Advertisement

views

Daily Current Affairs in Malayalam 2026 | 23 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 23 June 2026 | Kerala PSC GK
23rd June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 23 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
അടുത്തിടെ ലോക്സഭാ സ്പീക്കർ ഓം ബിർള പ്രകാശനം ചെയ്ത ഇന്ത്യയുടെ ഐ.ഐ.ടി ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള പുസ്തകം ഏതാണ് ? - IIT

The Story of India's Most Prestigious Educational Ecosystem

■ പ്രഭാത് കുമാർ (Prabhat Kumar) എന്ന ഐ.ആർ.എസ് (IRS) ഉദ്യോഗസ്ഥനും ഐ.ഐ.ടി ഡൽഹിയിലെ മുൻ വിദ്യാർത്ഥിയുമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
■ ഇന്ത്യയിലെ ഐ.ഐ.ടികളുടെ ചരിത്രവും അവ രാജ്യപുരോഗതിക്ക് നൽകിയ സംഭാവനകളും ഇതിൽ വിവരിക്കുന്നു.
■ ആദ്യത്തെ ഐ.ഐ.ടിയായ ഖരഗ്‌പൂർ മുതൽ ഇന്നത്തെ 23 ഐ.ഐ.ടികൾ വരെയുള്ള വളർച്ച ഇതിലുണ്ട്.
■ ഇന്ത്യയുടെ പുരാതന വിജ്ഞാന പാരമ്പര്യത്തെ ആധുനിക ശാസ്ത്രവുമായി ഐ.ഐ.ടികൾ എങ്ങനെ ബന്ധിപ്പിച്ചു എന്ന് പുസ്തകം വ്യക്തമാക്കുന്നു.
■ : HarperCollins India ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
CA-002
ശബ്ദ വേഗത്തെ മറികടക്കാൻ നാസ പുതുതായി അവതരിപ്പിച്ച സൂപ്പർസോണിക് വിമാനം ഏത്? -

എക്സ്-59 (X-59)

■ ശബ്ദവേഗത മറികടക്കുമ്പോൾ ഉണ്ടാകുന്ന വലിയ സ്ഫോടന ശബ്ദത്തെ ഈ വിമാനം വളരെ കുറഞ്ഞ ഒരു നേർത്ത ശബ്ദമായി (Sonic Thump) മാറ്റുന്നു.
■ വായുപ്രതിരോധം കുറയ്ക്കാൻ മുൻഭാഗത്ത് ഗ്ലാസ് വിൻഡോ ഒഴിവാക്കി പൈലറ്റിന് കാഴ്ച നൽകാൻ അത്യാധുനിക 4K ക്യാമറ സംവിധാനം ഉപയോഗിക്കുന്നു.
■ 2026 ജൂണിൽ ആദ്യമായി ശബ്ദവേഗ പരിധി വിജയകരമായി മറികടന്ന ഈ വിമാനം, ഭാവിയിൽ ജനവാസ മേഖലകൾക്ക് മുകളിലൂടെയുള്ള വാണിജ്യ സൂപ്പർസോണിക് വിമാന സർവീസുകൾ ലക്ഷ്യമിടുന്നു.
CA-003
2026 ജൂണിൽ രാജി വെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്?

കിയ സ്റ്റാമർ

■ സ്വന്തം പാർട്ടിയായ ലേബർ പാർട്ടിയിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്.
■ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം കെയർടേക്കർ പ്രധാനമന്ത്രിയായി പദവിയിൽ തുടരും.
■ ബ്രെക്സിറ്റിന് (Brexit) ശേഷം കാലാവധി പൂർത്തിയാക്കാതെ രാജി വെയ്ക്കുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കിയ സ്റ്റാമർ.
CA-004
ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ് ആപ്പ്ളിക്കേഷൻ ആയ വാട്സ് ആപ്പിന്റെ മേധാവിയായ ഇന്ത്യക്കാരൻ ആരാണ് ?

കുനാൽ ഷാ

■ ഇന്ത്യയിലെ പ്രമുഖ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡ് (CRED), മൊബൈൽ റീചാർജ് പ്ലാറ്റ്‌ഫോമായ ഫ്രീചാർജ് (Freecharge) എന്നിവയുടെ സ്ഥാപകനാണ് അദ്ദേഹം.
■ 2026 ജൂൺ 22-നാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ (Meta) ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
■ വാട്സ്ആപ്പിന്റെ ആഗോള തലവനായിരുന്ന വിൽ കാത്കാർട്ടിന് (Will Cathcart) പകരക്കാരനായാണ് കുനാൽ ഷാ ഈ പദവിയിലേക്ക് എത്തുന്നത്.
■ വാട്സ്ആപ്പിനെ കേവലം ഒരു മെസ്സേജിങ് ആപ്പ് എന്നതിനപ്പുറം പേയ്‌മെന്റുകൾ, നിർമ്മിത ബുദ്ധി (AI), ബിസിനസ്സ് ആശയവിനിമയം എന്നിവയിലൂടെ വലിയൊരു വരുമാന സ്രോതസ്സാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
CA-005
2026 ജൂണിൽ അന്തരിച്ച മുൻ ക്യൂബൻ വൈസ് പ്രസിഡന്റ് ആരാണ് ?

റമീറോ വാൽഡസ്

■ : ഫിദൽ കാസ്ട്രോ, റൗൾ കാസ്ട്രോ, ചെഗുവേര എന്നിവർക്കൊപ്പം ക്യൂബൻ വിപ്ലവത്തിൽ (1959) പങ്കെടുത്ത ഏറ്റവും പ്രമുഖരായ അവസാന തലമുറ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
■ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരെ 1953-ൽ നടന്ന പ്രശസ്തമായ 'മൊൻകാഡ ബാരക്സ്' (Moncada Barracks) ആക്രമണത്തിൽ ഫിദൽ കാസ്ട്രോയ്ക്കൊപ്പം അദ്ദേഹം പോരാടി.
■ : ക്യൂബൻ സർക്കാരിൽ വൈസ് പ്രസിഡന്റ്, ആഭ്യന്തര മന്ത്രി (രണ്ടുതവണ), ഉപപ്രധാനമന്ത്രി, വാർത്താവിനിമയ മന്ത്രി എന്നീ നിർണായക പദവികൾ വഹിച്ചിട്ടുണ്ട്.
■ അദ്ദേഹത്തിന് 'ഹീറോ ഓഫ് ദി റിപ്പബ്ലിക്', 'കമാൻഡർ ഓഫ് ദി റെവല്യൂഷൻ' എന്നീ പരമോന്നത ബഹുമതികൾ രാജ്യം നൽകിയിട്ടുണ്ട്.
■ വാർധക്യത്തിലും സജീവമായിരുന്ന അദ്ദേഹം അവസാന കാലത്ത് ക്യൂബയിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രത്യേക ചുമതലയാണ് നിർവ്വഹിച്ചിരുന്നത്.
CA-006
2026 ജൂണിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ലെബനീസ് പരിസ്ഥിതി പ്രവർത്തക ആരാണ് ?

മോനാ ഖലീൽ

■ 2026 ജൂൺ 4-ന് ലെബനനിലെ ടൈർ (Tyre) പ്രവിശ്യയിലുള്ള അൽ-മൻസൂരി ഗ്രാമത്തിലെ അവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
■ കടലാമകളെയും അവയുടെ മുട്ടയിടുന്ന കേന്ദ്രങ്ങളെയും സംരക്ഷിക്കാനാണ് അവർ ജീവിതം മാറ്റിവെച്ചത്.
■ അൽ-മൻസൂരി ബീച്ചിൽ അവർ 'ഓറഞ്ച് ഹൗസ് പ്രോജക്ട്' എന്ന സംരക്ഷണ കേന്ദ്രം നടത്തിയിരുന്നു.
■ തീരദേശ മലിനീകരണത്തിനും അനധികൃത നിർമ്മാണങ്ങൾക്കുമെതിരെ അവർ ശക്തമായി പ്രവർത്തിച്ചു.
CA-007
ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ച ചാവേർ ഡ്രോണുകൾ എന്നറിയപ്പെടുന്ന ഡ്രോണുകളുടെ പേര് എന്താണ് ?

കാമികാസി ഡ്രോണുകൾ

■ ലക്ഷ്യസ്ഥാനത്ത് ചെന്ന് സ്വയം പൊട്ടിത്തെറിക്കുന്നതിനാൽ ഇവയെ 'ചാവേർ ഡ്രോണുകൾ' (Suicide Drones) എന്നും വിളിക്കുന്നു.
■ സൈനിക രംഗത്ത് ഇവ 'ലോയിറ്ററിംഗ് മmunition' (Loitering Munition) എന്നാണ് അറിയപ്പെടുന്നത്.
■ ഇവയ്ക്ക് ലക്ഷ്യസ്ഥാനത്തിന് മുകളിൽ ദീർഘനേരം പറന്നുനടക്കാനും കൃത്യമായ സമയം നോക്കി ആക്രമിക്കാനും സാധിക്കും.
■ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഉപയോഗിച്ച ചാവേർ വിമാനങ്ങളിൽ നിന്നാണ് 'കാമികാസി' എന്ന പേര് വന്നത്.
CA-008
യു.എൻ. കോൺഫെറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ രാജ്യം ഏത് ?

ഇന്ത്യ

■ ലോകത്തെ ആകെ കപ്പൽ പൊളിക്കൽ പ്രവർത്തനങ്ങളുടെ 35.4 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്.
■ കപ്പൽ പൊളിക്കുന്ന അളവ് 2024-ലെ 1.86 ദശലക്ഷം ഗ്രോസ് ടണ്ണിൽ (GT) നിന്ന് 60% വർദ്ധിച്ച് 2.99 ദശലക്ഷം ഗ്രോസ് ടണ്ണായി ഉയർന്നു.
■ ഈ വിജയത്തോടെ ഭാരത സർക്കാരിന്റെ 'മാരിടൈം ഇന്ത്യ വിഷൻ (MIV) 2030' വഴി ലക്ഷ്യമിട്ട നേട്ടം അഞ്ച് വർഷം മുൻപേ ഇന്ത്യ സ്വന്തമാക്കി.
■ ഗുജറാത്തിലെ അലാംഗ് (Alang) ആണ് ഇന്ത്യയിലെയും ലോകത്തിലെയും തന്നെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം.
CA-009
2026 ജൂണിൽ പടിഞ്ഞാറൻ - മധ്യ യൂറോപ്പിൽ കടുത്ത ചൂടിന് കാരണമായ കാലാവസ്ഥാ പ്രതിഭാസം ?ഏത്?

ആഫ്രിക്കൻ ആന്റി സൈക്ലോൺ

■ : ആഫ്രിക്കൻ ആന്റി സൈക്ലോൺ എന്നത് സഹാറ മരുഭൂമിയിൽ നിന്ന് ഉഷ്ണവായുവിനെ വടക്കോട്ട് നയിക്കുന്ന ശക്തമായ ഒരു ഉയർന്ന മർദ്ദ വ്യവസ്ഥയാണ് (High-pressure system).
■ ഈ ഉയർന്ന മർദ്ദം ഒരു അടപ്പുപോലെ പ്രവർത്തിച്ച് പടിഞ്ഞാറൻ, മധ്യ യൂറോപ്പിന് മുകളിൽ ചൂടുള്ള വായുവിനെ തടഞ്ഞുനിർത്തുകയും (Heat Dome) ചൂട് ക്രമാതീതമായി വർദ്ധിപ്പിക്കുകയും ചെയ്തു.
■ കടുത്ത ചൂട് കാരണം ഫ്രാൻസിലെ നൂറുകണക്കിന് സ്കൂളുകൾ അടച്ചിടുകയും ഇറ്റലിയിലെ പ്രമുഖ നഗരങ്ങളിൽ 'റെഡ് അലർട്ട്' പ്രഖ്യാപിക്കുകയും ചെയ്തു.
CA-010
അടുത്തിടെ ജൂണിൽ അന്തരിച്ച യു,എസിൽ നാലു പ്രസിഡന്റ്മാരുടെ കീഴിലായി അഞ്ച് തവണ യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ആയിരുന്ന വ്യക്തി ?

അലൻ ഗ്രീൻസ്പാൻ

■ 1987 മുതൽ 2006 വരെയുള്ള ദീർഘകാലം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ നയിച്ച അദ്ദേഹം ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു.
■ ഫെഡറൽ റിസർവ് തലപ്പത്ത് എത്തുന്നതിന് മുൻപ് പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനായിരുന്നു.
■ 2002-ൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ് കമാൻഡർ' (KBE) പദവി നൽകി ആദരിച്ചു.
■ 2005-ൽ അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' അദ്ദേഹത്തിന് ലഭിച്ചു.
■ 'The Age of Turbulence: Adventures in a New World' എന്നത് അദ്ദേഹത്തിന്റെ പ്രശസ്തമായ ആത്മകഥയാണ്.

Daily Current Affairs in Malayalam 2026 | 23 June 2026 | Kerala PSC GK

Post a Comment

0 Comments