20th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 20 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) വൈസ് പ്രസിഡന്റായി നിയമിതനാകുന്ന ആദ്യ ഇന്ത്യൻ ആരാണ്?
വിവേക് അഗർവാൾ
■ ഈ നിയമനം ഒരു സുപ്രധാന നേട്ടമാണ്; ആദ്യമായാണ് ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ FATF-ന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
■ Financial Action Task Force (FATF) ലോകത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ്.
■ FATF പ്രധാനമായും കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) തടയുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിക്കുന്നു.
■ തീവ്രവാദ ധനസഹായം (Terrorist Financing) കണ്ടെത്തുകയും തടയുകയും ചെയ്യുന്നതും FATF-ന്റെ പ്രധാന ഉത്തരവാദിത്വമാണ്.

CA-002
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്ടെ എത്രാം വാർഷികമാണ് 2026 ജൂൺ 19 ന് ആഘോഷിച്ചത് ?
80
■ പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ 1945 സെപ്റ്റംബർ 14-ന് അമ്പലപ്പുഴയിൽ വെച്ചാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട 'തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം' രൂപീകൃതമായത്.
■ 1945-ൽ വെറും 47 ഗ്രാമീണ വായനശാലകളുമായി തുടങ്ങിയ ഈ കൂട്ടായ്മ, പിന്നീട് 'കേരള ഗ്രന്ഥശാലാ സംഘം' (ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) ആയി മാറി.
■ ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് കേരളത്തിൽ 'വായനാദിന'മായും ഇന്ത്യയൊട്ടാകെ 'ദേശീയ വായനാദിന'മായും ആചരിക്കുന്നത്.
■ അക്ഷരങ്ങളിലൂടെ ജനങ്ങളെ പ്രബുദ്ധരാക്കാൻ പി.എൻ. പണിക്കർ മുന്നോട്ടുവെച്ച 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യമാണ് ഈ പ്രസ്ഥാനത്തിന്റെ കാതൽ.

CA-003
2026 ജൂണിൽ അന്തരിച്ച സൂക്ഷ്മ ചരിത്ര പഠന രീതിക്കും ജനപ്രിയ സംസ്കാര പഠനങ്ങൾക്കും തുടക്കമിട്ടവരിലെ പ്രധാനിയായ ഇറ്റാലിയൻ ചരിത്രകാരൻ ആരാണ് ?
കാർലോ ഗിൻസ് ബർഗ്
■ പ്രശസ്ത ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരനായ ലിയോൺ ഗിൻസ് ബർഗിന്റെയും എഴുത്തുകാരിയായ നതാലിയ ഗിൻസ് ബർഗിന്റെയും മകനാണ്.
■ വലിയ ചരിത്ര സംഭവങ്ങൾക്ക് പകരം ഒരു വ്യക്തിയോ ചെറിയ സമൂഹമോ കേന്ദ്രീകരിച്ച് പഠിക്കുന്ന സൂക്ഷ്മ ചരിത്ര പഠനരീതിയുടെ (Microhistory) മുഖ്യ വക്താവായിരുന്നു കാർലോ ഗിൻസ് ബർഗ്.
■ സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംസ്കാരങ്ങളെയും ചിന്തകളെയും ചരിത്രത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം പ്രയത്നിച്ചു.
■ ദി ചീസ് ആൻഡ് ദി വേംസ് (The Cheese and the Worms - 1976), ദി നൈറ്റ് ബാറ്റിൽസ് (The Night Battles - 1966) എന്നിവയാണ് പ്രധാന കൃതികൾ.
■ ചരിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2010-ൽ അദ്ദേഹത്തിന് പ്രശസ്തമായ ബാൽസൺ പ്രൈസ് ലഭിച്ചു.

CA-004
ഇന്ത്യയിലെ ആദ്യ മൾട്ടി-ലെയിൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം ഏത്?
ഗുജറാത്ത്
■ ചോര്യാസി ടോൾ പ്ലാസയിലാണ് (Choryasi Toll Plaza) ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്.
■ ഗുജറാത്തിലെ NH-48-ൽ സൂറത്ത് - ഭരൂച് പാതയിലുള്ള ചോര്യാസി ടോൾ പ്ലാസയിലാണ് ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ സംവിധാനം സ്ഥാപിച്ചത്.
■ ഈ സാങ്കേതികവിദ്യ ഗുജറാത്തിലും ഡൽഹിയിലും നടപ്പിലാക്കിയ ശേഷമാണ് രാജസ്ഥാനിലെ ആദ്യത്തെ സംവിധാനം ജയ്പൂർ-ഡൽഹി ഹൈവേയിലെ ദൗലത്‌പുരയിൽ ആരംഭിച്ചത്.
■ ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ട ആവശ്യമില്ലാത്ത 'ബാരിയർ-ലെസ്സ്' (Barrier-less) രീതിയാണിത്.

CA-005
അന്താരാഷ്ട്ര സമുദ്രനിയമ ട്രൈബ്യൂണലായ (ITLOS) ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രൊഫസർ ആരാണ്?-
Dr. Bimal Patel
■ 2026 ജൂൺ 19-ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പിൽ 168 വോട്ടുകളിൽ 115 വോട്ടുകൾ നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
■ 2026 മുതൽ 2035 വരെയുള്ള 9 വർഷത്തെ കാലാവധിയിലേക്കാണ് അദ്ദേഹം നിയമിതനായത്.
■ ഗുജറാത്തിലെ രാഷ്ട്രീയ രക്ഷാ സർവ്വകലാശാലയുടെ (Rashtriya Raksha University) വൈസ് ചാൻസലറായും പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു.
■ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ലാ കമ്മീഷനിൽ (UN ILC) നിലവിൽ അദ്ദേഹം അംഗമാണ്.
■ ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് (NSAB) അംഗമായും 21-ാമത് ലോ കമ്മീഷൻ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

CA-006
ഭൗതികശാസ്ത്ര രംഗത്തെ വുൾഫ് പ്രൈസ് നേടുന്ന ആദ്യ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ആരാണ്?
Jainendra K. Jain
■ ഭൗതികശാസ്ത്ര വിഭാഗത്തിൽ വുൾഫ് പ്രൈസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് അദ്ദേഹം.
■ പ്രശസ്ത ശാസ്ത്രജ്ഞനായ ജുവാൻ ഇഗ്നാസിയോ സിറാക്കുമായി (Juan Ignacio Cirac) അദ്ദേഹം ഈ പുരസ്കാരം പങ്കിട്ടു.
■ ക്വാണ്ടം ഫിസിക്സിലെ 'ഫ്രാക്ഷണൽ ക്വാണ്ടം ഹാൾ പ്രഭാവം' (Fractional Quantum Hall Effect) വിശദീകരിക്കാൻ സഹായിച്ച 'കമ്പോസിറ്റ് ഫെർമിയോൺസ്' (Composite Fermions) മാതൃക വികസിപ്പിച്ചെടുത്തത് ഇദ്ദേഹമാണ്.
■ നിലവിൽ അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ (Penn State University) ഫിസിക്സ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.
■ ശാസ്ത്ര ലോകത്ത് നോബൽ സമ്മാനത്തിന് തൊട്ടുതാഴെയായി പരിഗണിക്കപ്പെടുന്ന അതിപ്രധാനമായ പുരസ്കാരമാണിത്.

CA-007
ഇന്ത്യയുടെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള കോൾ-ടു-അമ്മോണിയം നൈട്രേറ്റ് പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥാപിക്കുന്നത്?
Odisha
■ ഒഡീഷയിലെ ത്സാർസുഗുഡ (Jharsuguda) ജില്ലയിലെ ലഖൻപൂരിലാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്.
■ കോൾ ഇന്ത്യയുടെ ഉപകമ്പനിയായ മഹാനദി കോൾഫീൽഡ്‌സ് ലിമിറ്റഡിന്റെ (MCL) കൈവശമുള്ള ഏകദേശം 350 ഏക്കർ ഭൂമിയിലാണ് പദ്ധതി വരുന്നത്.
■ ഏകദേശം 25,016 കോടി രൂപ നിക്ഷേപത്തിലാണ് ഈ മെഗാ പ്രോജക്റ്റ് നടപ്പിലാക്കുന്നത്.
■ കോൾ ഇന്ത്യ ലിമിറ്റഡും (CIL), ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും (BHEL) ചേർന്നുള്ള സംയുക്ത സംരംഭമായ ഭാരത് കോൾ ഗ്യാസിഫിക്കേഷൻ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (BCGCL) ആണ് ഇത് നിർമ്മിക്കുന്നത്.

CA-008
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ ആദ്യ സ്വദേശീയ ഹോവർക്രാഫ്റ്റിന്റെ പേര് എന്താണ്?
H-561
■ 2026 ജൂൺ 18-ന് ഗോവയിൽ വെച്ചാണ് ഈ അത്യാധുനിക വാഹനം ഔദ്യോഗികമായി സേനയുടെ ഭാഗമാക്കിയത്.
■ ഗോവ ആസ്ഥാനമായുള്ള സ്വകാര്യ കപ്പൽ നിർമ്മാണ ശാലയായ ചൗഗുളെ ആൻഡ് കമ്പനി ലിമിറ്റഡ് ആണ് ഇത് നിർമ്മിച്ചത്.
■ കോസ്റ്റ് ഗാർഡിനായി നിർമ്മിക്കുന്ന ആറ് സ്വദേശീയ ഹോവർക്രാഫ്റ്റുകളുടെ പരമ്പരയിലെ ആദ്യ വാഹനമാണിത്.
■ പ്രതിരോധ മന്ത്രാലയത്തിന്റെ മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഭാഗമായി 50 ശതമാനത്തിലധികം ആഭ്യന്തര സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചത്.

CA-009
സുരക്ഷിതമായ നടപ്പാതയിലൂടെ നടക്കാനുള്ള അവകാശം അടിസ്ഥാന അവകാശമാണെന്ന് പ്രഖ്യാപിച്ച കോടതി ഏത്?
Supreme Court of India
■ നടക്കാനുള്ള അവകാശം ഭരണഘടനയുടെ മൂന്നാം ഭാഗം (Part III) ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് കോടതി വ്യക്തമാക്കി.
■ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(d) (സഞ്ചാര സ്വാതന്ത്ര്യം), ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ പരിധിയിലാണ് ഈ അവകാശം വരുന്നത്. ഇത് ആർട്ടിക്കിൾ 19(1)(a), (b), (c) എന്നിവയുമായി ചേർത്തു വായിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
■ റോഡുകളിൽ മോട്ടോർ വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തേക്കാൾ പ്രാഥമിക പരിഗണനയും മുൻഗണനയും നൽകേണ്ടത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കാണ്.

CA-010
ലോക അഭയാർത്ഥി ദിനം (World Refugee Day) ഏത് ദിവസമാണ് ആചരിക്കുന്നത്?
ജൂൺ 20
■ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2000 ഡിസംബർ 4-നാണ് ജൂൺ 20 ലോക അഭയാർത്ഥി ദിനമായി പ്രഖ്യാപിച്ചത്.
■ 1951-ലെ അഭയാർത്ഥി കൺവെൻഷന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് 2001 ജൂൺ 20-നാണ് ആദ്യമായി ഈ ദിനം ആചരിച്ചത്.
■ ഇതിനുമുമ്പ് പല രാജ്യങ്ങളിലും 'ആഫ്രിക്കൻ അഭയാർത്ഥി ദിനം' ആയിട്ടായിരുന്നു ഈ ദിവസം അറിയപ്പെട്ടിരുന്നത്.
■ സ്വന്തം നാട്ടിൽ നിന്നും വീടുകളിൽ നിന്നും നിർബന്ധിതമായി പായേണ്ടി വന്ന ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ ധീരതയെയും അതിജീവനത്തെയും ആദരിക്കുകയാണ് ലക്ഷ്യം.
■ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റഫ്യൂജീസ് (UNHCR) ആണ് ഈ ദിനത്തിലെ ആഗോള പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

0 Comments