Advertisement

views

Daily Current Affairs in Malayalam 2026 | 29 May 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 29 May 2026 | Kerala PSC GK
29th May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 29 May 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ൽ 250 വർഷം പൂർത്തിയാക്കിയ ആദം സ്മിത്തിന്ടെ പുസ്തകം ഏതാണ് ?

An Inquiry into the Nature and Causes of the Wealth of Nations

■ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് 1776 -ൽ ആണ്.
■ ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
■ "The Wealth of Nations" എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു.
■ സ്വതന്ത്ര വിപണി (Free Market), തൊഴിൽ വിഭജനം (Division of Labour), "Invisible Hand" എന്നീ ആശയങ്ങൾ ഈ ഗ്രന്ഥത്തിലൂടെ പ്രശസ്തമായി.
CA-002
കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ മ്യൂസിയം നിലവിൽ വന്നത് എവിടെയാണ് ?

ഉള്ളൂർ

■ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ മുൻ ആർട്ടിസ്റ്റ്-മോഡലർ ആയിരുന്ന എ. ശിവരാമനായിരുന്നു ഇതിന്ടെ സ്ഥാപകൻ.
■ വൈദ്യശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്ന കൈകൊണ്ട് നിർമ്മിച്ച ശരീരഘടനാപരമായ (Anatomical) മാതൃകകൾ, ഭ്രൂണശാസ്ത്രം (Embryology), മൈക്രോബയോളജി എന്നിവയുമായി ബന്ധപ്പെട്ട അപൂർവ്വ ശേഖരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
■ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും വിജ്ഞാനപ്രദമായ ഒരു കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.
CA-003
രക്തത്തിലെ വിഷബാധ വളരെ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും കണ്ടെത്തുന്നതിനായി 'പോയിന്റ് ഓഫ് കെയർ' സംവിധാനം രൂപപ്പെടുത്തിയത് ആരാണ് ?

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി

■ രക്തത്തിലെ വിഷബാധയായ സെപ്സിസ് (Sepsis) അതിവേഗം തിരിച്ചറിയുന്നതിനുള്ള Point-of-Care (POC) രോഗനിർണയ സംവിധാനമാണ് ഇത്.
■ രോഗിയുടെ സമീപത്ത് തന്നെ (bedside) പരിശോധന നടത്താൻ കഴിയുന്ന സംവിധാനമാണിത്.
■ പരമ്പരാഗത പരിശോധനകളെ അപേക്ഷിച്ച് വേഗത്തിൽ ഫലം ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.
■ സെപ്സിസ് മൂലമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണനിരക്കും കുറയ്ക്കുന്നതിൽ നേരത്തെയുള്ള രോഗനിർണയം നിർണായകമാണ്.
CA-004
സാൾട്ട് ലേക്ക് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

പശ്ചിമ ബംഗാൾ

■ ഇത് കൊൽക്കത്തയിലെ Kolkata സാൾട്ട് ലേക്ക് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
■ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക പേര് Vivekananda Yuba Bharati Krirangan എന്നാണ്.
■ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. ദേശീയ-അന്തർദേശീയ ഫുട്ബോൾ മത്സരങ്ങൾ ഇവിടെ പതിവായി നടക്കാറുണ്ട്.
CA-005
രാജ്യത്തുടനീളം 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിനായി അടുത്തിടെ കേന്ദ്രം ആരംഭിച്ച പദ്ധതി ഏതാണ് ?

BHAVYA (Bharat Audyogik Vikas Yojna)

■ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 100 വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
■ നിക്ഷേപം ആകർഷിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, ഉൽപ്പാദന മേഖല ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
■ വ്യവസായ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
■ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NICDC) ആണ് ഈ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
■ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏക്കറിന് 1 കോടി രൂപ വീതം സംസ്ഥാനങ്ങൾക്ക് നൽകുന്നു.
CA-006
മുതിർന്ന പൗരന്മാർക്ക് സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നതിനായി കേന്ദ്രം അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?

JEEVAN ((Joint Elderly Empowerment & Virtual Assistance Network)

■ സർക്കാർ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
■ അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനുള്ള സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
■ മുതിർന്ന പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സഹായിക്കുന്ന വിവിധ സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാകും.
■ ഇതോടൊപ്പം പരിചരണ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി SHATAYU (Senior Holistic Care Assistance and Training For Your Utility) എന്ന പേരിൽ ഒരു ഡാഷ്‌ബോർഡും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
CA-007
2026 മെയിൽ ഇന്ത്യ സന്ദർശിച്ച US സ്റ്റേറ്റ് സെക്രട്ടറി ആരാണ് ?

മാർക്കോ റൂബിയോ

■ ഇന്ത്യ-അമേരിക്ക ബന്ധം, വ്യാപാരം, ഊർജ സഹകരണം, പ്രതിരോധം, ക്വാഡ് (QUAD) സഹകരണം തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിന്റെ പ്രധാന അജൻഡകളായിരുന്നു.
■ മാർക്കോ റൂബിയോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
■ സന്ദർശനത്തിനിടെ അദ്ദേഹം പ്രധാനമന്ത്രി Narendra Modiയെയും വിദേശകാര്യ മന്ത്രി Subrahmanyam Jaishankarയെയും കണ്ടുമുട്ടി.
CA-008
അനധികൃത കുടിയേറ്റം മൂലമുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ആരാണ് ?

ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവ്ലേക്കർ

■ മതപരവും സാമൂഹികവുമായ വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വ്യതിയാനങ്ങളെ വിശകലനം ചെയ്യുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല.
■ ഇതിന് പരിഹാരമായി കൃത്യമായ സമയപരിധിക്കുള്ളിൽ നടപ്പിലാക്കാവുന്ന പദ്ധതികൾ സമിതി സർക്കാരിന് മുൻപാകെ സമർപ്പിക്കും.
■ പ്രത്യേകിച്ചും ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സംരക്ഷണത്തിനും സാമൂഹിക സുസ്ഥിരതയ്ക്കും ഈ കണ്ടെത്തലുകൾ ഗുണകരമാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
CA-009
2026 ൽ 30 -ആം വാർഷികം ആഘോഷിച്ച ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ് ഏതാണ് ?

സൂര്യകിരൺ എയറോബാറ്റിക്ക് ടീം

■ സൂര്യകിരൺ എയറോബാറ്റിക് ടീം (SKAT) ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക എയറോബാറ്റിക് (Aerobatic) പ്രകടന സംഘമാണ്.
■ 1996-ലാണ് ഈ സംഘം രൂപീകരിക്കപ്പെട്ടത്.
■ അതിനാൽ 2026-ൽ സംഘം 30-ാം വാർഷികം ആഘോഷിച്ചു.
■ ആകാശത്ത് കൃത്യതയാർന്ന വ്യോമാഭ്യാസങ്ങളും ആകർഷകമായ ഫോർമേഷൻ പ്രകടനങ്ങളും നടത്തുന്നതിലൂടെ പ്രശസ്തമാണ്.
■ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി എയർ ഷോകളിൽ ഈ സംഘം പങ്കെടുത്തിട്ടുണ്ട്.
CA-010
ഷൂട്ടിംഗ് ലോകകപ്പിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യക്കാരി ആരാണ് ?

ഇഷാ സിംഗ്

■ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ 50 -ൽ 43 പോയിന്റ് ഇഷാ സിങ് നേടി.
■ ദക്ഷിണ കൊറിയയുടെ കിം യിജിയുടെ 42 പോയിന്റ് എന്ന റെക്കോർഡ് ആണ് ഇഷാ സിങ് തകർത്തത്.
■ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

Daily Current Affairs in Malayalam 2026 | 29 May 2026 | Kerala PSC GK

Post a Comment

0 Comments