12th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 12 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ജൂണിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
തമിം ഇക്‌ബാൽ
■ 37-ാം വയസ്സിൽ ഈ പദവിയിലെത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് തമീം ഇഖ്ബാൽ.
■ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അടുത്ത നാല് വർഷത്തേക്ക് ബോർഡിനെ നയിക്കും.
■ ബോർഡിന്റെ സുതാര്യത ഉറപ്പാക്കൽ, ഘടനാപരമായ മാറ്റങ്ങൾ, ലോകോത്തര ഹൈ പെർഫോമൻസ് സെന്റർ സ്ഥാപിക്കൽ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
■ അധികാരമേറ്റതിന് പിന്നാലെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ അടക്കം പ്രതിഫലം കുത്തനെ വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി തീരുമാനിച്ചിരുന്നു.

CA-002
ബംഗളൂരുവിലെ കൈരളി കലാ സമിതി സാഹിത്യ പുരസ്‌കാരത്തിന് 2026 - ൽ അർഹയായത് ആരാണ് ?
സാറാ ജോസഫ്
■ മലയാള സാഹിത്യ ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അവർക്ക് ഈ ആദരവ് ലഭിച്ചത്.
■ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
■ പ്രശസ്ത ആർട്ടിസ്റ്റ് ഷെഫീഖ് രൂപകല്പന ചെയ്ത പ്രത്യേക ശിൽപവും പുരസ്‌കാരത്തിന്റെ ഭാഗമായി സമ്മാനിക്കും.
■ കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ 'ആലാഹയുടെ പെൺമക്കൾ', 'ബുധിനി', 'ഒതാപ്പ്' എന്നിവ ഇവരുടെ ശ്രദ്ധേയമായ നോവലുകളാണ്.

CA-003
നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ നടത്തിയ പഠനത്തിന്ടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച ശുദ്ധ വായു ലഭിക്കുന്ന വനമേഖല ഏതാണ് ?
തട്ടേക്കാട് പക്ഷിസങ്കേതം
■ വനം വകുപ്പിന്റെ നിർദേശപ്രകാരം കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മുപ്പതോളം പരിസ്ഥിതി-വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ വായു ഗുണനിലവാര പരിശോധനയിലാണ് തട്ടേക്കാട് ഒന്നാമതെത്തിയത്.
■ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചിക പ്രകാരം ഏറ്റവും മികച്ച ശുദ്ധവായുവിനെ സൂചിപ്പിക്കുന്ന '0-50' പരിധിയിലാണ് തട്ടേക്കാട് ഉൾപ്പെട്ടിരിക്കുന്നത്.

CA-004
സ്ത്രീകൾക്കും ട്രാൻസ് ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന കേരള സർക്കാരിന്റെ പുതിയ പദ്ധതി ഏതാണ് ?
പ്രിയദർശിനി
■ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച അഞ്ച് 'ഇന്ദിര ഗ്യാരന്തി'കളിൽ ഒന്നായാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കുന്നത്.
■ ഈ പദ്ധതി 2026 ജൂൺ 15 മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
■ വരുമാനമോ പ്രായമോ പരിഗണിക്കാതെ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കും.
■ ആദ്യ ഘട്ടത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുക.

CA-005
ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന ജനസമ്പർക്ക പരിപാടി ഏതാണ് ?
കായകൽപം
■ കായകൽപ്പം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2026 ജൂൺ 9-ന് കോഴിക്കോട് വെച്ച് നടന്നു.
■ കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിലാണ് ഈ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.
■ സർക്കാർ ആശുപത്രികളുടെ നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കൽ, ജീവനക്കാരുടെ കുറവ് പരിഹരിക്കൽ, രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
■ മുൻപ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനത്തിന് നൽകിയിരുന്ന ദേശീയ അവാർഡിന്റെ പേരായിരുന്നു 'കായകൽപ്' എന്നത്. എന്നാൽ കേരളത്തിൽ ഇത് ഇപ്പോൾ ആരോഗ്യ മേഖലയിലെ സമഗ്ര പുനരുജ്ജീവനത്തിനായുള്ള ഔദ്യോഗിക ജനസമ്പർക്ക പരിപാടിയുടെ പേരായും ഉപയോഗിക്കുന്നു.

CA-006
കശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം ഏത്?
സോജില തുരങ്കം
■ 13.15 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം, ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ സിംഗിൾ-ട്യൂബ് റോഡ് തുരങ്കമാണ്.
■ ജമ്മു കശ്മീരിനെയും ലഡാക്കിനെയും വേർതിരിക്കുന്ന ഹിമാലയൻ ചുരമാണ് സോജില പാസ്.
■ സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്ക പാതകളിൽ ഒന്നാണിത്.

CA-007
നാസ അടുത്തിടെ പ്രഖ്യാപിച്ച 'ആർട്ടെമിസ്-III' ബഹിരാകാശ ദൗത്യത്തിന്റെ മിഷൻ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
റാൻഡി ബ്രെസ്നിക്
■ 2027-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യത്തിലെ മറ്റ് അംഗങ്ങൾ ലൂക്ക പാർമിറ്റാനോ, ഫ്രാങ്ക് റൂബിയോ, ആന്ദ്രെ ഡഗ്ലസ് എന്നിവരാണ്.
■ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ സ്ഥാപിതമായത് 1958-ലാണ് (ആസ്ഥാനം: വാഷിംഗ്ടൺ ഡി.സി.).
■ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കഴിഞ്ഞ (371 ദിവസം) അമേരിക്കൻ യാത്രികൻ എന്ന റെക്കോർഡ് ഈ ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റായ ഫ്രാങ്ക് റൂബിയോയുടെ പേരിലാണ്.

CA-008
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്ര സർക്കാർ ജൂലൈ 1 മുതൽ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതി ഏതാണ്?
വി.ബി.ജി രാംജി
■ ഗ്രാമീണ വികസനത്തിനായുള്ള ഈ പുതിയ പദ്ധതി നടപ്പിലാക്കാൻ കേരളത്തിന് കേന്ദ്ര സർക്കാർ 3136.44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
■ 2005-ൽ പാർലമെന്റ് പാസാക്കിയ തൊഴിലുറപ്പ് നിയമം 2006 ഫെബ്രുവരി 2-നാണ് ഇന്ത്യയിൽ ആദ്യമായി പ്രാബല്യത്തിൽ വന്നത്.
■ പഴയ പദ്ധതിയിലെ 100 തൊഴിൽ ദിനങ്ങൾക്ക് പകരം 125 ദിവസത്തെ തൊഴിൽ വാഗ്ദാനമാണ് പുതിയ നിയമത്തിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്.

CA-009
അടുത്തിടെ 5000 വർഷം പഴക്കമുള്ള ഒരു കൃത്രിമ ദ്വീപിന്ടെ തടി കൊണ്ടുള്ള അടിത്തറ കണ്ടെത്തപ്പെട്ട രാജ്യം ഏതാണ് ?
സ്കോട്ട് ലാൻഡ്
■ സ്കോട്ട്‌ലൻഡിലെ തടാകങ്ങളിൽ മനുഷ്യനിർമ്മിതമായി കാണപ്പെടുന്ന ഇത്തരം ചെറിയ ദ്വീപുകളെ ക്രാനോഗുകൾ (Crannogs) എന്നാണ് വിളിക്കുന്നത്.
■ സ്കോട്ട്‌ലൻഡിലെ 'ഐൽ ഓഫ് ലൂയിസ്' (Isle of Lewis) എന്ന ദ്വീപിലെ 'ലോക്ക് ബോർഗാസ്റ്റൈൽ' (Loch Bhorgastail) എന്ന തടാകത്തിലാണ് ഇത് കണ്ടെത്തിയത്.
■ റേഡിയോ കാർബൺ ഡേറ്റിങ് പരിശോധനയിൽ ഇത് ശിലായുഗത്തിന്റെ (Neolithic period) അവസാന ഘട്ടത്തിൽ, അതായത് ബി.സി.ഇ 3500-നും 3300-നും ഇടയിൽ നിർമ്മിച്ചതാണെന്ന് വ്യക്തമായി. പ്രശസ്തമായ 'സ്റ്റോൺഹെഞ്ച്' (Stonehenge) സ്മാരകത്തേക്കാൾ പഴക്കം ഇതിനുണ്ട്.

CA-010
അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ആരാണ് ?
ഭാരതിരാജ
■ 1977-ൽ പുറത്തിറങ്ങിയ '16 വയതിനിലേ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
■ കിഴക്കേ പോകും റെയിൽ, സിഗപ്പ് റോജാക്കൾ, അലൈകൾ ഓയ്വതില്ലൈ, ടിക് ടിക് ടിക്, മുതൽ മര്യാതൈ, വേദം പുതിത്, കരുത്തമ്മ എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ക്ലാസിക്കുകളാണ്.
■ സിനിമയെ സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് ഗ്രാമീണ ഭംഗിയിലേക്കും യാഥാർത്ഥ്യങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയ, തമിഴ് സിനിമയുടെ 'ഇയക്കുനർ ഇമയം' (സംവിധായകരുടെ ഹിമാലയം) എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.
■ തന്റെ ചിത്രങ്ങളിലൂടെ നായികമാരായി എത്തുന്നവർക്ക് 'R' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരിടുന്ന ഒരു വേറിട്ട ശീലം അദ്ദേഹത്തിനുണ്ടായിരുന്നു (ഉദാഹരണത്തിന്: രാധിക, രേവതി, രാധ, രേഖ).

0 Comments