Advertisement

views

Kerala PSC GK | Current Affairs Question and Answers | March 2025


Preparing for the Kerala Public Service Commission (PSC) exams requires staying updated with the latest current affairs. This set of one-liner questions and answers for March 2025 covers significant global and national events, technological advancements, economic challenges, and notable political developments. Designed to enhance your general knowledge and keep you informed, these concise updates will help you excel in your exams by ensuring you are well-versed in the critical happenings of the month.


CURRENT AFFAIRS QUESTION AND ANSWERS | MARCH 2025

Donwload these questions in PDF from the link below.




1. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത? - ക്രിസ്റ്റി കോവൻട്രി

2. 59 മത് ജ്ഞാനപീഠ പുരസ്കാരം (2024) ലഭിച്ച ഹിന്ദി സാഹിത്യകാരൻ? - വിനോദ് കുമാർ ശുക്ല

3. 2025 മാർച്ച് 28-ന് ഭൂകമ്പമുണ്ടായ രാജ്യങ്ങൾ? - മ്യാൻമർ, തായ്‌ലൻഡ്

4. 2025 -ൽ ഭൂകമ്പദുരിതമനുഭവിക്കുന്ന മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനം? - ഓപ്പറേഷൻ ബ്രഹ്മ

5. കടകളിലെ വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പരിശോധന? - ഓപ്പറേഷൻ ഓയിൽ

6. വനംവകുപ്പിന്റെ സർപ്പ (SARPA)എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ? - നടൻ ടോവിനോ തോമസ്

7. 2025ലെ സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം വേദി? - തിരുവനന്തപുരം

8. ലോക കാലാവസ്ഥാ ദിനം? - മാർച്ച് 23

9. 2025 ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ പ്രമേയം? - “നേരത്തെയുള്ള മുന്നറിയിപ്പ് വിടവ് ഒരുമിച്ച് അടയ്ക്കുക”

10. 2025 മാർച്ച് അന്തരിച്ച പ്രശസ്ത ഗാനരചയിതാവ്? - മങ്കൊമ്പ് ഗോപാലകൃഷ്ണൻ



11. ലോക ജലദിനം? - മാർച്ച് 22

12. 2025 ലെ ലോക ജലദിന പ്രമേയം? - “ഹിമാനികളുടെ സംരക്ഷണം ”

13. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആജീവനാന്ത ഓണറ്റി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്? - തോമസ് ബാക്ക്

14. കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്? - തിരുവനന്തപുരം

15. ഇന്ത്യയും ഫ്രാൻസും സംയുക്തമായി നടത്തുന്ന നാവികാഭ്യാസ വരുണയുടെ (2025) 23 മത് പതിപ്പിന്റെ വേദി ? അറബിക്കടൽ

16. 2025 മാർച്ച് പുറത്തിറങ്ങിയ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം? - 118

17. 2025 -ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം - ഫിൻലാൻഡ്

18. ഏഷ്യൻ രാജ്യങ്ങളിലെ മികച്ച സന്തോഷ രാജ്യം? - തായ്‌വാൻ (27 റാങ്ക്)

19. 1975 -ലെ ഇന്ത്യ ഹോക്കി ലോകകപ്പ് വിജയിച്ചതിന്റെ 50 വാർഷികത്തോടു അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകം? - മാർച്ച് ഓഫ് ഗ്ലോറി

20. ആദിവാസി വിഭാഗക്കാർക്ക് (അട്ടപ്പാടി) മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് വനംവകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതി? - വനാമൃതം



21. ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത രണ്ടാമത്തെ സ്വകാര്യപടകം? - ബ്ലൂ ഗോസ്റ്റ് പേടകം

22. ലാൻഡിങ് സമ്പൂർണ്ണ വിജയമായ ആദ്യത്തെ സ്വകാര്യ ലാൻഡറും - ബ്ലൂഗോസ്റ്റ് ആണ്

23. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ സൗരദൗത്യം? - പഞ്ച് (PUNCH)

24. കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ എല്ലാം സംയോജിപ്പിച്ചു കൊണ്ട് തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ? - പൊൽ ആപ്പ് (POL- APP)

25. ഇടശ്ശേരിക്കാറ് എന്ന പുസ്തകം എഴുതിയത്? - കെ പി രാമനുണ്ണി

26. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം? - പാമ്പൻ

27. 2025 മെയോടുകൂടി പ്രവർത്തനം നിർത്തുന്ന വീഡിയോ കോളിംഗ് പ്ലാറ്റ്ഫോം ? - സ്കൈപ്പ്

28. 2025 മാർച്ച് ബംഗാൾ ഉൾക്കടലിൽ നടക്കുന്ന ഇന്ത്യ -ബംഗ്ലാദേശ് സംയുക്ത നാവികാഭ്യാസം? - ബോംഗോസാഗർ

29. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള പാർലമെന്ററി രേഖകളുടെ തൽസമയ വിവർത്തനം ട്രാൻസ്ക്രിപ്ഷൻ, ഡാറ്റ ആക്സസ് എന്നിവ സാധ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന AI അധിഷ്ഠിത ഡിജിറ്റൽ സംരംഭം? - സൻസദ് ഭാഷണി

30. മണിപ്പൂർ കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് ആശ്വാസം എത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനും സുപ്രീംകോടതി നിയമിച്ച കമ്മീഷൻ? - ജസ്റ്റിസ് ഗീതാ മിത്തൽ കമ്മീഷൻ



31. മണിപ്പൂർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ? - ജസ്റ്റിസ് അജയ് ലാംബ കമ്മീഷൻ

32. 2024 -ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സ് ഒന്നാമതെത്തിയ സംസ്ഥാനം? - കേരളം

33. ഇന്ത്യയിലെ ആദ്യത്തെ ശീതികരിച്ച മൃഗശാല നിലവിൽ വന്നത്? - പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് (ഡാർജിലിംഗ് , പശ്ചിമബംഗാൾ)

34. 2028 ലോസ് ഏഞ്ചൽസ് ആൻഡ് ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്താൻ ഐഒസി ബോർഡ് അംഗീകരിച്ച കായിക വിനോദം? - ബോക്സിംഗ്

35. 2024ലെ ഗ്രീൻ ഓസ്കാറിന്റെ വിറ്റിലി ഗോൾഡ് അവാർഡ് ലഭിച്ച ഇന്ത്യൻ വനിതയുടെ പേര്? - ഡോ. പൂർണിമ ദേവി ബർമൻ

36. മൗറീഷ്യസിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനായി സഹായിക്കുന്നത്? - ഇന്ത്യ

37. നിലവിൽ നടക്കുന്ന റഷ്യ ഉക്രൈൻ സമാധാന ചർച്ചകളുടെ മധ്യസ്ഥത വഹിക്കുന്ന രാജ്യം? - സൗദി അറേബ്യ

38. 2025 -ലെ ആദ്യ ചന്ദ്ര ഗ്രഹണം blood moon ദൃശ്യമായത്? - 2025 മാർച്ച് 14

39. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സാമൂഹ്യ മാധ്യമം? - ട്രൂത്ത് സോഷ്യൽ

40. കേരളത്തിൽ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതി? - മാർഗദീപം



41. ഇന്ത്യയിൽ ആദ്യമായി ക്യാമ്പസുകളിലെ ലഹരിവേട്ടയ്ക്ക് എ ഐ സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം? - കേരളം

42. 2025ലെ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡി ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - ലപാതാ ലേഡീസ്

43. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 286 ദിവസങ്ങൾക്കു ശേഷം സുനിതാ വില്യംസിനെയും ബുച്ച് വിൽ മോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിച്ച പേടകം? - സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ഫ്രീഡം

44. സുനിതാ വില്യംസും ബുച്ച് വിൽ മോറും ഭൂമിയിൽ തിരിച്ചെത്തിയത് - 2025 മാർച്ച് 19 -ന്

45. സുനിതാ വില്യംസും ബുച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്തത് - 2024 ജൂൺ 5- ന്

46. മൂന്നു ദൗത്യങ്ങളിലായി സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം - 608

47. കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ രണ്ടാമത്തെ യുഎസ് ബഹിരാകാശ സഞ്ചാരി - സുനിത വില്യംസ്

48. ആദ്യത്തെ ആൾ പെഗ്ഗി വിറ്റ്സൺ - 675 ദിവസം ബഹിരാകാശത്ത് കഴിഞ്ഞു

49. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം ചെയ്ത വനിത - സുനിത വില്യംസ്

50. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ IQAir ന്റെ 2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം? - 5 സ്ഥാനം



51. ലോകത്ത് ഏറ്റവും മലിനമായ രാജ്യം – ചാഡ്, രണ്ടാമത് – ബംഗ്ലാദേശ്, മൂന്നാമത് -പാക്കിസ്ഥാൻ

52. ലോകത്ത് ഏറ്റവും മലിനമായ നഗരം - ബിർനിഹട്ട് (മേഘാലയ), രണ്ടാമത്തെ നഗരം ന്യൂഡൽഹി

53. ഏറ്റവും മലിനമായ രാജ്യതലസ്ഥാനം - ന്യൂഡൽഹി

54. കേരളത്തിലെ ലഹരി വ്യാപനം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ? - ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്

55. 2025 -ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം? - ഫ്രാൻസ്

56. 2025 തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട റാംസർ അവാർഡ് നേടിയത്? - ജയശ്രീ വെങ്കടേശ്വരൻ

57. ഏഷ്യൻ വനിത കബഡി ചാമ്പ്യൻഷിപ്പ് 2025 വിജയികളായ ടീം? - ഇന്ത്യ

58. 37 മത് അഖിലേന്ത്യ തപാൽ കലാമേളയിൽ ജേതാക്കൾ ? - കേരളം, രണ്ടാം സ്ഥാനത്ത് കർണാടക, മൂന്നാം സ്ഥാനത്ത് ഒഡീഷ്യ

59. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന വരാണെന്ന് ബോധ്യമായാൽ വിവരം ഫോൺ വിളിച്ചോ വാട്സാപ് മുഖേനയോ എക്സൈസുമായി പങ്കുവെക്കാൻ അവസരം ഒരുക്കുന്ന പദ്ധതി? - നേർവഴി പദ്ധതി

60. 30- മത് (COP 30) UN കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്നത്? - ബെലേം (ബ്രസീൽ)



61. ജലാശയങ്ങളുടെ 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാമ്പുകളുടെയും വില്പന നിരോധിക്കൻ തീരുമാനിച്ച സംസ്ഥാനം? - കർണാടക

62. ഇന്ത്യയിൽ ആദ്യമായി ലഹരി വേട്ടയ്ക്കായി നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനം? - കേരളമാണ്

63. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്? - മാർക്ക് കാർണി

64. രാജസ്ഥാനിൽ നടക്കുന്ന ഇന്ത്യ – ഈജിപ്ത് സംയുക്ത സൈനികാഭ്യാസം? - സൈക്ലോൺ

65. 2025 -ൽ മൗറിഷ്യസിന്റെ ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ ‘ ബഹുമതിക്ക് അർഹനായത്? - നരേന്ദ്ര മോദി

66. മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനത്തിന്റെ മുഖ്യ അതിഥി കൂടിയാണ് - നരേന്ദ്രമോദി

67. മൗറീഷ്യസിന്റെ 57 മത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പൽ - INS ഇംഫാൽ

68. കേരളത്തിലെ ആദ്യ എഐ ലേണിങ് പ്ലാറ്റ്ഫോം? - സുപലേൺ

69. കൃഷി, ദുരന്തനിവാരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം? - അസം

70. ലോക ഉപഭോകൃത ദിനം? - മാർച്ച് 15



71. 2025ലെ ലോക ഉപഭോകൃത ദിനത്തിന്റെ പ്രമേയം? - “സുസ്ഥിര ജീവിതശൈലിയിലേക്കുള്ള ഒരു നീതിയുക്തമായ മാറ്റം”

72. ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസ് ആയ അനന്ത പ്രവർത്തനം ആരംഭിച്ചത്? - ബാംഗളൂരു

73. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന 37 മത് കേരള സയൻസ് കോൺഗ്രസ് വേദി? - തൃശ്ശൂർ (വെള്ളാനിക്കര)

74. 2025 ലെ കേരള സയൻസ് കോൺഗ്രസ് പ്രമേയം? - “ഹരിത ഭാവിക്കുവേണ്ടിയുള്ള സാങ്കേതിക പ്രവർത്തനം “

75. പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി? - കേരള ഹൈക്കോടതി

76. ചൂരൽമല -മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ അതിജീവിച്ച വയനാട്ടിലെ സ്ത്രീകൾ ചേർന്ന് ആരംഭിച്ച പേപ്പർ ബാഗ് നിർമ്മാണ സംരംഭം? - ബെയ്ലി

77. ലോക സന്തോഷ ദിനം? - മാർച്ച് 20

78. 2025ലെ ലോക സന്തോഷ ദിനത്തിന്റെ പ്രമേയം? - “പങ്കിടൽ കരുതൽ”

79. ലോക അങ്ങാടി കുരുവി ദിനം? - മാർച്ച് 20

80. 2025 -ലെ ലോക അങ്ങാടി കുരുവി ദിനത്തിന്റെ പ്രമേയം? - “പ്രകൃതിയിലെ കൊച്ചു സന്ദേശ വാഹകർക്ക് ഒരു ആദരം”



81. 2025 -ലെ അന്താരാഷ്ട്ര വനദിനത്തിന്റെ പ്രമേയം? - “വനങ്ങളും ഭക്ഷണങ്ങളും”

82. ഇലോൺ മസ്കിന്റെ എക്സ് എ ഐ പുതുതായി പുറത്തിറക്കുന്ന ചാറ്റ് ബോട്ട്? - ഗ്രോക് 3

83. 2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസ് വേദി? - സ്പെയിൻ

84. ഇന്ത്യയിലെ ആദ്യ ലോക സമാധാന കേന്ദ്രം ഉദ്ഘാടനം ചെയ്തത്? - ഗുരുഗ്രാം (ഹരിയാന )

85. ലോകത്തിലെ ആദ്യ നിർമ്മിത ബുദ്ധി അധിഷ്ഠിത ഗോൾഡ് ലോൺ എടിഎം ആരംഭിച്ച ബാങ്ക്? - സെന്റർ ബാങ്ക് ഓഫ് ഇന്ത്യ

86. 2025 -ലെ യൂറോപ്യൻ പ്രതിരോധ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്? - ബ്രിട്ടൻ

87. പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റു പോലീസ് ഓഫീസുകളിലും നേരിട്ട് എത്താതെ വിവിധ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്ന കേരള പൊലീസിന്റെ പോർട്ടൽ? - തുണ

88. 2025- ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം? - ഇന്ത്യ

89. ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത് - ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമാണ്

90. 2025 -ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച രാജ്യം പാക്കിസ്ഥാൻ ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായ രാജ്യം - ദുബായ്



91. കേരളത്തിൽ ഐ എസ് ഒ (ISO) അംഗീകാരം ലഭിച്ച ആദ്യ താലൂക്ക് ഓഫീസ്? - ഏറനാട് (മലപ്പുറം)

92. ആന്തോറിയം പൂക്കൾ ഔദ്യോഗികമായി സിംഗപ്പൂരിലേക്ക് കയറ്റുമതി ചെയ്ത സംസ്ഥാനം? - മിസോറാം

93. ഇന്ത്യയിലെ 58 മത് ടൈഗർ റിസർവ്? - മാധവ് നാഷണൽ പാർക്ക് (മധ്യപ്രദേശ്)

94. വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? - ഗുജറാത്ത്

95. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2024- ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള പുരസ്കാരത്തിന് അർഹനായ സാഹിത്യകാരൻ? - കെ വി കുമാരൻ

96. കേരളത്തിലെ ആദ്യ വി പാർക്ക് നിലവിൽ വന്നത്? - കൊല്ലം

97. 2025 മാർച്ചിൽ അന്തരിച്ച ദളിത് -ആദിവാസി അവകാശപ്രവർത്തകൻ? - കെ കെ കൊച്ച്

98. ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും മഹത് സംഗമത്തിന്റെ എത്രാമത് വാർഷികമാണ് 2025 -ൽ ആഘോഷിക്കുന്നത്? - 100 – മത് വാർഷികം

99. ഏഷ്യയിലെ ആദ്യത്തെ നാഷണൽ ജിയോ സയൻസ് മ്യൂസിയം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് തുറന്നത്? - മധ്യപ്രദേശ്

100. 2025 മാർച്ചിൽ അന്തരിച്ച മുൻ സുപ്രീംകോടതി ജഡ്ജി? - വി രാമസ്വാമി



101. ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ലഭിച്ച ഗവ. ഹൈസ്കൂൾ? - അവനവഞ്ചേരി ഗവ. ഹൈസ്കൂൾ തിരുവനന്തപുരം

102. ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുന്നതി നുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേകർ നേതൃത്വം നൽകുന്ന ക്യാമ്പയിൻ? - “ലഹരിയോട് സന്ധിയില്ല “

103. 2025 മാർച്ചിൽ ഓസ്ട്രേലിയയിൽ നാശം വിതച്ച ചുഴലിക്കാറ്റ്? - ആൽഫ്രഡ്

104. പുകവലി വിരുദ്ധ ദിനം? - മാർച്ച് 12

105. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ വീതം ധനസഹായം നൽകുന്ന മഹിളാ സമൃദ്ധി യോജന ക്ഷേമ പദ്ധതി ആരംഭിച്ച ഗവൺമെന്റ്? - ഡൽഹി

106. ഇന്ത്യ -കിർഗിസ്ഥാൻ സംയുക്ത സൈനികാഭ്യാസം? - ഖൻജാർ വേദി കിർഗിസ്ഥാൻ

107. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ഇനി വിളിക്കേണ്ട ഒറ്റ നമ്പർ? - 112

108. ഇന്ത്യയിലെ ആദ്യ വനിതാ നിയമ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്? - അഞ്ജു രതിറാണ

109. 2025 മാർച്ച് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ ടേബിള്‍ ടെന്നീസ് താരം? - അചന്ത ശരത് കമൽ

110. ഇന്ത്യയുടെ സമാധാന നോബൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർത്ഥിയുടെ ആത്മകഥ? - ദിയാസലായ് (Diyaslai)



111. കെഎസ്ആർടിസിക്കായി (KSRTC) നിലവിൽ വരുന്ന ടോൾഫ്രീ നമ്പർ? - 149

112. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നതിനായി AI അധിഷ്ഠിത മോഡൽ വികസിപ്പിച്ചെടുത്ത സ്ഥാപനം? - NIT റൂർക്കേല

113. 2025 ലെ ഏഷ്യൻ വിന്റർ ഗെയിംസിന് വേദിയാകുന്ന രാജ്യം?- ചൈന (ഹർബിൽ)

114. കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കും കെഎസ്ആർടിസി ബസ്സിൽ സൗജന്യമായി യാത്ര സർവീസ് ആരംഭിച്ച പഞ്ചായത്ത്? - തൃപ്രങ്ങോട് (മലപ്പുറം )

115. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക രേഖ പ്രകാരം 2025 ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ സ്ഥലം?- പാലക്കാട്

116. 2030 ൽ കോമൺവെൽത്ത് ഗെയിംസിന്റെ വേദി? - ഇന്ത്യ

117. ഗാന്ധിജിയുടെ ദണ്ഡി യാത്ര ആരംഭിച്ച ദിവസം? - 1930 മാർച്ച് 12 -ന്

118. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പൂർണ്ണമായും ഇന്ത്യ യിൽ നിർമിച്ച ആദ്യ ഉരുക്കുപാലം നിലവിൽ വന്നത്? - ഗുജറാത്ത്

119. ഇന്ത്യയിൽ ആദ്യമായി ഉരുക്കുകൊണ്ടു നിർമ്മിച്ച റോഡ് നിലവിൽ വന്നത് ? - സൂററ്റ് (ഗുജറാത്ത്)

120. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ തികച്ച രണ്ടാമത്തെ ഇന്ത്യൻ ബൗളർ? - രവിചന്ദ്ര അശ്വിൻ



121. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നത് പഠിക്കാൻ - ‘മികവിന്റെ കേന്ദ്രം’ സ്ഥാപിക്കുന്നത്? - കോയമ്പത്തൂർ

122. സ്ത്രീകളുടെ ഇടയിൽ സംരംഭകത്വം വർദ്ധിപ്പിക്കുന്നതിനായി നീതി ആയോഗ് (NITI Aayog) വടക്കുകിഴക്കൻ മേഖലയിൽ ആദ്യ വനിത സംരംഭകത്വ പ്ലാറ്റ്ഫോം സ്ഥാപിച്ചത്? - മിസോറാം

123. 2025- 26 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച സമയത്ത് നിർമ്മല സീതാരാമൻ ധരിച്ച സാരിയിലെ ചിത്രകല? - മധുബാനി ചിത്രകല

124. പോൾവോൾട്ടിൽ ലോക റെക്കോർഡ് സ്ഥാപിച്ച അർമാൻഡ് ഡുപ്ലാന്റിസ് ഏതു രാജ്യക്കാരനാണ്? - സ്വീഡൻ

125. കേരള പോലീസിന്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ ഉദ്ഘാടനം ചെയ്തത്? - ടെക്നോപാർക്ക്

126. ദൈവത്തിന്റെ ആത്മകഥ എന്ന പുസ്തകം എഴുതിയത്? - ലെന (സിനിമാതാരം)

127. ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്ക്‌ ആകാനൊരുങ്ങുന്ന ആര്യവല്ലി സഫാരി പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ? - ഹരിയാന

128. അപൂർവ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? - കേരളം

129. അന്താരാഷ്ട്ര വനിതാദിനം? - മാർച്ച് 8

130. 2025 -ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം? - “എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും: അവകാശങ്ങൾ, സമത്വം, ശക്തീകരണം”



131. 2025- ലെ 97 മത് ഓസ്കറിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്? - അനോറ (അമേരിക്ക)

132. മികച്ച നടൻ – അഡ്രിയൻ ബ്രോഡി - (ദ ബ്രൂട്ടലിസ്റ്റ്)

133. മികച്ച നടി – മൈക്കി മാഡിസൺ - (അനോറ)

134. മികച്ച സംവിധായകൻ- ഷോൺ ബേക്കർ - അനോറ

135. ലോക വന്യജീവി ദിനം? - മാർച്ച് 3

136. 2025 -ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം? - വന്യജീവി സംരക്ഷണ ധനസഹായം: ജനങ്ങളിലും ഗ്രഹത്തിലും നിക്ഷേപം

137. 2025-ൽ ഇന്ത്യയിൽ ആദ്യ ഹരിതബജറ്റ് അവതരിപ്പിച്ച സംസ്ഥാനം? - രാജസ്ഥാൻ

138. ഇന്ത്യയിൽ ആദ്യമായി ജലബജറ്റ് അവതരിപ്പിച്ച സംസ്ഥാനം? - കേരളം

139. 2024 -25 രഞ്ജി ട്രോഫി ക്രിക്കറ്റ് വിജയികളായ ടീം? - വിദർഭ

140. ഫൈനലിൽ കേരളത്തെ പരാജയപ്പെടുത്തിയാണ് വിദർഭയുടെ കിരീട നേട്ടം - വിദർഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്



141. 2025 മാർച്ചിൽ നവരത്ന പദവി ലഭിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ? - IRCTC, IRFC

142. ജപ്പാനിലെ ഈസ്റ്റ് ഫ്യൂജി മാനുവർ ട്രെയിനിങ് ഏരിയയിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്? - ധർമ ഗാർഡിയൻ

143. കേരളത്തിലെ ആദ്യ ഹൈബ്രിഡ് ഇന്റർഗ്രേറ്റഡ് കാരവൻ പാർക്ക് നിലവിൽ വന്നത്? - മലമ്പുഴ (പാലക്കാട്)

144. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സർവകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? - മഹാരാഷ്ട്ര

145. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി ) പുതിയ ചെയർമാൻ? - തുഹിൽ കാന്ത പാണ്ഡെ

146. ഗാന്ധിജി വൈക്കം സന്ദർശിച്ചിട്ട് 2024-ൽ എത്ര വർഷമാണ് തികയുന്നത്? - 100 വർഷം

147. 2027- ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്സ് ഇ – സ്പോർട്സ് ഗെയിംസിന് വേദിയാകുന്നത്? - റിയാദ് (സൗദി അറേബ്യ)

148. മഹാകവി വള്ളത്തോളിനെ പ്രമേയമാക്കി ‘നിർന്നിമേഷമായ് നിൽക്ക’ എന്ന നോവൽ രചിച്ചത്? - അനിൽ വള്ളത്തോൾ

149. 2025 മാർച്ചിൽ യുഎസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്തത്? - ഇംഗ്ലീഷ്

150. 2025 മാർച്ചിൽ അന്തരിച്ച പ്രശസ്ത വൃക്ക ശാസ്ത്രക്രിയ വിദഗ്ധൻ? - ഡോ. ജോർജ് പി എബ്രഹാം



151. e-FIR രജിസ്റ്റർ ചെയ്ത ആദ്യ കേന്ദ്രഭരണ പ്രദേശം? - ജമ്മു കാശ്മീർ

152. 2025 നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അതിസമ്പന്നരുള്ള രാജ്യം? - അമേരിക്ക

153. പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് 2025 പുറത്തുവിട്ട ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് പ്രകാരം 1993 – 2022 കാലയളവിൽ പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട രാജ്യം? - ഡൊമിനിക്

154. 2024ലെ നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ സേഫ്റ്റി അവാർഡുകളിൽ ‘സർവ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം’ നേടിയ വിമാനത്താവളം? - മോപ്പ വിമാനത്താവളം ഗോവ

155. ഇന്ത്യയിൽ ആദ്യമായി ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വില്ല നിർമ്മിച്ച കമ്പനി? - ത്വസ്ഥ

156. ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് 2025 ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം? - ബീഹാർ

157. 2025 അവസാനത്തോടെ ഇന്ത്യയിൽ 20,000 ജൻ ഔഷധി കേന്ദ്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 1- മുതൽ 7 വരെ കേന്ദ്രസർക്കാർ നടത്തുന്ന പരിപാടി? - ജൻ ഔഷധി സപ്താഹ്

158. നിയമസഭയിൽ വിവർത്തന സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? - ഉത്തർപ്രദേശ്

159. ഇന്ത്യയിലെ പട്ടികജാതി സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതി? - PM-AJAY (Pradhan Mantri Anusuchit Jaati Abhyuda Yojana)

160. ഇന്ത്യയിൽ ആദ്യമായി വിത്തില്ലാത്ത തണ്ണിമത്തൻ വികസിപ്പിച്ച സ്ഥാപനം? - വെള്ളാനിക്കര കാർഷിക സർവകലാശാല



161. ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പശ്ചിമഘട്ടത്തിലെ നീർച്ചാലുകളുടെ പുനരുജീവന പദ്ധതി? - ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’

162. ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മ്യൂസിയം? - ഐഎൻഎസ് ഗുൽദാർ

163. 2025ലെ ദേശീയ സ്നൂക്കർ ചാമ്പ്യൻഷിപ്പ് നേടിയത്? - പങ്കജ് അധ്വാനി

164. ഇക്കൊല്ലത്തെ റവന്യൂ അവാർഡ് സിൽ മികച്ച കലക്ടറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്? - എൻ എസ് കെ ഉമേഷ് (എറണാകുളം ജില്ല)

165. ഇന്ത്യയിലാദ്യമായി ബയോ ബാങ്ക് നിലവിൽ വന്ന മൃഗശാല? - ഡാർജിലിംഗ്

166. 2025 ഫെബ്രുവരി ഫ്രാൻസിലെ ലാ റീയൂണിയൻ ദ്വീപിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് - ഗാരൻസ് (Cyclone Garance)

167. ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി? - മനസ്സോടെ കൊല്ലം

168. സംസ്ഥാന സർക്കാരിന്റെ നൂതന തൊഴിൽദായക പരിപാടി? - വിജ്ഞാന കേരളം

169. കേരളം പുറത്തിറക്കാൻ പോകുന്ന പരിസ്ഥിതി സൗഹാർദ കുപ്പി വെള്ളത്തിന്റെ ബ്രാൻഡ്? - ഹില്ലി അക്വാ

170. ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദ ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്? - മനു ഭാക്കർ



171. ബാങ്കിംഗ് സേവനത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആഘോഷിച്ച 2025 -ലെ സാമ്പത്തിക സാക്ഷരത വാരത്തിന്റെ പ്രമേയം? - സാമ്പത്തിക സാക്ഷരത - സ്ത്രീ സമൃദ്ധി

172. ടെസ് ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം നിലവിൽ വരുന്നത്? - മുംബൈ

173. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2024ലെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാർഡ് ലഭിച്ചത്? - കെ വി കുമാരൻ

174. ഓസ്കർ ചരിത്രത്തിൽ ഏറ്റവും അധികം നാമനിർദ്ദേശങ്ങൾ നേടിയ ഇംഗ്ലീഷ് ഭാഷേതര ചിത്രം? - എമിലിയ പരേസ്

175. ഇന്ത്യയിലെ ആദ്യ നദീ ഡോൾഫിൻ സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ നദീ ഡോൾഫിനുകൾ ഉള്ള സംസ്ഥാനം? - ഉത്തർപ്രദേശ്

176. 2025 മൊബൈൽ വേൾഡ് കോൺഗ്രസ് വേദി? - ബാഴ്സലോണ

177. കേരളത്തിൽ തയ്യാറാക്കിയ വരൾച്ച മാപ്പ് പ്രകാരം ഏറ്റവും കൂടുതൽ വരച്ച ബാധിത പ്രദേശങ്ങൾ ഉള്ള ജില്ല? - കാസർഗോഡ്





Post a Comment

0 Comments