11th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 11 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി ശശി തരൂർ രചിച്ച പുസ്തകത്തിന്റെ പേര്?
The Sage Who Reimagined Hinduism: The Life, Lessons, & Legacy of Sree Narayana Guru
■ ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ 'ശ്രീനാരായണഗുരു: ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
■ ശ്രീനാരായണഗുരുവിന്റെ സാമൂഹിക-ആത്മീയ പരിഷ്കരണങ്ങളെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച് ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു.

CA-002
ഇന്ത്യയിലെ ലാൻഡ് പോർട്ട് പ്രവർത്തനങ്ങൾ ആധുനികവത്കരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ആരംഭിച്ച ലാൻഡ് പോർട്ട് മാനേജ്മെന്റ് സിസ്റ്റം ഏതാണ് ?
വിനിമയ്
■ ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (LPAI) ആണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
■ അന്താരാഷ്ട്ര അതിർത്തി കടന്നുള്ള വ്യാപാരവും യാത്രകളും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
■ മുൻപ് മാനുവലായി ചെയ്തിരുന്ന പേപ്പർ ജോലികൾ പൂർണ്ണമായും ഒഴിവാക്കാൻ ഈ പോർട്ടൽ സഹായിക്കുന്നു.
■ കസ്റ്റംസ്, ഇമിഗ്രേഷൻ, ബിസിനസ്സ് പങ്കാളികൾ എന്നിവരെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ വിനിമയ്ക്ക് സാധിക്കുന്നു.

CA-003
ഇന്ത്യയിലെ എട്ടാമത്തെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം ആരംഭിച്ചത് എവിടെയാണ് ?
ലക്നൗ
■ ഗംഗാ സമതലങ്ങളിലെയും ഉത്തരാഖണ്ഡിലെ മലയോര മേഖലകളിലെയും സങ്കീർണ്ണമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ കൃത്യതയോടെ മുൻകൂട്ടി പ്രവചിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
■ ഈ കേന്ദ്രം പ്രധാനമായും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലെയും കാലാവസ്ഥാ നിരീക്ഷണ ചുമതലകൾ നിർവഹിക്കും.
■ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം, കനത്ത മഴ എന്നിവയെക്കുറിച്ച് ഇത് നേരത്തെ മുന്നറിയിപ്പ് നൽകും.
■ കൊടുങ്കറ്റുകളെ നിരീക്ഷിക്കാൻ ഇവിടെ അത്യാധുനിക വെതർ റഡാറുകൾ ഉപയോഗിക്കുന്നു.

CA-004
ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്ന രാജ്യം ഏത്?
ഇസ്രായേൽ
■ ശിവാജി മഹാരാജിന്റെ പട്ടാഭിഷേക വാർഷികത്തിലാണ് മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ ഈ പ്രഖ്യാപനം നടത്തിയത്.
■ മറാഠാ സൈന്യവും ജൂത ജനവിഭാഗവും തമ്മിലുള്ള ചരിത്രപരമായ ബന്ധം മുൻനിർത്തിയാണ് ഈ തീരുമാനം.
■ ഈ പ്രതിമ ഇന്ത്യയിൽ നിർമ്മിച്ച് ഇസ്രായേലിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
■ ഈ പദ്ധതിക്ക് മഹാരാഷ്ട്ര സർക്കാർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

CA-005
ആർട്ടെമിസ് 3 ദൗത്യത്തിനായുള്ള ബഹിരാകാശ യാത്രികരുടെ സംഘം ആരൊക്കെയാണ് ?
റാൻഡി ബ്രെസ്‌നിക്, ലൂക്ക പർമിറ്റാനോ, കേണൽ ഫ്രാങ്ക് റൂബിയോ, ആൻഡ്രൂ ഡഗ്ലസ്
■ ഈ ബഹിരാകാശ ദൗത്യത്തിന്റെ കമാൻഡർ റാൻഡി ബ്രെസ്‌നിക് ആണ്.
■ ലൂക്ക പർമിറ്റാനോ ഈ ദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ യൂറോപ്യൻ ബഹിരാകാശ സഞ്ചാരിയാണ്.
■ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പരീക്ഷണങ്ങളാണ് ഈ ദൗത്യം നടത്തുന്നത്.
■ നാസയുടെ എസ്.എൽ.എസ് (SLS) റോക്കറ്റും ഓറിയോൺ പേടകവുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
■ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ ശ്രമങ്ങൾക്ക് ഈ ദൗത്യം സഹായിക്കും.

CA-006
ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട്, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രി എന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് (4398 ദിവസം) മറികടന്നത് ആരാണ്?
നരേന്ദ്ര മോദി
■ 1952 മുതൽ 1964 വരെ ജവഹർലാൽ നെഹ്റു സ്ഥാപിച്ച 4398 ദിവസങ്ങളുടെ റെക്കോർഡാണ് 2026 ജൂൺ 10-ന് 4399 ദിവസങ്ങൾ പൂർത്തിയാക്കി നരേന്ദ്ര മോദി മറികടന്നത്.
■ ഇന്ത്യൻ ഭരണഘടനയുടെ 75-ാം അനുച്ഛേദം അനുസരിച്ച് പ്രധാനമന്ത്രിയെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
■ 2014 മെയ് 26-നാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

CA-007
'നിശാശലഭ ക്യാമ്പസ്' എന്ന വിശേഷണത്തിന് അർഹമായ കേരളത്തിലെ സർവകലാശാല?
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി
■ തസർവകലാശാലയുടെ ക്യാമ്പസിൽ നടന്ന പഠനത്തിലാണ് ഇത്രയധികം വ്യത്യസ്ത ഇനം നിശാശലഭങ്ങളെ കണ്ടെത്തിയത്.
■ പ്രകൃതി സംരക്ഷണംത്തെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ബോധവൽക്കരണം നൽകാൻ ഇത്തരം പഠനങ്ങൾ സഹായിക്കുന്നു.
■ കാലടിയിലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

CA-008
2026 - ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ വേദികളാകുന്ന രാജ്യങ്ങൾ ഏതെല്ലാം ?
യു.എസ്, കാനഡ, മെക്സിക്കോ
■ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ സംയുക്തമായി ഒരു ടൂർണമെന്റിന് വേദിയാകുന്നത്.
■ ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ ലോകകപ്പാണിത്.
■ ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും നടക്കുന്നത് അമേരിക്കയിലാണ്.
■ മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്.
■ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്.

CA-009
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം ഏത് ?
ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്, ബാഴ്‌സലോണ
■ ഈ ഗോപുരത്തിന്റെ ആകെ ഉയരം 172.5 മീറ്ററാണ് (566 അടി).
■ 2025 ഒക്ടോബറിൽ ജർമ്മനിയിലെ 'ഉൽമ് മിൻസ്റ്റർ' (161.53 മീറ്റർ) ഗോപുരത്തെ മറികടന്നുകൊണ്ട് ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരമായി മാറി.
■ പ്രശസ്ത കാറ്റലൻ ശിൽപിയായ ആന്റണി ഗൗഡി (Antoni Gaudí) ആണ് ഈ അത്ഭുത ഗോപുരം രൂപകൽപ്പന ചെയ്തത്.
■ 144 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ കേന്ദ്ര ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായത്. 2026 ഫെബ്രുവരിയിൽ ഇതിന് മുകളിൽ കൂറ്റൻ കുരിശ് സ്ഥാപിച്ചു.
■ ആന്റണി ഗൗഡിയുടെ ചരമശതാബ്ദിയോടനുബന്ധിച്ച് 2026 ജൂൺ 10-ന് പോപ്പ് ലിയോ പതിനാലാമൻ ഈ ഗോപുരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ആശീർവദിച്ചു.

CA-010
എ.ഐ ഉപയോഗിച്ച് വികസിപ്പിച്ച്, മനുഷ്യനിൽ ആദ്യമായി പരീക്ഷിച്ച വാക്സിൻ നിർമ്മിച്ച സർവകലാശാല ഏതാണ് ?
കേംബ്രിഡ്ജ് സർവകലാശാല
■ മനുഷ്യരിൽ പരീക്ഷിച്ച ആദ്യത്തെ കൃത്രിമബുദ്ധി (AI) വാക്സിനാണിത്.
■ കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കാൻ ഇത് സഹായിക്കും.
■ ഭാവിയിൽ വരാൻ സാധ്യതയുള്ള മഹാമാരികളെ തടയാനാണ് ഇത് നിർമ്മിച്ചത്.
■ വൈറസുകളുടെ ജനിതകഘടന വിശകലനം ചെയ്യാൻ ഇതിൽ എ.ഐ ഉപയോഗിച്ചു.
■ പരമ്പരാഗത സൂചിക്ക് പകരം പ്രത്യേക സംവിധാനം വഴിയാണ് ഈ വാക്സിൻ നൽകുന്നത്.

0 Comments