Advertisement

views

Daily Current Affairs in Malayalam 2026 | 22 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 22 June 2026 | Kerala PSC GK
22nd June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 22 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

ഡോ.എസ്.കെ.വസന്ത്

■ 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്.
■ അദ്ദേഹം മലയാളത്തിലെ പ്രശസ്തനായ ചരിത്ര ഗവേഷകൻ, അധ്യാപകൻ, ഭാഷാ പണ്ഡിതൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
■ കാലടി ശ്രീശങ്കര കോളേജിലും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലുമായി 35 വർഷത്തോളം അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
■ 'കേരള സംസ്കാര ചരിത്ര നിഘണ്ടു', 'നമ്മൾ നടന്ന വഴികൾ', 'പടിഞ്ഞാറൻ കാവ്യമീമാംസ', 'കാലം സാക്ഷി' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.
■ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം (2023), കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരം (2007), സമഗ്ര സംഭാവനയ്ക്കുള്ള അക്കാദമി പുരസ്‌കാരം (2013) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
CA-002
2026 -ലെ ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗ വേദി എവിടെയാണ് ?

ന്യൂഡൽഹി

■ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ ആണ് ഈ യോഗത്തിന് നേതൃത്വം നൽകുന്നത്.
■ "ലോകം ഇന്ന് നേരിടുന്ന പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികൾ" (Non-Traditional Security Challenges Confronting the World Today) എന്നതാണ് ഈ വർഷത്തെ യോഗത്തിന്റെ പ്രധാന വിഷയം.
■ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷോയിഗു തുടങ്ങിയ പ്രമുഖ നയതന്ത്രജ്ഞർ യോഗത്തിൽ പങ്കെടുക്കുന്നു.
■ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ, ആധുനിക സാങ്കേതികവിദ്യകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
CA-003
ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയത് ആരാണ് ?

വൈഭവ് സൂര്യവംശി

■ വെറും 11 പന്തിൽ നിന്നാണ് വൈഭവ് സൂര്യവംശി അർദ്ധ സെഞ്ച്വറി (50 റൺസ്) തികച്ചത്.
■ ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിന് വേണ്ടിയാണ് 15-കാരനായ വൈഭവ് ഈ വെടിക്കെട്ട് പ്രകടനം നടത്തിയത്.
■ മത്സരത്തിൽ ആകെ 29 പന്തുകൾ നേരിട്ട താരം 10 ഫോറുകളും 8 സിക്സറുകളും അടക്കം 94 റൺസ് അടിച്ചുകൂട്ടി.
■ ലിസ്റ്റ് എ ക്രിക്കറ്റിൽ (50 ഓവർ മത്സരം) ഇത്രയും വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ ബിഹാർ സ്വദേശിക്ക് സ്വന്തമായി.
CA-004
2026 ജൂൺ 21 -ന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്ത 3 യുദ്ധക്കപ്പലുകൾ ഏതെല്ലാം ?

ഐ.എൻ.എസ് ദുനാഗിരി, ഐ.എൻ.എസ് സംശോധക്, ഐ.എൻ.എസ് അഗ്രയ്

■ 2026 ജൂൺ 21-ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ശ്യാമ പ്രസാദ് മുഖർജി പോർട്ടിൽ വെച്ച് നടന്ന ചരിത്രപരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മൂന്ന് തദ്ദേശീയ യുദ്ധക്കപ്പലുകളും നാവികസേനയ്ക്ക് സമർപ്പിച്ചു.
■ കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് (GRSE) ആണ് ഈ മൂന്ന് കപ്പലുകളും രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്.
■ ഈ കപ്പലുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളിൽ 75 ശതമാനത്തിലധികവും പൂർണ്ണമായും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിച്ചവയാണ്.
■ ഇന്ത്യയിലെ ഇരുനൂറിലധികം ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ (MSMEs) സഹകരണത്തോടെയാണ് ഈ പദ്ധതി പൂർത്തിയാക്കിയത്.
CA-005
അണ്ടർ 18 ആൺകുട്ടികളുടെ ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്ടെ ഹെഡ് കോച്ചായി നിയമിതനായ മലയാളി ആരാണ് ?

ടോം ജോസഫ്

■ മികച്ചൊരു യുവനിരയെ വാർത്തെടുത്ത് രാജ്യത്തിനായി അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
■ വോളിബോൾ രംഗത്തെ മികച്ച പ്രകടനങ്ങൾ മുൻനിർത്തി 2014-ൽ അദ്ദേഹത്തിന് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
■ പതിനഞ്ചിലധികം വർഷം ഇന്ത്യൻ ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന അദ്ദേഹം രാജ്യത്തെ പല പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളിലും നയിച്ചിട്ടുണ്ട്.
■ പ്രൈം വോളിബോൾ ലീഗിൽ (PVL) ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് ടീമിന്റെ ഹെഡ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
CA-006
ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം ആരാണ് ?

ജോറൂട്ട്, ഇംഗ്ലണ്ട്

■ സച്ചിൻ 279 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ചപ്പോൾ ജോ റൂട്ട് 302-ാം ഇന്നിംഗ്സിലാണ് 14,000 റൺസ് തികച്ചത്.
■ 2026 ജൂണിൽ ന്യൂസിലാൻഡിനെതിരെ ദി ഓവലിൽ (The Oval) നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസമാണ് അദ്ദേഹം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
■ ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയാണ് ജോ റൂട്ട്.
CA-007
എഫ്.ഐ.എച്ച് വനിതാ ഹോക്കി നേഷൻസ് കപ്പിൽ ചാമ്പ്യന്മാരായ രാജ്യമേത് ?

ഇന്ത്യ

■ 2026 ജൂൺ 21-ന് ന്യൂസിലാൻഡിലെ ഓക്ലൻഡിൽ നടന്ന ഫൈനൽ മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിനെ 2-0 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ടീം ഈ കിരീടം സ്വന്തമാക്കിയത്.
■ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി നവ്‌നീത് കൗർ (4-ാം മിനിറ്റ്), സുനേലിത ടോപ്പോ (15-ാം മിനിറ്റ്) എന്നിവരാണ് ഗോളുകൾ നേടിയത്.
■ എഫ്.ഐ.എച്ച് വനിതാ നേഷൻസ് കപ്പിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ കിരീടമാണിത്.
CA-008
ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 4 * 100 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങൾ ആരെല്ലാം ?

ശ്രബാനി നന്ദ, എസ്.സ്നേഹ, സുദേഷ്ണ ശിവാങ്കർ, തമന

■ ചൈനയിലെ ഷാക്സിങ്ങിൽ (Shaoxing) നടന്ന ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഈ നാല്വർ സംഘം 43.85 സെക്കൻഡിൽ റേസ് പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്.
■ ആതിഥേയരായ ചൈനയെയും (വെള്ളി), തായ്‌ലൻഡിനെയും (വെങ്കലം) പിന്തള്ളിയാണ് ഇന്ത്യൻ വനിതകൾ സ്വർണം കൊയ്തത്.
■ റിലയൻസ് ഫൗണ്ടേഷന്റെ കോച്ചായ മാർട്ടിൻ ഓവൻസിന്റെ (Martin Owens) കീഴിലാണ് ഈ സംഘം മികച്ച വിജയം നേടിയത്.
CA-009
ഇന്ത്യയുടെ സോളിസിറ്റർ ജനറൽ ആയി പുനർ നിയമനം ലഭിച്ചത് ആർക്കാണ് ?

തുഷാർ മെഹ്ത

■ പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി (ACC) മൂന്ന് വർഷത്തേക്ക് കൂടിയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകിയത്.
■ 2026 ജൂലൈ 1 മുതൽ ഈ പുതിയ കാലാവധി പ്രാബല്യത്തിൽ വരും.
■ 2018 ഒക്ടോബറിലാണ് തുഷാർ മേത്ത ആദ്യമായി സോളിസിറ്റർ ജനറലാകുന്നത്. ഈ പുതിയ 3 വർഷത്തെ കാലാവധി കൂടി പൂർത്തിയാക്കുമ്പോൾ അദ്ദേഹം ഈ പദവിയിൽ മൊത്തം 11 വർഷം പൂർത്തിയാക്കും.
CA-010
ഭൂമിയുടെ 'ബ്ലാക്ക് ബോക്സ്' സ്ഥാപിക്കുന്നത് എവിടെയാണ് ?

ക്വീ ൻസ് ടൗൺ, ടാൻസ്മാനിയ, ഓസ്ട്രേലിയ

■ ഭാവിയിൽ ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം മൂലമോ മറ്റ് കാരണങ്ങളാലോ മനുഷ്യനാഗരികതയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഭൂമിയുടെ പതനത്തിലേക്ക് നയിച്ച കാരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഭീമൻ പെട്ടി നിർമിക്കുന്നത്.
■ വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിന്റെ അതേ മാതൃകയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
■ ഓസ്‌ട്രേലിയൻ മാർക്കറ്റിംഗ് കമ്പനിയായ 'ക്ലെമംഗർ ബിബിഡിഒ' (Clemenger BBDO), ടാസ്മാനിയ സർവകലാശാലയിലെ ഗവേഷകർ എന്നിവർ സംയുക്തമായാണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

Daily Current Affairs in Malayalam 2026 | 22 June 2026 | Kerala PSC GK

Post a Comment

0 Comments