Advertisement

views

Daily Current Affairs in Malayalam 2026 | 09 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 09 July 2026 | Kerala PSC GK
09th July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 09 July 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
ലോകബാങ്കിന്റെ പ്രതിശീർഷ ദേശീയ വരുമാനത്തിന്ടെ അടിസ്ഥാനത്തിൽ ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിന്ടെ പരിധി കടന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ?

ഡൽഹി, കർണാടക, തെലങ്കാന, തമിഴ്‌നാട്, ഗുജറാത്ത്

■ ലോകബാങ്കിന്റെ നിലവിലെ തരംതിരിവ് അനുസരിച്ച് ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിൽ ഉൾപ്പെടാൻ പ്രതിശീർഷ വരുമാനം 4,636 യു.എസ് ഡോളറോ അതിൽ കൂടുതലോ ആയിരിക്കണം.
■ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളിൽ 6,217 യു.എസ് ഡോളർ പ്രതിശീർഷ വരുമാനവുമായി ഡൽഹി ഒന്നാമത് നിൽക്കുന്നു.
■ കർണാടക ($5,579), തെലങ്കാന ($5,407), തമിഴ്‌നാട് ($5,329), ഗുജറാത്ത് ($4,734) എന്നിവയാണ് ഈ പരിധി വിജയകരമായി മറികടന്ന മറ്റ് സംസ്ഥാനങ്ങൾ.
■ ഈ സംസ്ഥാനങ്ങളുടെ നിലവിലെ പ്രതിശീർഷ വരുമാനം ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് സമാനമാണ്.
CA-002
ഭൂമിയിലെ ഏറ്റവും പഴക്കമേറിയ ഉൽക്കാ ഗർത്തം ഏതാണ് ?

നോർത്ത് പോൾ ഡോം

■ ഇത് ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
■ ഇതിന് ഏകദേശം 360 കോടി വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
■ ശാസ്ത്രലോകം ഔദ്യോഗികമായി ഇതിനെ ഒരു ഉൽക്കാ ഗർത്തമായി പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല.
■ നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ഏറ്റവും പഴക്കമുള്ള ഗർത്തം ദക്ഷിണാഫ്രിക്കയിലെ വ്രെഡെഫോർട്ട് ഡോം (Vredefort Dome) ആണ്.
CA-003
2026 ൽ ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ് പുറത്തിറക്കിയ ആഗോള പാസ്പോർട്ട് സൂചികയിൽ ഒന്നാമതുള്ള രാജ്യം ഏതാണ് ?

സ്വീഡൻ

■ സ്വീഡന്റെ ആകെ സ്കോർ 96.05 ആണ്.
■ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്തും ഫിൻലൻഡ് മൂന്നാം സ്ഥാനത്തുമാണ്.
■ യാത്രാ സ്വാതന്ത്ര്യം, നിക്ഷേപം, ജീവിതനിലവാരം എന്നിവ നോക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
■ ഈ ആഗോള പട്ടികയിൽ ഇന്ത്യ 125-ാം സ്ഥാനത്താണ്.
■ പട്ടികയിൽ ഏറ്റവും പിന്നിലുള്ള രാജ്യം അഫ്ഗാനിസ്ഥാൻ ആണ്.
CA-004
2026 ജൂലൈയിൽ ഐ.എം.എഫ് സാമ്പത്തിക കൗൺസിലർ ആയും ഗവേഷണ വകുപ്പ് മേധാവിയായും നിയമിതയായത് ആരാണ് ?

Silvana Tenreyro

■ ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ 2026 ജൂലൈ 7-നാണ് ഈ പ്രഖ്യാപനം നടത്തിയത്.
■ പിയറി-ഒലിവിയർ ഗൗറിഞ്ചാസ് പദവി ഒഴിഞ്ഞതിനെ തുടർന്നാണ് ഈ നിയമനം.
■ Silvana Tenreyro, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.
■ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
CA-005
അടുത്തിടെ ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിന്റാങ് ആദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?

നരേന്ദ്രമോദി

■ 2026 ജൂലൈ 7-ന് ജക്കാർത്തയിൽ വെച്ചാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
■ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആണ് മോദിക്ക് പുരസ്കാരം കൈമാറിയത്.
■ ഇന്ത്യ-ഇന്തോനേഷ്യ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ നരേന്ദ്രമോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം.
■ നരേന്ദ്ര മോദി ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കായി സമർപ്പിച്ചു.
■ ജവഹർലാൽ നെഹ്‌റുവിന് ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
CA-006
അടുത്തിടെ ഗോത്ര നൃത്തം സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ച സ്ഥാപനം ഏതാണ് ?

കിർത്താഡ്‌സ് (KIRTADS)

■ കിർട്ടാഡ്‌സ് എന്നാൽ 'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്' എന്നാണ്.
■ കിർട്ടാഡ്‌സിന് കീഴിലുള്ള 'ആദികലാകേന്ദ്രം' വഴിയാണ് ഈ കോഴ്‌സ് നടത്തുന്നത്.
■ കേന്ദ്ര പട്ടികവർഗ്ഗ മന്ത്രാലയത്തിന്റെയും കേരള കലാമണ്ഡലത്തിന്റെയും സഹകരണത്തോടെയാണ് കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്.
■ ഗോത്രനൃത്ത രൂപങ്ങൾ സംരക്ഷിക്കുക, പ്രചരിപ്പിക്കുക, രേഖപ്പെടുത്തുക എന്നിവയാണ് കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.
CA-007
സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രീൻ ഡാറ്റാ സെന്റർ സ്ഥാപിതമാകുന്നത് എവിടെയാണ് ?

കൊച്ചി

■ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ആണ് ഈ അത്യാധുനിക ഗ്രീൻ ഡാറ്റാ സെന്റർ കൊച്ചിയിൽ നിർമ്മിക്കുന്നത്.
■ ഏകദേശം 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ കേന്ദ്രം ഉയരുന്നത്.
■ 6 മെഗാവാട്ട് (6 MW) ശേഷിയുള്ളതായിരിക്കും ഈ പുതിയ ഡാറ്റാ സെന്റർ.
■ അത്യാധുനിക ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാൻ ഇത് സഹായിക്കും.
■ പരിസ്ഥിതി സൗഹൃദപരമായ വികസന രീതികളും സുസ്ഥിരതയും (Sustainability) മുൻനിർത്തിയാണ് ഫെഡറൽ ബാങ്ക് ഇതിന് രൂപകൽപ്പന നൽകിയിരിക്കുന്നത്.
CA-008
18 മീറ്റർ ഡ്രാഫ്റ്റ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മേജർ തുറമുഖം ഏതാണ് ?

കാമരാജർ തുറമുഖം (തമിഴ് നാട്)

■ വലിയ മദർ കപ്പലുകളെ (Mega Vessels) സ്വീകരിക്കാൻ ശേഷിയുള്ള 18 മീറ്റർ ആഴം (Draft) ഈ തുറമുഖം കൈവരിച്ചു.
■ 18 മീറ്റർ ഡ്രാഫ്റ്റ് ശേഷി കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ മേജർ തുറമുഖം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖം ആണ്.
■ തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപം എന്നൂരിലാണ് കാമരാജർ തുറമുഖം സ്ഥിതി ചെയ്യുന്നത്.
■ ഈ തുറമുഖം മുൻപ് എന്നൂർ തുറമുഖം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
■ ഡ്രാഫ്റ്റ് ശേഷി വർദ്ധിച്ചതോടെ കൂടുതൽ ചരക്കുകൾ കുറഞ്ഞ ചെലവിൽ കൈകാര്യം ചെയ്യാൻ ഈ തുറമുഖത്തിന് സാധിക്കും.
CA-009
ലോകത്തെ ആദ്യ ഒപ്‌റ്റോസാർ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏതാണ് ?

ദൃഷ്ടി

■ ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ പിക്സൽ (Pixxel) ആണ് ഈ അത്യാധുനിക ഉപഗ്രഹം വികസിപ്പിച്ചത്.
■ ഒപ്റ്റിക്കൽ (Optical), സിന്തറ്റിക് അപർച്ചർ റഡാർ (SAR) എന്നീ രണ്ട് സാങ്കേതികവിദ്യകൾ ഒരുമിച്ച് ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമാണിത്.
■ മേഘാവൃതമായ കാലാവസ്ഥയിലും രാത്രി സമയങ്ങളിലും ഭൂമിയുടെ കൃത്യമായ ചിത്രങ്ങൾ പകർത്താൻ ഈ ഉപഗ്രഹത്തിന് സാധിക്കും.
■ കൃഷി, ദുരന്ത നിവാരണം, പ്രതിരോധം, പരിസ്ഥിതി നിരീക്ഷണം എന്നിവയ്ക്കായി ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ നൽകുക എന്നതാണ് ഇതിന്റെ ദൗത്യം.
CA-010
മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് എവിടെയാണ് ?

തിരുവനന്തപുരം

■ ഇത് തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജ് ആണ്.
■ തിരുവനന്തപുരം ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്.
■ പ്രതിവർഷം 100 എം.ബി.ബി.എസ് (MBBS) സീറ്റുകളോടെയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.
■ തലസ്ഥാനത്തെ ഈ പുതിയ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ 2026 ജൂലൈയിൽ ഉത്തരവിറക്കി.
■ തലസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനും ജനറൽ ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും.

Post a Comment

0 Comments