05th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 05 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ജൂണിൽ കർണാടക മന്ത്രിസഭയിൽ ഉൾപ്പെട്ട മലയാളി മന്ത്രിമാർ ആരെല്ലാം ?
കെ.ജെ.ജോർജ്, യു.ടി.ഖാദർ
■ 2026 ജൂൺ 3-ന് ബംഗളൂരു രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഇരുവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
■ കെ.ജെ. ജോർജ് (Kelachandra Joseph George) ബംഗളൂരുവിലെ സർവജ്ഞനഗർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്. പുതിയ മന്ത്രിസഭയിൽ ഇദ്ദേഹത്തിന് ഊർജം, ടൂറിസം (Energy and Tourism) വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
■ യു.ടി. ഖാദർ (U. T. Khader) മംഗളൂരു (പഴയ ഉള്ളാൾ) മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ യാണ്. മുൻപ് കർണാടക നിയമസഭാ സ്പീക്കറായിരുന്ന ഇദ്ദേഹം, പദവി രാജിവെച്ചാണ് ആരോഗ്യ-കുടുംബക്ഷേമ (Health & Family Welfare) വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്.

CA-002
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സി.ബി.എസ്.ഇ) പുതിയ ചെയർമാൻ ആരാണ് ?
പ്രശാന്ത് സീതാറാം ലോഖണ്ഡേ
■ അദ്ദേഹം എ.ജി.എം.യു.ടി (AGMUT) കേഡറിലെ 2001 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
■ ഈ പദവിയിലേക്ക് എത്തുന്നതിന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
■ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന 'ഓൺ-സ്ക്രീൻ മാർക്കിംഗ്' (OSM) സംവിധാനത്തിലെ സാങ്കേതിക തകരാറുകളെയും അഴിമതി ആരോപണങ്ങളെയും തുടർന്നുണ്ടായ നേതൃമാറ്റത്തിന്റെ ഭാഗമായാണ് ഈ അടിയന്തര നിയമനം.

CA-003
ആരവല്ലി മലനിരകളുടെ കൃത്യമായ ഏകീകൃത നിർവചനം നൽകുന്നതിനായി സുപ്രീം കോടതി രൂപം നൽകിയ അഞ്ചംഗ ഉന്നതാധികാര സമിതിയുടെ ചെയർപേഴ്സൺ ആരാണ് ?
കാഞ്ചൻ ദേവി
■ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFoS) ഉദ്യോഗസ്ഥയായ കാഞ്ചൻ ദേവി നിലവിൽ ഡെറാഡൂണിലെ 'ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷന്റെ' (ICFRE) ഡയറക്ടർ ജനറലാണ്.
■ ആരവല്ലി മേഖലയിലെ അനധികൃത ഖനനവും വനനശീകരണവും തടയുന്നതിനൊപ്പം, ഓരോ സംസ്ഥാനങ്ങളിലും ഏതെല്ലാം പ്രദേശങ്ങളാണ് ആരവല്ലിയുടെ പരിധിയിൽ വരുന്നതെന്ന് കൃത്യമായി വേർതിരിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.

CA-004
ഇന്ത്യയിലെ ആദ്യത്തെ മോഡൽ ബോർഡർ വില്ലേജ് ഏതാണ് ?
ചുമുർ
■ ചൈന അതിർത്തിയോട് (Line of Actual Control) ചേർന്നുനിൽക്കുന്ന ലഡാക്കിലെ അതീവ തന്ത്രപ്രധാനമായ ഒരു അതിർത്തി ഗ്രാമമാണിത്.
■ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായനം തടയുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ' (Vibrant Villages Programme) ഭാഗമായാണ് ഇതിനെ തിരഞ്ഞെടുത്തത്.
■ മികച്ച റോഡുകൾ, 24 മണിക്കൂറും വൈദ്യുതി, കുടിവെള്ളം, ടെലികോം കണക്റ്റിവിറ്റി, ആധുനിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഈ മാതൃകാ ഗ്രാമത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
■ പ്രാദേശിക ജനവിഭാഗങ്ങളെ അതിർത്തിയിൽ നിലനിർത്തുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.

CA-005
കൃഷി, പോഷകാഹാരം പൊതുജനാരോഗ്യം എന്നിവയെ ശാസ്ത്രീയമായി സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2026 - ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
സെഹത് മിഷൻ
■ 2026 മേയ് 11-ന് ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
■ ICAR-ഉം (Indian Council of Agricultural Research) ICMR-ഉം (Indian Council of Medical Research) സംയുക്തമായിട്ടാണ് ഇത് നടപ്പാക്കുന്നത്.
■ "ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ കൃഷിയിടങ്ങൾ, ആരോഗ്യകരമായ ഇന്ത്യ" എന്നതാണ് ഇതിന്ടെ ലക്‌ഷ്യം.

CA-006
2026 ലെ കിംബർലി പ്രോസസ് ഇന്റര്സെഷണൽ മീറ്റിംഗിന് ആതിഥേയത്വം വഹിച്ച ഇന്ത്യൻ നഗരം ഏതാണ് ?
മുംബൈ
■ 2026 ജനുവരി 1 മുതൽ കിംബർലി പ്രോസസിന്റെ ആഗോള അധ്യക്ഷപദവി (Chairship) ഇന്ത്യയാണ് വഹിക്കുന്നത്.
■ കേന്ദ്ര വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശുചീന്ദ്ര മിശ്രയാണ് ഈ സമ്മേളനത്തിന് നേതൃത്വം നൽകിയത്.
■ പ്രമേയം (Theme): 3Cs — Credibility (വിശ്വാസ്യത), Compliance (അനുസരണം), Consumer Confidence (ഉപഭോക്തൃ ആത്മവിശ്വാസം).

CA-007
ഇന്ത്യ എ.ഐ ഡാറ്റ ലാബ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റി ഏതാണ് ?
ചണ്ഡീഗഡ് സർവകലാശാല
■ ഇന്റൽ ഇന്ത്യയുമായി (Intel India) സഹകരിച്ചാണ് ചണ്ഡീഗഡ് സർവകലാശാല ഈ അത്യാധുനിക ലാബ് സജ്ജീകരിച്ചിരിക്കുന്നത്.
■ ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 'യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടിംഗിൽ' (UIC) ആണ് ലാബ് ആരംഭിച്ചത്.
■ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റ സയൻസ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുക.

CA-008
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഒരു കോടി തൈകൾ വെച്ച് പിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?
അസം
■ അസം സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ കാമ്പെയ്നായ 'അമൃത് വൃക്ഷ ആന്ദോളൻ' (Amrit Brikshya Andolan) എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കിയത്.
■ ജൂൺ 5-ന് വെറും 8 മണിക്കൂറിനുള്ളിൽ 1.02 കോടിയിലധികം (1,02,35,632) തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് സംസ്ഥാനം വലിയൊരു റെക്കോർഡ് സൃഷ്ടിച്ചു.
■ അസമിലെ സ്വയംസഹായ സംഘങ്ങളിലെ (SHG) 35 ലക്ഷത്തിലധികം വരുന്ന വനിതകളാണ് (നാരീശക്തി) ഈ പദ്ധതിക്ക് നേതൃത്വം നൽകിയതും വൻ വിജയമാക്കിയതും.

CA-009
അടുത്തിടെ അഴിമതി ആരോപണത്തെ തുടർന്ന് ഐ.സി.സി. ക്രിക്കറ്റ് സസ്പെൻസ് ചെയ്ത രാജ്യം ഏതാണ് ?
കാനഡ
■ 2026 മേയ് 31-ന് ഇന്ത്യയിലെ അഹമ്മദാബാദിൽ നടന്ന ഐ.സി.സി. ബോർഡ് മീറ്റിംഗിലാണ് കാനഡയ്‌ക്കെതിരെ അടിയന്തരമായി ഈ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
■ കാനഡ ക്രിക്കറ്റ് ബോർഡിലെ സാമ്പത്തിക സുതാര്യതക്കുറവ്, ഫണ്ട് ദുരുപയോഗം, ഭരണപരമായ വീഴ്ചകൾ എന്നിവയാണ് പ്രധാന കാരണങ്ങളായി ഐ.സി.സി ചൂണ്ടിക്കാണിച്ചത്.

CA-010
പശ്ചിമ ഘട്ടത്തിൽ പുതുതായി കണ്ടെത്തിയ സസ്യമേത് ?
ഹംബോൾട്ടിയ നായരിയാന
■ 2026 മേയ് അവസാന വാരത്തിലാണ് തിരുവനന്തപുരത്തെ പാലോട് ഉള്ള ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (JNTBGRI) ശാസ്ത്രജ്ഞർ ഈ കണ്ടെത്തൽ ഔദ്യോഗികമായി പുറത്തുവിട്ടത്.
■ കേരളത്തിലെ കൊല്ലം ജില്ലയിലുള്ള ഷെന്തുരുണി വന്യജീവി സങ്കേതത്തിലെ (അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗം) പുഴയോരക്കാടുകളിൽ (Riparian Forests) നിന്നാണ് ഇത് കണ്ടെത്തിയത്.
■ പ്രശസ്ത സസ്യശാസ്ത്രജ്ഞനും ബയോടെക്നോളജിസ്റ്റുമായ പ്രൊഫ. ജി.എം. നായരോടുള്ള (Prof. G.M. Nair) ആദരസൂചകമായാണ് ഈ മരത്തിന് 'ഹംബോൾട്ടിയ നായരിയാന' എന്ന് പേരിട്ടിരിക്കുന്നത്.

0 Comments