Advertisement

views

Daily Current Affairs in Malayalam 2026 | 13 May 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 13 May 2026 | Kerala PSC GK
13th May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 13 May 2026 Daily Current Affairs.

Downloads: loading...
Total Downloads: loading...
CA-001
2026 ൽ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?

ശ്യാമ പ്രസാദ്

■ സിനിമ മേഖലയിലും ദൃശ്യ മാധ്യമ മേഖലയിലും നാടക രംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നത്.
■ ഹൃദയ സ്പർശിയായ കഥ പറച്ചിലും, വ്യത്യസ്തമായ സിനിമാ ശൈലിയും ശ്യാമ പ്രസാദിനെ ശ്രദ്ധേയനാക്കുന്നു.
■ മാടമ്പ് കുഞ്ഞു കുട്ടന്റെ സ്മരണാർത്ഥമാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
CA-002
'എ വുമൺ നെവർ സ്റ്റോപ്സ് ഫൈറ്റിംഗ് എന്ന ഓർമ്മക്കുറിപ്പുകൾ രചിച്ചത് ആരാണ്?

നർഗീസ് മുഹമ്മദി

■ ഇറാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും പത്രപ്രവർത്തകയും കൂടിയാണ് നർഗീസ് മുഹമ്മദി.
■ സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി നടത്തിയ പോരാട്ടങ്ങളാണ് ഈ കൃതിയിൽ പ്രധാനമായി പ്രതിപാദിക്കുന്നത്.
■ ജയിലിലെ അനുഭവങ്ങളും അടിച്ചമർത്തലുകൾക്കെതിരായ പ്രതിരോധവുമാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം.
CA-003
2026 മെയ് 12 ന് അന്തരിച്ച മലയാളിയായ സസ്യ ശാസ്ത്രജ്ഞ ആരാണ് ?

എൽ.തങ്കമ്മ

■ കോട്ടയം റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്ലാന്റ് പത്തോളജിസ്റ്റും മൈക്കോളജിസ്റ്റുമായിരുന്ന ചങ്ങനാശേരി സ്വദേശിനിയാണ് എൽ.തങ്കമ്മ.
■ കായംകുളം സെൻട്രൽ പ്ലാൻ്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും ആലുവായിൽ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ്റെ ഫംഗസ് ഇൻവേസ്റ്റിഗേഷൻ യൂണിറ്റിലും സീനിയർ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
CA-004
2026 ലെ ഫ്രാൻ‌സിലെ കാൻ ചലച്ചിത്ര മേളയിൽ Honorary Palme d'Or പുരസ്‌കാരം നേടിയത് ആരാണ് ?

പീറ്റർ ജാക്‌സൺ

■ 2001-ൽ 'ദ ഫെലോഷിപ്പ് ഓഫ് ദ റിങ്' എന്ന ചിത്രത്തിന്റെ 20 മിനിറ്റ് ഭാഗം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത് ചിത്രത്തിന്റെ ഗതിമാറ്റിയെന്ന് പീറ്റർ ജാക്സൺ അനുസ്മരിച്ചു.
■ ലോകപ്രശസ്തമായ The Lord of the Rings സിനിമ പരമ്പര സംവിധാനം ചെയ്തതിലൂടെ Peter Jackson അന്താരാഷ്ട്ര ശ്രദ്ധ നേടി.
■ Honorary Palme d'Or പുരസ്‌കാരം സിനിമാ ലോകത്തിന് ദീർഘകാല സംഭാവന നൽകിയ വ്യക്തികൾക്ക് നൽകുന്ന പ്രത്യേക ബഹുമതിയാണ്.
CA-005
2026 മെയ് 12 ന് അന്തരിച്ച ബാലസാഹിത്യകാരി ആരാണ് ?

സജിനി പവിത്രൻ

■ ബാലസാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്(1991), പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡ്(1997), നാടകത്തിനുഉള കെൽട്രോൺ റിക്രിയേഷൻ ക്ലബ് അവാർഡ്, ഗൾഫ് വോയിസ് മാസികയുടെ ഉറൂബ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
■ ദേശീയ അവാർഡ് നേടിയ ‘തിങ്കളാഴ്ച നല്ല ദിവസം’ ഉൾപ്പെടെ മൂന്ന് സിനിമകൾക്ക് കഥ എഴുതിയിട്ടുണ്ട്.
■ സജിനി പവിത്രൻ എന്ന പേരിൽ കഥ, കവിത, ബാലസാഹിത്യം, റേഡിയോ നാടകം, തിരക്കഥ, ടെലിഫിലിം എന്നീ രംഗങ്ങളിൽ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
CA-006
വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM-G) പദ്ധതി പ്രാബല്യത്തിൽ വരുന്നത് ?

2026 ജൂലൈ 01

■ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി വരുന്ന ഈ പുതിയ പദ്ധതി, ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിവർഷം 125 ദിവസത്തെ വേതന തൊഴിൽ ഉറപ്പാക്കുന്നു.
■ നിർധന ഗ്രാമീണർ, തൊഴിലാളി കുടുംബങ്ങൾ, വനിതകൾ, സ്വയം സഹായ സംഘങ്ങൾ, കർഷകർ എന്നിവർക്ക് ഗ്രാമങ്ങളിൽ പുതിയ പ്രതീക്ഷകൾ, മെച്ചപ്പെട്ട വരുമാന സുരക്ഷ, വലിയ തോതിലുള്ള സുസ്ഥിര വികസന സംരംഭങ്ങൾ എന്നിവയ്ക്ക് ഈ നിയമനിർമ്മാണം വഴിയൊരുക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിങ് ചൗഹാൻ പ്രസ്താവിച്ചു.
CA-007
കത്തുകളും പാഴ്സലുകളും അയക്കാൻ അടുത്തിടെ തപാൽ വകുപ്പ് വികസിപ്പിച്ചെടുത്ത വെർച്വൽ അഡ്രസ്സ് സംവിധാനം ഏതാണ് ?

DHRUVA

■ DHRUVA എന്നത് ഒരു ഡിജിറ്റൽ വിലാസ (Virtual Address) സംവിധാനമാണ്.വ്യക്തികളുടെ കൃത്യമായ ഭൗതിക വിലാസത്തിന് പകരം പ്രത്യേക കോഡ് ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും അയയ്ക്കാൻ ഈ സംവിധാനം സഹായിക്കും.
■ വിലാസത്തിലെ തെറ്റുകൾ കുറച്ച് തപാൽ വിതരണം കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
■ പൂർണ മേൽവിലാസത്തിനു പകരം വ്യക്തിയുടെ പേരും യുപിഐ/ഇമെയിൽ ഐഡിക്ക് സമാനമായ ഒരു വിലാസവും (ഉദാ: johndoe@dhruva) മാത്രം കവറിൽ രേഖപ്പെടുത്തിയാൽ മതി.
CA-008
ലോകത്തിലെ ഏറ്റവും നീളമേറിയ ഒറ്റത്തൂൺ തൂക്കു പാലം എവിടെയാണ്?

തംസുയി നദിക്കു കുറുകെ (തായ്‌വാൻ)

■ 200 മീറ്റർ ഉയരമുള്ള ഒറ്റത്തൂണിൽ (Pylon) നിൽക്കുന്ന, \(920\) മീറ്റർ ആകെ നീളമുള്ള ഈ പാലം ലോകത്തിലെ തന്നെ ഏറ്റവും വലിയ അസിമെട്രിക് (Asymmetric) കേബിൾ-സ്റ്റേഡ് പാലമായി കണക്കാക്കപ്പെടുന്നു.
■ പ്രശസ്ത വാസ്തുശില്പി സാഹ ഹാദിദ് (Zaha Hadid) ആണ് ഈ പാലം രൂപകൽപ്പന ചെയ്തത്.
■ കൂടാതെ, ഈ പാലം വഴി ബാലി, തംസുയി ജില്ലകൾക്കിടയിലുള്ള യാത്രാദൂരം 15 കിലോമീറ്ററോളം കുറയുകയും, ഗതാഗതക്കുരുക്ക് 30 ശതമാനം വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു.
CA-009
പ്രമുഖ ഇന്ത്യൻ ചിത്രകാരിയായ അമൃത ഷേർഗില്ലിന്റെ ജീവിതം ആസ്പദമാക്കി 'അമ്രി' എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആരാണ് ?

മീരാ നായർ

■ അഞ്ജലി ശിവരാമൻ ആണ് ചിത്രത്തിൽ അമൃത ഷെർ​ഗിൽ ആയെത്തുന്നത്.
■ ഒരു കലാകാരി എന്ന നിലയിലും സ്ത്രീ എന്ന നിലയിലുമുള്ള ഷെർ ​ഗില്ലിന്റെ മാറ്റം,സ്വയം കണ്ടെത്താനുള്ള അവരുടെ ശ്രമം, പരമ്പരാ​ഗത ചിന്തകളോടുള്ള അവരുടെ ധിക്കാരം, സ്വന്തമായി ഒരു ദൃശ്യഭാഷ സൃഷ്ടിക്കാനുള്ള അവരുടെ ദൃഢനിശ്ചയം തുടങ്ങി നിരവധി കാര്യങ്ങളാണ് അമ്രിയിൽ പരാമർശിക്കുന്നത്.
CA-010
ഇന്ത്യൻ വനിതാ റഗ്ബി ടീമിൽ എത്തുന്ന ആദ്യ മലയാളി താരം ആരാണ് ?

കെ.പി.ആതിര

■ 2026-ൽ ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ നടക്കുന്ന CASA 7s 2026 അന്താരാഷ്ട്ര ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലാണ് ആതിര ഇടംനേടിയത്.
■ തൃശൂർ ജില്ലാ റഗ്ബി അസോസിയേഷന്റെ കീഴിൽ പരിശീലനം നേടിയ ആതിര, കേരളത്തിന്റെ റഗ്ബി ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട നേട്ടമാണ് കൈവരിച്ചത്.

Daily Current Affairs in Malayalam 2026 | 13 May 2026 | Kerala PSC GK

Post a Comment

0 Comments