Advertisement

views

Daily Current Affairs in Malayalam 2026 | 13 June 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 13 June 2026 | Kerala PSC GK
13th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 13 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
ഫിഫ ലോക കപ്പിന്ടെ ഔദ്യോഗിക ആൽബത്തിലെ ഗാനം നൃത്ത സംവിധാനം ചെയ്ത ആദ്യ ഇന്ത്യക്കാരൻ ആരാണ് ?

രജിത് ദേവ്

■ 2026 ഫിഫ ലോകകപ്പിന്ടെ ഔദ്യോഗിക ആൽബത്തിലെ 18 ഗാനങ്ങളിൽ ഒന്നായ "സീർ സീർ" (Siir Siir) എന്ന ഗാനത്തിന്റെ നൃത്തസംവിധാനമാണ് അദ്ദേഹം നിർവഹിച്ചത്.
■ ബോളിവുഡ് താരം നോറ ഫത്തേഹി, ഫ്രഞ്ച് ഗായകൻ വെജ്ഡ്രീം, സംഗീത സംവിധായകൻ സഞ്ജോയ് എന്നിവർ ചേർന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
■ മൊറോക്കോയിലെ കാസബ്ലാങ്കയിലാണ് ഈ മ്യൂസിക് വീഡിയോ പ്രധാനമായും ചിത്രീകരിച്ചത്.
CA-002
ആഗോള സമാധാന സൂചിക 2026 ൽ ഒന്നാം സ്ഥാനത്തുള്ളത് ആരാണ് ?

ഐസ് ലാൻഡ്

■ ആഗോള സമാധാന സൂചിക ആരംഭിച്ചതിന് ശേഷം തുടർച്ചയായി 19-ാം തവണയാണ് ഐസ്‌ലൻഡ് ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്.
■ കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ശക്തമായ സാമൂഹിക സുരക്ഷ, സ്വന്തമായി ഒരു സ്ഥിരം സൈന്യം (Standing army) ഇല്ലാത്ത അവസ്ഥ എന്നിവയാണ് ഐസ്‌ലൻഡിനെ ഈ നേട്ടത്തിൽ നിലനിർത്തുന്നത്.
■ ഐസ്‌ലൻഡിന് തൊട്ടുപിന്നാലെ ന്യൂസിലൻഡ് (രണ്ടാം സ്ഥാനം), സ്വിറ്റ്‌സർലൻഡ് (മൂന്ന്), സ്ലോവേനിയ (നാല്), അയർലൻഡ് (അഞ്ച്) എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്.
CA-003
അടുത്തിടെ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന C -34 ഡിജിറ്റൽ സുരക്ഷാ ബിൽ അവതരിപ്പിച്ച രാജ്യം ഏതാണ് ?

കാനഡ

■ 16 വയസ്സിന് താഴെയുള്ള കുട്ടികൾ ഇൻസ്റ്റാഗ്രാം, ടിക്ടോക്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് ഉണ്ടാക്കുന്നത് തടയാൻ ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.
■ കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിരോധനത്തിൽ നിന്ന് ഇളവ് ലഭിച്ചേക്കാം.
■ കുട്ടികൾക്കെതിരെയുള്ള സൈബർ ബുല്ലിയിംഗ്, ലൈംഗിക ചൂഷണം, സ്വയം ഉപദ്രവിക്കാനുള്ള പ്രേരണ നൽകുന്ന ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
CA-004
52 -ആംത് G -7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?

ഫ്രാൻസ്

■ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലാണ് ഈ ഉച്ചകോടി നടക്കുന്നത്.
■ ഫ്രാൻസിലെ ഹാറ്റെ-സവോയ് (Haute-Savoie) മേഖലയിലുള്ള എവിയാൻ-ലെസ്-ബെയ്ൻസ് (Évian-les-Bains) എന്ന നഗരമാണ് ഉച്ചകോടിക്ക് വേദിയാകുന്നത്.
■ 2026 ജൂൺ 15 മുതൽ 17 വരെയാണ് ഈ ഉച്ചകോടി നടക്കുന്നത്.
■ 2003-ലെ 29-ാമത് ജി-8 ഉച്ചകോടിക്ക് ശേഷം എവിയാൻ നഗരം ജി-7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇത് രണ്ടാം തവണയാണ്.
CA-005
ഗുജറാത്തിൽ ബഹിരാകാശ നിർമ്മാണ കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ് ?

അഹമ്മദാബാദ്

■ ഗുജറാത്ത് ഗവൺമെന്റും ഇൻ-സ്പേസും സംയുക്തമായിട്ടാണ് ഈ കേന്ദ്രം നടപ്പിലാക്കുന്നത്.
■ അഹമ്മദാബാദിലെ ജി.ഐ.ഡി.സി ഖൊറാജ് (GIDC Khoraj) വ്യവസായ മേഖലയിലാണ് ഈ ബഹിരാകാശ പാർക്ക് നിർമ്മിക്കുന്നത്.
■ : ആദ്യഘട്ടത്തിൽ 50 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഗുജറാത്ത് സർക്കാർ അനുവദിച്ചിരിക്കുന്നത് (ആവശ്യമെങ്കിൽ ഇത് 100 ഏക്കറായി ഉയർത്തും).
CA-006
അടുത്തിടെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിൽ നിർമ്മിച്ച സൈനിക ഗതാഗത വിമാനം ഏതാണ് ?

സി 295

■ ഇന്ത്യയിൽ അസംബിൾ ചെയ്ത ആദ്യത്തെ C-295 വിമാനം 2026 ജൂൺ 10-ആം തീയതി ഗുജറാത്തിലെ വഡോദരയിൽ വെച്ച് അതിന്റെ ആദ്യ പരീക്ഷണ പറക്കൽ (Maiden Test Flight) വിജയകരമായി പൂർത്തിയാക്കി.
■ : ആഗോള വിമാന നിർമ്മാതാക്കളായ എയർബസും ഇന്ത്യയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും (TASL) സംയുക്തമായാണ് ഈ വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നത്.
■ : ഇന്ത്യയിൽ പൊതുമേഖലാ സ്ഥാപനമായ HAL അല്ലാതെ, ഒരു സ്വകാര്യ കമ്പനി പൂർണ്ണമായി ഒരു സൈനിക വിമാനം ആഭ്യന്തരമായി നിർമ്മിച്ച് പറത്തുന്ന ആദ്യത്തെ സംഭവമാണിത്.
CA-007
2026 ലോകകപ്പിലെ ആദ്യ ഗോൾ നേടിയത് ആരാണ് ?

ജൂലിയൻ ക്വിനോനെസ്

■ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അദ്ദേഹം ഈ ചരിത്ര ഗോൾ കുറിച്ചത്.
■ മത്സരത്തിന്റെ 9-ാം മിനിറ്റിലാണ് ജൂലിയൻ ക്വിനോനെസ് ടൂർണമെന്റിലെ ആദ്യ ഗോൾ വലയിലെത്തിച്ചത്.
■ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സഹ-ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു പോരാട്ടം.
■ : മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക്ക (Estadio Azteca) സ്റ്റേഡിയമായിരുന്നു ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
CA-008
2026 ജൂണിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ആരാണ് ?

ജസ്പാൽ റാണ

■ : കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ അത്‌ലറ്റുകളിൽ ഒരാളായ അദ്ദേഹം നാല് പതിപ്പുകളിലായി 15 മെഡലുകൾ (9 സ്വർണം, 4 വെള്ളി, 2 വെങ്കലം) നേടിയിട്ടുണ്ട്.
■ 1994 ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ അദ്ദേഹം, 2006 ലെ ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടി ലോക റെക്കോർഡിനൊപ്പമെത്തി.
■ : മികച്ച പ്രകടനങ്ങൾക്ക് രാജ്യം അദ്ദേഹത്തിന് അർജുന അവാർഡും (1994), പത്മശ്രീയും (1997) നൽകി ആദരിച്ചിട്ടുണ്ട്.
CA-009
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?

ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്

■ : കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ഗവർണർ ഔദ്യോഗികമായി നിയമിക്കുകയായിരുന്നു.
■ 2014 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെ ഒൻപത് വർഷത്തിലധികം അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു.
■ 2023 ജൂലൈ മാസത്തിൽ അദ്ദേഹം കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായും താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ട്.
■ കേരള, ലക്ഷദ്വീപ് ലീഗൽ സർവീസസ് അതോറിറ്റികളുടെ (KELSA) എക്സിക്യൂട്ടീവ് ചെയർമാനായും, കേരള ജുഡീഷ്യൽ അക്കാദമിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
CA-010
എ.ഐ ഉപയോഗിച്ച് ലോകത്തെ ആദ്യത്തെ യൂണിവേഴ്സൽ കൊറോണ വൈറസ് വാക്സിൻ വികസിപ്പിച്ച്, മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ച സർവകലാശാല ഏത് ?

കേംബ്രിഡ്ജ്

■ കമ്പ്യൂട്ടർ സിമുലേഷനുകളും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും ഉപയോഗിച്ച് വൈറസിന്റെ ജനിതകഘടന വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഇതിന്റെ പ്രധാന ഘടകമായ സൂപ്പർ ആൻ്റിജൻ രൂപകൽപ്പന ചെയ്തത്.
■ നിലവിലുള്ള നിർദ്ദിഷ്ട കോവിഡ് വകഭേദങ്ങൾക്ക് പുറമെ, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മ്യൂട്ടേഷനുകളെയും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാവുന്ന മറ്റ് കൊറോണ വൈറസുകളെയും (SARS, MERS) പ്രതിരോധിക്കാൻ ഈ ഒരൊറ്റ വാക്സിന് സാധിക്കും.
■ സാധാരണ കുത്തിവെപ്പുകളിൽ നിന്ന് വ്യത്യസ്തമായി, 'മൈക്രോ ഫ്ലൂയിഡ് ജെറ്റ് സിസ്റ്റം' (Micro-fluid jet system) സാങ്കേതികവിദ്യ ഉപയോഗിച്ച് ചർമ്മത്തിലൂടെയാണ് ഈ വാക്സിൻ ശരീരത്തിലേക്ക് നൽകുന്നത്.

Daily Current Affairs in Malayalam 2026 | 13 June 2026 | Kerala PSC GK

Post a Comment

0 Comments