Advertisement

views

Wildlife Sanctuaries | വന്യജീവി സങ്കേതങ്ങൾ | Question and Answers | Kerala PSC GK

Wildlife Sanctuaries | വന്യജീവി സങ്കേതങ്ങൾ
India is home to a rich and diverse range of wildlife sanctuaries that protect the country's unique flora and fauna. These sanctuaries serve as safe habitats for endangered species like the Bengal tiger, Asiatic lion, one-horned rhinoceros, elephant, and various birds and reptiles. Spread across forests, grasslands, wetlands, and mountainous regions, sanctuaries such as Jim Corbett (Uttarakhand), Kaziranga (Assam), Periyar (Kerala), and Gir (Gujarat) are well-known globally. These protected areas not only support biodiversity conservation but also promote eco-tourism and environmental awareness. Wildlife sanctuaries in India play a crucial role in maintaining ecological balance and preserving natural heritage for future generations.


Wildlife Sanctuaries | വന്യജീവി സങ്കേതങ്ങൾ

Q. 1. ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് വനങ്ങളും വന്യമൃഗ സംരക്ഷണവും ?
കൺകറൻറ് ലിസ്റ്റ്
Q. 2. രാജ്യത്തെ വനങ്ങളെയും വന്യ ജീവികളെയും സംരക്ഷിക്കണമെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
അനുച്ഛേദം 48 എ (നിർദേശക തത്വങ്ങൾ)
Q. 3. വനങ്ങളും കായലുകളും വന്യജീവികളും ഉൾപ്പെടുന്ന പരിസ്ഥിതിയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവജാലങ്ങളോട് കരുണ കാണിക്കുകയും ചെയ്യുകയെന്ന് നിഷ്കർഷിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
അനുച്ഛേദം 51 എ (ജി)
Q. 4. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും വിവരങ്ങൾ അടങ്ങിയ റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്നത് ആര് ?
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ)
Q. 5. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയേത്?
എക്സ് - സിറ്റു കൺസർവേഷൻ
Q. 6. എക്സ് - സിറ്റു കൺസർവേഷന് ഉദാഹരണങ്ങൾ?
സുവോളജിക്കൽ ഗാർഡനുകൾ, ബൊട്ടാണി ഗാർഡനുകൾ, ജീൻ ബാങ്കുകൾ
Q. 7. വന്യജീവി സംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്ര സ്മാരകങ്ങൾ, പ്രകൃതി വിഭവങ്ങൾ, ഭൗമ സവിശേഷതകൾ എന്നിവ കൂടി സംരക്ഷിക്കുന്നതിനുള്ള ഉദ്യമമേത്?
നാഷണൽ പാർക്കുകൾ
Q. 8. പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന ജനവാസ കേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതി പ്രാധാന്യമേറിയ പ്രദേശങ്ങളേവ?
കമ്മ്യൂണിറ്റി റിസർവുകൾ
Q. 9. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി റിസർവേത്?
കടലുണ്ടി കമ്മ്യൂണിറ്റി റിസർവ്
Q. 10. ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ജൈവ വൈവിധ്യത്തെയും ജനിതക സ്രോതസ്സുകളെയും സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാല ഭൂ പ്രദേശമേത്?
ബയോസ്ഫിയർ റിസർവുകൾ




Loading...

Post a Comment

0 Comments