Daily Current Affairs in Malayalam 06 May 2023
1
 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ മൂന്നാം പതിപ്പ് 2023 മെയ് 23 മുതൽ ജൂൺ 03 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - ലക്‌നൗ
2
 ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി ആരാണ് നിയമിതനായത് - എയർ മാർഷൽ അശുതോഷ് ദീക്ഷിത്
3
 വ്യാവസായിക ഗവേഷണ വികസന സഹകരണത്തിനായി ഇന്ത്യ ഏത് രാജ്യവുമായാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത് - ഇസ്രായേൽ
4
 ആർക്കൊപ്പമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗ്ലോബൽ ടെക് കോമ്പറ്റിഷൻ 'ജി 20 ടെക്സ് പ്രിൻറ് ആരംഭിച്ചത് - ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെൻറ്സ്
5
 2023 മെയ് 06 ന് യു.കെ യിൽ കിരീടധാരണ ചടങ്ങ് നടക്കാനിരിക്കുന്ന രാജാവിന്ടെ പേര് - ചാൾസ് മൂന്നാമൻ
6
 2023 മെയ് 05 ന് ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് സീസണിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ആരെ പരാജയപ്പെടുത്തി വിജയിച്ചു - ആൻഡേഴ്സൺ പീറ്റേഴ്സ്
7
 ഈ വർഷത്തെ ബാസ്റ്റിൽ ഡേ പരേഡിൽ പാരീസിൽ അതിഥിയായി പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് ആരാണ് 2023 ജൂലൈ 14 ന് ഫ്രാൻസ് സന്ദർശിക്കുന്നത് - പ്രധാനമന്ത്രി നരേന്ദ്രമോദി
8
 04 മെയ് 2023 ന് എസ്.സി.ഒ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ പേര് - ബിലാവൽ ഭൂട്ടോ സർദാരി
9
 ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അഡ്മിനിസ്ട്രേറ്ററായി ഡൽഹി ഹൈക്കോടതി നിയമിച്ച മുൻ കർണാടക ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് പി.കൃഷ്ണാ ഭട്ട്
10
 അടുത്തിടെ അന്തരിച്ച ഒളിമ്പിക്‌സ് മെഡൽ ജേതാവായ യു.എസ് സ്‌പ്രിന്ററും മുൻ ലോക ചാമ്പ്യനുമായ വ്യക്തി - ടോറി ബോവി (32)

Daily Current Affairs in Malayalam 06 May 2023 | Kerala PSC GK | Current Affairs May 2023