India boasts a rich tradition of classical and folk dance forms that reflect its cultural diversity and heritage. The classical dances—such as Bharatanatyam (Tamil Nadu), Kathak (North India), Kathakali (Kerala), Odissi (Odisha), Manipuri (Manipur), Kuchipudi (Andhra Pradesh), Mohiniyattam (Kerala), and Sattriya (Assam)—are rooted in ancient texts and express stories through intricate gestures, facial expressions, and rhythm. Alongside these, folk dances like Bhangra, Garba, Lavani, and Ghoomar showcase the local traditions, festivals, and daily life of various communities. Indian dance forms are not only artistic expressions but also powerful mediums of storytelling, spirituality, and cultural identity.
Q. 1. വിവിധ നൃത്തരൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്ന കേന്ദ്ര സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമേത്?
കേന്ദ്ര സംഗീത നാടക അക്കാദമി
Q. 2. കേന്ദ്ര സംഗീത നാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയിട്ടുള്ള നൃത്ത രൂപങ്ങൾ എത്രയെണ്ണമാണ്?
എട്ട്
Q. 3. ഇന്ത്യയിലെ ക്ലാസിക്ക് നൃത്തരൂപങ്ങൾ ഏതെല്ലാം?
ഭരതനാട്യം, ഒഡീസി, കുച്ചിപ്പുടി, മണിപ്പൂരി, മോഹിനിയാട്ടം, സത്രിയ, കഥകളി, കഥക് ?
Q. 4. കേന്ദ്ര സംഗീത നാടക അക്കാദമയിയുടെ അംഗീകാരം ലഭിച്ച രണ്ട് ക്ലാസിക്കൽ നൃത്തരൂപങ്ങളുള്ള ഏക സംസ്ഥാനമേത്?
കേരളം
Q. 5. മുകളിൽ പറഞ്ഞവയ്ക്ക് പുറമെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ക്ലാസിക്കൽ നൃത്തങ്ങളുടെ പട്ടികയിൽ നൽകിയിട്ടുള്ള നൃത്തരൂപമേത്?
ചൗ
Q. 6. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ പ്രധാന നാടോടി നൃത്തരൂപമാണ് ബിഹു?
അസം
Q. 7. ഗർബ നൃത്തം പ്രചാരത്തിലുള്ളത് ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്
Q. 8. ഏത് സംസ്ഥാനത്താണ് യക്ഷ ഗാനം പ്രചാരത്തിലുള്ളത്?
കർണാടകം
Q. 9. ലാവാനി നാടോടി നൃത്തരൂപം ഏത് സംസ്ഥാനത്തെ താണ്?
മഹാരാഷ്ട്ര
Q. 10. ഏത് പ്രദേശത്തെ പ്രസിദ്ധമായ നൃത്തരൂപമാണ് ഭാൻഗ്ര?
പഞ്ചാബ്
Q. 11. ഘുമർ നൃത്തരൂപം ഏത് സംസ്ഥാനത്തേതാണ്?
രാജസ്ഥാൻ
Q. 12. നൗട്ടങ്കി ഏത് സംസ്ഥാനത്തെ നാടോടി നൃത്തമാണ്?
ഉത്തർപ്രദേശ്
Q. 13. ചലിക്കുന്ന കാവ്യം (Poetry in Motion) എന്നറിയപ്പെടുന്ന നൃത്തരൂപമേത്?
ഭരതനാട്യം
Q. 14. ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്ന നൃത്തരൂപമേത്?
ഒഡീസി
Q. 15. പുരാവസ്തു രേഖകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസിക്കൽ നൃത്തരൂപമേത്?
ഒഡീസി
Q. 16. ഏത് സംസ്ഥാനത്താണ് ഭരത നാട്യം ഉത്ഭവിച്ചത്?
തമിഴ്‌നാട്
Q. 17. ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കാറുള്ളത് ഏതിനെയാണ്?
ഭരതനാട്യം
Q. 18. സാദിർ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേര് നൽകിയതാര്?
രുക്മിണിദേവി അരുണ്ഡേൽ
Q. 19. 1936 -ൽ കലാക്ഷേത്ര സ്ഥാപിച്ചതാര്?
രുക്മിണിദേവി അരുണ്ഡേൽ
Q. 20. കലാക്ഷേത്രയുടെ ആസ്ഥാനം എവിടെയാണ്?
ചെന്നൈ
Q. 21. ജയദേവരുടെ ഗീതാഗോവിന്ദത്തെ ആധാരമാക്കിയുള്ള നൃത്തരൂപമേത്?
ഒഡീസി
Q. 22. ഈശ്വരൻ, ഗുരു, കാണികൾ എന്നിവർക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്ന മോക്ഷ എന്ന ഭാഗത്തോടെ അവസാനിക്കുന്ന നൃത്തരൂപമേത്?
ഒഡീസി
Q. 23. കുച്ചിപ്പുടി നൃത്തം ഉദ്ഭവിച്ചതെവിടെ?
ആന്ധ്രാപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിൽ
Q. 24. കുച്ചിപ്പുടിക്ക് നിലവിലുള്ള രൂപം നൽകിയ പണ്ഡിതനാര്?
സിദ്ധേന്ദ്ര യോഗി
Q. 25. ആദ്യകാലത്ത് പുരുഷന്മാർക്ക് മാത്രം അവതരിപ്പിക്കാൻ അനുമതിയുണ്ടായിരുന്ന നൃത്തരൂപമേത്?
കുച്ചിപ്പുടി
Q. 26. കൃഷ്ണന്റെ രാസലീല പ്രധാന പ്രതിപാദ്യമായ നൃത്തമേത്?
മണിപ്പൂരി
Q. 27. അസമിൽ നിന്നുള്ള ക്ലാസിക്കൽ നൃത്തരൂപമേത്?
സത്രിയ
Q. 28. അസമിലെ വൈഷ്ണവ സന്യാസിയായിരുന്ന ശ്രീ മന്ത ശങ്കരദേവ രൂപം നൽകിയ നൃത്തമേത്?
സത്രിയ
Q. 29. വടക്കേ ഇന്ത്യയിലെ ഏക ക്ലാസിക് നൃത്തമേത്?
കഥക്
Q. 30. കഥക് നൃത്തം ഉദ്ഭവിച്ചതെവിടെ?
ഉത്തർപ്രദേശിൽ
Q. 31. ഹിന്ദു-മുസ്ലിം സാംസ്‌കാരികാംശങ്ങൾ ഉൾക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമേത്?
കഥക്
Q. 32. കേരളത്തിൽ നിന്നുള്ള ക്ലാസിക്കൽ നൃത്തരൂപങ്ങൾ ഏതെല്ലാം?
മോഹിനിയാട്ടം, കഥകളി
Q. 33. ശൃംഗാര ഭാവത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന ക്ലാസിക്കൽ നൃത്തമേത്?
മോഹിനിയാട്ടം
Q. 34. മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിന് പ്രധാന പങ്കു വഹിച്ച കേരളത്തിലെ രാജാവാര്?
സ്വാതിതിരുനാൾ
Q. 35. കേളുചരൺ മഹാപാത്ര, സംയുക്ത പാണിഗ്രാഹി, പങ്കജ് ചരൺദാസ് തുടങ്ങിയവർ ഏത് നൃത്ത രൂപത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്?
ഒഡീസി
Q. 36. പ്രമുഖ കുച്ചിപ്പുടി നർത്തകർ ആരെല്ലാം?
ഡോ.വെമ്പട്ടി ചിന്നസത്യം, യാമിനി റെഡ്ഢി, ജയരാമ റാവു
Q. 37. പ്രമുഖ ഭരതനാട്യ നർത്തകർ ആരെല്ലാം?
രുഗ്മിണി ദേവി അരുണ്ഡേൽ, പത്മാ സുബ്രഹ്മണ്യം, മല്ലികാ സാരാഭായ്
Q. 38. നൃത്ത രംഗത്തു നിന്ന് ആദ്യമായി പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ മൂന്ന് ബഹുമതികളും നേടിയ ആദ്യത്തെ വ്യക്തിയാര്?
കേളുചരൺ മഹാപാത്ര
Q. 39. ഏത് പ്രമുഖ നർത്തകിയായിരുന്നു രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ വനിത?
രുഗ്മിണി ദേവി അരുണ്ഡേൽ
Q. 40. ഏത് കലാരൂപത്തെ പരിഷ്കരിച്ചാണ് കഥകളിയ്ക്ക് രൂപം നൽകിയത്?
രാമനാട്ടം
Q. 41. കേളികൊട്ട്, അരങ്ങുകേളി, തോടയം എന്നിവ ഏത് കലാരൂപവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ്?
കഥകളി
Q. 42. കഥകളിയുടെ സാഹിത്യരൂപം ഏത് പേരിൽ അറിയപ്പെടുന്നു?
ആട്ടക്കഥ
Q. 43. 'മലയാളത്തിലെ ശാകുന്തളം' എന്നും വിശേഷിപ്പിക്കപ്പെടുന്ന നളചരിതം ആട്ടക്കഥ രചിച്ചതാര്?
ഉണ്ണായിവാര്യർ
Q. 44. ലോകപൈതൃകമായി യുനെസ്‌കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമേത്?
കൂടിയാട്ടം
Q. 45. കൂടിയാട്ടത്തിന്ടെ സമസ്ത വശങ്ങളെയും പ്രതിപാദിക്കുന്ന ഏത് കൃതിക്കാണ് 1975 -ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?
നാട്യകല്പദ്രുമം
Q. 46. നാട്യകല്പദ്രുമം എന്ന കൃതി രചിച്ച കൂടിയാട്ടത്തിന്ടെ കുലപതി ആര്?
ഗുരു മാണി മാധവ ചാക്യാർ
Q. 47. 'അഭിനയത്തിന്ടെ 'അമ്മ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്കൃത നാടക രൂപമേത്?
കൂടിയാട്ടം
Q. 48. ഇന്ത്യൻ അവതരണകലകളുടെ പിതാവ് (Father of Indian Theatrical art forms) എന്നറിയപ്പെടുന്നതാര്?
ഭരതമുനി
Q. 49. ഭരതമുനി രചിച്ച പ്രശസ്ത കൃതിയേത്?
നാട്യശാസ്ത്രം
0 Comments