03rd June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 03 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
ഉള്ളൂർ മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തുന്ന 2025 ലെ ഉള്ളൂർ അവാർഡിന് അർഹനായത് ആരാണ് ?
പി.പി.ശ്രീധരനുണ്ണി
■ പി.പി. ശ്രീധരനുണ്ണിയുടെ കവിതാസമാഹാരമായ 'യക്ഷികളുടെ പരിണാമം' എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്.
■ 25,000 രൂപ, പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
■ ഉള്ളൂരിന്റെ 149-ാം ജന്മവാർഷികദിനമായ ജൂൺ 6 നാണ് ഈ അവാർഡ് നൽകുന്നത്.

CA-002
അടുത്തിടെ ആൻഡമാൻ ആൻഡ് നിക്കോബാർ കമാന്ഡിന്റെ കമാൻഡർ ഇൻ ചീഫ് ആയി ചുമതലയേറ്റത് ആരാണ് ?
വൈസ് അഡ്മിറൽ വിനീത് മക്കാർത്തി
■ ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിന്റെ 20-ാമത് കമാൻഡർ ഇൻ ചീഫ് ആണ് വൈസ് അഡ്മിറൽ വിനീത് മക്കാർത്തി.
■ 1989 ജൂലൈ 1-നാണ് അദ്ദേഹം ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്.
■ ഗണ്ണറി, മിസൈൽ യുദ്ധമുറകളിൽ (Gunnery and Missile Warfare) വിദഗ്ദ്ധനാണ്.
■ ഈ ചുമതലയ്ക്ക് തൊട്ടുമുമ്പ് ഹെഡ്ക്വാർട്ടേഴ്‌സ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിൽ (HQ IDS) ഡെപ്യൂട്ടി ചീഫ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു.
■ അദ്ദേഹത്തിന്റെ മികച്ച സേവനങ്ങൾക്ക് അതിവിശിഷ്ട സേവാ മെഡൽ (AVSM) ലഭിച്ചിട്ടുണ്ട്.

CA-003
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നത് എന്നാണ് ?
2026 ജൂൺ 01
■ 2025 ഡിസംബർ 18-ന് മസ്കത്തിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലാണ് ഈ കരാർ ഒപ്പു വെച്ചത്.
■ കരാർ പ്രാബല്യത്തിൽ വന്നതിന്റെ ഭാഗമായി മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യ ബാച്ച് ചരക്കുകൾ പ്രത്യേക നികുതിയിളവുകളോടെ ഒമാനിലേക്ക് പുറപ്പെട്ടു.
■ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും ഇന്ത്യയ്ക്കുള്ള വ്യാപാര പ്രവേശന സാധ്യതകൾ ഈ കരാർ വർദ്ധിപ്പിക്കും.

CA-004
ഇന്ത്യയിലെ ആദ്യത്തെ ഡോറിസ് ബീക്കൺ സ്ഥാപിതമായത് എവിടെയാണ് ?
ഐ.ഐ.ടി കാൺപൂർ
■ ഡോറിസ് (DORIS) എന്നാൽ Doppler Orbitography and Radio-positioning Integrated by Satellite എന്നാണ് ഇതിന്റെ പൂർണ്ണരൂപം.
■ ഉപഗ്രഹങ്ങളുടെ കൃത്യമായ സ്ഥാനം നിർണയിക്കാനും ഭൂമിയുടെ ഭൗമശാസ്ത്രപരമായ മാറ്റങ്ങൾ പഠിക്കാനുമാണ് DORIS സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
■ ഈ സംവിധാനം ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ Centre National d'Études Spatiales (CNES) വികസിപ്പിച്ചതാണ്.

CA-005
അടുത്തിടെ പദ്മ ബാരേജ് പദ്ധതിക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയ രാജ്യം ഏതാണ് ?
ബംഗ്ലാദേശ്
■ രാജ്ബാരി ജില്ലയിലെ പാംഷയിൽ പദ്മ നദിക്ക് (ഇന്ത്യയിലെ ഗംഗാ നദി) കുറുകെ 2.1 കിലോമീറ്റർ നീളത്തിലാണ് ഈ ബാരേജ് നിർമ്മിക്കുന്നത്.
■ പദ്ധതിയുടെ ചെലവ്: ഏകദേശം 34,497 കോടി ബംഗ്ലാദേശി ടാക്ക (ഏകദേശം 2.8 ബില്യൺ യു.എസ് ഡോളർ).
■ വരണ്ട മാസങ്ങളിൽ ബംഗ്ലാദേശിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടാകുന്ന കടുത്ത ജലക്ഷാമം പരിഹരിക്കുക, കൃഷിക്കാവശ്യമായ ജലസേചനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

CA-006
അടുത്തിടെ 16 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം ഏതാണ് ?
മലേഷ്യ
■ 2026 ജൂൺ 1-ാം തീയതി മുതലാണ് മലേഷ്യൻ സർക്കാർ ഈ കർശനമായ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയത്.
■ സൈബർ ഭീഷണി (Cyberbullying), ഓൺലൈൻ തട്ടിപ്പുകൾ, കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുക.
■ പ്രായപരിശോധന (Age Verification) സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നു.

CA-007
ന്യൂയോർക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായ മലയാളി ആരാണ് ?
മീനാക്ഷി ജയൻ
■ 'വിക്ടോറിയ' (Victoria) എന്ന മലയാള ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മീനാക്ഷിക്ക് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്.
■ അങ്കമാലി പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ഒരു ബ്യൂട്ടീഷ്യന്റെ ആന്തരിക സംഘർഷങ്ങളെയാണ് മീനാക്ഷി മനോഹരമായി അവതരിപ്പിച്ചത്.
■ ഈ ചിത്രത്തിലെ പ്രകടനത്തിന് മീനാക്ഷിക്ക് മുൻപ് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (2025) ഏഷ്യൻ ന്യൂ ടാലന്റ് വിഭാഗത്തിൽ ലഭിച്ചിരുന്നു.മികച്ച നടിക്കുള്ള ഗോൾഡൻ ഗോബ്ലറ്റ് പുരസ്കാരവും.

CA-008
യൂറോപ്യൻ പ്രൊഫഷണൽ ഫുട്ബോളിൽ പരിശീലകനായ ഒരേയൊരു ഇന്ത്യക്കാരൻ ആരാണ് ?
ജിദിൻ ജനാർദ്ദനൻ
■ സ്പെയിനിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എ.ഡി. അൽകോർക്കോണിന്റെ (AD Alcorcón) ബി ടീം (റിസർവ് ടീം) സഹപരിശീലകനായി (Assistant Coach) ചുമതലയേറ്റാണ്.
■ ലോകപ്രശസ്ത ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ഗ്രാജ്വേറ്റ് സ്കൂളിൽ (Escuela Universitaria Real Madrid) നിന്നാണ് ജിദിൻ ഫുട്ബോൾ കോച്ചിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

CA-009
ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പ് കമ്പനി ഏതാണ് ?
ആന്ത്രോപിക്
■ 2021-ൽ ഓപ്പൺഎഐ (OpenAI) കമ്പനിയിലെ മുൻ ഉദ്യോഗസ്ഥരായിരുന്ന ഡാരിയോ അമോഡെയ്, ഡാനിയേല അമോഡെയ് എന്നിവർ ചേർന്നാണ് ഇത് സ്ഥാപിച്ചത്.
■ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'Claude' മോഡലുകളാണ് പ്രധാന ഉത്പന്നങ്ങൾ.
■ പൊതു ഉപഭോക്താക്കൾക്ക് പുറമെ വലിയ കോർപ്പറേറ്റ് കമ്പനികൾക്ക് ആവശ്യമായ എന്റർപ്രൈസ് സേവനങ്ങളിലും കോഡിംഗ് അസിസ്റ്റന്റ് ടൂളുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇവരുടെ വരുമാനവും മൂല്യവും കുത്തനെ ഉയരാൻ കാരണം.

CA-010
2026 ൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ആരാണ് ?
സുമൻ കല്യാൺപൂർ
■ വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ ശബ്ദവുമായുള്ള സാദൃശ്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യക്തവും ശുദ്ധവുമായ സ്വരമായിരുന്നു അവരുടെ പ്രത്യേകത.
■ ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, അസമീസ്, കന്നഡ, ഗുജറാത്തി, ഒഡിയ, പഞ്ചാബി തുടങ്ങിയ നിരവധി ഇന്ത്യൻ ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചു.

0 Comments