13th July 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 13 July 2026 Daily Current Affairs
CA-001
വിദേശത്ത് വെച്ച് 100 മീറ്റർ ഓട്ടത്തിൽ ഒരു ഇന്ത്യാക്കാരന്റെ ഏറ്റവും മികച്ച സമയം കുറിച്ച അത്ലറ്റ് ആരാണ് ?
അനിമേഷ്, ഒഡീഷ
■ ജർമ്മനിയിലെ വെറ്റ്‌സ്ലാറിൽ നടന്ന 'പ്യൂമ ഫാസ്റ്റ് ആംസ് ഫാസ്റ്റ് ലെഗ്സ് 2026' മീറ്റിലാണ് അനിമേഷ് ഈ നേട്ടം കൈവരിച്ചത്.
■ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ 10.14 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം റെക്കോർഡ് സ്ഥാപിച്ചത്.
■ ഈ മത്സരത്തിൽ മികച്ച പ്രകടനത്തോടെ അനിമേഷ് രണ്ടാം സ്ഥാനം (വെള്ളി മെഡൽ) കരസ്ഥമാക്കി.

CA-002
ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുമ്പോൾ ഏത് ആദ്യം പാടണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത് ?
വന്ദേമാതരം (ദേശീയ ഗീതം)
■ വന്ദേമാതരം പാടി തീർന്നതിന് തൊട്ടുപിന്നാലെ മാത്രമായിരിക്കും ദേശീയ ഗാനമായ ജനഗണമന ആലപിക്കുക.
■ സംസ്ഥാന ഗീതത്തിന് ശേഷമായിരിക്കും വന്ദേമാതരവും പിന്നീട് ജനഗണമനയും ആലപിക്കുക.
■ വന്ദേമാതരത്തിലെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടു.
■ വന്ദേമാതരം ആലപിക്കുമ്പോഴും കേൾപ്പിക്കുമ്പോഴും സദസ്സ് നിർബന്ധമായും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം.
■ പൂർണ്ണരൂപത്തിലുള്ള ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി നിശ്ചയിച്ചിട്ടുണ്ട്.
■ മിലിട്ടറി അല്ലെങ്കിൽ പോലീസ് ബാൻഡുകൾ ഈ ഗീതം പ്ലേ ചെയ്യുമ്പോൾ മുന്നറിയിപ്പായി ഏഴ് തവണ ഡ്രം റോൾ അടിച്ചിരിക്കണം.
■ സ്കൂളുകളിലും സർവ്വകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെ ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കാൻ യു.ജി.സിക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

CA-003
2026 ജൂലൈലിൽ അന്തരിച്ച മലയാള നാടക രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും നിർമ്മാതാവുമായ വ്യക്തി ആരാണ് ?
ബേബിക്കുട്ടൻ തൂലിക
■ 1989-ൽ അദ്ദേഹം സ്വന്തമായി 'തൂലിക തിയറ്റേഴ്‌സ്' എന്ന പ്രശസ്ത നാടകസമിതി രൂപീകരിച്ചു.
■ തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവലായ 'ചെമ്മീൻ' ആദ്യമായി നാടകരൂപത്തിൽ വേദിയിലെത്തിച്ചത് ഇദ്ദേഹമാണ്.
■ തന്റെ കരിയറിൽ എഴുപതിലധികം നാടകങ്ങൾ രചിക്കുകയും അറുപതിലധികം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
■ 1983-ൽ 'ലയവിന്യാസം' എന്ന നാടകത്തിലൂടെ മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടി.
■ നാടകരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2002-ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.
■ 'കൊല്ലം ഉപാസന'യുടെ 'സൗപ്തികം' എന്ന നാടകത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.

CA-004
2026 -ലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം ഏതാണ് ?
വള്ളം തുഴയുന്ന വേഴാമ്പൽ
■ ആലപ്പുഴ പുന്നമ്ര സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ ഹരിൻ ആണ് ഈ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്.
■ ഭാഗ്യചിഹ്നത്തിനായി ലഭിച്ച 148 എൻട്രികളിൽ നിന്നാണ് ഈ വേഴാമ്പലിന്റെ ചിത്രം തിരഞ്ഞെടുത്തത്.
■ തിരഞ്ഞെടുക്കപ്പെട്ട ഈ മികച്ച സൃഷ്ടിക്ക് 10,001 രൂപ സമ്മാനമായി ലഭിക്കും.

CA-005
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെ വിലയേറിയ താരം ആരാണ് ?
സിബിൻ ഗിരീഷ്
■ ആലപ്പി റിപ്പിൾസ് (Alleppey Ripples) എന്ന ഫ്രാഞ്ചൈസിയാണ് സിബിനെ സ്വന്തമാക്കിയത്.
■ റെക്കോർഡ് തുകയായ 11.80 ലക്ഷം രൂപയ്ക്കാണ് താരം ലേലത്തിൽ വിറ്റുപോയത്.
■ സി കാറ്റഗറിയിലായിരുന്ന (Category C) സിബിന്റെ അടിസ്ഥാന വില വെറും 75,000 രൂപയായിരുന്നു.
■ കഴിഞ്ഞ സീസണിലെയും അടുത്തിടെ നടന്ന എൻ.എസ്.കെ. ട്രോഫിയിലെയും മികച്ച പ്രകടനമാണ് താരത്തിന് വലിയ മൂല്യം നേടിക്കൊടുത്തത്.

CA-006
കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും വർഷം 25 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ പേര് എന്താണ് ?
ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി
■ വരുമാന പരിധികളില്ലാതെ കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
■ സർക്കാർ ആശുപത്രികൾക്ക് പുറമെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഇതിലൂടെ സൗജന്യ ചികിത്സ ലഭ്യമാകും.
■ : മാരക രോഗങ്ങൾ പിടിപെട്ട് സാധാരണ കുടുംബങ്ങൾ കടക്കെണിയിലാകുന്നത് ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

CA-007
2026 ജൂലൈ 12 ന് അന്തരിച്ച മുൻ ഖത്തർ ഭരണാധികാരി ആരാണ് ?
ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി
■ 1995 മുതൽ 2013 വരെ അദ്ദേഹം ഖത്തറിന്റെ അമീറായി രാജ്യം ഭരിച്ചു.
■ 2013-ൽ ഭരണം മകന് കൈമാറിയ ശേഷം അദ്ദേഹം 'ഫാദർ അമീർ' എന്ന പദവിയിലാണ് അറിയപ്പെട്ടിരുന്നത്.
■ ഖത്തറിനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാക്കി മാറ്റിയ ശില്പിയാണ് അദ്ദേഹം.
■ പ്രശസ്തമായ 'അൽ ജസീറ' വാർത്താ ശൃംഖലയ്ക്ക് തുടക്കമിട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
■ ഖത്തറിലേക്ക് 2022 ഫിഫ ലോകകപ്പ് മത്സരങ്ങൾ എത്തിക്കാൻ നേതൃത്വം നൽകിയത് ഇദ്ദേഹമാണ്.

CA-008
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ചെയ്തിട്ടുള്ള താരം ആരാണ് ?
ലയണൽ മെസ്സി, അർജന്റീന
■ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന 2026 ഫിഫ ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെയാണ് മെസ്സി ഈ റെക്കോർഡിൽ ബഹുദൂരം മുന്നിലെത്തിയത്.
■ ലോകകപ്പ് ചരിത്രത്തിൽ മെസ്സി ഇതുവരെ റെക്കോർഡ് 12 അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
■ 2006 മുതൽ 2026 വരെയുള്ള തന്റെ ആറ് ലോകകപ്പുകളിലും കുറഞ്ഞത് ഒരു അസിസ്റ്റെങ്കിലും നൽകിയ ഏക താരമാണ് മെസ്സി.

CA-009
2026 വിമ്പിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
യാനിക് സിന്നർ, ഇറ്റലി
■ സ്വന്തമാക്കി. ലണ്ടനിലെ സെന്റർ കോർട്ടിൽ നടന്ന ആവേശകരമായ ഫൈനലിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വെരേവിനെ (Alexander Zverev) പരാജയപ്പെടുത്തിയാണ് സിന്നർ തന്റെ കിരീടം നിലനിർത്തിയത്.
■ തുടർച്ചയായ രണ്ടാം വർഷമാണ് യാനിക് സിന്നർ വിംബിൾഡൺ പുരുഷ സിംഗിൾസ് ജേതാവാകുന്നത്.
■ സിന്നറുടെ കരിയറിലെ അഞ്ചാമത്തെ ഗ്രാൻഡ്‌സ്ലാം സിംഗിൾസ് കിരീടനേട്ടമാണിത്.

CA-010
നെഹ്‌റു ട്രോഫി നേടുന്നവർക്കുള്ള സമ്മാനത്തുക എത്രയായിട്ടാണ് വർദ്ധിപ്പിച്ചത് ?
25 ലക്ഷം രൂപ
■ മുൻ വർഷങ്ങളിലെ സമ്മാനത്തുകയായ 5 ലക്ഷം രൂപയിൽ നിന്നാണ് ഇത് ഒറ്റയടിക്ക് 25 ലക്ഷം രൂപയായി ഉയർത്തിയത്.
■ രണ്ടാം സ്ഥാനം നേടുന്ന ടീമിനുള്ള സമ്മാനത്തുക 15 ലക്ഷം രൂപയായി പുതുക്കി നിശ്ചയിച്ചു.
■ മൂന്നും നാലും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5 ലക്ഷം രൂപയും ലഭിക്കും.
■ നെഹ്‌റു ട്രോഫി മത്സരങ്ങളുടെ ആവേശം കൂട്ടാനും ബോട്ട് ക്ലബ്ബുകളെ സാമ്പത്തികമായി സഹായിക്കാനുമാണ് ഈ ചരിത്രപരമായ വർദ്ധനവ് വരുത്തിയത്.

0 Comments