ഇന്ത്യന്‍ ദേശീയതയുടെ ജനനം (1857 - 1885)

1857

🔅 ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മേയ്‌10-ന്‌മീററ്റില്‍ പൊട്ടിപ്പുറപ്പെട്ടു. ശിപായിലഹള എന്നും അറിയപ്പെട്ട സമരം നടക്കുമ്പോൾ ലോര്‍ഡ്‌ കാനിങ്ങായിരുന്നു ഇന്ത്യന്‍ വൈസ്രോയി.
1858

🔅 ബ്രിട്ടിഷ്‌ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തി. ബ്രിട്ടിഷ്‌ പാര്‍ലമെന്‍റ്‌ ഗവണ്‍മെന്‍റ്‌ ഓഫ്‌ഇന്ത്യ ആക്ട് പാസാക്കി. ഇതോടെ ഇന്ത്യയില്‍ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയുടെ ഭരണം അവസാനിപ്പിച്ച്‌ അധികാരം ബ്രിട്ടീഷ്‌ രാജ്ഞിക്ക്‌ കീഴിലാക്കി.
1862

🔅 കൊല്‍ക്കത്ത, മുംബൈ, മദ്രാസ്‌ എന്നിവിടങ്ങളില്‍ ഹൈക്കോടതികൾ സ്ഥാപിച്ചു.
1866

🔅 ഒക്ടോബര്‍ ഒന്നിന്‌ ദാദാഭായ്‌ നവ്റോജി ലണ്ടനില്‍ ഈസ്റ്റ്‌ ഇന്ത്യാ അസ്പോസിയേഷന്‍ സ്ഥാപിച്ചു.
1872

🔅 ഇന്ത്യയിലെ ആദ്യത്തെ ജനസംഖ്യാ സെന്‍സസ്‌. അന്നത്തെ വൈസ്രോയി ലോഡ്‌ മേയോ.
🔅 The Native Marriage Act, ശൈശവവിവാഹം നിരോധിച്ചു.
1873

🔅 പുണെയില്‍ ജ്യോതിറാവു ഫുലേ (യഥാര്‍ഥ പേര്‌ ഗോവിന്ദ്‌ റാവു ഫുലേ) സത്യശോധക്‌ സമാജ്‌ സ്ഥാപിച്ചു.
1876

🔅 സുരേന്ദ്രനാഥ ബാനര്‍ജിയും ആനന്ദ്‌ മോഹന്‍ ബോസും ചേര്‍ന്ന്‌ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവത്കരിച്ചു. മറ്റൊരു പേര്‌ ഇന്ത്യന്‍ നാഷണല്‍ അസ്വോസിയേഷന്‍.
1878

🔅 Vernacular Press Act അന്നത്തെ വൈസ്രോയി ലോഡ്‌ലിട്ടണ്‍, ഇന്ത്യക്കാരുടെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ പിടിച്ചുകെട്ടാന്‍ പ്രാദേശികഭാഷാ പത്രനിയമം പാസാക്കി.
1881

🔅 ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത സെന്‍സസ്‌. അന്നത്തെ വൈസ്രോയി റിപ്പണ്‍. അന്നുമുതലാണ്‌ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും സെന്‍സസ്‌ നടത്താന്‍ ആരംഭിച്ചത്‌.
1883-84

🔅 ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം. യൂറോപ്യന്‍ സ്വദേശികളെ വിചാരണ ചെയ്യുന്നതില്‍ ഇന്ത്യന്‍ ന്യായാധിപന്മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന അയോഗ്യത നീക്കിയതുമായി ബന്ധപ്പെട്ട സംഭവമാണ്‌ ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം.
1883-84

🔅 ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം. യൂറോപ്യന്‍ സ്വദേശികളെ വിചാരണ ചെയ്യുന്നതില്‍ ഇന്ത്യന്‍ ന്യായാധിപന്മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന അയോഗ്യത നീക്കിയതുമായി ബന്ധപ്പെട്ട സംഭവമാണ്‌ ഇല്‍ബര്‍ട്ട്‌ ബില്‍ വിവാദം.

ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ച (1885-1916)

1885

🔅 എ.ഒ. ഹ്യൂം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാപിച്ചു,
1891

🔅 The Age of Consent Act, 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ആക്ട്‌ പത്ത്‌ (Act X) എന്നും അറിയപ്പെട്ട നിയമം.
1894

🔅 ഗണേശ ചതുര്‍ഥി ആഘോഷം ബാല്‍ ഗംഗാധര്‍ തിലക്‌ ആരംഭിച്ചു.
1896

🔅 ശിവജി ആഘോഷം ബാല്‍ ഗംഗാധര്‍ തിലക്‌ ആരംഭിച്ചു. ലക്ഷ്യം ദേശീയ ഐക്യം സൃഷ്ടിക്കുക.
1905

🔅 ലോഡ്‌കഴ്‌സണിന്റെ ആജ്ഞ പ്രകാരം ബംഗാൾ വിഭജിച്ചു. പ്രഖ്യാപനം നടത്തിയത്‌ ജൂലായ്‌20-ന്‌. നടപ്പിലാക്കിയത്‌ ഒക്ടോബര്‍ 16-ന്‌.
🔅 ബംഗാൾ വിഭജനത്തില്‍ പ്രതിഷേധിച്ച്‌ സ്വദേശി പ്രസ്ഥാനം രൂപവത്കരിച്ചു. ഓഗസ്റ്റ്‌ 7-ന്‌ കൊല്‍ക്കത്ത ടൗണ്‍ഹാളില്‍വെച്ച്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിന്റെ സ്മരണാര്‍ഥം എല്ലാ വര്‍ഷവും ഈ ദിവസം ദേശിയ കൈത്തറി ദിനമായി ആചരിക്കുന്നു.
1906

🔅 ഡിസംബര്‍ 30-ന്‌ ധാക്കയിലെ നവാബ്‌ സലീമുള്ള ആതിഥേയത്വം വഹിച്ച സമ്മേഉനത്തിലൂടെയാണ്‌ മുസ്‌ലിം ലീഗ്‌ സ്ഥാപിതമാകുന്നത്‌. മറ്റ്‌ സ്ഥാപക നേതാക്കൾ: ആഗാ ഖാന്‍, മൊഹ്‌സിന്‍ ഉൾഹഖ്‌.
1907

🔅 സൂറത്ത്‌ വിഭജനം. സൂറത്തില്‍ നടന്ന കോണ്‍ഗ്രസ്‌സമ്മേളനത്തില്‍ വെച്ച്‌ കോണ്‍ഗ്രസ്‌പ്രതിനിധികൾ Extremists (തീവ്രവാദികൾ) എന്നും Moderates (മിതവാദികൾ) എന്നും രണ്ടായി തിരിഞ്ഞു. അപ്പോഴത്തെ കോണ്‍ഗ്രസ്‌പ്രസിഡന്‍റ്‌: റാഷ്‌ ബിഹാരി ഘോഷ്‌.
1908

🔅 സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായ പ്രഫുല്ല ചാക്കിയെയും ഖുദിറാം ബോസിനെയും പിന്തുണച്ചതിനാല്‍ ബാലഗംഗാധരതിലകനെ ബര്‍മയിലേക്ക്‌നാടുകടത്തി. ആറുവര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക്‌ വിധേയനായി.
1909

🔅 മിന്റോ - മോര്‍ലി പരിഷ്‌കാരങ്ങൾ. മുസ്‌ലിം ജനതയ്ക്ക്‌ പ്രത്യേക നിയോജക മണ്ഡലങ്ങൾ നിലവില്‍ വന്നു.
1911

🔅 ഹാര്‍ഡിഞ്ച്‌ രണ്ടാമന്‍ ഔദ്യോഗികമായി ബംഗാൾ വിഭജനം റദ്ദാക്കി. ഡല്‍ഹി ദര്‍ബാര്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ തലസ്ഥാന നഗരം കൊല്‍ക്കത്തയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌മാറ്റാന്‍ തീരുമാനമായി.
1912

🔅 ഡല്‍ഹി കോണ്‍സ്‌പിറസി. അന്നത്തെ വൈസ്രോയിയായിരുന്ന ലോഡ്‌ ഹാര്‍ഡിഞ്ചിനെ വധിക്കാന്‍ പദ്ധതിയിടുന്നു. ബസന്ത കുമാര്‍ ബിശ്വാസ്‌ ലോഡ്‌ ഹാര്‍ഡിഞ്ചിന്‌ നേരെ ബോംബെറിഞ്ഞു.
1913

🔅 സോഹന്‍ സിങ്‌ ഭക്‌ന, ലാലാ ഹര്‍ദയാല്‍, രാമചന്ദ്ര, ഭഗ്വാൻ സിങ്‌ എന്നിവര്‍ ചേര്‍ന്ന്‌ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഗദ്ദാര്‍ പാര്‍ട്ടിക്ക്‌ രൂപം കൊടുത്തു.
1915

🔅 ജനുവരി 9-ന്‌ മഹാത്മാ ഗാന്ധി സൗത്ത്‌ ആഫ്രിക്കയില്‍നിന്ന്‌ ബോംബെയിലെത്തി. അദ്ദേഹം അഹമ്മദാബാദില്‍ സത്യാഗ്രഹ ആശ്രമത്തിന്‌ രൂപം കൊടുത്തു.
1916

🔅 കോണ്‍ഗ്രസിന്റെ ലഖ്നൗ സമ്മേളനത്തില്‍വെച്ച്‌ മിതവാദികളും തീവ്രവാദികളും യോജിച്ചു.
🔅 പുണെയില്‍ ധോണ്ടു കേശവ്‌ കാര്‍വേ ഇന്ത്യയിലെ ആദ്യ വനിതാ സര്‍വകലാശാല സ്ഥാപിച്ചു.
🔅 പണ്ഡിറ്റ്‌ മദന്‍ മോഹന്‍ മാളവ്യ ബനാറസ്‌ഹിന്ദു സര്‍വകലാശാല സ്ഥാപിച്ചു.
🔅 മിതവാദികൾക്കും തീവ്രവാദികൾക്കുമിടയില്‍ ഐക്യം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസും മുസ്ലിംലീഗും ലഖ്നൌ കരാറില്‍ സന്ധി ചെയ്തു.
🔅 ഹോം റൂൾ പ്രസ്ഥാനം ആരംഭിക്കുന്നു.

ഗാന്ധിയന്‍ യുഗം 1917-1947

1917

🔅 മോണ്‍ടേഗു പ്രഭുവിന്റെ ഓഗസ്റ്റ്‌ ഡിക്ലറേഷന്‍. 1919-ലെ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക്ടിന്‌ വഴിതെളിച്ചത്‌ ഓഗസ്റ്റ്‌ ഡിക്ളറേഷനാണ്‌.
🔅 ഇന്ത്യയില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സത്യാഗ്രഹം. സ്ഥലം: ചമ്പാരന്‍. ബിഹാറിലെ നീലം കര്‍ഷകര്‍ക്ക്‌ വേണ്ടിയായിരുന്നു സമരം.
1918

🔅 അഹമ്മദാബാദ്‌ മില്‍ സമരം. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആദ്യത്തെ ഉപവാസ സത്യാഗ്രഹം.
🔅 ഖേദ സത്യാഗ്രഹം.
1919

🔅 റൗലറ്റ്‌ ആക്ട്. ഏപ്രില്‍ 13-ന്‌ ജാലിയന്‍ വാലാബാഗ്‌കൂട്ടക്കൊല നടന്നു. അതില്‍ പ്രതിഷേധിച്ച്‌ രബീന്ദ്രനാഥ ടാഗോര്‍ നൈറ്റ്‌ ഹുഡ്‌പദവിയും മഹാത്മാ ഗാന്ധി കൈസര്‍-ഇ-ഹിന്ദ്‌ പദവിയും ഉപേക്ഷിച്ചു. അന്വേഷണത്തിനായി ഹണ്ടര്‍ കമ്മിഷനെ നിയോഗിച്ചു.
🔅 പ്രവിശ്യകളില്‍ ദ്വിഭരണം സ്ഥാപിക്കാന്‍ ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക്ട് പാസാക്കി.
🔅 ഷൗക്കത്ത്‌ അലിയും മുഹമ്മദ്‌ അലിയും (അലി സഹോദരന്മാര്‍) ചേര്‍ന്ന്‌ അഖിലേന്ത്യാ ഖിലാഫത്ത്‌കമ്മിറ്റിക്ക്‌ രൂപം നല്‍കി.
🔅 ഡല്‍ഹിയില്‍വെച്ച്‌ അഖിലേന്ത്യാ ഖിലാഫത്ത്‌കമ്മിറ്റിയുടെ പ്രസിഡന്‍റായി ഗാന്ധിജിയെ തിരഞ്ഞെടുത്തു.
🔅 സുരേന്ദ്ര നാഥ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലിബറല്‍ ഫെഡറേഷന്‌രൂപം നല്‍കി.
1920

🔅 ജൂണില്‍ അലഹബാദില്‍ ചേര്‍ന്ന ഖിലാഫത്ത്‌കമ്മിറ്റി യോഗത്തില്‍ നിസ്സഹരണ പ്രസ്ഥാനത്തിനുള്ള പ്രമേയം പാസാക്കി.
🔅 ലാലാ ലജ്പത്‌ റായി ഓൾ ഇന്ത്യ ട്രേഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌ ആരംഭിച്ചു.
1922

🔅 ചൗരി ചൗരാ സംഭവം.
🔅 സി.ആര്‍. ദാസും മോത്തിലാല്‍ നെഹ്റുവും ചേര്‍ന്ന്‌ സ്വരാജ്‌ പാര്‍ടി സ്ഥാപിച്ചു.
1924

🔅 മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച ബെല്‍ ഗാം കോണ്‍ഗ്രസ്‌ സമ്മേളനം.
🔅 സചീന്ദ്ര സന്യാല്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‌ രൂപം നല്‍കി.
1925

🔅 രാം പ്രസാദ്‌ ബിസ്മില്‍, അഷ്ഫഖുള്ള ഖാന്‍, റോഷന്‍ സിങ്‌, രാജേന്ദ്ര ലാഹിരി എന്നിവര്‍ ചേര്‍ന്ന്‌, ഉത്തര്‍പ്രദേശിലെ കക്കോരിയില്‍വെച്ച്‌ ബ്രിട്ടീഷ്‌ ട്രഷറിയിലേക്ക്‌ പണവുമായി പോവുകയായിരുന്ന തീവണ്ടി കൊള്ളയടിച്ചു.
🔅 എം.എൻ. റോയി ഇന്ത്യയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാപിച്ചു.
1927

🔅 സൈമണ്‍ കമ്മിഷന്‍ രൂപവത്കരിച്ചു.
1928

🔅 സൈമന്‍ കമ്മീഷന്‍ ഇന്ത്യയിലെത്തി. അതിനെതിരേയുള്ള സമരത്തില്‍ ലാലാ ലജ്പത്‌ റായി കൊല്ലപ്പെട്ടു.
🔅 ഇന്ത്യയ്ക്ക് ഭരണഘടന വേണമെന്ന്‌ അവശ്യപ്പെട്ട്‌ മോത്തിലാല്‍ നെഹ്റു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
🔅 സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ബര്‍ദോളി സത്യാഗ്രഹം നടന്നു.
🔅 സുഭാഷ്‌ ചന്ദ്ര ബോസും ജവാഹര്‍ലാല്‍ നെഹ്റുവും ചേര്‍ന്ന്‌ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ലീഗ്‌സ്ഥാപിച്ചു.
1929

🔅 ഇന്ത്യയില്‍ പുതുതായി തയ്യാറാക്കുന്ന ഭരണഘടനയില്‍ മുസ്‌ലിം ജനതയുടെ അവകാശങ്ങാൾ സംരക്ഷിക്കുന്നതിന്‌മുഹമ്മദ്‌ അലി ജിന്ന 14 ന് കര്‍മ പരിപാടി അരംഭിക്കുന്നു.
🔅 പബ്ലിക്‌ സേഫ്റ്റി ബില്‍, ട്രേഡ്‌ ഡിസ്പ്യൂട്ട് ബില്‍ എന്നിവയ്ക്കെതിരേയുള്ള പ്രതിഷേധ സൂചകമായി ഡല്‍ഹി അസംബ്ലി ഹാളില്‍ ഭഗത്‌ സിങും ഭതുകേശ്വര്‍ ദത്തും ചേര്‍ന്ന്‌ ബോംബെറിഞ്ഞു.
🔅 ലാഹോര്‍ ഗുഢാലോചന കേസ്‌. ജയിലില്‍ നിരാഹാരമനുഷ്ഠിച്ചതിനെ തുടര്‍ന്ന്‌ ജതിന്‍ ദാസ്‌ കൊല്ലപ്പെട്ടു.
🔅 ലാഹോറില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പൂര്‍ണസ്വരാജ്‌ പ്രഖ്യാപിച്ചു.
1930

🔅 ലോഡ്‌ ഇര്‍വിന്‌ഗാന്ധി 11 ഇന കര്‍മപരിപാടികളുടെ പത്രിക സമര്‍പ്പിച്ചു.
🔅 ഉപ്പുസത്യാഗ്രഹം മാര്‍ച്ച്‌ 12-ന്‌ ആരംഭിച്ചു. ഏപ്രില്‍ 6-ന്‌ ദണ്ഡി കടപ്പുറത്ത്‌ വച്ച്‌ ഉപ്പ്‌ കുറുക്കി നിയമം ലംഘിച്ചു.
1931

🔅 ഭഗത്‌ സിങ്‌, രാജ്ഗുരു, സുഖ്ദേവ്‌ എന്നിവരെ തൂക്കിലേറ്റി
🔅 ഗാന്ധി-ഇര്‍വിന്‍ കരാര്‍. രണ്ടാം വട്ടമേശസമ്മേളനത്തില്‍ പടങ്കടുക്കാനും സിവില്‍ നിയമലംഘന പ്രസ്ഥാനം അവസാനിപ്പിക്കാനും കോണ്‍ഗ്രസ്‌ അനുകൂലിച്ചു.
1932

🔅 റാംസേ മക്‌ഡൊണാൾഡ് കമ്യുണൽ അവാർഡ് പ്രഖ്യാപിച്ചു. യേർവാദ ജയിലിൽ ഗാന്ധിജി മരണം വരെ സത്യാഗ്രഹം ആരംഭിച്ചു. സെപ്തംബർ 24 ന് ഗാന്ധിജിയും അംബേദ്കറും ചേർന്ന് പൂനാ കരാറിൽ ഒപ്പുവച്ചു.
1934

🔅 സിവില്‍ നിയമലംഘന പ്രസ്ഥാനം നിര്‍ത്തലാക്കി. ആചാര്യ നരേന്ദ്രദേവ്‌, ജയ്‌പ്രകാശ്‌ നാരായണ്‍ എന്നിവര്‍ ചേര്‍ന്ന്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കി.
1935

🔅 ഗവണ്‍മെന്‍റ്‌ ഓഫ്‌ ഇന്ത്യ ആക 1935 നിലവില്‍ വന്നു
1936

🔅 സഹജാനന്ദ്‌ സരസ്വതി അഖിലേന്ത്യാകിസാന്‍ സഭ രൂപവത്കരിച്ചു.
1939

🔅 സുഭാഷ്‌ ചന്ദ്ര ബോസ്‌ ഫോര്‍വേഡ്‌ ബ്ലോക്ക്‌ സ്ഥാപിച്ചു.
1940

🔅 ലിങ് ലിത്ഗോ പ്രഭു ഓഗസ്റ്റ്‌ ഓഫര്‍ മുന്നോട്ടുവെച്ചു.
1942

🔅 ക്രിപ്സ്‌ മിഷന്‍ ഇന്ത്യയിലെത്തി.
🔅 ബോംബെയിലെ ഓൾ ഇന്ത്യ കോണ്‍ഗ്രസ്‌കമ്മിറ്റി ക്വിറ്റ്‌ ഇന്ത്യ പ്രമേയം പാസാക്കി. ഓഗസ്റ്റ്‌ 8-ന്‌ ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു.
1943

🔅 മുസ്ലിം ലീഗിന്റെ കറാച്ചി സമ്മേളനം. വിഭജിച്ചിട്ട്‌ മടങ്ങുക (Divide and Quit) എന്ന മുദ്രാവാക്യം സ്വീകരിച്ചു.
1944

🔅 സി. രാജഗോപാലാചാരി സി.ആര്‍. ഫോര്‍മുല അവതരിപ്പിച്ചു.
🔅 ഗാന്ധിജിയും ജിന്നയും തമ്മിലുള്ള കൂടിക്കാഴ്ച.
1945

🔅 വേവല്‍ പദ്ധതി.
🔅 ചെങ്കോട്ടയില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിപട്ടാളക്കാരുടെ വിചാരണ.
1946

🔅 ബോംബെയില്‍ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടു.
🔅 ക്യാബിനറ്റ്‌ മിഷന്‍ പ്ലാന്‍. ഓഗസ്റ്റ്‌ 16-ന്‌മുസ്‌ലിം ലീഗ്‌ ഡയറക്ട്‌ ആക്ഷന്‍ ദിനമായി പ്രഖ്യാപിച്ചു.
🔅 സെപ്തംബറിൽ ഇടക്കാല ഗവണ്‍മെന്‍റ്‌ നിലവില്‍ വന്നു.
1947

🔅 മൗണ്ട്ബാറ്റണ്‍ പ്രഭു ഇന്ത്യയുടെ വൈസ്രോയി ആയി നിയമിതനായി. മൗണ്ട്ബാറ്റണ്‍ പ്ലാൻ / ജൂണ്‍ 3 പ്ലാന്‍ അവതരിപ്പിച്ചു.
🔅 ജൂലായ്‌15-ന്‌ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ ആക്ട് പാസാക്കി. ബംഗാളിനെയും പഞ്ചാബിനെയും വിഭജിക്കാന്‍ സിറില്‍ റാഡ്ക്ലിഫിന്റെ നേതൃത്വത്തില്‍ കമ്മിഷനെ നിയോഗിച്ചു.
🔅 ഓഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വതന്ത്ര രാഷ്ടമായി.