Kerala PSC | General Knowledge | 50000 Questions - 39

1901
ചട്ടമ്പിസ്വാമികളുടെ സന്യാസ നാമം എന്തായിരുന്നു?
1902
100% ജൈവകൃഷി നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യം?
1903
‘തിളച്ച മണ്ണിൽ കാൽനടയായ് ‘ അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെ ആത്മകഥയാണ്?
1904
ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര ഏത്?
1905
ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പീഠഭൂമി ഏത്?
1906
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ അണുബോംബ് നിർമ്മിക്കുന്നതിനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
1907
പ്രാചീന കാലത്ത് ബലിത എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത്?
1908
മൺസൂൺ കാറ്റിന്റെ ദിശ കണ്ടുപിടിച്ച നാവികൻ ആര്?
1909
കേരളത്തിൽ ആദ്യം എത്തിയ വിദേശികൾ?
1910
വലുപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
1911
യൂണിയൻ ജാക്ക്‌ എന്നറിയപ്പെടുന്ന ദേശീയ പതാക ഏത് രാജ്യത്തിന്റെതാണ്?
1912
ലോക സാമ്പത്തിക ഉച്ച കോടിയുടെ സ്ഥിരം വേദി ഏത്?
1913
ഇന്ത്യയിലെ 22 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ കേന്ദ്രസാഹിത്യ അക്കാദമി തീരുമാനിച്ച ജീവചരിത്രം ആരുടേതാണ്?
1914
അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ചത് എന്നാണ്?
1915
ഭൂമധ്യരേഖ ഉത്തരായനരേഖ ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത്?
1916
ജനകീയാസൂത്രണംഎന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
1917
അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രിട്ടീഷുകാർ അധികാരത്തിൽ നിന്നും പിടിച്ചിറക്കിയത് എവിടെനിന്നാണ്?
1918
രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയത് ആര്?
1919
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് എന്ന്?
1920
ഏതു രാജ്യത്തെ പരമ്പരാഗത യുദ്ധവീരൻമാരാണ് സാമുറായികൾ
1921
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ (1921) പങ്കെടുത്ത നവോത്ഥാനനായകൻ
1922
ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
1923
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്?
1924
പേശികളെ കുറിച്ചുള്ള പഠനം?
1925
ഐക്യരാഷ്ട്ര സംഘടന രൂപവത്കരിച്ച വർഷം?
1926
ജി എസ് ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം?
1927
നീതി ആയോഗ് നിലവിൽ വന്ന വർഷം ഏത്?
1928
ലോക്സഭയിലെ രണ്ട് സമ്മേളനങ്ങൾ ഇടയിലുള്ള പരമാവധി കാലാവധി?
1929
ഭൂമിയുടെ വൃക്കകൾ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
1930
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നതാര്?
1931
ഏതു വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതരം ആദ്യമായി ആലപിച്ചത്?
1932
മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം ഏത്?
1933
വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് എന്താണ്?
1934
റേച്ചൽ കഴ്സൺ രചിച്ച‘സൈലന്റ് സ്പ്രിങ്’ എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം എന്താണ്?
1935
ഉൽക്കാവർഷപ്രദേശം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്?
1936
കോഴിക്കോട് സ്ഥാപിതമായ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു?
1937
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?
1938
അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്?
1939
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
1940
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകൻ ആര്?
1941
ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ഏത് രാജ്യമാ ണ് ആക്രമിച്ചത്?
1942
ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?
1943
ദക്ഷിണേന്ത്യൻ നദികളിൽ വലുപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്?
1944
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ച ദേശീയ നേതാവ് ആരായിരുന്നു?
1945
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ഏത്?
1946
കുണ്ടറ വിളംബരം നടന്നതെന്ന്?
1947
ഏതു വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ജനഗണമന ആദ്യമായി ആലപിച്ചത്?
1948
ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള അവകാശം നൽകിയതെന്ന്?
1949
മനുഷ്യനിൽ രൂപംകൊള്ളുന്ന സ്ഥിര ദന്തങ്ങളുടെ എണ്ണം എത്രയാണ്?
1950
മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം ഏത്?