Advertisement

views

Daily Current Affairs in Malayalam 2025 | 10 May 2025 | Kerala PSC GK

10th May 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 10 May 2025 Daily Current Affairs.

Daily Current Affairs in Malayalam 2025 | 10 May 2025 | Kerala PSC GK
CA-001
Kerala Secondary School Leaving Certificate Examination 2024-25 2024 -25 ലെ കേരള സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷയുടെ വിജയ ശതമാനം എത്ര

99.5 ശതമാനം

■ 2024 -25 ലെ കേരള സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ എത്ര വിദ്യാർത്ഥികൾക്ക് ഫുൾ എ + ലഭിച്ചു - 61,449 വിദ്യാർത്ഥികൾ
■ 2024 -25 ലെ കേരള സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല ഏതാണ് - കണ്ണൂർ (99.87)
■ 2024 -25 ലെ കേരള സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഏറ്റവും കൂടുതൽ ഫുൾ എ + നേടിയ ജില്ല ഏതാണ് - മലപ്പുറം
CA-002
Seventh Nipah virus case reported in Kerala 2018 മുതൽ ഏഴാമത്തെ നിപ്പ വൈറസ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തു. 2025 മെയ് 09 ന് എവിടെയാണ് റിപ്പോർട്ട് ചെയ്തത്

വളാഞ്ചേരി, മലപ്പുറം

■ കേരളത്തിൽ ആദ്യത്തെ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്തത് ഏത് വർഷമാണ് - 2018
■ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഒരു വൈറസിനെ എന്ത്‌ പേരിലാണ് വിളിക്കുന്നത് - സൂനോട്ടിക് ഡിസീസ് അഥവാ സൂനോസിസ്
■ നിപ്പ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് ഏത് സ്ഥലത്താണ് - സുൻഗൈ നിപ്പ ഗ്രാമം, മലേഷ്യ
CA-003
Kartarpur Corridor closed by India ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് ഇന്ത്യ അടച്ചിട്ട കർത്താർപ്പൂർ ഇടനാഴി ഏത് സംസ്ഥാനത്താണ്

പഞ്ചാബിലെ ഗുരുദാസ് പൂർ ജില്ല

■ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് അടച്ചിട്ട ദർബാർ സാഹിബ് ഗുരുദ്വാര ഏത് സ്ഥലത്താണ് - പാകിസ്ഥാൻ നരോവൽ ജില്ല
■ ഗുരു നാനാക്ക് ദേവിന്റെ 550 -ആം ജന്മ വാർഷികത്തിന്റെ സ്മരണയ്ക്കായി കർത്താർപൂർ ഇടനാഴി ഉദ്‌ഘാടനം ചെയ്തത് ഏത് തീയതിയിലാണ് - 2019 നവംബർ 09
CA-004
267th pope to lead the Catholic Church ഏത് നിയമത്തിന്റെ ലംഘനത്തിനാണ് ജന സ്മോൾ ഫിനാൻസ് ബാങ്കിന് ആർ‌ബി‌ഐ പിഴ ചുമത്തിയത്?

ബാങ്കിംഗ് റെഗുലേഷൻ ആക്ട്

■ 2025 മെയ് 9 ന് ആർ‌ബി‌ഐ പ്രഖ്യാപിച്ചു: എസ്‌ബി‌ഐക്ക് ₹1.72 കോടി പിഴയും ജന സ്‌മോൾ ഫിനാൻസ് ബാങ്കിന് ₹1 കോടി പിഴയും.
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന് കീഴിലുള്ള വായ്പകൾ, ഉപഭോക്തൃ ബാധ്യത, നിയന്ത്രണ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് ഈ പിഴകൾ.
CA-005
public sector bank contributed more than 40% of the total profit 2025 സാമ്പത്തിക വർഷത്തിൽ മൊത്തം ലാഭത്തിന്റെ 40% ത്തിലധികം സംഭാവന ചെയ്തത് ഏത് പൊതുമേഖലാ ബാങ്കാണ്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

■ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) 2025 സാമ്പത്തിക വർഷത്തിൽ ചരിത്രപരമായ സാമ്പത്തിക പ്രകടനം കൈവരിച്ചു, മൊത്തം ലാഭം ₹1.78 ലക്ഷം കോടിയായി ഉയർന്നു - മുൻ വർഷത്തേക്കാൾ 26% വർധന.
■ മൊത്തം വരുമാനത്തിന്റെ 40% ത്തിലധികം സംഭാവന ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ). 12 പൊതുമേഖലാ ബാങ്കുകളും പോസിറ്റീവ് വളർച്ച റിപ്പോർട്ട് ചെയ്തു.
CA-006
Which country declared an independent nation in May 2025 2025 മെയിൽ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച പ്രവിശ്യ

ബലൂചിസ്ഥാൻ

പാകിസ്താന്റെ തെക്കു പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.
■ 2025 മെയ് 9-ന് മിർ യാർ ബലൂച് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, ഇന്ത്യ അതിനെ അംഗീകരിക്കണമെന്നും ന്യൂഡൽഹിയിൽ ഒരു എംബസി സ്ഥാപിക്കണമെന്നും ഐക്യരാഷ്ട്രസഭ സമാധാന സേനയെ വിന്യസിക്കണമെന്നും പാകിസ്ഥാൻ സൈന്യം പിന്മാറണമെന്നും ആവശ്യപ്പെട്ടു.
CA-007
The world's first energy transmission park ലോകത്തിലെ ആദ്യ ഊർജ പ്രസരണ ഉദ്യാനം

ബാബുജി വനം (കൻഹ ശാന്തി വനം)

■ തെലങ്കാന സംസ്ഥാനത്തിലാണ് ഈ ബാബുജി വനം സ്ഥിതി ചെയ്യുന്നത്.
■ തെലങ്കാന ഗവർണർ ജിഷ്ണു ദേവ വർമ്മ ആണ് ഇത് ഉത്‌ഘാടനം ചെയ്തത്.
■ ബാബുജി മഹാരാജിന്റെ 125 ആംത് ജന്മ വാർഷികത്തിന്ടെ സമാപന ചടങ്ങിലാണ് ഇത് ഉദ്‌ഘാടനം ചെയ്തത്.
CA-008
Indian defense system that destroyed Pakistani missiles 2025 മെയിൽ നടന്ന പാകിസ്ഥാൻ ആക്രമണത്തിൽ പാക് മിസൈലുകളെ തകർത്ത ഇന്ത്യൻ പ്രതിരോധ സംവിധാനം

S-400

■ ഈ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയിൽ നിന്നുമാണ് വാങ്ങിയിട്ടുള്ളത്.
സുദർശന ചക്ര എന്നാണ് ഇന്ത്യ നൽകിയ പേര്.
360 ഡിഗ്രിയിൽ അഥവാ എല്ലാ ദിശയിലും നിരീക്ഷിക്കാൻ ഈ സംവിധാനത്തിന് സാധിക്കും.
CA-009
267th pope to lead the Catholic Church ഇന്ത്യയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി യു.എസ് ഇന്ത്യയ്ക്ക് വിൽക്കാൻ തീരുമാനിച്ച സാങ്കേതിക വിദ്യ

HawkEye 360

■ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഈ സംവിധാനം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും അതിന്റെ പ്രത്യേക സാമ്പത്തിക മേഖല നിരീക്ഷിക്കുന്നതിനുമുള്ള ഇന്ത്യയുടെ കഴിവ് മെച്ചപ്പെടുത്തും.
131 മില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യയുടെ തന്ത്രപരമായ നിലപാട് ശക്തിപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ, പരിശീലനം, പിന്തുണ എന്നിവ ഉൾപ്പെടുന്നു.
CA-010
The ceasefire between India and Pakistan ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ എന്ന് മുതൽ പ്രാബല്യത്തിൽ വരും

2025 മെയ് 10 വൈകുന്നേരം 05 മണി മുതൽ

■ അമേരിക്ക മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
■ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ കരാർ സ്ഥിരീകരിച്ചു.
■ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
■ കരാർ പ്രകാരം കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ സൈനിക നടപടികളും ഉടനടി നിർത്തിവയ്ക്കണം.

Daily Current Affairs in Malayalam 2025 | 10 May 2025 | Kerala PSC GK

Post a Comment

0 Comments