതിയോടെയാണ് ബാങ്ക് ഡയറക്ടർ ബോർഡ് ഈ നിയമനത്തിന് അംഗീകാരം നൽകിയത്.
■ ബാങ്കിങ് മേഖലയിൽ 30 വർഷത്തിലേറെ നീണ്ട പ്രവർത്തന പരിചയമുള്ള ഇദ്ദേഹം മുൻപ് കോട്ടക് മഹീന്ദ്ര ബാങ്കിൽ (Kotak Mahindra Bank) സീനിയർ എക്സിക്യൂട്ടീവ് പദവികൾ അലങ്കരിച്ചിട്ടുണ്ട്.
■ നിലവിലെ എം.ഡി.യും സി.ഇ.ഒ.യുമായ പി.ആർ. ശേഷാദ്രി സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് മഹേഷ് മുരളീധർ പൈ ചുമതലയേൽക്കുന്നത്.
■ 2. 2026 ജൂലൈയിൽ ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിനു വേദിയായത് എവിടെയാണ് ? - കൊച്ചി
■ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ പദവിക്ക് കീഴിലാണ് ഈ യോഗം സംഘടിപ്പിച്ചത്.
■ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇത് നടത്തിയത്.
■ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണാ ദേവി യോഗം ഉദ്ഘാടനം ചെയ്തു.
■ വനിതാ ശാക്തീകരണവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവും ശക്തമാക്കുക എന്നതായിരുന്നു ലക്ഷ്യം.
■ "പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി" എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം.
CA-002
ഇന്ത്യൻ സിവിൽ ആണവ വൈദ്യുത പദ്ധതികൾക്കാവശ്യമായ യുറേനിയം ലഭിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് ?

ഓസ്ട്രേലിയ

■ 2014 സെപ്റ്റംബറിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ടിന്റെ ഇന്ത്യൻ സന്ദർശനവേളയിലാണ് കരാർ ഒപ്പുവെച്ചത്.
■ ഈ കരാർ 2015 നവംബർ മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.
■ ആണവവ്യാപന നിരോധന കരാറിൽ (NPT) ഒപ്പുവെക്കാത്ത ഒരു രാജ്യത്തിന് ഓസ്ട്രേലിയ യുറേനിയം നൽകുന്നത് ആദ്യമായാണ്.
■ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ പരിഹരിക്കാനും ഹരിത ഊർജ്ജ ഉത്പാദനം കൂട്ടാനും ഇത് സഹായിക്കുന്നു.
CA-003
ഇന്ത്യൻ മഹാസമുദ്രത്തിന്ടെ ചാലക ശക്തിയായ ജെറ്റ് സ്ട്രീം ഏതാണ് ?

സോമാലി ജെറ്റ് സ്ട്രീം

■ ഇത് ഫൈൻഡ്ലേറ്റർ ജെറ്റ് (Findlater Jet) എന്നും അറിയപ്പെടുന്നു.
■ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡ ലക്ഷ്യമാക്കിയാണ് ഇത് വീശുന്നത്.
■ ഇന്ത്യൻ കുടകിൽ (South-West Monsoon) ശക്തമായ മഴ നൽകുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു.
■ ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലെ മസ്ക്രീൻ ഹൈ (Mascarene High) ഉയർന്ന മർദ്ദ മേഖലയിലാണ് ഇത് രൂപപ്പെടുന്നത്.
■ സമുദ്രത്തിലെ ചൂടുള്ള ഉപരിതല ജലത്തെ ഇത് ഇന്ത്യൻ തീരങ്ങളിലേക്ക് തള്ളിവിടുന്നു.
CA-004
2026 ജൂലൈയിൽ അന്തരിച്ച ലോക പ്രശസ്ത വെൽഷ് ഗായിക ആരാണ് ?

ബോണി ടൈലർ

■ ഇവർ ഗെയ്‌നർ ഹോപ്കിൻസ് (Gaynor Hopkins) എന്ന പേരിൽ വെയിൽസിലാണ് ജനിച്ചത്.
■ 1983-ൽ പുറത്തിറങ്ങിയ 'ടോട്ടൽ എക്ലിപ്സ് ഓഫ് ദി ഹാർട്ട്' (Total Eclipse of the Heart) എന്ന ഗാനം ഇവരെ ആഗോളതലത്തിൽ പ്രശസ്തയാക്കി.
■ 'ഹോൾഡിംഗ് ഔട്ട് ഫോർ എ ഹീറോ' (Holding Out for a Hero), 'ഇറ്റ്സ് എ ഹാർട്ട്‌ഏക്' (It's a Heartache) എന്നിവയും ഇവരുടെ വൻ ഹിറ്റുകളാണ്.
■ തനതായ ആകർഷകമായ പരുക്കൻ ശബ്ദത്തിലൂടെയാണ് (Husky Voice) ഇവർ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയങ്കരിയായത്.
■ മൂന്ന് തവണ ഗ്രാമി അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുള്ള ഇവർക്ക് ബ്രിട്ടൻ്റെ 'MBE' പദവിയും ലഭിച്ചിട്ടുണ്ട്.
CA-005
2026 ലെ വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ എത്തിയത് ആരെല്ലാം ?

കരോലിൻ മുച്ചോവ, ലിൻഡ നൊസ്‌കോവ

■ കലാശപ്പോരാട്ടത്തിൽ കരോലിൻ മുച്ചോവയെ പരാജയപ്പെടുത്തി ലിൻഡ നൊസ്‌കോവ തന്റെ കന്നി ഗ്രാൻഡ്‌സ്ലാം കിരീടം സ്വന്തമാക്കി.
■ ഓപ്പൺ ഇറയുടെ ചരിത്രത്തിൽ ആദ്യമായാണ് വിമ്പിൾഡൺ വനിതാ ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള രണ്ട് താരങ്ങൾ നേർക്കുനേർ വരുന്നത്.
■ തന്റെ 21-ാം വയസ്സിൽ കിരീടം നേടിയ നൊസ്‌കോവ, 2011-ന് ശേഷം വിമ്പിൾഡൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം കൂടിയാണ്.
■ കഴിഞ്ഞ നാല് വർഷത്തിനിടെ വിമ്പിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന മൂന്നാമത്തെ ചെക്ക് താരമാണ് ലിൻഡ നൊസ്‌കോവ.
CA-006
ഏഷ്യൻ അണ്ടർ 23 അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 4 * 400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ആരാണ് ?

സാന്ദ്ര മോൾ സാബു

■ ചൈനയിലെ ഓർദോസ് (Ordos) നഗരത്തിലാണ് ഈ പ്രഥമ ചാമ്പ്യൻഷിപ്പ് നടന്നത്.
■ സാന്ദ്ര മോൾ സാബുവിനെ കൂടാതെ ആസ്തിക് പ്രധാൻ, സേതു മിശ്ര, ശ്രാവണി സച്ചിൻ സാംഗ്ലേ എന്നിവരായിരുന്നു ഇന്ത്യൻ മിക്സഡ് റിലേ ടീമിലുണ്ടായിരുന്നത്.
■ ആവേശകരമായ ഫോട്ടോ ഫിനിഷിൽ 3 മിനിറ്റ് 18.64 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യ സ്വർണം നേടിയത്.
■ ആതിഥേയരായ ചൈനയെ വെറും 0.10 സെക്കൻഡിന് പിന്നിലാക്കിയാണ് ഇന്ത്യ ഈ ചരിത്ര വിജയം സ്വന്തമാക്കിയത്.
■ മിക്സഡ് റിലേയ്ക്ക് പുറമെ വനിതകളുടെ 4x400 മീറ്റർ റിലേയിലും സാന്ദ്ര ഉൾപ്പെട്ട ഇന്ത്യൻ ടീം സ്വർണം നേടി.
CA-007
ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ഐ,ജി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ആരാണ് ?

ഡോ.സഞ്ജയൻ കുമാർ

■ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ഉന്നത പദവിയാണിത്.
■ പെരിയാർ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായും കേരള വനം വകുപ്പിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
■ വന്യജീവി സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണപ്പതക്കം നേടിയിട്ടുണ്ട്.
■ ഇന്ത്യയിലെ കടുവാ സങ്കേതങ്ങളുടെ മേൽനോട്ടവും കടുവ സംരക്ഷണ പദ്ധതികളും ആസൂത്രണം ചെയ്യുന്നതിൽ ഇദ്ദേഹത്തിന് നിർണായക പങ്കുണ്ടാകും.
CA-008
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി താൽക്കാലിക ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ് ?

കൊക്കോസ് ദ്വീപ്, ഓസ്ട്രേലിയ

■ ഗഗൻയാൻ പേടകം വിക്ഷേപിക്കുമ്പോഴും അത് ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോഴും നിരന്തരമായി നിരീക്ഷിക്കാനും ആശയവിനിമയം നടത്താനും വേണ്ടിയാണ് ഇത് സ്ഥാപിക്കുന്നത്.
■ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ യും (ISRO) ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയും സംയുക്തമായാണ് ഇതിനായി പ്രവർത്തിക്കുന്നത്.
■ ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപ്രധാനമായ ഇടത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
■ വിക്ഷേപണ സമയത്ത് ഇന്ത്യയിലെ നിരീക്ഷണ കേന്ദ്രങ്ങളുടെ പരിധിക്ക് പുറത്തുപോകുന്ന പേടകത്തെ തുടർച്ചയായി ട്രാക്ക് ചെയ്യാൻ ഈ താൽക്കാലിക കേന്ദ്രം സഹായിക്കും.
CA-009
ട്രാവൽ മേഖലയിലെ എ.ഐ കമ്പനിയായ നാവിക് ടെക്‌നോളജീസ് ആരംഭിക്കുന്ന കേരളത്തിലെ കമ്പനി ഏതാണ് ?

ഐ.ബി.എസ്

■ കേരളത്തിൽ കൊച്ചി ഇൻഫോപാർക്ക് കേന്ദ്രമാക്കിയാണ് നാവിക് ടെക്‌നോളജി പ്രവർത്തിക്കുക.
■ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 മില്യൺ യുഎസ് ഡോളർ (ഏകദേശം 4,000 കോടിയിലധികം രൂപ) ഈ കമ്പനിയിൽ നിക്ഷേപിക്കാൻ ഐബിഎസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
■ ആഗോള വ്യോമയാനം (Aviation), ക്രൂയിസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് എന്നീ യാത്രാ മേഖലകളിൽ നിർമ്മിത ബുദ്ധി (AI) അധിഷ്ഠിതമായ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.
■ മാതൃകമ്പനിയായ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ 30 വർഷത്തെ യാത്രാമേഖലയിലെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുമെങ്കിലും, നാവിക് ഒരു സ്വതന്ത്ര ബിസിനസ് സ്ഥാപനമായി ആയിരിക്കും പ്രവർത്തിക്കുക.
CA-010
2026 ജൂലൈയിൽ ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിനു വേദിയായത് എവിടെയാണ് ?

കൊച്ചി

■ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ പദവിക്ക് കീഴിലാണ് ഈ യോഗം സംഘടിപ്പിച്ചത്.
■ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഇത് നടത്തിയത്.
■ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണാ ദേവി യോഗം ഉദ്ഘാടനം ചെയ്തു.
■ വനിതാ ശാക്തീകരണവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവും ശക്തമാക്കുക എന്നതായിരുന്നു ലക്ഷ്യം.
■ "പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മിതി" എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം.

Post a Comment

0 Comments