Advertisement

views

Daily Current Affairs in Malayalam 2025 | 22 July 2025 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2025 | 22 July 2025 | Kerala PSC GK
22nd Jul 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 22 July 2025 Daily Current Affairs.
Downloads: loading...
Total Downloads: loading...
Jagdeep Dhankhar vice President of India resigned
CA-001
2025 ജൂലൈ 21 ന് ആരോഗ്യപരമായ കാരണങ്ങളാൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വെച്ച വ്യക്തി?

ജഗ്‌ദീപ് ധൻഖർ

■ 2022 - ഓഗസ്റ്റിലാണ് ജഗ്‌ദീപ് ധൻഖർ -14 ആംത് ഉപരാഷ്ട്രപതിയായത്.
■ ഭരണഘടനയുടെ ആർട്ടിക്കിൾ 67 (എ) പ്രകാരമാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജി വെച്ചത്.
■ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്നതിന് മുൻപ് അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായിരുന്നു.
Bitra island in Lakshadweep is taken over for defense purpose
CA-002
ദേശീയ സുരക്ഷാ പ്രസക്തി കണക്കിലെടുത്ത് സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ്?

ബിത്ര

■ ബിത്ര ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ജനവാസമുള്ള ദ്വീപുകളിലൊന്നാണ്.
■ സമുദ്രപാതയിലൂടെ ചേരുവകൾ എത്തിക്കുന്നതിലും, തീരസംരക്ഷണത്തിലും ഈ ദ്വീപിന്റെ താൽപര്യം ഉയർന്നിരിക്കുന്നു.
■ ദേശീയ സുരക്ഷയും സമുദ്രാതിരികളിലെ നിഗ്രഹ ശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
■ ഇന്ത്യൻ നാവികസേനയും തീരസംരക്ഷണ സേനയും സജീവമാകാൻ സാധ്യതയുള്ള മേഖലയാണ് ഇത്.
Lianpui Menhirs in Mizoram declared a monument of national importance by ASI
CA-003
അടുത്തിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച മിസോറാമിലെ കേന്ദ്രം?

Lianpui Menhirs

■ മിസോറാമിലെ ലിയാൻപുയി ഗ്രാമത്തിലുള്ള ലങ്‌ഫുൻ റോപുയി മെൻഹിർ സമുച്ചയത്തെ "രാജ്യത്തിന്റെ ദേശീയ പ്രാധാന്യമുള്ള സ്മാരകം" ആയി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അടുത്തിടെ പ്രഖ്യാപിച്ചു.
■ ഇന്ത്യയിലെ സംരക്ഷിത സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ലിയാൻപുയിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വേലികൾ, നടപ്പാതകൾ, പവലിയനുകൾ, ജലാശയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
World's first rain museum to open in Mawsynram
CA-004
ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത് ?

മൗസിൻറാം

■ ലോകത്തിൽ ആദ്യമായി രൂപം കൊള്ളുന്ന മഴയെ അടിസ്ഥാനമാക്കിയുള്ള ഒരു മ്യൂസിയം.
■ മൗസിൻറാം, മേഘാലയ – ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ്. ശരാശരി 11,872 mm വരെ മഴ വാർഷികത്തിൽ ലഭിക്കുന്നു.
■ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവബോധം പകർന്നു നൽകുന്ന ആദ്യ സമഗ്ര മഴ മ്യൂസിയം.
■ മഴയുടെ ശാസ്ത്രം, സാംസ്‌കാരിക പാരമ്പര്യം, പാരിസ്ഥിതിക പ്രാധാന്യം എന്നിവ പ്രദർശിപ്പിക്കുക. വേനൽക്കാല കാലാവസ്ഥാ വ്യതിയാനങ്ങളും ജലസംരക്ഷണത്തിന്റെ ആവശ്യകതയും ഉയർത്തികാട്ടുക എന്നതാണ് ലക്ഷ്യം.
Europe's oldest lake settlement uncovered in Albania
CA-005
യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാക വാസസ്ഥലം കണ്ടെത്തപ്പെട്ടത് ?

അൽബേനിയ

■ ഏകദേശം 8,000 മുതൽ 8,600 വർഷം പഴക്കമുള്ളതാണ്.
■ ബ്രിട്ടൻ, ജർമ്മനി, ആൽബേനിയ എന്നിവയിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
■ പുരാതന യൂറോപ്യൻ മനുഷ്യരുടെ ജീവതശൈലി, വാസം, പരിസ്ഥിതി അനുപാതം എന്നിവയെക്കുറിച്ചുള്ള കൂടുതൽ അറിവ് നൽകുന്നു.
80th Anniversary of the Trinity Test
CA-006
2025 ൽ 80 വർഷം തികയുന്ന ലോകത്തിലെ ആദ്യ അണുബോംബ് പരീക്ഷണം?

ട്രിനിറ്റി പരീക്ഷണം

■ ട്രിനിറ്റി ലോകത്തിനുള്ള ആദ്യ ആണു ബോംബ് പരീക്ഷണം, 1945 ജൂലൈ 16-ന് ന്യൂ മെക്സിക്കോയിൽ നടന്നു.
■ 2025 ജൂലൈ 16-ന് White Sands Missile Range-ൽ Trinity സൈറ്റിന്റെ 80-ാം വാർഷികം അനുഷ്ഠിക്കും.
National Moon Day & Apollo Moon Landing Anniversary 2025
CA-007
2025 അന്താരാഷ്ട്ര ചാന്ദ്ര ദിനത്തിന്ടെ പ്രമേയം ?

One Moon, One Vision, One Future

■ 2025-ലെ പ്രധാന അന്താരാഷ്ട്ര ചാന്ദ്ര ദിന പരിപാടി യുഎഇയിലെ ഡുബായ് സർവകലാശാലയിൽ നടന്നു.
■ സ്കൂളുകളും സർവകലാശാലകളും ആസ്ട്രണോമി നൈറ്റ്, പ്രദർശനങ്ങൾ, ചിത്രപ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെയും പുതിയ തലമുറയെയും ബഹിരാകാശ ശാസ്ത്രത്തിൽ പ്രചോദിപ്പിക്കുക
■ പ്രധാന ചന്ദ്രൻ ദൗത്യങ്ങളെ (Artemis, Chandrayaan-3, Chang’e തുടങ്ങിയവ) കുറിച്ചുള്ള അവബോധ പരിപാടികൾ നടത്തുന്നു.
Indian Navy Survey Ship Makes First-Ever Visit To Malaysia
CA-008
അടുത്തിടെ മലേഷ്യ സന്ദർശിച്ച ഇന്ത്യൻ നാവികസേനാ കപ്പൽ?

INS Sandhayak

■ ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ സർവേ കപ്പലാണ് INS Sandhayak.
■ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൈനിക സൗഹൃദവും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
■ ഇന്ത്യയുടെ ഇൻഡോ-പസഫിക് പ്രദേശത്തെ സാന്നിധ്യം ശക്തമാക്കുന്നു.
Bihar became the first state in the country with less than 1200 voters
CA-009
1200 ൽ താഴെ വോട്ടർമാരുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ഏതാണ് ?

ബീഹാർ

■ ബിഹാറിലെ പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട ക്യൂകൾ തടയാൻ 12,817 പോളിംഗ് സ്റ്റേഷനുകൾ ചേർത്തു.
■ ബീഹാറിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ ചേർത്തതിന് ശേഷം ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 90,712 ആയി മാറി.
Kerala Cricket League unveils trio of mascots
CA-010
കേരള ക്രിക്കറ്റ് ലീഗിന്ടെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ?

ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ

■ ഈ ഭാഗ്യചിഹ്നങ്ങൾ കേരളത്തിന്റെ സാംസ്‌കാരികവും പ്രകൃതിസൗന്ദര്യവുമായി ബന്ധപ്പെട്ടതുമായ അടയാളങ്ങൾ ആണ്.
■ സാഹസികത, ശക്തി, ചാരുത, എന്നിവയെ പ്രതിനിധീകരിക്കുന്നതായും ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
■ കേരള ക്രിക്കറ്റ് ലീഗ് (KCL) എന്നത് കേരളത്തിലെ പ്രാദേശിക ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച വേദി ഒരുക്കുന്നതിനായി രൂപപ്പെടുത്തപ്പെട്ടിരിക്കുന്ന പുതിയ ടൂർണമെന്റാണ്.



Daily Current Affairs in Malayalam 2025 | 22 July 2025 | Kerala PSC GK

Post a Comment

0 Comments