Advertisement

views

Daily Current Affairs in Malayalam 2026 | 15 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 15 June 2026 | Kerala PSC GK
15th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 15 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
പി.കേശവദേവ് ട്രസ്റ്റിന്റെ പി.കേശവദേവ് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

സുഭാഷ് ചന്ദ്രൻ

■ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾ മാനിച്ചാണ് സുഭാഷ് ചന്ദ്രന് അവാർഡ് നൽകുന്നത്.
■ അൻപതിനായിരം രൂപയും, ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപ്പന ചെയ്ത ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
■ തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഇൻ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പി. കേശവദേവ് പുരസ്‌കാരങ്ങൾ സമ്മാനിക്കും.
CA-002
ഏതെല്ലാം റോക്കറ്റുകളുടെ നിർമ്മാണ സാങ്കേതിക വിദ്യയാണ് ഐ.എസ്.ആർ.ഒ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് ?

എസ്.എസ്.എൽ.വി, എൽ.വി.എം 3, പി.എസ്,എൽ.വി

■ ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻ-സ്പേസ് (IN-SPACe) വഴിയാണ് ഈ സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ നടക്കുന്നത്.
■ ചെറുകിട ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന Small Satellite Launch Vehicle (SSLV) ന്റെ സാങ്കേതികവിദ്യ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) പൂർണ്ണമായി കൈമാറാൻ ധാരണയായിട്ടുണ്ട്.
■ ഐ.എസ്.ആർ.ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ Polar Satellite Launch Vehicle (PSLV) പൂർണ്ണമായി നിർമ്മിച്ച് വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നതിനായി ഇന്ത്യൻ സ്വകാര്യ വ്യവസായ മേഖലയ്ക്ക് സാങ്കേതികവിദ്യ കൈമാറുന്നുണ്ട്.
■ ചന്ദ്രയാൻ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ, ഐ.എസ്.ആർ.ഒയുടെ ഏറ്റവും ഭാരമേറിയ 'ബാഹുബലി' റോക്കറ്റായ LVM ന്ടെ സാങ്കേതിക വിദ്യയും എൻഡ്-ടു-എൻഡ് നിർമ്മാണത്തിനായി സ്വകാര്യ പങ്കാളികൾക്ക് കൈമാറാൻ താല്പര്യപത്രം (EoI) ക്ഷണിച്ചിട്ടുണ്ട്.
CA-003
സംഘ കാലഘട്ടത്തിൽ മനുഷ്യർ ഇരുമ്പ് ഉരുക്കുന്ന ചൂളയുടെ തെളിവുകൾ കണ്ടെത്തിയ തമിഴ് നാട്ടിലെ സ്ഥലമേത് ?

കീഴടി, ശിവഗംഗ

■ കീഴടിയിൽ നടന്ന പതിനൊന്നാം ഘട്ട അഗഴായ്‌വ് (ഉത്ഖനനം) വഴി സുപ്രധാന കണ്ടെത്തലായി ഈ ഇരുമ്പ് ഉരുക്ക് ചൂള കണ്ടെത്തി.
■ മുൻപ് ഇവിടുത്തെ മണലൂർ ഉൾപ്പെടെയുള്ള മറ്റ് ക്ലസ്റ്റർ ഗ്രാമങ്ങളിലും ചുടുകട്ട കൊണ്ടുള്ള സമാനമായ ചൂളകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
■ കഠാരകൾ, അമ്പുകൾ, കാർഷിക ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ഈ ചൂളകൾ ഉപയോഗിച്ചിരുന്നതായി ഗവേഷകർ കരുതുന്നു.
■ ഇവിടെ നിന്നും ലഭിച്ച ഇരുമ്പ് തരികളും കരിയും (Iron slag) സൂചിപ്പിക്കുന്നത് ലോഹസംസ്കരണ വിദ്യയിൽ സംഘകാലത്തെ തമിഴ് ജനത വളരെ മുന്നിലായിരുന്നു എന്നാണ്.
CA-004
എൽനിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാണപ്പെടുന്ന സമുദ്രമേത് ?

പസിഫിക്

■ പസിഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പ്രദേശങ്ങളിലെ ഉപരിതല ജലം അസ്വാഭാവികമായി ചൂടാകുന്ന പ്രതിഭാസമാണിത്.
■ ഈ പ്രതിഭാസം ആഗോളതലത്തിൽ കാറ്റിന്റെ ഗതിയെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും വൻതോതിൽ ബാധിക്കാറുണ്ട്.
■ എൽനിനോ പ്രതിഭാസം രൂപപ്പെടുന്ന വർഷങ്ങളിൽ സാധാരണയായി ഇന്ത്യയിൽ കാലവർഷം (മൺസൂൺ) കുറയാൻ കാരണമാകാറുണ്ട്.
■ പസിഫിക് സമുദ്രത്തിലെ ജലം തണുക്കുന്ന ഇതിന്റെ വിപരീത പ്രതിഭാസത്തെ ലാനിന (La Niña) എന്നാണ് വിളിക്കുന്നത്.
Join our WhatsApp Channel CLICK HERE
Join Telegram Channel CLICK HERE
CA-005
കോമൺ വെൽത്ത് ഗെയിംസിന് യോഗ്യത നേടിയ മലയാളികൾ ആരെല്ലാം ?

എം.ശ്രീശങ്കർ (ലോങ്ങ് ജമ്പ്), അൻസാ ബാബു

■ അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) പ്രഖ്യാപിച്ച 32 അംഗ ടീമിലാണ് ഇരുവരും ഇടംപിടിച്ചത്.
■ ഇന്ത്യയുടെ മുൻനിര ലോങ്ങ് ജമ്പ് താരമായ ശ്രീശങ്കർ, 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചിരുന്നു.
■ തിരുവനന്തപുരം സായ് (SAI) എൽ.എൻ.സി.പി.ഇയിലെ പരിശീലനത്തിലൂടെ ശ്രദ്ധേയയായ അൻസ, റാൻചിയിൽ നടന്ന നാഷണൽ ഫെഡറേഷൻ കപ്പിൽ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു.
■ മിക്സഡ് 4x400 മീറ്റർ റിലേ ടീമിലേക്കാണ് താരം തിരഞ്ഞെടുക്കപ്പെട്ടത്.
CA-006
ആർച്ചറി ലോകകപ്പിൽ റീകർവ് വിഭാഗത്തിൽ മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ഇന്ത്യൻ ജോഡി ആരൊക്കെയാണ് ? - ധീരജ്

കുങ്കും മോഹോഡ് സഖ്യം

■ ഫൈനലിൽ ശക്തരായ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് ചാമ്പ്യന്മാരായ കിം ജെ ഡിയോക്ക് - ഓ യെജിൻ സഖ്യത്തെ 5-1 എന്ന സ്കോറിനാണ് ഇന്ത്യൻ ജോഡി തകർത്തത്.
■ പതറിപ്പോകാതെ മികച്ച കൃത്യതയോടെ മത്സരിച്ച 17-കാരിയായ കുങ്കും മോഹോഡിന്റെയും ധീരജിന്റെയും കരിയറിലെ ആദ്യ റീകർവ് മിക്സഡ് ടീം ലോകകപ്പ് സ്വർണവേട്ടയാണിത്.
■ ഈ വിജയത്തിന് തൊട്ടുപിന്നാലെ പുരുഷന്മാരുടെ റീകർവ് ഇൻഡിവിജ്വൽ വിഭാഗത്തിലും കൊറിയൻ താരത്തെ വീഴ്ത്തി ധീരജ് ബൊമ്മദേവര വ്യക്തിഗത സ്വർണവും സ്വന്തമാക്കി ഡബിൾ തികച്ചു.
CA-007
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ടീമിൽ ഇടം നേടിയ മലയാളികൾ ആരെല്ലാം ?

എച്ച്.എസ്.പ്രണോയ്, എം.ആർ.അർജുൻ, ട്രീസ ജോളി

■ പുരുഷ സിംഗിൾസ് വിഭാഗത്തിലും പുരുഷ ടീം ഇനത്തിലും ഇന്ത്യയെ നയിക്കുന്ന മുൻനിര താരമാണ് എച്ച്.എസ്.പ്രണോയ്.
■ പുരുഷ ഡബിൾസ് വിഭാഗത്തിൽ ധ്രുവ് കപിലയുമായി എം.ആർ.അർജുൻ സഖ്യം ചേർന്ന് മത്സരിക്കുന്നു.
■ വനിതാ ഡബിൾസ് വിഭാഗത്തിൽ ഗായത്രി ഗോപിചന്ദിനൊപ്പമാണ് ട്രീസ കോർട്ടിലിറങ്ങുന്നത്.
CA-008
റുമേനിയയുടെ പുതിയ പ്രധാനമന്ത്രി ആരാണ് ?

അഡ്രിയാൻ വെസ്റ്റ

■ നാഷണൽ ലിബറൽ പാർട്ടിയുടെ പ്രമുഖ നേതാവും ബ്രാസോവ് കൗണ്ടി കൗൺസിൽ പ്രസിഡന്റുമായ അഡ്രിയാൻ വെസ്റ്റയെ പ്രസിഡന്റ് നികുഷോർ ദാൻ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
■ മുൻപ് നിശ്ചയിച്ചിരുന്ന യൂഗൻ ടൊമാക് ആവശ്യത്തിന് രാഷ്ട്രീയ പിന്തുണ ലഭിക്കാതെ പിന്മാറിയതിനെ തുടർന്നാണ് ഈ പുതിയ തീരുമാനം.
■ റുമേനിയയുടെ വികസന കാര്യ മന്ത്രിയായും (Development Minister) മികച്ച രീതിയിൽ പ്രവർത്തിച്ച പരിചയം 52-കാരനായ വെസ്റ്റയ്ക്കുണ്ട്.
CA-009
കാശ്‌മീരിൽ ഉരുകി നശിച്ച ഹിമാനിയേത് ?

തജിവാസ്

■ കാശ്മീരിലെ സോനാമാർഗ് മേഖലയിലാണ് ഈ ഹിമാനി സ്ഥിതി ചെയ്യുന്നത്..
■ യൂണിവേഴ്സിറ്റി ഓഫ് കാശ്മീരിലെയും ന്യൂഡൽഹിയിലെ ഐ.യു.എ.സിയിലെയും ഗവേഷകർ നടത്തിയ പഠനങ്ങൾ പ്രകാരം ഈ ഹിമാനിയുടെ 95 ശതമാനത്തോളം മഞ്ഞു പാളികളും ഇതിനകം ഉരുകിത്തീർന്നിട്ടുണ്ട്.
■ മുൻപ് ഏതാണ്ട് 54 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടന്നിരുന്ന ഈ വലിയ ഹിമാനി, നിലവിൽ ഉരുകി വെറും 2.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു.
■ ആഗോളതലത്തിലുള്ള താപനില വർദ്ധനവ്, ശീതകാലത്തെ മഞ്ഞുവീഴ്ചയിലുണ്ടായ കുറവ്, വാഹനങ്ങളിൽ നിന്നുള്ള കരി പുക (Black Carbon), പ്രദേശത്തെ അനിയന്ത്രിതമായ ടൂറിസം എന്നിവയാണ് ഹിമാനി അതിവേഗം ഇല്ലാതാകാൻ കാരണം.
CA-010
2026 ഫിഫ ലോകകപ്പിൽ കളിച്ച തമിഴ് വംശജൻ ആരാണ് ?

നിഷാൻ വേലുപ്പിള്ള

■ 2026 ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി ബൂട്ട് അണിഞ്ഞ പ്രശസ്ത തമിഴ് വംശജനായ താരം.
■ ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ കളിക്കുന്ന ആദ്യത്തെ തമിഴ് പാരമ്പര്യമുള്ള താരമെന്ന ബഹുമതിയാണ് ഈ 25-കാരനായ വിങ്ങർ സ്വന്തമാക്കിയത്.
■ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഓസ്‌ട്രേലിയ അട്ടിമറിച്ച പോരാട്ടത്തിലാണ് നിഷാൻ പകരക്കാരനായി ഇറങ്ങി തന്റെ ലോകകപ്പ് അരങ്ങേറ്റം കുറിച്ചത്.
■ 2024-ൽ ചൈനയ്‌ക്കെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അരങ്ങേറിയ നിഷാൻ,ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ഓസ്‌ട്രേലിയൻ സീനിയർ ടീമിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

Daily Current Affairs in Malayalam 2026 | 15 June 2026 | Kerala PSC GK

Post a Comment

0 Comments