18th July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 18 July 2026 Daily Current Affairs
CA-001
കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ് ?
കണിച്ചാർ
■ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), ഐ.ഐ.ടി റൂർക്കി (IIT Roorkee), കെ-ഡിസ്ക് (K-DISC) എന്നിവർ സംയുക്തമായാണ് ഈ അത്യാധുനിക പദ്ധതി നടപ്പിലാക്കുന്നത്.
■ ഏകദേശം രണ്ട് കോടി രൂപയോളം ചെലവഴിച്ചാണ് ഈ ആദ്യ ശാസ്ത്രീയ മുന്നറിയിപ്പ് കേന്ദ്രം ഒരുക്കുന്നത്.
■ മണ്ണിന്റെ ആന്തരിക ഘടന, പെയ്യുന്ന മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ തത്സമയം ശേഖരിച്ച് വിശകലനം ചെയ്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
■ മലയുടെ പല ഭാഗങ്ങളിലായി ആഴത്തിൽ സ്ഥാപിക്കുന്ന അത്യാധുനിക ഭൗമ സെൻസറുകൾ വഴി 24 മണിക്കൂർ മുൻപ് വരെ മണ്ണിടിച്ചിൽ സാധ്യത പ്രവചിക്കാൻ ഇതിന് സാധിക്കും.
■ പൈലറ്റ് അടിസ്ഥാനത്തിലുള്ള ഈ പദ്ധതി വിജയിച്ചാൽ, ഭാവിയിൽ വയനാട്, ഇടുക്കി ഉൾപ്പെടെ കേരളത്തിലെ മറ്റ് മലയോര മേഖലകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.

CA-002
പി.ആർ,എസ് ലെജിസ്ലേറ്റിവ് റിസെർച്ച് പുറത്തുവിട്ട ആനുവൽ റിവ്യൂ ഓഫ് സ്റ്റേറ്റ് ലോസ് 2025 പ്രകാരം 2021 നും 2025 നും ഇടയിലുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി സമ്മേളന ദിവസങ്ങളുള്ള സംസ്ഥാനം ഏതാണ് ?
കേരളം
■ : 2021 നും 2025 നും ഇടയിലുള്ള അഞ്ച് വർഷത്തെ കാലയളവിൽ പ്രതിവർഷം ശരാശരി 41 നിയമസഭാ സമ്മേളന ദിവസങ്ങളുമായി (Sitting Days) കേരളം രാജ്യത്ത് ഒന്നാമതെത്തി.
■ ഈ പട്ടികയിൽ ശരാശരി 39 ദിവസങ്ങളുമായി ഒഡീഷ രണ്ടാം സ്ഥാനത്തും, 37 ദിവസങ്ങളുമായി കർണാടക മൂന്നാം സ്ഥാനത്തുമാണ്.
■ ഇതേ കാലയളവിൽ ഏറ്റവും കുറഞ്ഞ ശരാശരി സഭാ സമ്മേളനം രേഖപ്പെടുത്തിയത് നാഗാലാൻഡും (8 ദിവസങ്ങൾ) ത്രിപുരയുമാണ് (9 ദിവസങ്ങൾ).
■ രാജ്യത്തെ സംസ്ഥാന നിയമസഭകൾ 2025-ൽ ശരാശരി 24 ദിവസങ്ങൾ മാത്രമാണ് സമ്മേളിച്ചത്. അതിനേക്കാൾ വളരെ ഉയർന്നതാണ് കേരളത്തിന്റെ പങ്കാളിത്തം.

CA-003
ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫിബിയൻ വിമാനം പറത്താൻ ലൈസൻസ് ഉള്ള രാജ്യത്തെ ഏക വ്യക്തി ആരാണ് ?
അരുൺ ഗോപ്
■ ഇന്ത്യയുടെ ആദ്യ ഷെഡ്യൂൾഡ് സീപ്ലെയിൻ സർവീസായ കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പ്രൊജക്റ്റിന്റെ പ്രധാന പൈലറ്റായി ഇദ്ദേഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
■ അമേരിക്കയിലെ മയാമിയിൽ നിന്നാണ് അരുൺ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസും പ്രത്യേക ആംഫിബിയൻ (സീപ്ലെയിൻ) വിമാന പരിശീലനവും പൂർത്തിയാക്കിയത്.
■ വിവിധ വിദേശ രാജ്യങ്ങളിലായി 6,500 മണിക്കൂറിലധികം സീപ്ലെയിൻ പറത്തിയുള്ള മികച്ച പ്രവർത്തന പരിചയം ഇദ്ദേഹത്തിനുണ്ട്.
■ മയാമിയിലെ പരിശീലനത്തിന് ശേഷം ഒരു സൗദി രാജകുമാരന്റെ വ്യക്തിഗത സീപ്ലെയിൻ പൈലറ്റായും, പിന്നീട് ഇൻഡോനേഷ്യയിലെ പ്രമുഖ ഏവിയേഷൻ കമ്പനിയിലും അരുൺ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

CA-004
അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച ഗുജറാത്തിലെ കാർഷിക ഉത്പന്നങ്ങൾ ഏതെല്ലാം ?
ഉൻത്സ ജീരകവും (Unjha Cumin), ഉൻത്സ പെരുംജീരകവും (Unjha Fennel)
■ വടക്കൻ ഗുജറാത്തിലെ മഹ്സാന ജില്ലയിലുള്ള Unjha (ഉൻത്സ) എന്ന പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന ജീരകത്തിനും (Jeera) പെരുംജീരകത്തിനുമാണ് (Variyali / Saunf) ഈ പദവി ലഭിച്ചത്.
■ ഗുജറാത്തിലെ ഉൻത്സ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജീരക വിപണന കേന്ദ്രമായി അറിയപ്പെടുന്ന പ്രശസ്തമായ ട്രേഡിങ് ഹബ്ബാണ്..
■ നൈസ് ക്ലാസിഫിക്കേഷൻ (Nice Classification) അനുസരിച്ച് 'ക്ലാസ് 30' (സുഗന്ധവ്യഞ്ജനങ്ങൾ) എന്ന വിഭാഗത്തിന് കീഴിലാണ് ഈ ഉത്പന്നങ്ങൾക്ക് രജിസ്ട്രേഷൻ ലഭിച്ചത്.
■ ഈ പദവി ലഭിച്ചതോടെ ഈ രണ്ട് ഉത്പന്നങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ കൃത്രിമമായ വ്യാജന്മാരിൽ നിന്ന് നിയമപരമായ സംരക്ഷണവും മികച്ച ബ്രാൻഡ് മൂല്യവും ലഭിക്കും.

CA-005
മധ്യപ്രദേശിലെ കെയ്ൻ നദിയെ ഉത്തർപ്രദേശിലെ ബെത്വ തടവുമായി ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിക്കെതിരെ മധ്യപ്രദേശിൽ ആദിവാസികൾ നടത്തുന്ന സമരം ഏതാണ് ?
ചിതാ പ്രക്ഷോഭം
■ തങ്ങളുടെ പാരമ്പര്യ ഭൂമി നഷ്ടപ്പെടുന്നത് മരണതുല്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ശവമഞ്ചത്തിന് സമാനമായ ചിതകളിൽ കിടന്ന് പ്രതിഷേധിക്കുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്.
■ മധ്യപ്രദേശിലെ ഛത്തർപൂർ, പന്ന ജില്ലകളിലെ കോൽ (Kol), ഗോണ്ട് (Gond) തുടങ്ങിയ ആദിവാസി ഗോത്രവിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളും കർഷകരുമാണ് ഈ സമരത്തിന് പിന്നിൽ.
■ ആദിവാസി സ്ത്രീകളുടെ സജീവ പങ്കാളിത്തത്തോടെ നടക്കുന്ന ഈ സമരത്തിന് സാമൂഹിക പ്രവർത്തകനായ അമിത് ഭട്നാഗർ ഉൾപ്പെടെയുള്ളവരാണ് നേതൃത്വം നൽകുന്നത്.

CA-006
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2026 ദേശീയ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ് ?
ഖജുരാഹോ വിമാനത്താവളം
■ ഇതേ റാങ്കിങ്ങിൽ മഹാരാഷ്ട്രയിലെ ഔറംഗബാദ് വിമാനത്താവളവും സംയുക്തമായി ഒന്നാം സ്ഥാനം പങ്കിട്ടു.
■ രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാരിൽ നിന്ന് നേരിട്ട് ശേഖരിച്ച അഭിപ്രായങ്ങൾ വിലയിരുത്തിയാണ് ഈ റാങ്കിങ് തയ്യാറാക്കിയത്.
■ ചെക്ക്-ഇൻ നടപടിക്രമങ്ങൾ, വേഗത്തിലുള്ള സുരക്ഷാ പരിശോധന, ടെർമിനലിന്റെ വൃത്തിയും ശുചിത്വവും, ജീവനക്കാരുടെ പെരുമാറ്റം, ഭക്ഷണ സൗകര്യങ്ങൾ എന്നിവ വിലയിരുത്തപ്പെട്ടു.
■ 5 പോയിന്റ് സ്കെയിലിൽ 4.98 എന്ന ഉയർന്ന സ്കോർ നേടിയാണ് ഖജുരാഹോ വിമാനത്താവളം ഒന്നാമതെത്തിയത്.

CA-007
ഇന്ത്യയിലെ ഏറ്റവും വലിയ വില്ലേജ് ലെവൽ ടെലികോം നെറ്റ്‌വർക്ക് സർവേ നടത്തുന്നതിനായി തപാൽ വകുപ്പുമായി കരാറിൽ ഒപ്പു വെച്ചത് ?
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
■ രാജ്യത്തെ ഗ്രാമീണ മേഖലകളിലെ മൊബൈൽ നെറ്റ്‌വർക്ക് ലഭ്യത, ഇന്റർനെറ്റ് വേഗത, സിഗ്നൽ ഗുണനിലവാരം എന്നിവ കൃത്യമായി വിലയിരുത്തുകയാണ് ഈ സർവേയുടെ ലക്ഷ്യം.
■ തപാൽ വകുപ്പിന്റെ വിശാലമായ ശൃംഖലയും ഗ്രാമീണ പോസ്റ്റ്മാൻമാരുടെ പ്രാദേശിക അറിവും പ്രയോജനപ്പെടുത്തിയാണ് ട്രായ് (TRAI) ഈ വിവരശേഖരണം നടത്തുന്നത്.
■ നെറ്റ്‌വർക്ക് കൃത്യത പരിശോധിക്കുന്നതിനായി പോസ്റ്റ്മാൻമാർ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഗ്രാമങ്ങളിലെ സിഗ്നൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത്.

CA-008
ഫോർച്യൂൺ ഇന്ത്യ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക 2026 ൽ ഒന്നാം സ്ഥാനത്ത് ആരാണ് ?
നിത അംബാനി
■ മുംബൈയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്.
■ റിലയൻസ് ഫൗണ്ടേഷനിലൂടെ രാജ്യത്ത് നടപ്പിലാക്കിയ മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങളെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വപാടവത്തെയും മുൻനിർത്തിയാണ് ഈ അംഗീകാരം.
■ നിത അംബാനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഇതുവരെ 2.9 കോടി കുട്ടികൾ ഉൾപ്പെടെ രാജ്യത്തെ 10 കോടിയിലധികം ജനങ്ങളുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്.

CA-009
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ മലയാളി വംശജനായ ആദ്യത്തെ നാസ യാത്രികൻ ആരാണ് ?
അനിൽ മേനോൻ
■ അനിൽ മേനോൻ ഒരു അമേരിക്കൻ മലയാളി ശാസ്ത്രജ്ഞനാണ്.
■ നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
■ മുൻപ് യുഎസ് വ്യോമസേനയിൽ ലെഫ്റ്റനന്റ് കേണലായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
■ സ്പേസ് എക്സ് (SpaceX) കമ്പനിയുടെ ആദ്യത്തെ മെഡിക്കൽ ഡയറക്ടർ കൂടിയായിരുന്നു അനിൽ മേനോൻ.

CA-010
22 -ആംത് കോമൺ വെൽത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2026 ന്ടെ ഭാഗ്യചിഹ്നം ഏതാണ് ?
മയൂർ
■ 'മയൂർ' എന്ന ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ അടിസ്ഥാനമാക്കിയാണ്.
■ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഈ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്.
■ ഇന്ത്യയുടെ ഊർജ്ജസ്വലതയും അതിഥി സൽക്കാര മര്യാദയും വ്യക്തമാക്കുന്നതാണ് ഈ ചിഹ്നം.
■ ഇതിലെ മയിൽപ്പീലികളിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
■ ഈ ചാമ്പ്യൻഷിപ്പ് നടക്കുന്നത് ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിലാണ്.

0 Comments