Advertisement

views

Daily Current Affairs in Malayalam 2026 | 16 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 16 June 2026 | Kerala PSC GK
16th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 16 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആദ്യ കേന്ദ്ര പൊതു പാർപ്പിട പദ്ധതി നടപ്പിലാക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ?

തിരുവനന്തപുരം, ഗോവ, നാഗ്പൂർ

■ പ്രധാൻ മന്ത്രി ആവാസ് യോജന - അർബൻ (PMAY -U 2.0) പദ്ധതിക്ക് കീഴിലാണ് ഈ മാതൃകാ പാർപ്പിട പദ്ധതി (Demonstration Housing Projects) നടപ്പിലാക്കുന്നത്.
■ നഗരങ്ങളിലെ ഭവനരഹിതർക്കായി കുറഞ്ഞ ചെലവിലും വേഗത്തിലും വീടുകൾ നിർമ്മിച്ചു നൽകാൻ ഈ നൂതന സാങ്കേതികവിദ്യയ്ക്ക് കഴിയുമോ എന്ന് പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
■ ഈ പദ്ധതി പ്രകാരം ഓരോ സ്ഥലത്തും ഏകദേശം 20 വീടുകൾ ഉൾപ്പെടുന്ന ഓരോ ക്ലസ്റ്ററുകൾ (ഗ്രൂപ്പുകൾ) നിർമ്മിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു.
■ പരമ്പരാഗത നിർമ്മാണ രീതികളെ അപേക്ഷിച്ച് നിർമ്മാണ സമയം കുറയ്ക്കാനും, അസംസ്‌കൃത വസ്തുക്കളുടെ പാഴാക്കൽ ഒഴിവാക്കാനും, കുറഞ്ഞ തൊഴിലാളികളെക്കൊണ്ട് പണി പൂർത്തിയാക്കാനും ത്രീഡി പ്രിന്റിങ് സഹായിക്കും.
CA-002
2026 ജൂണിൽ അവതരിപ്പിക്കുന്ന കേരള സർക്കാരിന്റെ ബജറ്റ് പ്രമേയം എന്താണ് ?

സദ് ഭരണം സഹാനുഭൂതി

■ വി. ഡി. സതീശൻ മുഖ്യമന്ത്രിയായ പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റാണിത്.
■ ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഈ പുതുക്കിയ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്.
■ സാമ്പത്തിക പുനരുജ്ജീവനം, ആരോഗ്യം, വിദ്യാഭ്യാസം, ആഗോള വികസന കാഴ്ചപ്പാടുകൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ജനങ്ങളുടെ അതിജീവനവും കരുതലുമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.
■ 1960-62 കാലഘട്ടത്തിൽ ആർ. ശങ്കറും, തുടർന്ന് ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായിരിക്കെ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. അതിനുശേഷം ധനവകുപ്പ് ചുമതലയോടെ കേരളത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് വി. ഡി. സതീശൻ.
CA-003
അടുത്തിടെ KG തലം മുതൽ PG തലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

ഒഡീഷ

■ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ആണ് സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കുമായി ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
■ സാമ്പത്തിക ഭേദമന്യേ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലെയും കുട്ടികൾക്ക് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ ആനുകൂല്യം ലഭിക്കും.
■ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആർക്കും ഉന്നത വിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
■ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കും പെൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരാൻ ഇത് വലിയ സഹായമാകും.
CA-004
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി ആരാണ് ?

വിദർശ കെ.വിനോദ്

■ ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിനുള്ള (2026 സെപ്റ്റംബർ 19 - ഒക്ടോബർ 4) 30 അംഗ ഇന്ത്യൻ ഷൂട്ടിംഗ് ടീമിലാണ് വിദർശ ഇടം നേടിയത്.
■ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ (10m Air Rifle), 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ (50m Rifle 3 Positions) എന്നീ ഇനങ്ങളിലാണ് വിദർശ മത്സരിക്കുന്നത്.
■ 2025-ൽ കസാഖ്സ്ഥാനിൽ നടന്ന 16-ാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും വെങ്കലവും നേടി വിദർശ മുൻപ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
CA-005
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേവാലയ ഗോപുരം ഏതാണ് ?

ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്

■ ഇത് സ്പെയിനിലെ ബാഴ്സലോണയിലുള്ള സാഗ്രദ ഫാമിലിയ ദേവാലയത്തിലാണ്.
■ ഇതിന് 172.5 മീറ്റർ (566 അടി) ഉയരമുണ്ട്.
■ പ്രശസ്ത ആർക്കിടെക്റ്റ് അന്തോണി ഗൗഡിയാണ് ഇത് രൂപകൽപ്പന ചെയ്തത്.
■ ഗോപുരത്തിന് മുകളിലുള്ള വലിയ കുരിശിന് മാത്രം 17 മീറ്റർ ഉയരമുണ്ട്.
CA-006
ഫിഫ ലോക കപ്പിന്ടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം ഏതാണ് ?

ജർമനി

■ 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കുറസാവോക്കെതിരെ (Curaçao) 7–1 ന് നേടിയ വൻ വിജയത്തോടെയാണ് ബ്രസീലിന്റെ റെക്കോർഡ് മറികടന്ന് ജർമനി ഒന്നാമതെത്തിയത്.
■ ജർമനിയുടെ മുൻ താരം മിറോസ്ലാവ് ക്ലോസെ (16 ഗോളുകൾ) ആണ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ.
CA-007
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 350 വിക്കറ്റ് നേടിയ രണ്ടാമത്തെ താരം ആരാണ് ?

ദീപ്തി ശർമ്മ

■ വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ 5 വിക്കറ്റുകൾ (10 റൺസിന് 5 വിക്കറ്റ്) വീഴ്ത്തിയ പ്രകടനത്തോടെയാണ് ദീപ്തി 350 അന്താരാഷ്ട്ര വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്.
■ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ 350 വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ സ്പിൻ ബൗളറാണ് ദീപ്തി ശർമ്മ.
■ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 355 വിക്കറ്റുകളുമായി ഇന്ത്യയുടെ തന്നെ മുൻ ഫാസ്റ്റ് ബൗളർ ജൂലൻ ഗോസ്വാമിയാണ്.
■ പാകിസ്താനെതിരായ ഈ മത്സരത്തോടെ വനിതാ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ (WT20I) ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന റെക്കോർഡും (166 വിക്കറ്റുകൾ) ദീപ്തി സ്വന്തമാക്കി.
CA-008
അടുത്തിടെ ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ ഓസ്‌ട്രേലിയൻ ടീമിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ ആരാണ് ?

നിഖിൽ ചൗധരി

■ ഓസ്‌ട്രേലിയയിലെ പ്രശസ്തമായ ബിഗ് ബാഷ് ലീഗിൽ (BBL) ഹോബാർട്ട് ഹറികെയ്ൻസ് ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്.
■ ഹാർഡ് ഹിറ്റിംഗ് ബാറ്ററും ലെഗ് സ്പിന്നറുമായ ഒരു മികച്ച ഓൾറൗണ്ടറാണ് ഇദ്ദേഹം.
■ ഗുരിന്ദർ സന്ധുവിനും തൻവീർ സാംഘയ്ക്കും ശേഷം ഓസ്‌ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനായ കളിക്കാരനാണ് നിഖിൽ ചൗധരി.
CA-009
2026 ജൂണിൽ അന്തരിച്ച മുൻ ബ്രസീൽ ഫുട്ബോൾ താരം ആരാണ് ?

ബ്രിട്ടോ

■ പെലെയ്‌ക്കൊപ്പം ബ്രസീലിന്റെ 1970 -ലെ വിഖ്യാതമായ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച പ്രതിരോധ നിര (Defender) താരമായിരുന്നു ബ്രിട്ടോ.
■ 1970 ലോകകപ്പിലെ ബ്രസീലിന്റെ എല്ലാ മത്സരങ്ങളിലും ഒരു തവണ പോലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാതെ മുഴുവൻ സമയവും കളിച്ച താരമാണ് ഇദ്ദേഹം.
■ 1964 നും 1972 നും ഇടയിൽ ബ്രസീൽ ദേശീയ ടീമിനായി 61 മത്സരങ്ങളിൽ അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. 1966-ലെ ലോകകപ്പ് ടീമിലും അദ്ദേഹം അംഗമായിരുന്നു.
CA-010
2026 ജൂണിൽ അന്തരിച്ച യെമനിലെ അറിയപ്പെടുന്ന സാഹസിക യാത്രികൻ ആരാണ് ?

Al-Qaqa bin Antar

■ സോഷ്യൽ മീഡിയയിൽ 'സ്പൈഡർമാൻ ഓഫ് യെമൻ' (Spider-Man of Yemen) എന്ന പേരിൽ ഇദ്ദേഹം ഏറെ പ്രശസ്തനായിരുന്നു.
■ യെമനിലെ ധാലെ പ്രവിശ്യയിലുള്ള ഹർദ ഡാം (Haradhat Damt) അഗ്നിപർവത ഗർത്തത്തിൽ വീണാണ് ഇദ്ദേഹം മരണപ്പെട്ടത്.
■ ഏകദേശം 120 മീറ്റർ (393 അടി) താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ഇദ്ദേഹം പതിച്ചത്.
■ സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ കുത്തനെയുള്ള മലനിരകളും പാറക്കെട്ടുകളും അതിവേഗം കയറുന്ന വീഡിയോകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് അൻതാർ നേടിയത്.

Daily Current Affairs in Malayalam 2026 | 16 June 2026 | Kerala PSC GK

Post a Comment

0 Comments