കേരള മന്ത്രിസഭ - 2026
■ 2026ൽ കേരളത്തിൽ അധികാരത്തിലെത്തിയ മുന്നണി - യു. ഡി. എഫ്■ 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് (UDF) സഖ്യം എത്ര സീറ്റുകളാണ് നേടിയത് - 102
■ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് (LDF) സഖ്യത്തിന് ആകെ എത്ര സീറ്റുകളാണ് ലഭിച്ചത് - 35 സീറ്റുകൾ
■ 16-ാം കേരള നിയമസഭയിൽ ബി.ജെ.പി (BJP) സഖ്യം ആകെ എത്ര സീറ്റുകളാണ് നേടിയത് - 3
- രാജീവ് ചന്ദ്രശേഖർ - നേമം
- വി. മുരളീധരൻ - കഴക്കൂട്ടം
- ബി. ബി. ഗോപകുമാർ - ചാത്തന്നൂർ
■ 2026ൽ കേരളത്തിൽ എത്ര വർഷത്തിന് ശേഷമാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത് - 10 വർഷത്തിന് ശേഷം
■ പതിനാറാമത് നിയമസഭയുടെ ശരാശരി പ്രായം - 57
■ 2026ലെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര് - വി. ഡി. സതീശൻ
■ 2026 മേയ് 18ന് വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത കേരള ഗവർണ്ണർ - രാജേന്ദ്ര അർലേക്കർ
■ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വേദി എവിടെയായിരുന്നു - സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം
■ വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത തീയതി - 2026 മേയ് 18
■ വി. ഡി. സതീശൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് - 24ാമത് മുഖ്യമന്ത്രി
■ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന എത്രാമത്തെ വ്യക്തിയാണ് വി. ഡി. സതീശൻ - 13ാമത് വ്യക്തി (ഒരേ വ്യക്തി തന്നെ ഒന്നിലധികം തവണ മുഖ്യമന്ത്രിയായിട്ടുള്ളതിനാലാണ് ഈ വ്യത്യാസം വരുന്നത്)
■ 2026ൽ നിലവിൽ വന്ന വി.ഡി. സതീശൻ മന്ത്രിസഭ എത്രാമത് കേരള നിയമസഭയിലാണ് രൂപീകരിക്കപ്പെട്ടത് - 16ാമത് കേരള നിയമസഭ
■ വി.ഡി. സതീശൻ ഏത് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത് - പറവൂർ
■ വി.ഡി. സതീശൻ ആദ്യമായി മുഖ്യമന്ത്രി ആയ വർഷം - 2026
■ ഏത് വർഷത്തിലാണ് വി. ഡി. സതീശൻ ആദ്യമായി പറവൂർ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് - 2001ൽ
■ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ എത്ര തവണയാണ് വി. ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായി നിയമസഭാംഗമാകുന്നത് - തുടർച്ചയായി ആറാം തവണ (2001, 2006, 2011, 2016, 2021, 2026)
■ 'ആദ്യം നീ എവിടെയാകുന്നു' എന്ന പുസ്തകം രചിച്ച പ്രമുഖ കേരളീയ രാഷ്ട്രീയ നേതാവ് - വി. ഡി. സതീശൻ
■ 2026ലെ കേരള മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ പൂർണ്ണനാമം - വടശ്ശേരി ദാമോദരൻ സതീശൻ
■ 2006ൽ നിലവിൽ വന്ന 12ാമത് കേരള നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പ് (Chief Whip) ആയി പ്രവർത്തിച്ചിട്ടുള്ള പ്രമുഖ നേതാവ് - വി. ഡി. സതീശൻ
■ 2013ൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) വി. ഡി. സതീശനെ ഏത് ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായാണ് നിയമിച്ചത് - തമിഴ്നാട്
■ 2023ൽ പ്രഥമ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ പ്രമുഖ കേരളീയ രാഷ്ട്രീയ നേതാവ് - വി. ഡി. സതീശൻ
■ 16ാമത് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ് - പിണറായി വിജയൻ
■ പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ ഏത് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് - ധർമ്മടം (കണ്ണൂർ)
■ വി.ഡി. സതീശൻ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ ആകെ എത്ര മന്ത്രിമാരാണുള്ളത് - 21
■ വി ഡി സതീശന്റെ നേതൃത്വത്തിൽ അധികാരമേറ്റ മന്ത്രിസഭയിൽ എത്ര പുതുമുഖങ്ങളാണ് ഉള്ളത് - 14 പേർ
പുതിയ കേരള മന്ത്രിസഭാംഗങ്ങൾ (2026)
വി. ഡി. സതീശൻ (INC)
മുഖ്യമന്ത്രി, ധനകാര്യം, ദേശീയ സമ്പാദ്യം, സ്റ്റോർ പർച്ചേസ്, വാണിജ്യ നികുതി, കാർഷിക ആദായനികുതി, ട്രഷറികൾ, ലോട്ടറി.
പപി. കെ. കുഞ്ഞാലിക്കുട്ടി (IUML)
വ്യവസായവും വാണിജ്യവും, വിവരസാങ്കേതികവിദ്യ (IT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സ്റ്റാർട്ടപ്പുകൾ, ഖനനവും ജിയോളജിയും, കൈത്തറി - ടെക്സ്റ്റൈൽസ്
രമേശ് ചെന്നിത്തല (INC)
ആഭ്യന്തരം, വിജിലൻസ്, അഗ്നിശമനരക്ഷാസേന, ജയിലുകൾ, കയർ.
സണ്ണി ജോസഫ് (INC)
വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററിക്കാര്യം, അനെർട്ട് (ANERT).
കെ. മുരളീധരൻ (INC)
ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവ്വകലാശാല, തദ്ദേശീയ വൈദ്യശാസ്ത്രം, ആയുഷ് (AYUSH), ഡ്രഗ്സ് കൺട്രോൾ, ഭക്ഷ്യസുരക്ഷ, ദേവസ്വം.
മോൻസ് ജോസഫ് (KC)
ജലസേചനം, കാഡ (CADA), ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും, ഭവനനിർമ്മാണം.
ഷിബു ബേബി ജോൺ (RSP-L)
വനംവന്യജീവി സംരക്ഷണം, നൈപുണ്യ വികസനം, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE).
അനൂപ് ജേക്കബ് (KC-J)
ഭക്ഷ്യസിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി.
സി. പി. ജോൺ (CMP)
റോഡ് ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം.
എ. പി. അനിൽ കുമാർ (INC)
ലാൻഡ് റവന്യൂ, സർവേയും ഭൂരേഖകളും, ഭൂപരിഷ്കരണം.
എൻ. സംസുദ്ദീൻ (IUML)
പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, വഖഫ് - ഹജ്ജ്, തീർത്ഥാടനം, ന്യൂനപക്ഷ ക്ഷേമം.
പി. സി. വിഷ്ണുനാഥ് (INC)
വിനോദസഞ്ചാരം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC), ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്.
റോജി എം. ജോൺ (INC)
കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവ്വകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവ്വകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, എൻ. സി. സി (NCC), അസാപ് (ASAP Kerala)
ബിന്ദു കൃഷ്ണ (INC)
തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം, മിൽക് കോഓപ്പറേറ്റീവുകൾ, വനിതാശിശുവികസനം, വെറ്ററിനറി & അനിമൽ സയൻസസ് സർവ്വകലാശാല.
എം. ലിജു (INC)
എക്സൈസ്, സഹകരണം
കെ. എം. ഷാജി (IUML)
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, നഗരാസൂത്രണം, ഗ്രാമവികസനം, പ്രാദേശിക വികസന അതോറിറ്റികൾ, കില (KILA).
പി. കെ. ബഷീർ (IUML)
പൊതുമരാമത്ത് വകുപ്പ് (PWD)
വി. ഇ. അബ്ദുൽ ഗഫൂർ (IUML)
ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി
ടി. സിദ്ദിഖ് (INC)
കൃഷി, മണ്ണ് പര്യവേക്ഷണവും മണ്ണുസംരക്ഷണവും, കേരള കാർഷിക സർവ്വകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ.
കെ. എ. തുളസി (INC)
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കവിഭാഗ വികസനം
ഒ. ജെ. ജനീഷ് (KC)
കായികം, യുവജനക്ഷേമം, മൃഗശാലകൾ, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ്, ആർക്കൈവ്സ്.
മറ്റ് പ്രധാന വിവരങ്ങൾ
■ 16-ാംമത് കേരള നിയമസഭയിലെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് - തിരുവഞ്ചൂർ രാധാകൃഷ്ണൻ■ 2026ലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എത്ര വോട്ടുകൾ നേടിയാണ് വിജയിച്ചത് - 101 വോട്ടുകൾ (എതിർ സ്ഥാനാർത്ഥികളായ എ. സി. മൊയ്തീന് 35 വോട്ടുകളും, ബി. ബി. ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്).
■ പതിനാറാം കേരള നിയമസഭയിലെ പുതിയ സ്പീക്കറായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏത് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് - കോട്ടയം നിയമസഭാ മണ്ഡലം
■ പതിനാറാം കേരള നിയമസഭയിലെ പുതിയ ഡെപ്യൂട്ടി സ്പീക്കർ - ഷാനിമോൾ ഉസ്മാൻ (അരൂർ) (ഷാനിമോൾ ഉസ്മാന് മുൻപ് ഈ പദവിയിലെത്തിയ മറ്റ് മൂന്ന് വനിതകൾ കെ. ഒ. ഐഷ ഭായ്, എ. നഫീസത്ത് ബീവി, ഭാർഗവി തങ്കപ്പൻ എന്നിവരാണ്.)
■ കേരള നിയമസഭയിലെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റത് - ഷാനിമോൾ ഉസ്മാൻ
■ ഷാനി മോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ പദവിക്കായുള്ള തിരഞ്ഞെടുപ്പിൽ എത്ര വോട്ടുകൾ നേടി - 99 വോട്ടുകൾ (എതിർ സ്ഥാനാർത്ഥിയായ മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ ലഭിച്ചു)
■ പതിനാറാം കേരള നിയമസഭയിലെ പുതിയ ഡെപ്യൂട്ടി സ്പീക്കറായ ഷാനി മോൾ ഉസ്മാൻ ഏത് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത് - അരൂർ
■ പുതിയ നിയമസഭാംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ ഗവർണ്ണർ നിയമിച്ച പ്രോടെം സ്പീക്കർ (Pro Tem Speaker) ആരായിരുന്നു - ജി. സുധാകരൻ (അമ്പലപ്പുഴ)
■ 16-ാംമത് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത് - പിണറായി വിജയൻ
■ 16-ാംമത് കേരള നിയമസഭയിലെ ഗവൺമെന്റ് ചീഫ് വിപ്പ് (Chief Whip) ആയി നിയമിതനായത് - അപ്പു ജോൺ ജോസഫ് (തൊടുപുഴ)
■ കേരള നിയമസഭയുടെ പുതിയ സെക്രട്ടറിയായി (Legislative Assembly Secretary) ചുമതലയേറ്റത് - ഡോ. ഷാജി സി. ബേബി
■ 16-ാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആകെ വനിതാ എം.എൽ.എമാരുടെ എണ്ണം - 11
■ പുതിയ കേരള മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രി - പി. കെ. കുഞ്ഞാലിക്കുട്ടി
■ വി. ഡി. സതീശന്റെ നേതൃത്വത്തിൽ വന്ന പുതിയ മന്ത്രിസഭയിൽ ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായി ഉൾപ്പെടുത്തിയ വകുപ്പ് - നിർമ്മിത ബുദ്ധി (Artificial Intelligence - AI)
■ 2026ൽ കേരളത്തിൽ ആദ്യമായി രൂപീകരിക്കപ്പെട്ട നിർമ്മിത ബുദ്ധി (AI) വകുപ്പിന്റെ ചുമതലയേറ്റ മന്ത്രി - പി. കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം)
■ പുതിയ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി - ഒ. ജെ. ജനീഷ്
■ പുതിയ മന്ത്രിസഭയിൽ വനിതാ പ്രതിനിധികളായി എത്ര പേരാണുള്ളത് - 2 പേർ (ബിന്ദു കൃഷ്ണ, കെ. എ. തുളസി)
■ പുതിയ കേരള മന്ത്രിസഭയിൽ പട്ടികജാതി/പട്ടികവർഗ്ഗ (പട്ടിക) വിഭാഗത്തിൽ നിന്നും എത്ര മന്ത്രിമാരാണുള്ളത് - 2 പേർ (എ. പി. അനിൽകുമാർ, കെ. എ. തുളസി)
■ പുതിയ കേരള മന്ത്രിസഭയിൽ ആകെ എത്ര സഖ്യകക്ഷികൾക്കാണ് (ഘടകകക്ഷികൾക്ക്) പങ്കാളിത്തമുള്ളത് - 5 സഖ്യകക്ഷികൾക്ക്
■ 2026ലെ കേരള മന്ത്രിസഭയിൽ മുസ്‌ലിം ലീഗിന് എത്ര പ്രതിനിധികളുണ്ട് - 5 പേർ (പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. ഷാജി, എൻ. ഷംസുദ്ദീൻ, പി. കെ. ബഷീർ, വി. ഇ. അബ്ദുൾ ഗഫൂർ)
■ മുസ്‌ലിം ലീഗിന്റെ (IUML) ചരിത്രത്തിലെ ആദ്യ വനിതാ എം.എൽ.എയായി 2026ൽ തിരഞ്ഞെടുക്കപ്പെട്ടത് - ഫാത്തിമ തഹ്ലിയ (പേരാമ്പ്ര മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു)
■ പുതിയ മന്ത്രിസഭയിലെ ഏക സി.എം.പി (CMP) പ്രതിനിധി - സി. പി. ജോൺ




0 Comments