Advertisement

views

Daily Current Affairs in Malayalam 2026 | 04 August 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 04 August 2026 | Kerala PSC GK
04th August 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 04 August 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് എത്രാം സ്ഥാനം ലഭിച്ചു ?

നാല്

■ ഇന്ത്യ ആകെ 39 മെഡലുകൾ സ്വന്തമാക്കി. ഇതിൽ 13 സ്വർണം, 17 വെള്ളി, 9 വെങ്കലം എന്നിവ ഉൾപ്പെടുന്നു.
■ ബോക്സിങ്ങിൽ ഇന്ത്യ 7 സ്വർണമടക്കം റെക്കോർഡ് നേട്ടമായ 10 മെഡലുകൾ നേടി.
■ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പാരാ അത്‌ലറ്റിക്സ് പ്രകടനമാണ് ഗ്ലാസ്‌ഗോയിൽ കാഴ്ചവെച്ചത്.
■ ആതിഥേയരായ സ്കോട്ട്‌ലൻഡിന് തുല്യ സ്വർണമുണ്ടായിരുന്നെങ്കിലും വെള്ളി മെഡലുകളുടെ എണ്ണത്തിൽ മുന്നിലായതിനാൽ ഇന്ത്യ നാലാം സ്ഥാനം ഉറപ്പിച്ചു.
CA-002
ബാഹുബലി എന്ന് വിശേഷണമുള്ള ഇന്ത്യയുടെ റോക്കറ്റ് ഏതാണ് ?

എൽ.വി.എം 3

■ ഇതിന്റെ മുൻപത്തെ പേര് ജി.എസ്.എൽ.വി മാർക്ക് 3 (GSLV Mk III) എന്നായിരുന്നു.
■ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്.
■ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി വിക്ഷേപിച്ചത് ഈ റോക്കറ്റാണ്.
■ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ 'ഗഗൻയാൻ' ദൗത്യത്തിന് ഉപയോഗിക്കുന്നത് ഈ റോക്കറ്റാണ്.
■ ഭൂമിക്ക് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് (LEO) 8,000 കിലോഗ്രാം ഭാരം വഹിക്കാൻ ഇതിന് കഴിയും.
CA-003
ആസിഡ് ആക്രമണത്തെ അതിജീവിച്ച് യു.കെ സർക്കാരിന്റെ ചീവ് നിങ് ഫെല്ലോഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി ആരാണ് ?

റെഷം ഫാത്തിമ

■ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദ പഠനത്തിനാണ് റെഷത്തിന് ഈ പൂർണ്ണ ധനസഹായ സ്കോളർഷിപ്പ് ലഭിച്ചത്.
■ ലിംഗഭേദം, വികസനം, ആഗോളവൽക്കരണം എന്ന വിഷയത്തിലാണ് അവർ ഉപരിപഠനം നടത്തുന്നത്.
■ ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ റെഷം തന്റെ 17-ാം വയസ്സിലാണ് ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായത്.
■ മുൻപ് അവരുടെ ധീരതയ്ക്കുള്ള അംഗീകാരമായി രാജ്യത്തെ പരമോന്നത കുട്ടികളുടെ ധീരതാ പുരസ്കാരമായ 'ഭാരത് അവാർഡ്' ലഭിച്ചിട്ടുണ്ട്.
CA-004
ദക്ഷിണ പസിഫിക് ദ്വീപായ നൗറുവിൻടെ പുതിയ പേര് എന്താണ് ?

റിപ്പബ്ലിക് ഓഫ് നാഓ ഏറോ' (Republic of Naoero)

■ തദ്ദേശീയമായ പാരമ്പര്യവും മാതൃഭാഷാ ഉച്ചാരണവും വീണ്ടെടുക്കാനാണ് ഈ മാറ്റം വരുത്തിയത്.
■ ഈ പേരുമാറ്റത്തിനായി നൗറു പാർലമെന്റ് ഭരണഘടന ഭേദഗതി ചെയ്തു.
■ ഇവിടുത്തെ പൗരന്മാർ ഇനിമുതൽ 'ദേ-നാഓ ഏറോ' (dei-Naoero) എന്ന് അറിയപ്പെടും.
■ രാജ്യത്തിന്റെ അന്താരാഷ്ട്ര കോഡ് NRU എന്നതിൽ നിന്നും NRO ആയി മാറ്റി.
■ വിസ്തൃതിയിൽ ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ് നാഓ ഏറോ.
CA-005
വനിതകളുടെ ടൂർ ദെ ഫ്രാൻസ് സൈക്ലിംഗ് ടൂർണമെന്റിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി ആരാണ് ?

ഹർഷിത ജക്കർ

■ ഹർഷിത ജക്കർ രാജസ്ഥാൻ സ്വദേശിയായ 19 വയസ്സുള്ള സൈക്ലിംഗ് താരമാണ്.
■ സ്വിറ്റ്‌സർലൻഡിൽ നടന്ന ടൂർണമെന്റിന്റെ രണ്ടാം ഘട്ടത്തിലാണ് ഹർഷിത പങ്കെടുത്തത്.
■ മത്സരത്തിന്റെ തുടക്കത്തിൽ സൈക്ലിസ്റ്റുകളുടെ ഒരു സംഘത്തെ നയിച്ചത് ഹർഷിതയാണ്.
■ അവർ പ്രൊഫഷണൽ താരങ്ങൾക്ക് മുന്നിലായി 4.5 കിലോമീറ്റർ സൈക്കിൾ ഓടിച്ചു ചരിത്രം കുറിച്ചു.
CA-006
ജമ്മു കാശ്മീരിൽ നിന്നും ഇന്ത്യൻ ടെസ്റ്റ് ടീമിൽ എത്തുന്ന ആദ്യ താരം ആരാണ് ?

ആഖിബ് നബി

■ പരിക്കേറ്റ സൂപ്പർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് അദ്ദേഹം ടീമിൽ ഇടംപിടിച്ചത്.
■ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
■ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ദേശീയ ടീമിൽ എത്തിച്ചത്.
■ കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിലായി അദ്ദേഹം 104 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
■ 2025-26 രഞ്ജി സീസണിൽ 60 വിക്കറ്റുകൾ നേടി ജമ്മു കശ്മീരിന് കന്നി കിരീടം നേടിക്കൊടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
CA-007
2026 -ലെ ഏഷ്യൻ ഗെയിംസിന്റെ വേദി എവിടെയാണ് ?

ജപ്പാൻ

■ 20-ാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ജപ്പാനിലെ ഐച്ചി പ്രവിശ്യയും നഗോയ നഗരവുമാണ് (Aichi-Nagoya).
■ നഗോയയിലെ മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയമാണ് പ്രധാന വേദി.
■ "ഇമാജിൻ വൺ ഏഷ്യ" (Imagine One Asia) എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക മുദ്രാവാക്യം.
■ 1958 (ടോക്കിയോ), 1994 (ഹിരോഷിമ) എന്നിവയ്ക്ക് ശേഷം ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത് ഇതാദ്യമായാണ്.
CA-008
ഗ്ലാസ്‌ഗോ കോമൺ വെൽത്ത് ഗെയിംസിന്റെ സമാപന വേദിയിൽ ഇന്ത്യ അവതരിപ്പിച്ച കലാപരിപാടികളുടെ തീം എന്തായിരുന്നു ?

വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം)

■ സാർവത്രിക സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയർത്തിയാണ് 'വസുധൈവ കുടുംബകം' എന്ന ആശയം ഇന്ത്യ അവതരിപ്പിച്ചത്.
■ 2030-ൽ നൂറാം വാർഷികം ആഘോഷിക്കുന്ന അടുത്ത കോമൺവെൽത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്നതിന്റെ ഔദ്യോഗിക ക്ഷണം കൂടിയായിരുന്നു ഈ ചടങ്ങ്.
■ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം അനുസ്മരിച്ചുകൊണ്ടുള്ള ദൃശ്യാവിഷ്‌കാരത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
CA-009
യു.എസിലെ സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്ടെ സ്ഥാപകൻ ആരാണ് ?

ജെഫ് ബെസോസ്

■ 2000-ൽ ആണ് ജെഫ് ബെസോസ് ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്.
■ അമേരിക്കയിലെ വാഷിംഗ്ടണിലുള്ള കെന്റ് (Kent) എന്ന സ്ഥലത്താണ് കമ്പനിയുടെ ആസ്ഥാനം.
■ ലക്ഷക്കണക്കിന് ആളുകൾക്ക് ബഹിരാകാശത്ത് ജീവിക്കാനും ജോലി ചെയ്യാനും സാഹചര്യമൊരുക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
CA-010
കോമൺ വെൽത്ത് ഗെയിംസിൽ പാരാ ഷോട്പുട്ടിൽ സ്വർണം നേടിയ ഇന്ത്യൻ താരം ആരാണ് ?

സോമൻ റാണ

■ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ പാരാ ഷോട്ട്പുട്ട് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് അദ്ദേഹം.
■ പുരുഷന്മാരുടെ F55-57 ഷോട്ട്പുട്ട് ഫൈനലിൽ 15.03 മീറ്റർ ദൂരം എറിഞ്ഞാണ് അദ്ദേഹം ഒന്നാമതെത്തിയത്.

Daily Current Affairs in Malayalam 2026 | 04 August 2026 | Kerala PSC GK

Post a Comment

0 Comments