03rd July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 03 July 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ജൂലൈയിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ പുതിയ നിശാ ശലഭം ഏതാണ് ?
ചന്ദനത്തോഴി
■ നിശാശലഭങ്ങളിലെ 'എറെബിഡേ' (Erebidae) കുടുംബത്തിലെ 'ആർക്റ്റിനേ' (Arctiinae) എന്ന ഉപകുടുംബത്തിലാണ് ഈ ശലഭം ഉൾപ്പെടുന്നത്.
■ ഇടുക്കി മറയൂരിലെ ചന്ദനക്കാടുകളിൽ നിന്ന് കണ്ടെത്തിയതിനാലും ചന്ദനമരങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നതിനാലുമാണ് ഇതിന് 'ചന്ദനത്തോഴി' എന്ന മലയാളം പേര് നൽകിയിരിക്കുന്നത്.
■ ഇതിന് തൊട്ടുപിന്നാലെ 2026 ജൂണിൽ ഇടുക്കിയിൽ നിന്ന് തന്നെ 'അന്തരം ഇടുക്കി' (Antaram idukki) എന്ന പേരിൽ മറ്റൊരു പുതിയ ഇനം ടൈഗർ മോത്തിനെയും (Tiger Moth) ശാസ്ത്രലോകം കണ്ടെത്തിയിരുന്നു.

CA-002
2026 ജൂലൈയിൽ വ്യോമസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത് ആരാണ് ?
അശുതോഷ് ദീക്ഷിത്
■ 40 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം 2026 ജൂൺ 30-ന് വിരമിച്ച എയർ മാർഷൽ നാഗേഷ് കപൂറിന്റെ (Air Marshal Nagesh Kapoor) പിൻഗാമിയായാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.
■ ഈ പദവിയിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (CISC) ആയും, അതിനുമുമ്പ് ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ്, സെൻട്രൽ എയർ കമാൻഡ് ഇൻ ചീഫ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
■ 1986 ഡിസംബർ 6-നാണ് അദ്ദേഹം വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. 3,500 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയസമ്പന്നനായ ഒരു പൈലറ്റാണ് അദ്ദേഹം.

CA-003
2026 ജൂലൈയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായത് ആരാണ് ?
എൻ.ശേഷാദ്രിനാഥൻ
■ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി വിരമിച്ച എ. ഷാജഹാന്റെ (A. Shahjahan) പിൻഗാമിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
■ റിട്ടയേർഡ് ജഡ്ജിയായ എൻ. ശേഷാദ്രിനാഥൻ മുൻപ് എറണാകുളത്തെ സി.ബി.ഐ കോടതി ജഡ്ജിയായും, കവരത്തിയിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ഇരിങ്ങാലക്കുട ഫാമിലി കോടതി ജഡ്ജിയായും അദ്ദേഹം പ്രവർത്തിച്ചു.
■ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രധാന ചുമതല.

CA-004
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ആരാണ് ?
വിക്രം മിസ്രി
■ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ സേവന കാലാവധി നീട്ടി നൽകിയിട്ടുള്ളതിനാൽ 2027 ജൂലൈ 14 വരെ അദ്ദേഹം ഈ പദവിയിൽ തുടരും.
■ അദ്ദേഹം 1989 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനാണ്.
■ മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന വിനയ് മോഹൻ ക്വാത്ര വിരമിച്ചതിനെ തുടർന്നാണ് വിക്രം മിസ്രി ഈ സ്ഥാനത്തെത്തിയത്.
■ ഇന്ത്യയുടെ മൂന്ന് പ്രധാനമന്ത്രിമാരുടെ (ഐ.കെ. ഗുജ്‌റാൾ, ഡോ. മൻമോഹൻ സിംഗ്, നരേന്ദ്ര മോദി) പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയാണ് അദ്ദേഹം.
■ വിദേശകാര്യ സെക്രട്ടറിയാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഇന്ത്യയുടെ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ (Deputy NSA) ആയിരുന്നു. കൂടാതെ ചൈന, സ്പെയിൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്.

CA-005
സീഷെൽസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച പരമോന്നത ബഹുമതി ഏതാണ് ?
ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ
■ 2026 ജൂൺ 28-ന് സീഷെൽസിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ സീഷെൽസ് പ്രസിഡന്റ് ഡോ.പാട്രിക് ഹെർമിനി ആണ് ഈ പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.
■ ചരിത്രത്തിൽ ആദ്യമായാണ് സീഷെൽസ് ഈ സവിശേഷമായ ബഹുമതി ഒരു വിദേശ നേതാവിന് സമ്മാനിക്കുന്നത്.
■ പരിസ്ഥിതി സംരക്ഷണം, ഹരിത വികസനം, സുസ്ഥിരമായ സമുദ്രവിഭവ പരിപാലനം (Blue Economy) എന്നീ മേഖലകളിൽ പ്രധാനമന്ത്രി മോദി നൽകിയ ആഗോള നേതൃത്വത്തിനുള്ള ആദരവാണിത്.
■ ഈ വലിയ പുരസ്കാരം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന എല്ലാ രാജ്യങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

CA-006
ഡ്രോൺ ആക്രമണങ്ങൾക്കായി ഇന്ത്യൻ ആർമി രൂപീകരിക്കുന്ന പ്രത്യേക യൂണിറ്റുകൾ ഏതാണ് ?
ബാസ് ബറ്റാലിയൻ
■ അതിർത്തി കടന്നുള്ള ഡ്രോൺ ഭീഷണികൾ തടയുക, ശത്രുക്കളുടെ ഡ്രോണുകളെ ജാമർ സാങ്കേതികവിദ്യ ഉപയോഗിച്ച് തകർക്കുക, തന്ത്രപ്രധാന മേഖലകളിൽ നിരീക്ഷണം ശക്തമാക്കുക എന്നിവയാണ് ഇവരുടെ ലക്ഷ്യം.
■ വായുവിൽ അതിവേഗത്തിലും കൃത്യതയോടെയും ഇരപിടിക്കുന്ന 'ബാസ്' (royal falcon/hawk) പക്ഷിയുടെ പേരിൽ നിന്നാണ് ഈ ബറ്റാലിയന് പേര് നൽകിയിരിക്കുന്നത്.
■ ഇന്ത്യൻ സൈന്യത്തിന്റെ ആധുനികവൽക്കരണ പദ്ധതിയായ 'വിജയ്' (VIJAY) കർമ്മപദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക ഡ്രോൺ പോരാട്ട യൂണിറ്റുകൾക്ക് രൂപം നൽകുന്നത്.
■ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത കൺട്രോൾ സിസ്റ്റം, ആന്റി-ഡ്രോൺ ഗണ്ണുകൾ, ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇന്ത്യയിൽ നിർമ്മിച്ച വിനാശകാരികളായ കാമികാസെ (Kamikaze) ഡ്രോണുകൾ എന്നിവ ഈ യൂണിറ്റുകൾക്ക് നൽകും.

CA-007
പരീക്ഷ പൂർത്തിയായി അഞ്ച് മിനിറ്റിനുള്ളിൽ ഫലം പ്രഖ്യാപിച്ച സർവകലാശാല ഏതാണ് ?
വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി
■ ബി.ഇ (BE), ബി.ടെക് (BTech) കോഴ്സുകളുടെ ആറാം സെമസ്റ്റർ പരീക്ഷാ ഫലമാണ് ഇങ്ങനെ മിന്നൽ വേഗത്തിൽ പ്രഖ്യാപിച്ചത്.
■ സംസ്ഥാനത്തുടനീളമുള്ള വിവിധ എൻജിനീയറിങ് കോളേജുകളിലെ 60,856 വിദ്യാർത്ഥികളുടെ ഫലമാണ് ഒറ്റയടിക്ക് ലഭ്യമാക്കിയത്.
■ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനം (Digital Evaluation) വഴിയാണ് ഇത് സാധ്യമാക്കിയത്.
■ വി.ടി.യു വൈസ് ചാൻസലർ പ്രൊഫ. എസ്. വിദ്യാശങ്കറും രജിസ്ട്രാർ (ഇവാലുവേഷൻ) പ്രൊഫ. യു.ജെ. ഉജ്വലും ചേർന്നാണ് ഈ ഫലപ്രഖ്യാപനം നടത്തിയത്.

CA-008
രണ്ടാഴ്ച കൊണ്ട് 31 പുതിയ സ്പീഷീസുകളെ കണ്ടെത്താൻ സഹായിച്ച ന്യൂതന സാങ്കേതിക വിദ്യ ഏതാണ് ?
ദി സ്റ്റവിഡ്
■ 'ദി സ്റ്റവിഡ്' എന്നു വിളിപ്പേരുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ റെക്കോഡ് വേഗത്തിലാണ് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
■ അതിവേഗം ചലിക്കുന്ന ഒരുതരം ഗോസാമർ പുഴു, ഒൻപത് കടൽച്ചൊറികൾ (ജെല്ലിഫിഷ്), കടൽച്ചൊറികളോടും പവിഴപ്പുറ്റുകളോടും ബന്ധമുള്ള കോളനികളായി ജീവിക്കുന്നതരം ഏഴ് സൈഫോണോഫോറുകൾ, ഏഴ് കോമ്പ് ജെല്ലികൾ അഥവാ റ്റീനോഫോർ, അറകളിൽ ജീവിക്കുന്ന വാൽമാക്രിയെപ്പോലെയുള്ള നാല് ലാർവേസിയനുകൾ, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻകഴിയുന്ന ഏകകോശജീവികളായ രണ്ട് ഭീമൻ റൈസാരിയനുകൾ തുടങ്ങിയവയാണ് പുതിയ അതിഥികൾ.

CA-009
പരീക്ഷണശാലയിൽ രാസഘടകങ്ങളിൽ നിന്നും നിർമ്മിച്ച ആദ്യത്തെ കൃത്രിമ കോശം ഏതാണ് ?
സ്പഡ്സെൽ
■ അമേരിക്കയിലെ മിനസോട്ട സർവ്വകലാശാലയിലെഅസോസിയേറ്റ് പ്രൊഫസർമാരായ കെയ്റ്റ് അഡമാല (Kate Adamala), ആരോൺ ഏംഗൽഹാർട്ട് (Aaron Engelhart) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിൽ.
■ ജീവനുള്ള കോശങ്ങളെ ലബോറട്ടറിയിൽ വെട്ടിമുറിച്ച് ചെറുതാക്കുന്ന മുൻ രീതികൾക്ക് പകരമായി, പൂർണ്ണമായും ജീവനില്ലാത്ത 36 എൻസൈമുകളും രാസവസ്തുക്കളും കൃത്രിമ ഡി.എൻ.എയും സംയോജിപ്പിച്ചാണ് ഇത് നിർമ്മിച്ചത്.
■ ഒരു യഥാർത്ഥ ജീവകോശത്തെപ്പോലെ ലബോറട്ടറിയിൽ വെച്ച് സ്വയം ആഹാരം സ്വീകരിക്കാനും (Feeding), വളരാനും (Growth), ജനിതകഘടന സ്വയം പകർത്താനും (Replicate), രണ്ട് കോശങ്ങളായി വിഭജിക്കാനും (Division) സ്പഡ്സെല്ലിന് സാധിക്കും.

CA-010
കേരളത്തിലെ ഏറ്റവും പ്രായമേറിയ റബ്ബർ മരം നിൽക്കുന്നത് എവിടെയാണ് ?
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ
■ ഈ പൈതൃക വൃക്ഷത്തിന് നിലവിൽ ഏകദേശം 148 വർഷത്തിലധികം പഴക്കമുണ്ട്.
■ 1876-ൽ ബ്രസീലിൽ നിന്നും ബ്രിട്ടീഷുകാർ ശ്രീലങ്കയിലേക്ക് (അന്നത്തെ സിലോൺ) കൊണ്ടുവന്ന റബ്ബർ തൈകളിൽ ചിലത് 1880-ൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവിന് സമ്മാനമായി ലഭിച്ചു. അതിലൊന്നാണ് ഇവിടെ നട്ടുപിടിപ്പിച്ചത്.
■ 150-ഓളം വർഷം പിന്നിട്ട ഈ പൈതൃക മരത്തിന് അടുത്തിടെ ചിതൽബാധയേറ്റതിനെ തുടർന്ന്, പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ (JNTBGRI) വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പ്രത്യേക സംരക്ഷണവും ചികിത്സയും നൽകിവരുന്നുണ്ട്.

0 Comments