06th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 06 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ലെ എർത്ത് പ്രൈസ് നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾ ആരെല്ലാം ?
വിവാൻ ചാവ് ചാരിയ, അരിയാന അഗർവാൾ, അവയാന മേത്ത
■ വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണികകളെ നീക്കം ചെയ്യുന്നതിനായി ഇവർ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യയ്ക്ക് 'പ്ലാസ്-സ്റ്റിക്' (Plas-Stick) എന്നാണ് പേരിട്ടിരിക്കുന്നത്.
■ 'ദ എർത്ത് പ്രൈസ്' മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള ഒരു സംഘം ഈ ആഗോള പുരസ്കാരം നേടുന്നത്.
■ ഈ പ്രൊജക്റ്റിനായി 12,500 യു.എസ് ഡോളർ ഗ്രാന്റ് ലഭിച്ച ഇവർ, ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ഈ സാങ്കേതികവിദ്യ വ്യാപിപ്പിച്ച് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

CA-002
അടുത്തിടെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ നാഗാലാൻഡിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തവള ഏതാണ് ?
Amolops Kamal
■ ഇതിന് 'നാഗാലാൻഡ് കാസ്കേഡ് തവള' (Nagaland Cascade Frog) എന്നും പേരുണ്ട്.
■ മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള നാഗാലാൻഡിലെ കിഫിറെ (Kiphire) ജില്ലയിലുള്ള സിംഗ്രെപ് (Singrep) ഗ്രാമത്തിലെ മലയോര അരുവികളിൽ നിന്നാണ് ഈ തവളയെ കണ്ടെത്തിയത്.
■ ഗുവാഹത്തിയിലെ ബി. ബരൂവ കോളേജിലെ പ്രശസ്ത ജന്തുശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന പരേതനായ ഡോ. കമൽ ചൗധരിയുടെ (Dr. Kamal Choudhury) സ്മരണാർത്ഥമാണ് ഈ ജീവിക്ക് 'കമൽ' എന്ന് പേരിട്ടിരിക്കുന്നത്.

CA-003
28 -ആംത് ഷാങ് ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന അരുന്ധതി റായ് ചലച്ചിത്രം ഏതാണ് ?
In Which Annie Gives It Those Ones
■ 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പുനരുദ്ധരിച്ചാണ് (4K Restoration) മേളയിൽ എത്തിക്കുന്നത്.
■ 1970-കളിലെ ഡൽഹിയിലെ ഒരു ആർക്കിടെക്ചർ കോളേജ് വിദ്യാർത്ഥികളുടെ ജീവിതവും അവരുടെ ചിന്തകളും പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.
■ അരുന്ധതി റായ് ആദ്യമായി തിരക്കഥയെഴുതിയ ചിത്രമാണിത്. തിരക്കഥ രചിച്ചതിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവർ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
■ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഒറിജിനൽ നെഗറ്റീവുകൾ ഉപയോഗിച്ച് ഒന്നരവർഷത്തോളം എടുത്താണ് ചിത്രം 4K ദൃശ്യമികവിലേക്ക് മാറ്റിയെടുത്തത്.

CA-004
2026 ജൂണിൽ ഇന്ത്യ സന്ദർശിച്ച വെനിസ്വേലൻ ആക്ടിങ് പ്രസിഡന്റ് ആരാണ് ?
ഡെൽസി റോഡ്രിഗസ്
■ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയും വെനിസ്വേലയും തമ്മിലുള്ള ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുകയും വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുകയുമാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
■ ഊർജ്ജ സുരക്ഷ (Energy Security), മരുന്ന് നിർമ്മാണം (Pharmaceuticals), നിക്ഷേപങ്ങൾ, പുനരുപയോഗ ഊർജ്ജം, ഗതാഗത മേഖല എന്നിവയിലെ പരസ്പര സഹകരണത്തെക്കുറിച്ചാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്.
■ ഡെൽസി റോഡ്രിഗസിന്റെ ആറാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. ഇതിന് മുൻപ് വിദേശകാര്യ മന്ത്രിയായും (2015) വൈസ് പ്രസിഡന്റായും (2019, 2023, 2024, 2025 എന്നീ വർഷങ്ങളിൽ) അവർ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

CA-005
അടുത്തിടെ ആണവ ആയുധങ്ങൾക്കുള്ള ഇന്ധനങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള പുതിയ പ്ലാന്റ് അനാച്ഛാദനം ചെയ്ത രജ്യം ഏതാണ് ?
ഉത്തര കൊറിയ
■ 2026 ജൂൺ ആദ്യവാരത്തിലാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിൽ ഈ രഹസ്യ പ്ലാന്റിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്.
■ രാജ്യത്തിന്റെ ആണവായുധ ശേഖരം അതിവേഗം വർദ്ധിപ്പിക്കുക (Exponential Rate) എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്.

CA-006
നോർവെ ചെസ് ചാമ്പ്യൻഷിപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം ആര്?
ആർ. പ്രഗ്നാനന്ദ
■ നോർവെയിലെ ഓസ്ലോയിൽ വെച്ചു നടന്ന ആവേശകരമായ ഫൈനലിൽ ജർമ്മനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തിയാണ് ഇരുപതുകാരനായ ഈ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
■ 2013-ൽ ഈ ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ഇന്ത്യൻ ഇതിഹാസം വിശ്വനാഥൻ ആനന്ദിനോ നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനോ നേടാൻ കഴിയാത്ത കിരീടമാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയത്.
■ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പ്രഗ്നാനന്ദ 18 പോയിന്റുകൾ നേടിയാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

CA-007
അടുത്തിടെ അന്തരിച്ച പ്രശസ്ത ഭരണഘടനാ വിദഗ്ധനും മുൻ ലോക്സഭാ സെക്രട്ടറി ജനറലുമായിരുന്ന വ്യക്തി ആര്?
സുഭാഷ് സി. കശ്യപ്
■ 1983 മുതൽ 1990 വരെ അദ്ദേഹം ലോക്‌സഭയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചു (ഏഴാം, എട്ടാം, ഒൻപതാം ലോക്‌സഭകളുടെ കാലത്ത്). 37 വർഷത്തിലധികം ഇന്ത്യൻ പാർലമെന്റ് സെക്രട്ടേറിയറ്റിന്റെ ഭാഗമായിരുന്നു അദ്ദേഹം.
■ രാജ്യത്ത് ഏകീകൃത തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതിയിലെ ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം.
■ ഭരണഘടനയെയും പാർലമെന്ററി വ്യവസ്ഥകളെയും കുറിച്ച് നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
■ രാജ്യം അദ്ദേഹത്തിന് 2015-ൽ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.

CA-008
ഒഡിഷ തീരത്തുനിന്ന് അടുത്തിടെ കണ്ടെത്തിയ പുതിയ സൂക്ഷ്മ സമുദ്രജീവിയായ ജലക്കരടിക്ക് നൽകിയിരിക്കുന്ന പേരെന്ത്?
ആക്റ്റിനാർക്റ്റൂസ് ഒഡീസി
■ ഒഡിഷയുടെ പ്രശസ്തമായ പരമ്പരാഗത ശാസ്ത്രീയ നൃത്തരൂപമായ 'ഒഡീസി'യോടുള്ള (Odissi Dance) ആദരസൂചകമായാണ് ഈ ജീവിക്ക് 'ഒഡീസി' എന്ന പേര് നൽകിയിരിക്കുന്നത്.
■ ഒഡിഷയിലെ മാർക്കണ്ഡി (Markandi) തീരക്കടലിൽ, ഏകദേശം 14 മീറ്റർ താഴ്ചയിലുള്ള കടൽമണൽ സാമ്പിളുകളിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്.
■ 'ആക്റ്റിനാർക്റ്റൂസ്' (Actinarctus) എന്ന ജനുസ്സിൽ പെട്ട ഒരു പുതിയ ജീവിയെ 43 വർഷങ്ങൾക്ക് ശേഷമാണ് ലോകത്ത് ആദ്യമായി കണ്ടെത്തുന്നത്.

CA-009
അടുത്തിടെ ഗ്രാമി പുരസ്കാരം നേടിയ പ്രശസ്ത ടിബറ്റൻ ആത്മീയ നേതാവ് ആര്?
ദലൈലാമ
■ 68-ാമത് വാർഷിക ഗ്രാമി അവാർഡിൽ 'ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറിടെല്ലിംഗ് റെക്കോർഡിംഗ്' (Best Audio Book, Narration & Storytelling Recording) വിഭാഗത്തിലാണ് അദ്ദേഹം പുരസ്കാരം നേടിയത്.
■ തന്റെ 90-ാം വയസ്സിലാണ് ദലൈലാമ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്നത്. ടിബറ്റൻ ബുദ്ധമത ചരിത്രത്തിൽ ഈ പദവിയിലിരുന്ന് ഗ്രാമി നേടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.
■ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ചിന്തകളും ഉൾപ്പെടുത്തിയ 'മെഡിറ്റേഷൻസ്: ദ റിഫ്ലെക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ' (Meditations: The Reflections of His Holiness the Dalai Lama) എന്ന സ്പോക്കൺ വേഡ് ആൽബമാണ് അവാർഡിന് അർഹമായത്.

CA-010
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദന വളർച്ച എത്ര ശതമാനമായാണ് ഉയർന്നത്?
7.7 ശതമാനം
■ സാമ്പത്തിക രംഗത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്.ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്ന പ്രധാന ഏജൻസി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണ്.ഇന്ത്യയുടെ നിലവിലെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ്, 1935 ഏപ്രിൽ 1-നാണ് ആർ.ബി.ഐ സ്ഥാപിതമായത്.

0 Comments