Advertisement

views

Daily Current Affairs in Malayalam 2026 | 04 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 04 June 2026 | Kerala PSC GK
04th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 04 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ജൂൺ മാസത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം നേടിയത് ആരാണ് ?

സാംഗ് യിമിംഗ്

■ 8 ബില്യൺ ഡോളർ ആസ്തിയുമായി സാങ് യിമിംഗ് മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായി.
■ നിലവിൽ ചൈനയിലെ ഏറ്റവും വലിയ ധനികൻ സാങ് യിമിംഗാണ്.
■ ബൈറ്റ്ഡാൻസ് (ByteDance) കമ്പനിയുടെ മൂല്യം വർധിച്ചതാണ് അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരാൻ പ്രധാന കാരണം.
■ ബൈറ്റ്ഡാൻസിന്റെ AI ചാറ്റ്ബോട്ടായ Doubaoയുടെ ജനപ്രീതിയും സാമ്പത്തിക മുന്നേറ്റത്തിന് കരുത്തായി.
■ 4 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നിലനിർത്തി.
CA-002
16 -ആംത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

ഷാനിമോൾ ഉസ്മാൻ

■ 1987-91 കാലഘട്ടത്തിൽ ഭാർഗവി തങ്കപ്പന് ശേഷം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഷാനിമോൾ ഉസ്മാൻ.
■ കേരള നിയമസഭയുടെ ചരിത്രത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിക്കുന്ന നാലാമത്തെ വനിതയാണ് ഷാനിമോൾ ഉസ്മാൻ.
■ കെ.ഒ. ഐഷാ ബീവി, നഫീസത്ത് ബീവി, ഭാർഗവി തങ്കപ്പൻ എന്നിവരാണ് ഇതിന് മുൻപ് ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയ വനിതകൾ.
CA-003
അടുത്തിടെ 'വൺ സ്റ്റോപ്പ് മൾട്ടി പർപ്പസ് യൂണിഫൈഡ് കാർഡ്' പുറത്തിറക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?

തെലങ്കാന

■ റേഷൻ കാർഡ്, ആരോഗ്യ കാർഡ്, വിവിധ ക്ഷേമപദ്ധതികൾ എന്നിവയെ ഒരൊറ്റ കാർഡിലേക്ക് സംയോജിപ്പിക്കാനാണ് തെലങ്കാന സർക്കാർ തീരുമാനിച്ചത്.
■ തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കുടുംബ കാർഡ് സംവിധാനങ്ങൾ പഠിച്ച ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്.
■ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ഒരൊറ്റ ഐഡിയിൽ ലഭ്യമാകും.
■ അർഹരായ ഗുണഭോക്താക്കളിലേക്ക് സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി എത്തിക്കാൻ ഈ സംവിധാനം സഹായിക്കും.
■ വ്യാജ ഗുണഭോക്താക്കളെയും ഇരട്ട രജിസ്ട്രേഷനുകളെയും നിയന്ത്രിക്കുന്നതിലൂടെ ക്ഷേമപദ്ധതികളിലെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും.
CA-004
2026 ൽ ഇന്ത്യ സന്ദർശിച്ച മ്യാന്മാർ പ്രസിഡന്റ് ആരാണ് ?

U MIN AUNG HLAI

■ മ്യാൻമർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യു മിൻ ആങ് ഹ്ലൈൻ 2026 മേയിൽ നടത്തിയ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനം ഇന്ത്യയിലേക്കായിരുന്നു.
■ സന്ദർശനം അഞ്ച് ദിവസം നീണ്ടുനിന്നു.
■ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അതിർത്തി സുരക്ഷ, പ്രതിരോധം, വ്യാപാരം എന്നിവ സംബന്ധിച്ച് ചർച്ച നടത്തി.
■ പരസ്പര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ അതിർത്തികൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ഇരുരാജ്യ നേതാക്കളും ഉറപ്പുനൽകി.
■ ചൈനയുടെ പ്രാദേശിക സ്വാധീനം പ്രതിരോധിക്കുന്നതിനും ഇന്ത്യയുടെ ‘Neighborhood First’, ‘Act East’ നയങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സന്ദർശനം നിർണായകമായി.
CA-005
2025-26 വർഷത്തെ സമുദ്രോൽപ്പന കയറ്റുമതി കണക്കുകൾ പ്രകാരം ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ ആരാണ് ?

അമേരിക്ക

■ ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായി അമേരിക്ക (USA) തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.
■ ഫ്രോസൺ ചെമ്മീൻ (Frozen Shrimp) ആണ് പ്രധാനമായും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്.
■ കയറ്റുമതിയുടെ മൂല്യത്തിന്റെ (Value) അടിസ്ഥാനത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്താണെങ്കിലും, കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ അളവിന്റെ (Quantity) അടിസ്ഥാനത്തിൽ ചൈനയാണ് ഏറ്റവും വലിയ ഇറക്കുമതിക്കാരൻ.
■ ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങളുടെ ഏറ്റവും കൂടുതൽ അളവ് ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്.
CA-006
2026 ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ഏതാണ് ?

ചൈന

■ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണ്ണ മെഡലുകൾ നേടി ചൈന ഒന്നാം സ്ഥാനം നിലനിർത്തി.
■ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനം (Runner-up) നേടി.
■ മൊത്തം മെഡൽ നേട്ടത്തിൽ ഇന്ത്യ ചൈനയ്ക്ക് തൊട്ടുപിന്നിലായാണ് ഫിനിഷ് ചെയ്തത്.
■ യുവ അത്‌ലറ്റുകളുടെ മികവിലൂടെ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
CA-007
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടം നേടിയ മലയാളി ആരാണ് ?

തഹ്‌സീൻ മുഹമ്മദ് ജംഷീദ്

■ ഫിഫ ലോകകപ്പ് 2026-നുള്ള ദേശീയ ടീമിൽ ഇടംനേടുന്ന ആദ്യ മലയാളി (ഇന്ത്യൻ വംശജൻ) എന്ന നേട്ടം 19-കാരനായ തഹ്‌സീൻ മുഹമ്മദ് ജംഷീദ് സ്വന്തമാക്കി.
■ ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗി പ്രഖ്യാപിച്ച ഖത്തറിന്റെ 26 അംഗ അന്തിമ ലോകകപ്പ് ടീമിലാണ് തഹ്‌സീൻ ഇടംപിടിച്ചത്.
■ തലശ്ശേരി സ്വദേശിയായ ജംഷീദിന്റെയും വളപട്ടണം സ്വദേശിനിയായ ഷൈമയുടെയും മകനാണ് തഹ്‌സീൻ.
■ ഖത്തറിൽ ജനിച്ച് വളർന്ന തഹ്‌സീൻ അവിടത്തെ ഫുട്ബോൾ സംവിധാനത്തിലൂടെയാണ് ഉയർന്നുവന്നത്.
■ ഖത്തറിലെ പ്രശസ്തമായ Aspire Academy-യിലൂടെ പരിശീലനം നേടിയ താരമാണ് തഹ്‌സീൻ.
■ നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ Al-Duhail-ന് വേണ്ടി വിങ്ങറായി കളിക്കുന്നു.
CA-008
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് 2026-ലെ ഗ്രാമി പുരസ്‌കാരം നേടിക്കൊടുത്ത ആൽബം ഏതാണ് ?

മെഡിറ്റേഷൻസ് : ദി റിഫ്‌ളക്‌ഷൻസ് ഓഫ് ഹിസ് ഹോളിനെസ്സ് ദി ദലൈലാമ

■ 90-ാം വയസ്സിൽ ദലൈലാമ തന്റെ "Meditations" എന്ന സ്പോക്കൺ-വേർഡ് ആൽബത്തിന് 68-ാമത് ഗ്രാമി അവാർഡിൽ ആദ്യ ഗ്രാമി പുരസ്കാരം നേടി.
■ ഉസ്താദ് അംജദ് അലി ഖാനും മക്കളായ അമാൻ അലി ബംഗാഷും അയാൻ അലി ബംഗാഷും ചേർന്നാണ് ആൽബത്തിനായി സംഗീതം ഒരുക്കിയത്; പിന്നീട് അംജദ് അലി ഖാൻ ധർമ്മശാലയിൽ വെച്ച് ഗ്രാമി പുരസ്കാരം ദലൈലാമയ്ക്ക് കൈമാറി.
CA-009
കർണാടകയുടെ പുതിയ മുഖ്യമന്ത്രി ആരാണ് ?

ഡി.കെ.ശിവകുമാർ

■ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരം ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
■ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഡി.കെ. ശിവകുമാറിന്റെ നിയമനം.
■ ബെംഗളൂരുവിലെ ലോക് ഭവനിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
■ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഡി.കെ. ശിവകുമാർ കർണാടകയുടെ ഉപമുഖ്യമന്ത്രിയായിരുന്നു.
■ അദ്ദേഹം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) അധ്യക്ഷനുമാണ്.
■ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ആണ് ഡി.കെ. ശിവകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
CA-010
വിദ്യാർത്ഥികളിൽ കൃഷിയോട് താല്പര്യം വളർത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുമായി കേരള കൃഷിവകുപ്പ് സ്കൂളുകളിൽ ആരംഭിക്കുന്ന ക്ലബ്ബുകളുടെ പേരെന്ത്?

കതിര്

■ Kerala Agriculture Technology Heritage and Innovation for Rural Understanding എന്നാണ് ഇതിന്റെ പൂർണ്ണരൂപം. ഹോർട്ടികൾച്ചർ തെറാപ്പി വഴി പഠനസമ്മർദ്ദം ലഘൂകരിക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
■ കേരള കാർഷിക സർവ്വകലാശാല 1971-ൽ സ്ഥാപിതമായി. ഇതിന്റെ ആസ്ഥാനം തൃശ്ശൂരിലെ വെള്ളാനിക്കരയിലാണ്.

Daily Current Affairs in Malayalam 2026 | 04 June 2026 | Kerala PSC GK

Post a Comment

0 Comments