Advertisement

views

Daily Current Affairs in Malayalam 2026 | 17 May 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 17 May 2026 | Kerala PSC GK
17th May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 17 May 2026 Daily Current Affairs.

Downloads: loading...
Total Downloads: loading...
CA-001
2026-ലെ കാൻ ചലച്ചിത്ര മേളയിൽ കാൻ ക്ലാസ്സിക്സ് വിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാള സിനിമ ഏത് ?

അമ്മ അറിയാൻ

■ 1986 -ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത സിനിമയാണ് 'അമ്മ അറിയാൻ.
■ ജോയ് മാത്യു ആണ് ഈ സിനിമയിലെ നായകൻ.
■ ഒഡേസാ മൂവീസ് പ്രസ്ഥാനത്തിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ചിത്രമാണിത്.
■ ചിത്രത്തിന്റെ കഥ ഒരു യുവാവിന്റെ മരണവാർത്ത അമ്മയെ അറിയിക്കാൻ നടത്തുന്ന യാത്രയെ ആസ്പദമാക്കിയാണ്.
CA-002
ഏത് രാജവംശകാലത്ത് തമിഴിലും ചെമ്പിലും എഴുതിയ 21 ചെമ്പ് തകിടുകളാണ് നെതർലാൻഡ്‌സ് 2026 മെയ് മാസത്തിൽ ഇന്ത്യയ്ക്ക് കൈമാറിയത് ?

ചോളരാജവംശകാലത്ത്

■ നെതർലാൻഡ്‌സ് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് നെതർലാൻഡ്‌സ് ചെമ്പ് തകിടുകൾ കൈമാറിയത്.
■ രാജരാജ ചോളൻ ഒന്നാമന്റെ കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകളെ മകൻ രാജേന്ദ്ര ചോളന്റെ കാലത്ത് ചെമ്പ് തകിടുകളിൽ എഴുതി.
■ 1700 കളിൽ നാഗപട്ടണം ഡച്ചുകാർ നിയന്ത്രിച്ചിരുന്ന കാലത്ത് ഈ തകിടുകളെ ക്രിസ്ത്യൻ മിഷണറിയായ ഫ്ലോറെന്റിയാസ് കാംപർ നെതർലാൻഡ്‌സിലേക്ക് കൊണ്ട് പോയി.
CA-003
ഒ.എൻ.വി കൾച്ചറൽ അക്കാദമി നൽകുന്ന ഒ.എൻ.വി സാഹിത്യ പുരസ്‌കാരം 2026 -ൽ ലഭിച്ചത് ആർക്കാണ് ?

എം.മുകുന്ദൻ

■ മലയാള സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
■ Mayyazhippuzhayude Theerangalil അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളിൽ ഒന്നാണ്.
■ മയ്യഴിയുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതം അവതരിപ്പിച്ച നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
CA-004
മികച്ച മാധ്യമ പ്രവർത്തകർക്കുള്ള ബി.ആർ.പി എക്സലൻസ് പുരസ്‌കാരം 2026 -ൽ ലഭിച്ചത് ആർക്കാണ്?

ധന്യ രാജേന്ദ്രൻ

■ The News Minute-ന്റെ സഹസ്ഥാപകയും എഡിറ്റർ-ഇൻ-ചീഫുമാണ് ധന്യ രാജേന്ദ്രൻ.
■ സ്വതന്ത്ര മാധ്യമ പ്രവർത്തന രംഗത്തെ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ചാണ് അവരെ തെരഞ്ഞെടുത്തത്.
■ രാഷ്ട്രീയ, സാമൂഹിക, വനിതാ വിഷയങ്ങൾ എന്നിവയിൽ നടത്തിയ റിപ്പോർട്ടുകളും വിശകലനങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്.
■ ഡിജിറ്റൽ ജേർണലിസം രംഗത്ത് സ്വതന്ത്രവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തനത്തിന് അവർ അറിയപ്പെടുന്നു.
CA-005
2025 മെയ് മാസത്തിൽ മാരക സാംക്രമിക രോഗമായ കുതിരപ്പനി (ഗ്ലാൻഡർ) സ്ഥിരീകരിച്ചത് എവിടെയാണ് ?

ചെന്നൈ

■ കുതിര, കഴുത, ഖച്ചർ തുടങ്ങിയ ഏകഖുര മൃഗങ്ങളെ ബാധിക്കുന്ന ഗുരുതര ബാക്ടീരിയ രോഗമാണ് ഗ്ലാൻഡർ.
■ Burkholderia mallei എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത്.
■ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുള്ള zoonotic രോഗമാണിത്.
■ ജ്വരം, ശ്വാസകോശ അണുബാധ, ചർമ്മത്തിൽ മുറിവുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
■ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൃഗങ്ങളുടെ ഗതാഗതത്തിനും കുതിരപ്പന്തയ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
CA-006
സൗദി അറേബ്യയിലെ പ്രഥമ പ്രൊഫഷണൽ ട്വൻറി - 20 ക്രിക്കറ്റ് ലീഗായ ഡ്യൂൺസ് ടി-20 യുടെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

യുവരാജ് സിംഗ്

■ ഡ്യൂൺസ് ടി-20 ലീഗ് (Dunes T20 League) സൗദി അറേബ്യയിൽ ആരംഭിക്കുന്ന ആദ്യത്തെ പ്രൊഫഷണൽ ട്വൻറി-20 ക്രിക്കറ്റ് ലീഗാണ്.
■ ഇന്ത്യയുടെ 2007 ടി-20 ലോകകപ്പ് വിജയത്തിലും 2011 ഏകദിന ലോകകപ്പ് വിജയത്തിലും യുവരാജ് സിംഗ് നിർണായക പങ്കുവഹിച്ചു.
■ സൗദി അറേബ്യയിൽ ക്രിക്കറ്റിന്റെ ജനപ്രീതി വർധിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുകയാണ് ഡ്യൂൺസ് ടി-20 ലീഗിന്റെ ലക്ഷ്യം.
■ രാജ്യാന്തര നിലവാരത്തിലുള്ള താരങ്ങളെ ഉൾപ്പെടുത്തി ലീഗ് സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
CA-007
ഇന്ത്യയിൽ ആദ്യമായി ഓരോ കുടുംബത്തിന്റെയും വരുമാനം കണ്ടെത്താൻ സർവേ നടത്തുന്ന ഓഫീസ് ഏതാണ് ?

ദേശീയ സാമ്പിൾ സർവേ ഓഫീസ്

■ സ്ഥിതി വിവര പദ്ധതി നിർവഹണ മന്ത്രാലയത്തിന്ടെ കീഴിലാണ് ദേശീയ സാമ്പിൾ സർവേ ഓഫീസ്.
■ ഇന്ത്യയിലെ ഗാർഹിക വരുമാന വിതരണം, ഘടനാപരമായ സാമ്പത്തിക മാറ്റങ്ങൾ എന്നിവ സർവേയിൽ കണ്ടെത്തും.
■ വരുമാനം, തൊഴിൽ, വിദ്യാഭ്യാസം, മറ്റ് ചിലവുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.
CA-008
വനിതാ ടി-20 ക്രിക്കറ്റിലെ അതിവേഗ അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡ് കുറിച്ച താരം ആരാണ് ?

ഫാത്തിമ സന, പാകിസ്ഥാൻ

■ വെറും 16 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയാണ് ഫാത്തിമ സന ചരിത്ര നേട്ടം സ്വന്തമാക്കിയത്.
■ പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായ ഫാത്തിമ സന വേഗതയേറിയ ബാറ്റിംഗിനും ബൗളിംഗിനും പ്രശസ്തയാണ്.
CA-009
യു.കെ യിലെ ഏറ്റവും വലിയ സമ്പന്ന കുടുംബം ഏതാണ് ?

ഹിന്ദുജ കുടുംബം

■ ഹിന്ദുജ കുടുംബത്തിന്റെ ആസ്തി ഏകദേശം 38 ബില്യൺ പൗണ്ട് (ഏകദേശം 48 ബില്യൺ അമേരിക്കൻ ഡോളർ) വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
■ ബാങ്കിംഗ്, ഗതാഗതം, മാധ്യമം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമകളാണ് Hinduja Family.
■ ഗോപിചന്ദ് ഹിന്ദുജയുടെ വിയോഗത്തെ തുടർന്ന്, ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ സഞ്ജയ്, ധീരജ് എന്നിവരാണ് ലണ്ടൻ ആസ്ഥാനമായി ഈ സാമ്രാജ്യം നയിക്കുന്നത്
CA-010
ഏത് രോഗം പടരുന്ന സാഹചര്യത്തിലാണ് 2026 മെയ് മാസത്തിൽ ലോകാരോഗ്യ സംഘടന ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ?

എബോള

■ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എബോള പടരുന്നത്.
■ ബുണ്ടിബുഗ്യോ (Bundibugyo) എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്.
■ 1976 -ൽ കോംഗോയിലാണ് എബോള വൈറസ് ലോകത്ത് ആദ്യമായി കണ്ടെത്തിയത്.
■ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു എന്ന് കരുതപ്പെടുന്നു.

Daily Current Affairs in Malayalam 2026 | 17 May 2026 | Kerala PSC GK

Post a Comment

0 Comments