Advertisement

views

Daily Current Affairs in Malayalam 2026 | 02 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 02 June 2026 | Kerala PSC GK
02nd June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 02 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
അടുത്തിടെ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ആരാണ്?

നിലൻ .എ.ശ്രീജിത്ത്

■ വളരെ ചെറുപ്രായത്തിൽ തന്നെ സാഹസിക യാത്ര പൂർത്തിയാക്കി അദ്ദേഹം ശ്രദ്ധേയനായി.
■ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ **Mount Everest**യുടെ അടിവാരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്കാണ് നിലൻ യാത്ര നടത്തിയത്.
■ കഠിനമായ കാലാവസ്ഥയും വെല്ലുവിളി നിറഞ്ഞ പാതകളും അതിജീവിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
■ യുവജനങ്ങളിൽ സാഹസിക യാത്രകളോടും പർവതാരോഹണത്തോടും താൽപര്യം വളർത്തുന്ന നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
CA-002
2026 സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്ടെ ഗാനം രചിച്ചത് ആരാണ് ?

റഫീഖ് അഹമ്മദ്

■ മലയാള സാഹിത്യത്തിലും ചലച്ചിത്ര ഗാനരംഗത്തും ശ്രദ്ധേയനായ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്.
■ കുട്ടികളിൽ വിദ്യാഭ്യാസത്തോടുള്ള താൽപര്യവും വിദ്യാലയ ജീവിതത്തിന്റെ സന്തോഷവും പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
■ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പുതിയ അധ്യയന വർഷത്തിന്റെ ആവേശവും ഉയർത്തിക്കാട്ടുന്നതിൽ ഈ ഗാനം പ്രധാന പങ്കുവഹിച്ചു.
■ കേരളത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രചോദനമാകുന്ന തരത്തിലാണ് ഗാനം ഒരുക്കിയത്.
CA-003
പൊതുജനങ്ങൾക്ക് പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യുന്നതിനായി കേന്ദ്ര ഭരണ പരിഷ്കാര പൊതു പരാതി പരിഹാര വകുപ്പും (DARPG) ഭാഷിണിയും (BHASHINI) സംയുക്തമായി അടുത്തിടെ പുറത്തിറക്കിയ എ.ഐ അധിഷ്ഠിത വോയ്‌സ് ചാറ്റ് ബോട്ട് ഏതാണ് ?

സമാധാൻ ദീദി

■ വിവിധ ഇന്ത്യൻ ഭാഷകളിൽ പൊതുജനങ്ങൾക്ക് പരാതി നൽകാനും വിവരങ്ങൾ ലഭിക്കാനും സഹായിക്കുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
■ കൃത്രിമ ബുദ്ധിയും (AI) വോയ്‌സ് സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂടുതൽ സൗകര്യപ്രദമായ പരാതി പരിഹാര സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
■ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ഭാഷാ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ഈ ചാറ്റ്ബോട്ട് സഹായിക്കുന്നു.
■ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ഉൾക്കൊള്ളുന്നതുമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് സമാധാൻ ദീദി വിലയിരുത്തപ്പെടുന്നത്.
CA-004
അടുത്തിടെ ബാബേസിയ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ദേശീയോദ്യാനം ഏതാണ് ?

ഗിർ ദേശീയോദ്യാനം

■ Babesia എന്ന പരാദജീവി മൂലമുണ്ടാകുന്ന രോഗമാണ് ബാബേസിയോസിസ്. ഇത് ചുവന്ന രക്താണുക്കളെ നശിപ്പിച്ച് കടുത്ത വിളർച്ചയ്ക്ക് കാരണമാകുന്നു.
■ രോഗം പ്രധാനമായും ടിക്കുകൾ (Ticks) വഴിയാണ് പകരുന്നത്.
■ വന്യജീവികളുടെ ആരോഗ്യസംരക്ഷണത്തിനും രോഗനിരീക്ഷണത്തിനുമായി അധികൃതർ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
■ ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഗിർ ദേശീയോദ്യാനത്തിന് അന്തർദേശീയ പ്രാധാന്യമുണ്ട്.
CA-005
രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കെട്ടിടാനുമതി സംവിധാനം ആരംഭിച്ച മുനിസിപ്പൽ കോർപ്പറേഷൻ ഏതാണ് ?

ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ

■ കെട്ടിട നിർമാണ പ്ലാനുകൾ സ്വയമേവ പരിശോധിച്ച് നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഈ സംവിധാനം വിലയിരുത്തും.
■ മനുഷ്യ ഇടപെടൽ കുറയ്ക്കുന്നതിലൂടെ അനുമതി നടപടികളിലെ കാലതാമസം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
■ അപേക്ഷകളുടെ പരിശോധന കൂടുതൽ കൃത്യതയോടെയും സുതാര്യതയോടെയും നടത്താൻ AI സംവിധാനം സഹായിക്കും.
■ നഗര വികസന രംഗത്ത് ഡിജിറ്റൽ ഭരണസംവിധാനവും സ്മാർട്ട് സിറ്റി ആശയവും ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ചുവടുവയ്പ്പാണിത്.
CA-006
2026 ൽ കേരളം പ്രീമിയർ ലീഗ് ജേതാക്കളായത് ആരാണ് ?

ഗോകുലം കേരള എഫ്.സി

■ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കാലിക്കറ്റ് എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (3-2) ഗോകുലം കേരള എഫ്.സി പരാജയപ്പെടുത്തിയത്.
■ ഈ വിജയത്തോടെ മൂന്നാം തവണയാണ് ഗോകുലം കേരള എഫ്.സി കെ.പി.എൽ കിരീടത്തിൽ മുത്തമിടുന്നത്.
CA-007
അടുത്തിടെ അന്തരിച്ച മുൻ കേരള പൊതു മരാമത്ത് വകുപ്പ് മന്ത്രി ആരാണ് ?

ടി.യു കുരുവിള

■ Kerala Congress നേതാവായിരുന്ന അദ്ദേഹം കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്നു.
■ കേരള നിയമസഭയിൽ നിരവധി തവണ ജനപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്.
■ പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
■ ജനകീയ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു.
CA-008
മിലിറ്ററി നഴ്സിംഗ് സർവീസിൽ അഡിഷണൽ ഡയറക്ടർ ജനറൽ ആയി നിയമിതയായ മലയാളി ആരാണ് ?

മേജർ ജനറൽ റേച്ചൽ തോമസ്

■ 1988 ജൂൺ 1-ന് മിലിറ്ററി നഴ്സിംഗ് സർവീസിന്റെ ഭാഗമായി. നോർത്തേൺ, ഈസ്റ്റേൺ കമാൻഡുകളുടെ കീഴിലുള്ളവ ഉൾപ്പെടെ വിവിധ സൈനിക ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
■ സൈനിക ആരോഗ്യ സേവന രംഗത്ത് ശ്രദ്ധേയമായ നേതൃത്വവും പ്രൊഫഷണൽ മികവും പ്രകടിപ്പിച്ചിട്ടുണ്ട്.
■ ഇന്ത്യൻ സൈന്യത്തിന്റെ മെഡിക്കൽ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അവരുടെ പങ്ക് നിർണായകമാണ്.
CA-009
അഭിഭാഷകരിൽ നിന്നും നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന രണ്ടാമത്തെ വനിത ആരാണ് ?

വെങ്കിട്ട സുബ്രഹ്മണി മോഹന

■ അഭിഭാഷകവൃത്തിയിൽ നിന്ന് നേരിട്ട് സുപ്രീം കോടതിയിലേക്ക് എത്തുന്നവർ വളരെ വിരളമാണ്.
■ നിയമരംഗത്തെ ദീർഘകാല പ്രവർത്തനപരിചയവും മികവും പരിഗണിച്ചാണ് ഈ ഉയർന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
■ അഭിഭാഷകവൃത്തിയിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ഇന്ത്യയിലെ ആദ്യ വനിതയാണ് ഇന്ദു മൽഹോത്ര. 2018-ലാണ് അവർ സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്.
CA-010
ഫോബ്‌സ് മാസികയുടെ 30 അണ്ടർ 30 ഏഷ്യ - 2025 സന്നദ്ധ സേവന സംരംഭകരുടെ പട്ടികയിൽ ഇടം പിടിച്ച 17 വയസ്സുള്ള ഇന്ത്യക്കാരി ആരാണ് ?

ദിവ ഉത്കർഷ

■ വളരെ ചെറുപ്പത്തിൽ തന്നെ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ട വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
■ കർണാടക സ്വദേശിനിയായ ദിവ്യ ഉത്കർഷ പ്രോജെക്ട് സൂര്യയുടെ സ്ഥാപകയാണ്.
■ പ്രോജെക്ട് സൂര്യയിൽ പാവപ്പെട്ട കുട്ടികൾക്ക് ചികിത്സാ ഉപകരണങ്ങൾ എത്തിച്ചു നൽകുന്നു.

Post a Comment

0 Comments