This topic encompasses the key themes of the questions, which focus on the history, objectives, and milestones of India's economic planning, including the Planning Commission, Five-Year Plans, and the transition to NITI Aayog, as well as significant initiatives like the Green Revolution, White Revolution, and Blue Revolution.
Downloads: loading...
Total Downloads: loading...
1
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പറുമുള്ള ആറ്റങ്ങൾ എങ്ങനെ അറിയപ്പെടുന്നു? ഐസോബാറുകൾ
2
ഒരേയെണ്ണം ന്യൂട്രോണുകളടങ്ങിയ ആറ്റങ്ങളെ എങ്ങനെ വിളിക്കുന്നു? ഐസോട്ടോണുകൾ
3
ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലമേത്? രാസബന്ധനം (കെമിക്കൽ ബോണ്ട്)
4
രാസബന്ധനത്തിലൂടെ ആറ്റങ്ങൾ ബാഹ്യതമ ഷെല്ലിൽ എത്ര ഇലക്ട്രോണുകളുടെ ക്രമീകരണം നേടിയാണ് സ്ഥിരത കൈവരിക്കുന്നത് ? എട്ട്
5
ആറ്റങ്ങൾ ചേർന്ന് തന്മാത്രയുണ്ടാകുന്നത് എന്തിന്? സ്ഥിരത കൈവരിക്കാൻ
6
ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും കാണപ്പെടുന്ന സംയുക്തങ്ങളേവ? സഹസംയോജക സംയുക്തങ്ങൾ
7
ഖരാവസ്ഥയിൽ മാത്രം കാണപ്പെടുന്ന സംയുക്തങ്ങളേവ? അയോണിക സംയുക്തങ്ങൾ
8
ജലത്തിൽ പൊതുവെ ലയിക്കാതെ ഓർഗാനിക് ലയങ്ങളായ മണ്ണെണ്ണ, ബെൻസീൻ തുടങ്ങിയവയിൽ ലയിക്കുന്ന സംയുക്തങ്ങളേവ? സഹ സംയോജക സംയുക്തങ്ങൾ
9
ജീവശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം പോലെ പ്രപഞ്ചോത്പത്തിയെപ്പറ്റി വളരെയധികം പ്രാധാന്യം നൽകപ്പെട്ട സിദ്ധാന്തമേത്? സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം
10
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്ത പ്രകാരം എത്ര മൗലിക കണങ്ങൾ ചേർന്നാണ് പ്രപഞ്ചം രൂപപ്പെട്ടിരിക്കുന്നത് 17
11
സ്റ്റാൻഡേർഡ് മോഡൽ പ്രകാരം കണികകൾക്ക് മാസ് നൽകുന്ന അടിസ്ഥാന കണം ഏത്? ഹിഗ്സ് കണം
12
ദൈവകണം എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? ഹിഗ്സ് ബോസോൺ കണത്തെ
13
പീരിയോഡിക് ടേബിളിലെ 18 -ആം ഗ്രൂപ്പിലെ മൂലകങ്ങളേവ? അലസവാതകങ്ങൾ (ഉത്കൃഷ്ട വാതകങ്ങൾ)
14
ആറ്റത്തിന്റെ ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ വരുന്ന ക്രമീകരണം എപ്രകാരം അറിയപ്പെടുന്നു? അഷ്ടക ഇലക്ട്രോൺ വിന്യാസം (ഒക്ടറ്റ് കോൺഫിഗുറേഷൻ)
15
ഒരു ആറ്റത്തിലെ അഷ്ടക ഇലക്ട്രോൺ സംവിധാനം എപ്രകാരമുള്ള ഘടനയാണ് ? സ്ഥിരതയുള്ളത്
16
മൂലകത്തിന്റെ പ്രതീകത്തിനു ചുറ്റും ഇലക്ട്രോണുകളെ കുത്തുകളുപയോഗിച്ച് ചിത്രീകരിക്കുന്ന രീതിയായ ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവലംബിച്ചതാര്? ഗിൽബർട്ട് എൻ ലൂയിസ്
17
ചാർജുള്ള ആറ്റങ്ങളെ എങ്ങനെ വിളിക്കുന്നു ? അയോണുകൾ
18
പോസിറ്റീവ് അയോണുകൾ എങ്ങനെ അറിയപ്പെടുന്നു ? കാറ്റയോണുകൾ
19
നെഗറ്റീവ് അയോണുകൾ ഏത് പേരിൽ അറിയപ്പെടുന്നു? ആനയോണുകൾ
20
ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസ ബന്ധനമേത്? അയോണിക ബന്ധനം
21
വിപരീത ചാർജുകളുള്ള അയോണുകൾ തമ്മിലുള്ള ഏത് തരം ആകർഷണമാണ് അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്ത് നിർത്തുന്നത് ? വൈദ്യുതാകർഷണം
22
സോഡിയം ക്ലോറൈഡിലെ കാറ്റയോൺ, ആനയോൺ എന്നിവ ഏവ ? കാറ്റയോൺ സോഡിയം, ആനയോൺ ക്ലോറൈഡ്
23
ഏത് തരം രാസ ബന്ധനമാണ് സോഡിയം ക്ലോറൈഡിൽ ഉള്ളത് ? അയോണിക ബന്ധനം
24
അയോണിക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങൾ എങ്ങനെ അറിയപ്പെടുന്നു ? അയോണിക സംയുക്തങ്ങൾ
25
ഇലക്ട്രോൺ പങ്കു വെയ്ക്കൽ മൂലമുണ്ടാകുന്ന രാസ ബന്ധനമേത് ? സഹസംയോജക ബന്ധനം
26
ഫ്ലൂറിന്ടെ തന്മാത്രാ രൂപവത്കരണത്തിൽ ഒരു ജോഡി ഇലക്ട്രോൺ പങ്കു വെയ്ക്കുന്നതിനാൽ ഇത് എപ്രകാരം അറിയപ്പെടുന്നു ? ഏകബന്ധനം
28
രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വെച്ചുണ്ടാകുന്ന സഹ സംയോജക ബന്ധനമേത്? ദ്വിബന്ധനം (ഡബിൾ ബോണ്ട്)
29
മൂന്നു ജോഡി ഇലക്ട്രോണുകൾ പങ്കു വെച്ചുണ്ടാകുന്ന സഹ സംയോജക ബന്ധനമേത്? ത്രിബന്ധനം (ട്രിപ്പിൾ ബോണ്ട്)
30
ഏകബന്ധന തന്മാത്രകൾക്ക് ഉദാഹരണങ്ങൾ ഏവ? ഫ്ലൂറിൻ, ക്ലോറിൻ
31
ദ്വിബന്ധന തന്മാത്രയ്ക്ക് ഉദാഹരണമേത്? ഓക്സിജൻ
32
ത്രിബന്ധന തന്മാത്രയ്ക്ക് ഉദാഹരണമേത്? നൈട്രജൻ
33
സഹസംയോജക ബന്ധനം വഴിയുണ്ടാകുന്ന സംയുക്തങ്ങളേവ ? സഹ സംയോജക സംയുക്തങ്ങൾ
34
സാധാരണയായി സഹസംയോജക സംയുക്തങ്ങളുണ്ടാകുന്നത് ഏത് തരം മൂലകങ്ങൾ തമ്മിൽ സംയോജിക്കുമ്പോഴാണ് ? അലോഹ മൂലകങ്ങൾ
35
ജലം ഏത് തരം സംയുക്തത്തിന് ഉദാഹരണമാണ് ? സഹസംയോജക സംയുക്തം
36
സഹസംയോജക ബന്ധനത്തിലേർപ്പെട്ട രണ്ടാറ്റങ്ങൾക്കിടയിൽ പങ്കു വെച്ച ഇലക്ട്രോൺ ജോഡികളെ ആകർഷിക്കാനുള്ള അതത് ആറ്റത്തിന്റെ കഴിവ് എങ്ങനെ അറിയപ്പെടുന്നു? ഇലക്ട്രോനെഗറ്റിവിറ്റി
37
ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോനെഗറ്റിവിറ്റി സ്‌കെയിലായ പോളിംഗ് സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര് ? ലീനസ് പോളിംഗ്
38
ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ രണ്ടാമത്തെ മൂലകമേത്? ഓക്സിജൻ (ക്ലോറിൻ മൂന്നാമത്, നൈട്രജൻ നാലാമത്)
39
ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം 1.7 അല്ലെങ്കിൽ അതിൽക്കൂടുതൽ ആണെങ്കിൽ അത് ഏത് സ്വഭാവം കാണിക്കുന്നു? സഹസംയോജക സ്വഭാവം
40
ഭാഗികമായ വൈദ്യുത ചാർജുള്ള സഹസംയോജക സംയുക്തങ്ങൾ എങ്ങനെ അറിയപ്പെടുന്നു ? പോളാർ സംയുക്തങ്ങൾ
41
പോളാർ സംയുക്തങ്ങൾക്ക് ഉദാഹരണങ്ങളേവ? ജലം, ഹൈഡ്രജൻ ഫ്ലൂറൈഡ്, ഹൈഡ്രജൻ ബ്രോമൈഡ്
42
തന്മാത്രകളുടെ ജാമിതീയാകൃതി പോളാർ സ്വഭാവം നിർണയിക്കുന്ന സംയുക്തങ്ങൾക്ക് ഉദാഹരണങ്ങളേവ ? ജലം, അമോണിയ
43
ജലത്തിന്ടെ വിഭിന്ന സവിശേഷതകൾക്ക് അടിസ്ഥാനമെന്ത് ? പോളാർ സ്വഭാവം
44
മോളിക്യൂലാർ മാസ് കുറഞ്ഞിരുന്നിട്ടും ജലം ദ്രാവകാവസ്ഥയിൽ ആയിരിക്കാൻ കാരണമെന്ത് ? പോളാർ സ്വഭാവം
45
കാർബണികവും അകാർബണികവുമായ അനേകം സംയുക്തങ്ങളെ ലയിപ്പിച്ച് സാർവിക ലായകമാവാൻ ജലത്തിന് കഴിയുന്നതിന്ടെ കാരണമെന്ത് ? പോളാർ സ്വഭാവം
0 Comments