19th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 19 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
എൻ.ബി.എ യുടെ കാർഷിക ജൈവ വൈവിധ്യ വിദഗ്ദ്ധ സമിതിയെ നയിക്കുന്നത് ആരാണ് ?
ഡോ.പി.എൽ.ഗൗതം
■ ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് 2002-ലെ സെക്ഷൻ 13(1) പ്രകാരം നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി ഈ വിദഗ്ദ്ധ സമിതിയെ പുനഃസംഘടിപ്പിച്ചു.
■ ഒരു വർഷത്തെ കാലയളവിലേക്കാണ് ഈ സമിതി നിലവിൽ പുനഃസംഘടിപ്പിച്ചിട്ടുള്ളത്.
■ കാർഷിക ശാസ്ത്ര മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഡോ. പി. എൽ. ഗൗതമിന് അടുത്തിടെ പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു.
■ അദ്ദേഹം മുമ്പ് നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെയും (NBA), പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റിയുടെയും (PPVFRA) ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

CA-002
തജിവാസ് ഹിമാനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ജമ്മു ആൻഡ് കാശ്മീർ
■ ജമ്മു ആൻഡ് കാശ്മീരിലെ സോനാമാർഗിലാണ് (Sonamarg) സ്ഥിതി ചെയ്യുന്നത്.
■ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 9,186 അടി (2,800 മീറ്റർ) ഉയരത്തിലാണ് ഈ മനോഹരമായ മഞ്ഞു മല സ്ഥിതി ചെയ്യുന്നത്.
■ കാശ്മീർ താഴ്‌വരയിലെ ഏറ്റവും പ്രശസ്തവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമായ ഹിമാനികളിൽ ഒന്നാണിത്.
■ പൈൻ മരങ്ങളും ആൽപൈൻ പുൽമേടുകളും നിറഞ്ഞ ഈ പ്രദേശം വർഷം മുഴുവൻ മഞ്ഞുമൂടി കിടക്കുന്നു.

CA-003
2026 -ൽ ജി.ഐ ടാഗ് ലഭിച്ച ത്രിപുരയിലെ വാദ്യോപകരണം ഏതാണ് ?
സരിന്ദ
■ സരിന്ദ എന്നത് വില്ല് ഉപയോഗിച്ച് വായിക്കുന്ന ഒരു തദ്ദേശീയ തന്ത്രിവാദ്യമാണ് (Stringed Instrument).
■ ത്രിപുരയിലെ ഗോത്രവർഗ്ഗ സമൂഹങ്ങളുടെ നാടോടി സംഗീതത്തിലും ഭക്തിഗാനങ്ങളിലും കഥപറച്ചിലുകളിലും ഈ ഉപകരണം പരമ്പരാഗതമായി ഉപയോഗിച്ചുപോരുന്നു.
■ ഈ ജി.ഐ അംഗീകാരം ത്രിപുരയുടെ തനത് നിർമ്മാണ ശൈലിയെ വ്യാജന്മാരിൽ നിന്ന് സംരക്ഷിക്കാനും പ്രാദേശിക കലാകാരന്മാർക്കും കരകൗശല വിദഗ്ദ്ധർക്കും മികച്ച വിപണിയും വരുമാനവും ലഭ്യമാക്കാനും സഹായിക്കും.

CA-004
കാറ്റാടി ഊർജ്ജ വിതരണ ശൃംഖലയ്ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഏതാണ് ? - WT
MARUT
■ ഗോവയിൽ നടന്ന ഗ്ലോബൽ വിൻഡ് ഡേ 2026 കോൺഫറൻസിൽ വെച്ച് കേന്ദ്ര പുതിയ-പുനരുപയോഗ ഊർജ്ജ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഈ പോർട്ടൽ പുറത്തിറക്കിയത്.
■ പുതിയ-പുനരുപയോഗ ഊർജ്ജ മന്ത്രാലയവും (MNRE) ഇന്ത്യൻ വിൻഡ് ടർബൈൻ മാനുഫാക്ചറേഴ്സ് അസോസിയേഷനും (IWTMA) സംയുക്തമായാണ് ഇത് വികസിപ്പിച്ചത്.
■ കാറ്റ് ടർബൈൻ നിർമ്മാണ മേഖലയിലെ ആഭ്യന്തര ഉൽപ്പാദന ശൃംഖല ശക്തിപ്പെടുത്തുക, സുതാര്യത ഉറപ്പാക്കുക, വിതരണക്കാരുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
■ 2030-ഓടെ ഇന്ത്യ ലക്ഷ്യമിടുന്ന 100 GW കാറ്റാടി ഊർജ്ജ ശേഷി കൈവരിക്കാനും ആഗോള കാറ്റാടി ടർബൈൻ കയറ്റുമതിയുടെ 10% വിഹിതം സ്വന്തമാക്കാനും ഈ പ്ലാറ്റ്‌ഫോം നിർണായക പങ്കുവഹിക്കും.

CA-005
2026 ൽ ന്യൂ ഡെവലപ്മെൻറ് ബാങ്കിൽ അംഗമായ രാജ്യം ഏതാണ് ?
ഉസ്‌ബെക്കിസ്ഥാൻ
■ ഇതോടെ ബ്രിക്‌സ് (BRICS) രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ന്യൂ ഡെവലപ്‌മെന്റ് ബാങ്കിലെ ആകെ അംഗങ്ങളുടെ എണ്ണം 10 ആയി ഉയർന്നു.
■ ഈ അന്താരാഷ്ട്ര ബാങ്കിങ് സഖ്യത്തിൽ പങ്കാളിയാകുന്ന ആദ്യത്തെ മധ്യേഷ്യൻ (Central Asian) രാജ്യമാണ് ഉസ്‌ബെക്കിസ്ഥാൻ.
■ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത് മിർസിയോയേവ് (Shavkat Mirziyoyev) അസോസിയേഷൻ നിയമത്തിൽ ഒപ്പുവെക്കുകയും ബാങ്കിന്റെ ഉഭയകക്ഷി വ്യവസ്ഥകൾ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തതോടെയാണ് അംഗത്വം നിലവിൽ വന്നത്.

CA-006
2026 ഫിഫ ലോകകപ്പിൽ കോംഗോയ്‌ക്കായി കളിക്കുന്ന ഇന്ത്യൻ വംശജൻ ആരാണ് ?
Samuel Moutoussamy
■ മൈതാനത്ത് പ്രതിരോധത്തിന് മുൻതൂക്കം നൽകുന്ന ഒരു ഡിഫെൻസീവ് മിഡ്ഫീൽഡർ (Defensive Midfielder) ആയാണ് സാമുവൽ കളിക്കുന്നത്.
■ ഗ്രീസ് സൂപ്പർ ലീഗിലെ പ്രമുഖ ക്ലബ്ബായ അത്രോമിതോസിന് (Atromitos) വേണ്ടിയാണ് താരം ഇപ്പോൾ കളിക്കുന്നത്. മുൻപ് ഫ്രഞ്ച് ക്ലബ്ബായ നാന്റസിന് (FC Nantes) വേണ്ടിയും കളിച്ചിട്ടുണ്ട്
■ ഫ്രാൻസിൽ ജനിച്ചെങ്കിലും അമ്മയുടെ ജന്മനാടായ കോംഗോയെ പ്രതിനിധീകരിക്കാൻ അദ്ദേഹം തീരുമാനിക്കുകയും 2019-ൽ കോംഗോ ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
■ 52 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കോംഗോ ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയത്. ഇതിൽ നിർണായക പങ്കുവഹിച്ച സാമുവൽ, പോർച്ചുഗലിനെതിരെയുള്ള കോംഗോയുടെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചു

CA-007
6 ഫിഫ ലോക കപ്പുകൾ കളിക്കുന്ന രണ്ടാമത്തെ താരം ആരാണ് ?
ക്രിസ്റ്റിയാനോ റൊണാൾഡോ
■ 2026 ഫിഫ ലോകകപ്പിൽ ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് അദ്ദേഹം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
■ 2006-ൽ ജർമ്മനിയിൽ നടന്ന ലോകകപ്പിലാണ് 21-ാം വയസ്സിൽ റൊണാൾഡോ ആദ്യമായി കളിക്കുന്നത്. പിന്നീട് 2006, 2010, 2014, 2018, 2022, 2026 എന്നീ ആറ് എഡിഷനുകളിലും അദ്ദേഹം പോർച്ചുഗൽ ജേഴ്സിയിൽ കളത്തിലിറങ്ങി.
■ തന്റെ 41-ാം വയസ്സിലാണ് റൊണാൾഡോ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
■ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരം സ്റ്റാർട്ട് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് കളിക്കാരൻ (Oldest Outfield Player) എന്ന റെക്കോർഡും ഇതോടെ അദ്ദേഹം സ്വന്തം പേരിലാക്കി.

CA-008
അന്താരാഷ്ട്രാ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങൾ ആരൊക്കെയാണ് ?
ജൂലൻ ഗോസ്വാമി, ദീപ്തി ശർമ്മ
■ ഇരുവരും 355 വിക്കറ്റുകൾ വീതം നേടി ഒന്നാം സ്ഥാനം പങ്കിടുന്നു.
■ ജൂലൻ ഗോസ്വാമി ഫാസ്റ്റ് ബൗളറും ദീപ്തി ശർമ്മ സ്പിൻ ബൗളറുമാണ്.
■ ഏകദിന ക്രിക്കറ്റിൽ (ODI) ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ജൂലൻ ഗോസ്വാമിയാണ്.
■ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ദീപ്തി ശർമ്മയാണ്.
■ 350 വിക്കറ്റുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ സ്പിൻ ബൗളറാണ് ദീപ്തി.

CA-009
2026 ജൂണിൽ അന്തരിച്ച പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ വ്യക്തി ആരാണ് ?
ഇന്ദിര ലങ്കേഷ്
■ പ്രശസ്ത കന്നഡ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന പി. ലങ്കേഷിന്റെ ഭാര്യയാണ് ഇന്ദിര ലങ്കേഷ്.
■ കൊല്ലപ്പെട്ട പ്രമുഖ പത്രപ്രവർത്തക ഗൗരി ലങ്കേഷ്, ചലച്ചിത്ര പ്രവർത്തക കവിത ലങ്കേഷ്, ഡിജിറ്റൽ മാധ്യമപ്രവർത്തകൻ ഇന്ദ്രജിത് ലങ്കേഷ് എന്നിവരുടെ അമ്മയാണ്.
■ ലങ്കേഷ് പ്രിന്റേഴ്‌സ്, ലങ്കേഷ് പ്രകാശൻ എന്നിവയുടെ സ്ഥാപകയും സംരംഭകയുമായിരുന്നു ഇന്ദിര.
■ കന്നഡ സാംസ്കാരിക-സാഹിത്യ മേഖലകളിൽ അവർ സജീവ സാന്നിധ്യമായിരുന്നു.

CA-010
കിഷൗ മൾട്ടിപർപ്പസ് പ്രോജെക്ട് നിലവിൽ വരുന്ന നദി ഏതാണ് ?
ടോൺസ്
■ ഉത്തരാഖണ്ഡ് (ഡെറാഡൂൺ ജില്ല), ഹിമാചൽ പ്രദേശ് (സിർമൗർ ജില്ല) എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിലാണ് ഈ വൻകിട അണക്കെട്ട് നിർമ്മിക്കുന്നത്.
■ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ 6 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഒരു അന്തർ-സംസ്ഥാന പദ്ധതിയാണിത്.
■ ഈ പദ്ധതിയെ കേന്ദ്ര സർക്കാർ 'ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി' (Project of National Importance) പ്രഖ്യാപിച്ചിട്ടുണ്ട്.
■ പദ്ധതിയുടെ ജലസംഭരണ ഘടകത്തിന്റെ 90% ചിലവ് കേന്ദ്ര സർക്കാരും ബാക്കി 10% ചിലവ് പങ്കാളിത്ത സംസ്ഥാനങ്ങളും വഹിക്കും.

0 Comments