Advertisement

views

Daily Current Affairs in Malayalam 2025 | 31 July 2025 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2025 | 31 July 2025 | Kerala PSC GK
31st Jul 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 31 July 2025 Daily Current Affairs.
Downloads: loading...
Total Downloads: loading...
Lord Meghnad Desai passed away at 85
CA-911
അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വ്യക്തി?

മേഘ്‌നാഥ് ദേശായി

■ ഇന്ത്യയുടെയും ബ്രിട്ടന്റെയും സാമ്പത്തിക നയ നിർമാണത്തിൽ പങ്ക് വഹിച്ച പ്രഗത്ഭനായ വ്യക്തി.
■ നിരവധി ആധുനിക സാമ്പത്തിക വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
■ സമകാലിക സാമ്പത്തിക ചിന്താവിശേഷങ്ങളിലേക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
Indigenous hovercraft construction for ICG begins at Goa
CA-912
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റ് എവിടെയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്?

ഗോവ കപ്പൽശാല

■ പൂര്‍ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്‌തത് – Make in India ദൗത്യത്തിന്റെ ഭാഗമായാണ്.
■ മരുഭൂമികളിലും ജലമേഖലകളിലും അതിവേഗത്തിൽ യാത്രചെയ്യാനും വിവിധ തരത്തിലുള്ള തീരസംരക്ഷണ ദൗത്യങ്ങൾക്കായി ഉപയോഗിക്കാനുമായി രൂപകൽപ്പന ചെയ്തതാണ് ഈ ഹോവർക്രാഫ്റ്റ്.
■ ഇത് തീരദേശ സുരക്ഷാ രംഗത്ത് ഇന്ത്യയുടെ സ്വയംപര്യാപ്തതയുടെ വലിയ മുന്നേറ്റം ആകുന്നു.
India discovers world's rarest blood group 'CRIB'
CA-913
ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ രക്തഗ്രൂപ്പ് കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനത്തിലെ പ്രദേശം ഏത്?

കോളാർ

■ കോളാറിലെ സ്ത്രീക്ക് ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രക്തഗ്രൂപ്പ് കണ്ടെത്തിയത്.
■ CRIB രക്തഗ്രൂപ്പ് ക്രോമർ (CR) രക്തഗ്രൂപ്പ് സിസ്റ്റത്തിന്റെ ഭാഗമാണ്.
■ CR എന്നാൽ ക്രോമർ എന്നും, IB എന്നാൽ ഇന്ത്യ, ബെംഗളൂരു (കണ്ടെത്തൽ സ്ഥലം) എന്നും അർത്ഥമാക്കുന്നു.
■ ക്രോമർ സിസ്റ്റം ഒരു അപൂർവ രക്തഗ്രൂപ്പ് വർഗ്ഗീകരണമാണ്.
■ ചുവന്ന രക്താണുക്കളിലെ ഡീകേ-ആക്സിലറേറ്റിംഗ് ഫാക്ടർ (DAF) പ്രോട്ടീനിൽ സ്ഥിതി ചെയ്യുന്ന ആന്റിജനുകൾ ഇതിൽ ഉൾപ്പെടുന്നു.
Lok Sabha passes resolution to extend President's Rule in Manipur
CA-914
2025 ഓഗസ്റ്റ് 13 ന് ശേഷം ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള നിയമപരമായ പ്രമേയം ലോക്സഭ പാസാക്കിയ സംസ്ഥാനം ഏതാണ്?

മണിപ്പൂർ

■ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിന് ലോക്‌സഭ അംഗീകാരം നൽകിയത് 2024 -ലാണ്.
■ മണിപ്പൂരിലെ നിരന്തരം തുടരുന്ന അസ്ഥിരതയെ തുടർന്ന് രാഷ്ട്രപതി ഭരണം തുടരാനുള്ള തീരുമാനം.
■ മുൻകാലങ്ങളിൽ വംശീയ സംഘർഷങ്ങൾ നേരിട്ട വടക്കുകിഴക്കൻ സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും തുടരുന്നത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള ഈ തീരുമാനം.
Wayanad remembers landslides victims
CA-915
വയനാട്ടിൽ ഉണ്ടായ ഏറ്റവും മാരകമായ പ്രകൃതി ദുരന്തത്തിന്ടെ ഒന്നാം വാർഷികം ഏത് തീയതിയിലായിരുന്നു?

2025 ജൂലൈ 30

■ 2024 ജൂലൈ 30 ന് വയനാട്ടിൽ ഉണ്ടായ വിനാശകരമായ മണ്ണിടിച്ചിലിൽ തകർന്ന രണ്ട് കുന്നുകളാണ് മുണ്ടക്കൈയും ചൂരൽ മലയും.
■ 2025 ജൂലൈ 30-ന് സർക്കാർ അനുസ്മരണച്ചടങ്ങുകൾ സംഘടിപ്പിച്ചുകൊണ്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ആദരിച്ചു.
NISAR – NASA ISRO Synthetic Aperture Radar Mission
CA-916
ഐ.എസ്.ആർ.ഒ യും നാസയും തമ്മിലുള്ള ആദ്യ ബഹിരാകാശ സഹകരണം ഏതാണ് ?

NISAR

■ 2025 ജൂലൈ 30- നാണ് ISRO യും നാസയും നിസാർ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.
■ സൺ സിൻക്രണസ് പോളാർ ഓർബിറ്റ് എന്ന ഭ്രമണപഥത്തിലാണ് നിസാർ സ്ഥാപിച്ചത്.
■ 2,393 kg ആണ് നിസാർ ഉപഗ്രഹത്തിന്ടെ ഭാരം. ഏകദേശം 745 കി.മീ അകലെയാണ് നിസാർ ഉപഗ്രഹം സ്ഥാപിച്ചത്.
144 Vande Bharat Are Operational Across The Country
CA-917
2025 ജൂലൈ 30 ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതനുസരിച്ച്, രാജ്യത്തുടനീളം എത്ര വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്?

144 വന്ദേ ഭാരത്

■ വന്ദേ ഭാരത് എക്സ്പ്രെസ്സിൽ 70 ശതമാനം ജനറൽ/ നോൺ എ.സി കോച്ചുകൾ ഉണ്ട്.
■ 2019 ഫെബ്രുവരി 15 നാണ് ന്യൂഡൽഹിക്കും വാരണാസിക്കും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യത്തെ വന്ദേ ഭാരത് എക്സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
Sacred Piprahwa Relics of Lord Buddha Return Home to India
CA-918
ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രാഹ്വ അവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് ചരിത്രപരമായി തിരികെ കൊണ്ട് വന്നത് ഏത് രാജ്യത്തു നിന്നാണ്?

ഹോങ്കോങ്

■ 127 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്ക് ഹോങ്കോങ്ങിൽ നിന്ന് ബുദ്ധന്റെ പവിത്രമായ പിപ്രാഹ്വ അവശിഷ്ടങ്ങൾ ലഭിച്ചത്.
■ ഭഗവാൻ ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഉത്തർപ്രദേശിലെ പിപ്രാഹ്വയിൽ നിന്ന് 1898 ൽ ബ്രിട്ടീഷ് സിവിൽ എഞ്ചിനീയർ വില്യം ക്ലാക്സ്റ്റൺ പെപ്പെ യാണ് പവിത്രമായ പിപ്രാഹ്വ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
■ ഗോദ്‌റേജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്ടെ പിന്തുണയോടെയാണ് ഇന്ത്യ ഹോങ്കോങ്ങിൽ നിന്ന് ബുദ്ധമത അവശിഷ്ടങ്ങൾ സുരക്ഷിതമായി തിരിച്ചയച്ചത്.
Waves reach US west coast after Russian earthquake
CA-919
2025 ജൂലൈ 30 ന് റഷ്യയിലെ ഏത് സ്ഥലത്താണ് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്?

കാംചത്ക പെനിൻസുല

■ റഷ്യൻ ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ജപ്പാൻ, ഹവായ്, യു.എസ് വെസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളിൽ സുനാമി തിരമാലകൾ അനുഭവപ്പെട്ടു.
■ 2025 ൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിൽ ഒന്നാണ് കാംചത്ക പെനിൻസുലയിൽ നടന്നത്.
Government open IITs for students from gurukuls
CA-920
ഐ.ഐ.ടി കളിൽ ഗവേഷണ അവസരങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ഏത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കുന്നവരാണ്?

ഗുരുകുല വിദ്യാർത്ഥികൾ

■ വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ഐ.കെ.എസ് വിഭാഗവും ചേർന്ന് സേതുബന്ധ സ്കോളർ പദ്ധതി ആരംഭിച്ചു.
■ ഗുരുകുല പരിശീലനം ലഭിച്ച വിദ്യാർത്ഥികളെ മുഖ്യധാരാ അക്കാദമിക മേഖലയിലേക്ക് സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം.
■ ഗുരുകുല സമ്പ്രദായത്തിന് കീഴിൽ പരമ്പരാഗത വിദ്യകളിലും കലാകളിലും പരിശീലനം നേടിയവർക്ക് ഇത് തുറന്നിരിക്കുന്നു.
■ ഐ.ഐ.ടി കൾ പോലുള്ള മികച്ച സ്ഥാപനങ്ങളിൽ പോലും വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പഠിക്കാം.



Daily Current Affairs in Malayalam 2025 | 31 July 2025 | Kerala PSC GK

Post a Comment

0 Comments