11th July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 11 July 2026 Daily Current Affairs
CA-001
മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ഏതാണ് ?
ദാദ
■ ചിത്രത്തിൽ സൗരവ് ഗാംഗുലിയായി വേഷമിടുന്നത് പ്രശസ്ത താരം രാജ്കുമാർ റാവു ആണ്.
■ 'ഉഡാൻ', 'ലൂട്ടിറ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിക്രംആദിത്യ മോട്‌വാനെ ആണ് ഈ ബയോപിക് സംവിധാനം ചെയ്യുന്നത്.
■ ലവ് ഫിലിംസിന്റെയും ടി-സീരീസിന്റെയും ബാനറിൽ ലവ് രഞ്ജൻ, അങ്കുർ ഗാർഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
■ ഗാംഗുലിയുടെ ജന്മദിനമായ 2026 ജൂലൈ 8-ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
■ 2002-ൽ ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ വെച്ച് ഗാംഗുലി ജേഴ്‌സി ഊരി വീശിയ ചരിത്ര നിമിഷം പുനരാവിഷ്കരിച്ചാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

CA-002
2026 ജൂലൈയിൽ ചാന്ദിപുര വൈറസ് ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ച സംസ്ഥാനം ഏതാണ് ?
ഗുജറാത്ത്
■ മണൽ ഈച്ചകളുടെ (Sandflies) കടികളിലൂടെയാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്.
■ കടുത്ത പനി, ഛർദ്ദി, തലവേദന, ഫ്ലൂ ലക്ഷണങ്ങൾ, മസ്തിഷ്ക വീക്കം (Encephalitis) എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
■ രോഗവ്യാപനം തടയാൻ ഗുജറാത്ത് ആരോഗ്യവകുപ്പ് ബാധിത പ്രദേശങ്ങളിൽ ഫോഗിംഗും മരുന്ന് തളിക്കലും ഊർജ്ജിതമാക്കിയിട്ടുണ്ട്.

CA-003
തമിഴ്‌നാട്ടിലെ അമ്പലങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൂന്ന് പൗരാണിക വിഗ്രഹങ്ങൾ ഇന്ത്യക്കു തിരികെ നൽകാൻ തീരുമാനിച്ച രാജ്യം ഏതാണ് ?
ഓസ്ട്രേലിയ
■ ഓസ്ട്രേലിയൻ നാഷണൽ ഗാലറിയാണ് (NGA) തങ്ങളുടെ ശേഖരത്തിലുള്ള ഈ വിഗ്രഹങ്ങൾ ഇന്ത്യക്ക് കൈമാറാൻ തീരുമാനിച്ചത്.
■ ഈ മൂന്ന് വെങ്കല വിഗ്രഹങ്ങളും പതിനാലാം നൂറ്റാണ്ടിലെ (വിജയനഗര സാമ്രാജ്യ കാലഘട്ടം) പൗരാണിക മൂല്യമുള്ളവയാണ്
■ ചെന്നൈയിലെ കള്ളക്കടത്തുകാരനായ സുഭാഷ് കപൂർ വഴിയാണ് ഈ വിഗ്രഹങ്ങൾ നിയമവിരുദ്ധമായി ഓസ്ട്രേലിയയിൽ എത്തിയത്.
■ വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായ അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് ഇവ സൗജന്യമായി തിരികെ നൽകാൻ ഓസ്ട്രേലിയ തയ്യാറായത്.

CA-004
സർക്കാർ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യ പ്രദമാക്കാൻ 'നലം എ.ഐ' എന്ന വാട്സ് ആപ്പ് ചാറ്റ് ബോട്ട് സർവീസിന് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ?
തമിഴ്‌നാട്
■ സർക്കാർ ആശുപത്രികളിലെ ഒപി (Outpatient) രജിസ്‌ട്രേഷനും അപ്പോയിന്റ്‌മെന്റുകളും എളുപ്പമാക്കുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം.
■ പൊതുജനങ്ങൾക്ക് 96192 22999 എന്ന നമ്പറിലേക്ക് 'Hi' എന്ന് മെസ്സേജ് അയച്ച് ഈ സേവനം ഉപയോഗിക്കാം.
■ ആശുപത്രികളിൽ നേരിട്ട് പോയി നീണ്ട ക്യൂ നിൽക്കാതെ വീട്ടിലിരുന്ന് തന്നെ ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാം.
■ ഒപി ബുക്കിംഗിന് പുറമെ ഡിജിറ്റൽ ലാബ് റിപ്പോർട്ടുകളും ഡോക്ടർമാരുടെ മരുന്ന് കുറിപ്പടികളും ഇതിലൂടെ ലഭിക്കും.

CA-005
കെ.ഡി.ജാദവിന്ടെ ജീവിതം പ്രമേയമായി നിർമിച്ച മറാത്തി ചലച്ചിത്രം ഏതാണ് ?
ഖഷബ
■ പ്രശസ്ത മറാത്തി ചിത്രങ്ങളായ 'ഫാൻഡ്രി', 'സൈരാത്' എന്നിവയൊരുക്കിയ നാഗ്രാജ് മഞ്ജുളെ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
■ 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ (ഫ്രീസ്റ്റൈൽ റെസ്ലിങ്) വെങ്കല മെഡൽ നേടി ഇന്ത്യയുടെ ചരിത്രമായി മാറിയ കെ.ഡി. ജാദവിന്റെ കഠിനാധ്വാനത്തിന്റെ കഥയാണിത്.
■ നാഗ്രാജ് മഞ്ജുളെയുടെ ആറ്റ്‌പാറ്റ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
■ പ്രശസ്ത സംഗീത സംവിധായകരായ അജയ്-അതുൽ ആണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.
■ മഹേഷ് മഞ്ജരേക്കർ, ജിതേന്ദ്ര ജോഷി, ഗിരീഷ് കുൽക്കർണി, ഛായ കദം എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

CA-006
2026 ജൂലൈയിൽ പഴക്കമുള്ള ഗോപുരം തകർന്നു വീണ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
കോഴിക്കോട്
■ തകർന്നു വീണത് ബ്രിട്ടീഷ് ഭരണകാലത്ത് (ഏകദേശം 138-ലധികം വർഷങ്ങൾക്ക് മുൻപ്) നിർമിച്ച ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ (Heritage Clock Tower) ആണ്.
■ ശക്തമായ മഴയെത്തുടർന്ന് ജൂലൈ 9-ന് രാവിലെ പതിനൊന്നരയോടെയാണ് ഗോപുരത്തിന്റെ ഒരു ഭാഗം തകർന്നു വീണത്.
■ സുരക്ഷ മുൻനിർത്തി ഈ പൈതൃക കെട്ടിടത്തിന്റെ ബാക്കിയുള്ള 3 ഗോപുരങ്ങൾ കൂടി റെയിൽവേ പിന്നീട് പൊളിച്ചു നീക്കാൻ തുടങ്ങി.

CA-007
2026 ജൂലൈയിൽ നൃത്ത്യരംഗം ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഓർഗനൈസേഷൻടെ നാച്ചോ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
ഡോ.പ്രമോദ് പയ്യന്നൂർ
■ മലയാള നാടക-ചലച്ചിത്ര രംഗത്തും സാംസ്കാരിക മേഖലയിലും നൽകിയ സംഭാവനകൾ മുൻനിർത്തി 'നാച്ചോ സമഗ്ര സംഭാവന പുരസ്കാര'മാണ് അദ്ദേഹത്തിന് ലഭിച്ചത്.
■ നിലവിൽ നിഷ് (NISH) സർവകലാശാല ഫിലിം അക്കാദമി ഡയറക്ടറായി ഡോ. പ്രമോദ് പയ്യന്നൂർ സേവനമനുഷ്ഠിക്കുന്നു.
■ പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, കവയിത്രി റോസ് മേരി, നടൻ എം. ആർ. ഗോപകുമാർ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
■ ഇതേ ചടങ്ങിൽ കുച്ചിപ്പുടി നർത്തകനായ ഗൗതം മഹേശ്വറിന് 'നാച്ചോ യുവ പുരസ്കാരവും' പ്രഖ്യാപിച്ചിട്ടുണ്ട്.

CA-008
2026 -ൽ ജി.ദേവരാജൻ മാസ്റ്റർ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
സുജാത
■ ജി.ദേവരാജൻ സ്മാരക പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ ഏഴാമത് ജി.ദേവരാജൻ മാസ്റ്റർ പുരസ്കാരമാണിത്.
■ ഇതേ ചടങ്ങിൽ വച്ച് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് 'സമഗ്ര സംഭാവന പുരസ്കാരം' സമർപ്പിക്കും.
■ 25,000 രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
■ 2026 നവംബർ 28-ന് നടക്കുന്ന പരവൂർ സംഗീതസഭയുടെ വാർഷിക ചടങ്ങിൽ വച്ച് ഈ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

CA-009
ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ മലയാളി ആരാണ് ?
അനിൽ മേനോൻ
■ അമേരിക്കൻ വ്യോമസേനയിലെ ലെഫ്റ്റനന്റ് കേണലും മെഡിക്കൽ ഡോക്ടറുമായ അനിൽ മേനോന്റെ പിതാവ് മലപ്പുറം സ്വദേശിയാണ്.
■ 2021-ൽ 12,000-ത്തിലധികം അപേക്ഷകരിൽ നിന്ന് നാസ തിരഞ്ഞെടുത്ത 10 ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് ഇദ്ദേഹം.
■ നാസയുടെ രണ്ട് വർഷത്തെ കഠിനമായ ബഹിരാകാശ യാത്രാ പരിശീലനം 2024 മാർച്ചിൽ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി.
■ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും (ISS) ഭാവിയിലെ ചന്ദ്ര-ചൊവ്വാ ദൗത്യങ്ങളിലേക്കും ഇദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്.
■ നാസയിൽ ചേരുന്നതിന് മുൻപ് എലോൺ മസ്കിന്റെ 'സ്പേസ് എക്സ്' (SpaceX) കമ്പനിയിലെ ആദ്യത്തെ ഫ്ലൈറ്റ് സർജനായി അനിൽ മേനോൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

CA-010
ലോക ജനസംഖ്യാ ദിനം എന്നാണ് ?
ജൂലൈ 11
■ 1989-ൽ ഐക്യരാഷ്ട്രസഭയുടെ (UN) ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഗവേണിംഗ് കൗൺസിലാണ് ഈ ദിനാചരണം ആരംഭിച്ചത്.
■ 1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടി (5 ബില്യൺ) തികഞ്ഞതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ തീയതി തിരഞ്ഞെടുത്തത്.
■ വർദ്ധിച്ചുവരുന്ന ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചും, ലിംഗസമത്വം, കുടുംബസൂത്രണം, മനുഷ്യാവകാശം എന്നിവയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുക.
■ ദാരിദ്ര്യം, ആരോഗ്യം, പരിസ്ഥിതി എന്നിവയിൽ ജനസംഖ്യാ വർദ്ധനവ് ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഈ ദിവസം ചർച്ച ചെയ്യപ്പെടുന്നു.

0 Comments