Advertisement

views

50 Question and Answers on World Revolutions | Download PDF | Kerala PSC GK

50 Question and Answers on World Revolutions | Download PDF | Kerala PSC GK
This comprehensive collection of 50 questions and answers on World Revolutions is designed to provide a concise yet informative overview of major revolutionary movements that shaped global history. Covering significant events such as the French Revolution, American Revolution, Russian Revolution, Industrial Revolution, Chinese Revolution, and Latin American Revolutions, this set explores key causes, events, leaders, ideologies, and outcomes.

Each question is crafted to test and reinforce important historical knowledge relevant for students, competitive exam aspirants, and history enthusiasts. The answers offer brief explanations to enhance conceptual understanding, making it an ideal tool for quick revision or classroom discussions.


ലോക വിപ്ലവങ്ങളെക്കുറിച്ചുള്ള 50 ചോദ്യോത്തരങ്ങൾ

1
വിപ്ലവപൂർവ റഷ്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും അവസ്ഥ വരച്ചു കാട്ടുന്ന ''അമ്മ' എന്ന നോവൽ രചിച്ചതാര്?
മാക്സിം ഗോർക്കി
2
റഷ്യ ഭരിച്ചിരുന്ന ചക്രവർത്തിമാർ?
സാർ ചക്രവർത്തിമാർ
3
മാർക്സിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായി റഷ്യയിൽ രൂപം കൊണ്ട പാർട്ടിയേത്?
സോഷ്യൽ ഡെമോക്രാറ്റിക്‌ വർക്കേഴ്‌സ് പാർട്ടി
4
സോഷ്യൽ ഡെമോക്രാറ്റിക്‌ വർക്കേഴ്‌സ് പാർട്ടി രണ്ടായി പിരിഞ്ഞത് ഏതൊക്കെ പേരിൽ അറിയപ്പെട്ടു?
മെൻഷെവിക്കുകൾ (ന്യൂനപക്ഷം), ബോൾഷെവിക്കുകൾ (ഭൂരിപക്ഷം)
5
ബോൾഷെവികWhiteSpaceCharacter പാർട്ടിക്ക് നേതൃത്വം നൽകിയത് ആരെല്ലാം?
ലെനിൻ, ട്രോട്സ്കി
6
മെൻഷെവിക്കുകളുടെ നേതാവ് ആരായിരുന്നു?
അലക്‌സാർ കെരൻസ്കി
7
1905 -ൽ റഷ്യയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ രാജ്യമേത്?
ജപ്പാൻ
8
'ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസം' എന്ന പുസ്തകം എഴുതിയതാര്?
ജോൺ റീഡ്
9
'വിപ്ലവങ്ങളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവമേത്?
ഫ്രഞ്ച് വിപ്ലവം
10
'ഞാനാണ് രാഷ്ട്രം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തിയാര്?
ലൂയി പതിനാലാമാൻ
11
"എനിക്ക് ശേഷം പ്രളയം" ഇങ്ങനെ പറഞ്ഞ ഫ്രഞ്ച് ഭരണാധികാരിയാര്?
ലൂയി പതിനഞ്ചാമൻ
12
"രാജാവിന്റെ അധികാരങ്ങളെല്ലാം ദൈവം നൽകിയതാണ് അതിനാൽ, രാജാവിനെ ചോദ്യം ചെയ്യാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ". ഏത് ഫ്രഞ്ച് ചക്രവർത്തിയുടെ വാദമായിരുന്നു ഇത്?
ലൂയി പതിനാലാമാൻ
13
ബൂർബൺ രാജവംശം ഭരണം നടത്തിയിരുന്ന യൂറോപ്പിലെ പ്രദേശമേത്?
ഫ്രാൻസ്
14
ഫ്രഞ്ച് സമൂഹം എത്ര എസ്റ്റേറ്റുകളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്?
മൂന്ന് എസ്റ്റേറ്റ്
15
ഫ്രഞ്ച് സമൂഹത്തിലെ ഒന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നതാര്?
പുരോഹിതന്മാർ
16
പ്രഭുക്കന്മാർ ഉൾപ്പെട്ടിരിക്കുന്ന ഫ്രഞ്ച് എസ്റ്റേറ്റ് ഏത്?
രണ്ടാം എസ്റ്റേറ്റ്
17
കർഷകരിൽ നിന്ന് 'തിഥെ' എന്ന പേരിലുള്ള നികുതി പിരിച്ചിരിക്കുന്നതാര്?
പുരോഹിതന്മാർ
18
നികുതികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നത് ഫ്രഞ്ച് സമൂഹത്തിലെ ഏതൊക്കെ വിഭാഗങ്ങളാണ്?
പുരോഹിതന്മാരും പ്രഭുക്കന്മാരും
19
'കോമൺസ്' എന്നറിയപ്പെട്ട ഫ്രഞ്ച് സമൂഹത്തിലെ എസ്റ്റേറ്റ് ഏത്?
മൂന്നാം എസ്റ്റേറ്റ്
20
കച്ചവടക്കാർ, എഴുത്തുകാർ, ഉദ്യോഗസ്ഥർ, മധ്യവർഗം, കർഷകർ എന്നിവരുൾപ്പെട്ടിരുന്നത് ഏത് വിഭാഗത്തിലാണ്?
മൂന്നാം എസ്റ്റേറ്റ്
21
ഭരണത്തിൽ അവകാശങ്ങൾ ഒന്നും ഇല്ലാതിരുന്ന മൂന്നാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നവർ സർക്കാരിന് നൽകേണ്ടിയിരുന്ന നികുതിയേത്?
തൈലേ
22
പുരോഹിതന്മാരുടെ ചൂഷണത്തെ പരിഹസിക്കുകയും യുക്തിചിന്ത, മനുഷ്യ സ്നേഹം, സമത്വം, എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിന്തകനാര്?
വോൾട്ടയർ
23
ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ച ഫ്രഞ്ച് ചിന്തകനാര്?
മോണ്ടെസ്ക്യു
24
ഗവണ്മെന്റിനെ നിയമനിർമാണം, കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങൾ ആക്കിത്തിരിക്കണമെന്ന് വാദിച്ച ചിന്തകനാര്?
മോണ്ടെസ്ക്യു
25
ജനങ്ങളുടെ മേൽ പുതിയ നികുതി ചുമത്താനായി ഫ്രഞ്ച് ചക്രവർത്തി ലൂയി പതിനാറാമൻ ജനപ്രതിനിധി സഭയായ സ്റ്റേറ്റ്സ് ജനറൽ വിളിച്ചു ചേർത്ത വർഷമേത്?
1789
26
സ്റ്റേറ്റ്സ് ജനറലിൽ വോട്ട് ചെയ്യുന്നതിലെ തർക്കം തുടരവേ, തങ്ങളാണ് ഫ്രാൻസിലെ ദേശീയ അസംബ്ലിയെന്ന് പ്രഖ്യാപിച്ച എസ്റ്റേറ്റ് ഏത്?
മൂന്നാം എസ്റ്റേറ്റ്
27
ഏത് വിപ്ലവത്തിന് മുന്നോടിയായി നടന്ന പ്രധാന സംഭവമാണ് 'ടെന്നീസ് കോർട്ട്' പ്രതിജ്ഞ?
ഫ്രഞ്ച് വിപ്ലവം (1789)
28
ഫ്രാൻസിനായി ഒരു ഭരണഘടന തയ്യാറാക്കിയ ശേഷം മാത്രമേ പിരിഞ്ഞു പോകുകയുള്ളൂ' എന്നുള്ള ടെന്നീസ് കോർട്ട് പ്രതിജ്ഞയെടുത്തത് ഏത് എസ്റ്റേറ്റിലെ അംഗങ്ങളാണ്?
മൂന്നാം എസ്റ്റേറ്റ്
29
ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്ന 1789 ജൂലൈ 14 -ലെ സംഭവമേത്?
ബാസ്റ്റിൽ ജയിലിന്റെ പതനം
30
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ ലോകത്തിനു നൽകിയ വിപ്ലവമേത്?
ഫ്രഞ്ച് വിപ്ലവം
31
ഫ്രാൻസിലെ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയതെന്ന്?
1789 ഓഗസ്റ്റ് 12
32
ദേശീയ കൺവെൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷമേത്?
1792
33
ഫ്രാൻസിന്റെ ആഭ്യന്തര കാര്യങ്ങൾ നබීല്ല, 1793-ലാണ് പൊതു സുരക്ഷാ കമ്മിറ്റി രൂപവത്കരിച്ചത്. ഈ വർഷമേത്?
1793
34
ഫ്രഞ്ച് വിപ്ലവാനന്തരം ആഭ്യന്തര കാര്യങ്ങൾ നിയന്ത്രിക്കാനായി രൂപവത്കരിച്ച പൊതു സുരക്ഷാ കമ്മിറ്റിയുടെ നേതാവാര്?
റോബിസ്ഫിയർ
35
പൊതുസുരക്ഷാ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ആരെല്ലാമായിരുന്നു?
മിറാബോ, ഡാന്റൺ
36
ശത്രുക്കളെ വധിക്കാൻ ഫ്രഞ്ച് സുരക്ഷാ കമ്മിറ്റി ഉപയോഗിച്ച യന്ത്രമേത്?
ഗില്ലറ്റിൻ
37
ഗില്ലറ്റിനിരയായ ഫ്രഞ്ച് ചക്രവർത്തിയും ഭാര്യയും ആരൊക്കെ?
ലൂയി പതിനാറാമനും മേരി അന്റോയിനറ്റും
38
1793 ജൂലൈ മുതൽ 1794 വരെ നീണ്ടു നിന്ന പൊതുസുരക്ഷാ കമ്മിറ്റിയുടെ ഭരണകാലം ഏത് പേരിൽ അറിയപ്പെടുന്നു?
ഭീകര വാഴ്ച്ച
39
ജനകീയ പരമാധികാരം എന്ന ആശയം ലോകത്തിന് നൽകിയ വിപ്ലവമേത്?
ഫ്രഞ്ച് വിപ്ലവം
40
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' ഇങ്ങനെ അഭിപ്രായപ്പെട്ട ഓസ്ട്രിയൻ ഭരണാധികാരിയാര്?
മെറ്റേർണിക്
41
'സോഷ്യൽ കോൺട്രാക്ട്' എന്ന പ്രസിദ്ധമായ ഗ്രന്ഥം ആരുടെയാണ്?
റൂസോ
42
ഏത് ചിന്തകന്റെ ആശയങ്ങളാണ് ഫ്രഞ്ച് ദേശീയ അസംബ്ലി തയ്യാറാക്കിയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നത്?
റൂസ്സോയുടെ
43
ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻ‌സിൽ ഏകാധിപതിയായി ഭരണം നടത്തിയതാര്?
നെപ്പോളിയൻ ബോണപ്പാർട്ട്
44
നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷമേത്?
1799
45
പൊതു കടം ഇല്ലാതാക്കാൻ 'സിങ്കിങ് ഫണ്ട്' രൂപവത്കരിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിക്കുകയും ചെയ്തതാര്?
നെപ്പോളിയൻ ബോണപ്പാർട്ട്
46
1804 -ൽ നിലവിൽ വന്ന 'ദി സിവിൽ കോഡ് ഓഫ് ദി ഫ്രഞ്ച്' ന് രൂപം നൽകിയ ഭരണാധികാരിയാര്?
നെപ്പോളിയൻ ബോണപ്പാർട്ട്
47
യൂറോപ്യൻ സഖ്യ സൈന്യത്തോട് നെപ്പോളിയൻ പരാജയപ്പെട്ട വാട്ടർ ലൂ യുദ്ധം നടന്ന വർഷമേത്?
1815
48
ചൈന ഭരിച്ചിരുന്ന മഞ്ചു രാജവംശം വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായി സ്വീകരിച്ച നിലപാടിനെതിരെ ചൈനയിലെ രഹസ്യ സംഘടനകൾ സംഘടിപ്പിച്ച കലാപമേത്?
ബോക്‌സർ കലാപം
49
1839 - 1842 കാലയളവിൽ ചൈനയിൽ ഉണ്ടായ സംഘർഷമേത്?
കറുപ്പ് യുദ്ധം
50
മാവോ സെ തുങ്ങിന്റെ നേതൃത്വത്തിൽ ജനകീയ ചൈന റിപ്പബ്ലിക് നിലവിൽ വന്നത് എന്ന്?
1949 ഒക്ടോബർ 1

Downloads: loading...
Total Downloads: loading...

Post a Comment

0 Comments