16th May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 16 May 2026 Daily Current Affairs.
Downloads: loading...
Total Downloads: loading...
CA-001
ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകൻ ആരാണ് ?
Frederic Soyez
■ ഇതിഹാസ ഗോള്‍ കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ ഒഴിവാക്കിയാണ് ഹോക്കി ഇന്ത്യ പുതിയ ഫ്രാൻസിൽ നിന്നുള്ള പ്രശസ്ത ഹോക്കി പരിശീലകനെ നിയമിച്ചത്.
■ പരിശീലകനെന്ന നിലയില്‍ മികവ് തെളിയിച്ച ആളാണ് സോയസ്. നേരത്തെ സ്‌പെയിന്‍, ഫ്രാന്‍സ് ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
■ തന്ത്രപരമായ പരിശീലന രീതികളും ആധുനിക ഹോക്കി ശൈലിയും കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനായത്.

CA-002
കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് എന്ന പുസ്തകം രചിച്ചത് ആരാണ് ?
കെ.വി.തോമസ്
■ അദ്ദേഹം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ്.
■ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും പല സുപ്രധാന സംഭവങ്ങളും വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആത്മകഥയാണിത്.

CA-003
തമിഴ്‌നാട്ടിൽ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമപരമായ പ്രായം എത്രയാണ് ?
21 വയസ്സ്
■ 21 വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
■ പ്രായം തെളിയിക്കുന്നതിനായി ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ ടാസ്മാക് (TASMAC) ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

CA-004
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു കൊണ്ട് പുറത്തിറക്കിയ 2022 ലെ ഉത്തരവ് അടുത്തിടെ ഔദ്യോഗികമായി പിൻവലിച്ച സംസ്ഥാനം ഏതാണ് ?
കർണാടക
■ 2022ൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്.
■ യൂണിഫോമിനൊപ്പം ഹിജാബ്, ജനിവാരം (പുണ്യനൂൽ), രുദ്രാക്ഷം, തലപ്പാവ് തുടങ്ങിയ പരിമിതമായ ആചാരപരമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകിക്കൊണ്ട് 2026 മെയ് മാസത്തിലാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
■ പുതിയ സർക്കാർ ഉത്തരവ് പ്രകാരം വിദ്യാർത്ഥികളെ മതപരമോ പരമ്പരാഗതമോ ആയ ചിഹ്നങ്ങൾ ധരിക്കാനോ നീക്കം ചെയ്യാനോ നിർബന്ധിക്കാനാവില്ല .

CA-005
2026 മെയ് മാസം ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് നൂറിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഉത്തർപ്രദേശ്
■ സംസ്ഥാനത്തെ ഇരുപതോളം ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് ഈ പ്രകൃതിക്ഷോഭം ഉണ്ടാക്കിയത്.
■ 100-ലധികം ആളുകൾ മരണപ്പെടുകയും, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
■ പ്രയാഗ്‌രാജ്, മിർസാപൂർ, ഫത്തേപൂർ, ഭദോഹി തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ജീവഹാനി ഉണ്ടായത്.
■ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, ഇടിമിന്നൽ, വീടുകളുടെ മേൽക്കൂരകൾ പറന്നുപോകൽ, മരങ്ങൾ കടപുഴകി വീഴൽ എന്നിവയാണ് അപകടങ്ങൾക്ക് കാരണമായത്.

CA-006
മാതൃഭാഷയിൽ വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ മൗലികാവകാശത്തിന്ടെ പരിധിയിൽ വരുമെന്ന് വിധി പ്രസ്താവിച്ച കോടതി ഏതാണ് ?
സുപ്രീം കോടതി
■ കർണാടക സർക്കാർ പ്രാഥമിക വിദ്യാഭ്യാസത്തിൽ മാതൃഭാഷ നിർബന്ധമാക്കിക്കൊണ്ട് കൊണ്ടുവന്ന ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രധാനമായ വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
■ കേസിന്റെ പേര്: സ്റ്റേറ്റ് ഓഫ് കർണാടക വേഴ്സസ് അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് പ്രൈമറി ആൻഡ് സ്കൂൾസ്എന്നാണ്.
■ ഭരണഘടനയുടെ 21-ാം അനുച്ഛേദം (ജീവിക്കാനുള്ള അവകാശം) ഉറപ്പുനൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൽ (Article 21A), കുട്ടികൾക്ക് അവരുടെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാനുള്ള അവകാശവും ഉൾപ്പെടുന്നു എന്ന് കോടതി നിരീക്ഷിച്ചു.

CA-007
2026 -ൽ മൂന്നാമത് ഇന്ത്യ -നോർഡിക് ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെയാണ് ?
നോർവേ
■ കാലാവസ്ഥാ മാറ്റം, ഹരിതോർജം, സാങ്കേതിക വിദ്യ, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
■ ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഉച്ചകോടി നിർണായകമായി.

CA-008
അടുത്തിടെയുള്ള കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിൽ ആകാശഗംഗയുമായി ലയിച്ചു ചേർന്നതായി കരുതപ്പെടുന്ന കുള്ളൻ ഗാലക്‌സി ഏതാണ് ?
ലോക്കി
■ ആകാശഗംഗയുടെ പ്രായം കുറഞ്ഞ നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ലോക്കി ഗാലക്സിയിൽ നിന്നുള്ള നക്ഷത്രങ്ങൾക്ക് പ്രത്യേകതരം ഭ്രമണപഥവും രാസഘടനയുമുണ്ട്.
■ ചെറിയ ഗാലക്‌സികൾ വലിയ ഗാലക്‌സികളുമായി ലയിക്കുന്ന പ്രക്രിയ ബഹിരാകാശ ശാസ്ത്രത്തിൽ സാധാരണമാണ്.
■ “ലോക്കി” എന്ന പേര് നോർസ് പുരാണത്തിലെ കഥാപാത്രത്തിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്.
■ ലോക്കിയുടെ അവശിഷ്ടങ്ങൾ ഇന്ന് ആകാശഗംഗയിലെ ചില നക്ഷത്രസംഘങ്ങളിൽ നിലനിൽക്കുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

CA-009
2026 IPL സീസണിൽ വിഷ്ണു വിനോദ് കളിക്കുന്ന ടീം ഏതാണ് ?
പഞ്ചാബ് കിങ്‌സ്
■ വിഷ്ണു വിനോദ് കേരളത്തിൽ നിന്നുള്ള പ്രമുഖ ക്രിക്കറ്റ് താരമാണ്.
■ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി അറിയപ്പെടുന്ന താരമാണ് അദ്ദേഹം.
■ ഐപിഎല്ലിൽ വിവിധ ഫ്രാഞ്ചൈസികൾക്കായി അദ്ദേഹം മുമ്പും കളിച്ചിട്ടുണ്ട്.

CA-010
2026 ലെ ഫിബ അണ്ടർ 18 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന് വേദിയാകുന്നത് എവിടെയാണ് ?
അഹമ്മദാബാദ്
■ 2026 ആഗസ്റ്റ് 13 മുതൽ 23 വരെയാണ് ഈ അന്താരാഷ്ട്ര കായികമേള സംഘടിപ്പിക്കുന്നത്.
■ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച 16 ടീമുകൾ മാറ്റുരയ്ക്കുന്നു.
■ ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആദ്യ 4 ടീമുകൾക്ക് 2027-ൽ ചെക് റിപ്പബ്ലിക്കിൽ (Czechia) നടക്കുന്ന ഫിബ അണ്ടർ 19 ബാസ്കറ്റ്ബോൾ ലോകകപ്പിലേക്ക് യോഗ്യത ലഭിക്കും.

0 Comments