Advertisement

views

Daily Current Affairs in Malayalam 2026 | 02 July 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 02 July 2026 | Kerala PSC GK
02nd July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 02 July 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ (വി.ബി.ജി.റാംജി) പദ്ധതി നിലവിൽ വന്നത് ?

2026 ജൂലൈ 01

■ വർഷത്തിൽ ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ 100-ൽ നിന്നും 125 ദിവസമായി വർദ്ധിപ്പിച്ചു.
■ ദേശീയ ശരാശരി പ്രതിദിന വേതനം 327.4 രൂപയായി ഉയർത്തി.
■ പ്രധാന കൃഷി സമയങ്ങളിൽ പദ്ധതിക്ക് 60 ദിവസത്തെ ഇടവേള ഉണ്ടായിരിക്കും.
■ തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് പഞ്ചിംഗ് നിർബന്ധമാക്കി.
CA-002
2026 ജൂലൈയിൽ ആന്ധ്രാപ്രദേശിൽ നിലവിൽ വരുന്ന പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട് ഏതാണ് ?

അല്ലൂരി സീതാരാമാ രാജു ഇന്റർനാഷണൽ എയർപോർട്ട് ഭോഗപുരം

■ ആന്ധ്രാപ്രദേശിലെ വിഴിയനഗരം ജില്ലയിൽ, വിശാഖപട്ടണത്തിൽ നിന്നും ഏകദേശം 45 കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
■ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) ജി.എം.ആർ ഗ്രൂപ്പാണ് ഈ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.
■ നിലവിലുള്ള വിശാഖപട്ടണം നേവൽ എയർബേസിലെ യാത്രാ തിരക്ക് കുറയ്ക്കാനും പൂർണ്ണമായും സിവിലിയൻ ആവശ്യങ്ങൾക്കുമായാണ് ഇത് ഒരുക്കിയത്.
■ നിലവിലുള്ള വിശാഖപട്ടണം നേവൽ എയർബേസിലെ യാത്രാ തിരക്ക് കുറയ്ക്കാനും പൂർണ്ണമായും സിവിലിയൻ ആവശ്യങ്ങൾക്കുമായാണ് ഇത് ഒരുക്കിയത്.
CA-003
അടുത്തിടെ സുശ്രുത മഹർഷിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?

റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗ്

■ തമിഴ്‌നാട്ടിലെ സ്വാമിമലൈയിൽ പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഈ വെങ്കല പ്രതിമയ്ക്ക് 90 കിലോഗ്രാം ഭാരമുണ്ട്.
■ കോളേജിലെ പ്രശസ്തമായ പ്ലേഫെയർ ഓഡിറ്റോറിയത്തിലേക്കുള്ള ഗോവണിയുടെ അരികിലാണ് ഇത് സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നത്.
■ യുകെയിലെ പ്രശസ്ത സർജനായ പ്രൊഫസർ ചന്ദ്ര ചെരുവുവും അദ്ദേഹത്തിന്റെ 'ചെറുവ് ഫാമിലി ഫൗണ്ടേഷനും' ചേർന്നാണ് ഈ പ്രതിമ കോളേജിന് സമ്മാനിച്ചത്.
CA-004
നാഷണൽ ഡോക്ടർസ് ഡേ യുടെ ഈ വർഷത്തെ പ്രമേയം എന്താണ് ?

Behind the Mask : Who Heals the Healers?

■ രോഗികളെ സുഖപ്പെടുത്താൻ സ്വന്തം ജീവിതം മാറ്റിവെക്കുന്ന ഡോക്ടർമാരുടെ മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം ഈ പ്രമേയം ഓർമ്മിപ്പിക്കുന്നു.
■ അമിത ജോലിഭാരം, സമ്മർദ്ദം, മാനസിക ബുദ്ധിമുട്ടുകൾ (Burnout) എന്നിവയിലൂടെ കടന്നുപോകുന്ന ആരോഗ്യപ്രവർത്തകർക്കും കൃത്യമായ പിന്തുണയും പരിചരണവും സമൂഹത്തിൽ നിന്ന് ആവശ്യമുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു.
■ ഭാരതരത്ന ജേതാവായ ഡോ. ബി.സി. റോയിയോടുള്ള ആദരസൂചകമായി 1991 മുതലാണ് കേന്ദ്ര സർക്കാർ ഈ ദിനാചരണം ആരംഭിച്ചത്.
CA-005
ഇന്ത്യയുടെ പുതിയ കരസേനാ മേധവി ആരാണ് ?

ജനറൽ ധീരജ് സേഥ്

■ നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം വിരമിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പിൻഗാമിയായാണ് അദ്ദേഹം നിയമിതനായത്.
■ ഈ പദവിയിൽ അദ്ദേഹം 2028 ഓഗസ്റ്റ് 31 വരെ തുടരും.
■ കരസേനാ മേധാവിയാകുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയും, അതിനുമുമ്പ് സൗത്ത് വെസ്റ്റേൺ കമാൻഡ്, സതേൺ കമാൻഡ് എന്നിവയുടെ കമാൻഡിംഗ് ഇൻ ചീഫ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
■ ചുമതലയേറ്റ ശേഷം ഇന്ത്യൻ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനായി 'വിജയ്' (VIJAY) എന്ന പ്രത്യേക കർമ്മ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു.
CA-006
2026 ജൂലൈയിൽ കേന്ദ്ര സർക്കാർ 6 മാസത്തേക്ക് കാലാവധി നീട്ടി നൽകിയ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ ആരാണ് ?

രവി അഗർവാൾ

■ പ്രത്യേക കരാർ അടിസ്ഥാനത്തിലാണ് (Contract basis) ഈ പുനർനിയമനം കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്.
■ അദ്ദേഹം 1988 ബാച്ചിലെ ഇന്ത്യൻ റവന്യൂ സർവീസ് (IRS) ഉദ്യോഗസ്ഥനാണ്.
■ 2024 ജൂണിലാണ് അദ്ദേഹം ആദ്യമായി CBDT ചെയർമാനായി ചുമതലയേറ്റത്. തുടർന്ന് 2025-ൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയിരുന്നു.
■ ഇന്ത്യയിലെ ആദായനികുതി വകുപ്പിന്റെ പരമോന്നത നയരൂപീകരണ സമിതിയാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT).
CA-007
ലോക ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ മലയാളി ഗ്രാൻഡ്‌മാസ്റ്റർ ആരാണ് ?

നിഹാൽ സരിൻ

■ നിലവിലെ ചാമ്പ്യനും ലോകത്തിലെ ഏറ്റവും വേഗതയേറിയ താരങ്ങളിൽ ഒരാളുമായ ഫ്രാൻസിന്റെ അലിറെസ ഫിറൂസ്ജയെ (Alireza Firouzja) പരാജയപ്പെടുത്തിയാണ് നിഹാൽ കിരീടം ചൂടിയത്.
■ ഗ്രാൻഡ് ഫൈനലിൽ തുടർച്ചയായി 15 ഗെയിമുകൾ ജയിച്ചാണ് നിഹാൽ ഈ അത്ഭുത വിജയം സ്വന്തമാക്കിയത്.
■ തോറ്റവരുടെ ലൂസേഴ്സ് ബ്രാക്കറ്റിൽ (Losers Bracket) നിന്ന് ശക്തമായി തിരിച്ചുവന്ന് ആൻഡ്രൂ ടാങ്, ഇന്ത്യൻ താരം അർജുൻ എരിഗെയ്സി എന്നിവരെ തോൽപ്പിച്ചാണ് നിഹാൽ ഫൈനലിലെത്തിയത്.
■ ഓരോ കളിക്കാരനും ഒരു മിനിറ്റ് മാത്രം സമയം ലഭിക്കുന്ന അതിവേഗ ചെസ് ഫോർമാറ്റാണിത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പോയിന്റ് നേടുന്ന ആളാണ് വിജയിക്കുക.
CA-008
2026 ലെ യു.എസ് ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ താരം ആരാണ് ?

കിഡംബി ശ്രീകാന്ത്

■ പുരുഷന്മാരുടെ സിംഗിൾസ് (Men's Singles) വിഭാഗത്തിലാണ് അദ്ദേഹം വെള്ളിമെഡൽ സ്വന്തമാക്കിയത്.
■ ഫൈനലിൽ ജപ്പാന്റെ ശക്തനായ താരം കോഡായി നരഓക്കയോട് (Kodai Naraoka) പരാജയപ്പെട്ടാണ് ശ്രീകാന്തിന് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
■ പരിക്കുകളിൽ നിന്നും ഫോമില്ലായ്മയിൽ നിന്നും ശക്തമായി തിരിച്ചുവന്ന കിഡംബി ശ്രീകാന്തിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്.
■ എച്ച്.എസ്.ബി.സി. ബി.ഡബ്ല്യു.എഫ്. വേൾഡ് ടൂർ സൂപ്പർ 300 (BWF World Tour Super 300) പദവിയുള്ള ടൂർണമെന്റാണിത്.
CA-009
2026 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്ടെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തത് ആരാണ് ?

ഹർമൻ പ്രീത് കൗർ

■ സൂപ്പർ ഓപ്പണർ താരം സ്മൃതി മന്ദാനയാണ് (Smriti Mandhana) ടീമിന്റെ വൈസ് ക്യാപ്റ്റൻ.
■ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ (ഹാങ്‌ഷൗ) സ്വർണം നേടിയതിനാൽ നിലവിലെ ചാമ്പ്യന്മാരായാണ് (Defending Champions) ഇന്ത്യ ഇത്തവണ ജപ്പാനിലേക്ക് പോകുന്നത്.
■ ലോകകപ്പ് സ്ക്വാഡിൽ ഉണ്ടായിരുന്ന വിക്കറ്റ് കീപ്പർ യാസ്തിക ഭാട്ടിയയ്ക്ക് പകരം ജി. കമലിനിയെ (G. Kamalini) ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
CA-010
2026 പുരുഷ ഏഷ്യൻ വോളിബോൾ കോൺഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയത് ആരാണ് ?

ഇന്ത്യ

■ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീർ സവർക്കർ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടന്നത്. ഇന്ത്യ ആദ്യമായാണ് ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
■ ലൂസേഴ്സ് ഫൈനലിൽ ശക്തരായ ബഹ്‌റൈനെ 3-1 എന്ന സെറ്റുകൾക്കാണ് (25-23, 23-25, 25-21, 25-17) ഇന്ത്യ പരാജയപ്പെടുത്തിയത്.
■ ജെറോം വിനീത് ചാർളി നയിച്ച ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ സെർബിയയിൽ നിന്നുള്ള ഡോക്ടർ ഡോറഗൻ മിഹൈലോവിച്ച് ആയിരുന്നു.
■ ഈ വെങ്കല മെഡൽ നേട്ടത്തോടെ അന്താരാഷ്ട്ര വോളിബോൾ റാങ്കിംഗിൽ (FIVB) ഇന്ത്യ 60-ാം സ്ഥാനത്തു നിന്നും 42-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.

Daily Current Affairs in Malayalam 2026 | 02 July 2026 | Kerala PSC GK

Post a Comment

0 Comments