Solar System | Study Material | Download in PDF
The Solar System is a system that includes the Sun, eight planets and their 173 known moons, six dwarf planets and their eight moons, comets, meteors, asteroids, Kuiper belt objects, dust clouds and hundreds of thousands of small and large objects. The planets are Mercury, Venus, Earth, Mars, Jupiter, Saturn, Uranus and Neptune. Jupiter is the largest planet; Mercury is the smallest. After the first four planets, between Mars and Jupiter, lies the asteroid belt. Beyond the next four planets is the icy and dusty Kuiper Belt. Beyond that is the vast Oort cloud. The planets revolve around the Sun in a circular orbit. So the distance between the Sun and the planet does not have to be the same at all times of the year.


Sun

സൂര്യൻ (Sun)

1
 സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ്.
2
 സൗരയൂഥത്തിലെ അംഗങ്ങളിൽ ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, കുള്ളൻ ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ എന്നിവ ഉൾപ്പെടുന്നു.
3
 സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളുണ്ട്.
4
 പ്ലൂട്ടോയെ നേരത്തെ ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് 2006 ഓഗസ്റ്റ് 24 ന് ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടു
5
 സൗരയൂഥത്തിന്റെ ഊർജ്ജ സ്രോതസ്സ് സൂര്യനാണ്. സൂര്യനിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മൂലകമാണ് ഹൈഡ്രജൻ.
6
 ഹീലിയം ഏറ്റവും സമൃദ്ധമായ രണ്ടാമത്തെ മൂലകമാണ്.
7
 സൂര്യന്റെ ദ്രവ്യ അവസ്ഥ പ്ലാസ്മയാണ്.
8
 ഭൂമിയിൽ നിന്ന് ദൃശ്യമായ സൂര്യന്റെ പ്രതലം ഫോട്ടോസ്ഫിയർ.
9
 സൂര്യന്റെ ഉപരിതല താപനില 5500 ഡിഗ്രി സെൽഷ്യസാണ്.
10
 സൂര്യന്റെ പ്രായം ഏകദേശം 460 കോടി വർഷമാണ്.
11
 11 വർഷത്തിലൊരിക്കൽ സൗരകാറ്റുകൾ ഉണ്ടാവുന്നു.
12
 ക്ഷീരപഥത്തിന്റെ കേന്ദ്രം ചുറ്റാൻ സൂര്യന് 226 ദശലക്ഷം വർഷങ്ങൾ ആവശ്യമാണ്. ഇതിനെ കോസ്മിക് ഇയർ എന്ന് വിളിക്കുന്നു.
13
 സൂര്യനിൽ, ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ നടക്കുന്നു, അവിടെ ഹൈഡ്രജൻ ആറ്റങ്ങൾ സംയോജിച്ച് ഹീലിയം രൂപം കൊള്ളുന്നു.
14
 ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രം സൂര്യനാണ്. എന്നാൽ സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത നക്ഷത്രം പ്രോക്സിമ സെന്റൗറിയാണ്.
15
 ആകാശത്തിലെ സൂര്യന്റെ അടുത്തുള്ള ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്.
16
 സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെൻറൗറിയിൽ നിന്നും ഭൂമിയിൽ പ്രകാശം എത്താൻ 4.2 പ്രകാശവർഷം വേണം.
17
 സൂര്യപ്രകാശം ഭൂമിയിൽ എത്താൻ 8.2 മിനുറ്റ് വേണം. (500 സെക്കന്റ്)
Moon

ചന്ദ്രൻ (Moon)

1
 അഞ്ചാമത്തെ വലിയ ഉപഗ്രഹം ചന്ദ്രനാണ്.
2
 59 ശതമാനം ചന്ദ്രനെ ഭൂമിയിൽ നിന്ന് കാണാൻ കഴിയും.
3
 ഭൂമിയിലെ 60 കിലോ വസ്തുവിന്റെ ഭാരം ചന്ദ്രനിൽ 6 കിലോ മാത്രമാണ്.
4
 ഭൂമിയെ ചുറ്റാൻ ചന്ദ്രന് 27 ദിവസവും 7 മണിക്കൂറും 43 മിനിറ്റും ആവശ്യമാണ്.
5
 ചന്ദ്രനെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട ശാഖയാണ് സെലനോളജി.
6
 ചന്ദ്രനിൽ ആകാശത്തിന്റെ നിറമാണ് കറുപ്പ്, കാരണം ചന്ദ്രന് അന്തരീക്ഷമില്ല.
7
 3,84,403 കിലോമീറ്ററാണ് സൂര്യനിൽ നിന്നുള്ള ചന്ദ്രന്റെ ശരാശരി ദൂരം.
8
 1969 ജൂലൈ 21 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത്. നീൽ ആംസ്ട്രോംഗ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തി, എഡ്വിൻ ആൽഡ്രിൻ രണ്ടാമതായി ചന്ദ്രനിൽ ഇറങ്ങി.
9
 നീൽ തന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബഹിരാകാശ വാഹനമാണ് അപ്പോളോ 11.
10
 12 ആളുകൾ ഇതുവരെ ചന്ദ്രനിൽ എത്തി.
11
 മേഘകടൽ, മോസ്കോ കടൽ, നുരയുന്ന കടൽ, മഴ കടൽ എന്ന പ്രദേശങ്ങൾ ചന്ദ്രനിലാണ്.
12
 ഒരു മാസത്തിലെ രണ്ടാമത്തെ പൂർണ്ണചന്ദ്രനാണ് നീല ചന്ദ്രൻ (Blue Moon). അപൂർവമായിട്ടേ ഇത് സംഭവിക്കാറുള്ളു.
13
 ചന്ദ്രനിലെ പ്രകാശം ഭൂമിയിൽ എത്താൻ 1.3 സെക്കന്റ് വേണം.
14
 ചന്ദ്രനിലെ പലായന പ്രവേഗം സെക്കന്റിൽ 11.2 km.
Uranus

യുറാനസ് (Uranus)

1
 യുറാനസിന്റെ അന്തരീക്ഷത്തിലുള്ള പ്രധാന വാതകങ്ങൾ ഏതെല്ലാം? - ഹൈഡ്രജനും ഹീലിയവും
2
 രാത്രിസമയത്ത് നഗ്നനേത്രങ്ങൾക്ക് യുറാനസിനെ കാണാൻ കഴിയില്ല. ശരിയോ തെറ്റോ? - തെറ്റ്
3
 യുറാനസിന്റെ ധ്രുവപ്രദേശങ്ങൾ സൂര്യന്‌ അഭിമുഖമായി വരാൻ കാരണം - അച്ചുതണ്ടിന്റെ ചരിവ്
4
 യുറാനസിന്റെ അച്ചുതണ്ടിന്റെ ചരിവ് - 98 ഡിഗ്രി
5
 യുറാനസിന്റെ ഉപഗ്രഹങ്ങളായ ഒബെറോൺ, ടൈറ്റാനിയ തുടങ്ങിയവയുടെ പേരുകൾ എവിടെനിന്നാണ് കടം കൊണ്ടിട്ടുള്ളത്? - ഷേക്‌സ്‌പിയറിന്റെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ മാന്ത്രിക കഥാപാത്രങ്ങളിൽനിന്ന്
6
 യുറാനസിന്റെ പ്രധാന ഉപഗ്രഹങ്ങൾ - ജൂലിയറ്റ്, മിറാൻഡ, പ്രോസ്പെറോ, ഏരിയൽ, ഡെസ്റ്റിമോണ, കാലിബാൻ
7
 1781 ൽ യുറാനസിനെ കണ്ടെത്തിയതാര്? - വില്ല്യം ഹെർഷെൽ
8
 യുറാനസിന് സമീപത്തുകൂടി കടന്നുപോയ ആദ്യ ബഹിരാകാശ വാഹനം? - വോയേജർ 2
9
 യുറാനസിന്റെ ചരിവിന് കാരണമായി കരുതുന്നതെന്ത്? - രൂപം കൊണ്ട ഉടനെ ഗ്രഹത്തിന്റെ വലുപ്പമുള്ള ഏതോ വസ്തുവുമായി ഉണ്ടായ കൂട്ടിയിടി
10
 സൂര്യനിൽ നിന്ന് എത്ര അകലെയാണ് യുറാനസ്? - ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ ഏകദേശം 19 മടങ്ങ് (19.6 AU)
11
 യുറാനസിന്റെ ഭ്രമണകാലം - 17 മണിക്കൂർ
12
 യുറാനസിലെ ഒരു വർഷം (പരിക്രമണ കാലം) - 84 ഭൗമവർഷം
13
 യുറാനസിന് എത്ര വലയങ്ങളുണ്ട്? - 13
14
 ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം ഏത്? - യുറാനസ്
15
 ഗ്രീക്ക് പുരാണത്തിൽ എന്തിന്റെ ദേവനാണ് യുറാനസ്? - ആകാശത്തിന്റെ
16
 ആരാണ് യുറാനസിന് ആ പേര് നൽകിയത്? - ജൊഹാൻ ബോഡ്
17
 യുറാനസിന്റെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്? - 27 എണ്ണം
18
 യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം - ടൈറ്റാനിയ
19
 ഏത് വാതകത്തിന്റെ സാന്നിധ്യം കാരണമാണ് യുറാനസിന് നീല ഹരിത വർണം കിട്ടിയത്? - മീഥേൻ
20
 പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - യുറാനസ്
21
 ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്‌ മിരാന്‍ഡ - യുറാനസ്
22
 യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം - മീഥേൻ
23
 ധ്രുവപ്രദേശം സൂര്യന്‌ അഭിമുഖമായി പരിക്രമണം ചെയ്യുന്ന ഗ്രഹം - യുറാനസ്
24
 സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തില്‍ മൂന്നാം സ്ഥാനമുള്ള ഗ്രഹം - യുറാനസ്
25
 ഏത്‌ ഗ്രഹത്തിന്റെ ഉപഗ്രഹമാണ്‌ ടൈറ്റാനിയ - യുറാനസ്
26
 ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം - യുറാനസ്
27
 ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന ഗ്രഹം (-224 ഡിഗ്രി സെൽഷ്യസ്) - യുറാനസ്
28
 ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ - യുറാനസ്
29
 കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്‌ - യുറാനസ്
30
 ആകാശപിതാവ് എന്നറിയപ്പെടുന്നത്‌ - യുറാനസ്
31
 അരുണന്‍ എന്നു വിളിക്കപ്പെടുന്ന ഗ്രഹം - യുറാനസ്
32
 ഗ്രീക്കു ദേവന്റെ പേരുള്ള ഏക ഗ്രഹം - യുറാനസ്
33
 ഏറ്റവും സാന്ദ്രത കുറഞ്ഞ രണ്ടാമത്തെ ഗ്രഹം - യുറാനസ്
34
 അച്ചുതണ്ടിന് ഏറ്റവും ചരിവുള്ള ഗ്രഹം - യുറാനസ്
Saturn

ശനി (Saturn)

1
 സൂര്യനിൽനിന്ന് ആറാം സ്ഥാനത്തുള്ള ഗ്രഹം ഏത്? - ശനി
2
 സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഗ്രഹം - ശനി
3
 സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ശനിക്ക് എത്ര സമയം വേണം? - 29.5 ഭൗമവർഷങ്ങൾ
4
 ശനിയുടെ ഭ്രമണക്കാലം - 10 മണിക്കൂർ 33 മിനുട്ട് 38 സെക്കന്റ്
5
 ശനിയുടെ അന്തരീക്ഷത്തിലുള്ള പ്രധാന മൂലകങ്ങൾ ഏതൊക്കെ? - ഹൈഡ്രജനും ഹീലിയവും
6
 ആകർഷകമായ വലയങ്ങളുള്ള ഗ്രഹം - ശനി
7
 ശനിക്ക് എത്ര വലയങ്ങളുണ്ട്? - ഏഴ്
8
 ശനിയുടെ വലങ്ങൾ കണ്ടെത്തിയത് - ഗലീലിയോ ഗലീലി (1610)
9
 എന്നാൽ അവ വലയങ്ങളാണെന്ന് തിരിച്ചറിഞ്ഞത് - ക്രിസ്റ്റ്യൻ ഹൈജൻസ്
10
 പൊടിപടലങ്ങളും മഞ്ഞുക്കട്ടകളും നിറഞ്ഞതാണ് ശനിയുടെ വലയമെന്ന് പരാമർശിച്ചത് - വില്യം ഹെർഷൽ
11
 ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം - ശനി
12
 ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം - ശനി (82)
13
 ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം ഏത്? - ടൈറ്റൻ
14
 ശനിയുടെ രണ്ടാമത്തെ വലിയ ഉപഗ്രഹം ഏത്? - റിയ
15
 ശനിയുടെ ഭ്രമണപഥത്തിൽ കടന്ന ആദ്യ ബഹിരാകാശ പേടകം ഏത്? - കസ്സീനി (1997)
16
 ശനിയെയും ശനിയുടെ ഉപഗ്രഹങ്ങളെയും നിരീക്ഷിക്കുവാൻ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകം - കസ്സീനി ഹ്യൂജൻസ് (2017 ൽ പ്രവർത്തനം നിലച്ചു)
17
 ശനി ഗ്രഹത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ രേഖകൾ ഏത് സംസ്കാരത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്? - അസ്സീറിയൻ
18
 ഗ്രീക്കുകാർ ഏത് ദേവതയുടെ പേരാണ് ശനിക്ക് നൽകിയത്? - ക്രോണോസ്
19
 റോമൻ പുരാണമനുസരിച്ച് ആരാണ് സാറ്റേൺ? - കൃഷിയുടെ ദേവത
20
 ശനിയുടെ സമീപമെത്തിയ ആദ്യ ബഹിരാകാശ വാഹനം ഏത്? - പയനീർ 11 (അമേരിക്ക)
21
 ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് Rhea - ശനി
22
 സൂപ്പർവിൻഡ്‌ എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം - സാറ്റേൺ
23
 ജലത്തെക്കാള്‍ സാന്ദ്രത കുറഞ്ഞ ഗ്രഹം - സാറ്റേൺ
24
 നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുന്ന ഏറ്റവും ദൂരെയുള്ള ഗ്രഹം - സാറ്റേൺ
25
 ഗുരുത്വാകര്‍ഷണനിരക്ക്‌ ഭൂമിയുടേതുമായി ഏറ്റവും സമാനമായ ഗ്രഹം - സാറ്റേൺ
26
 ടെലിസ്‌കോപ്പിന്റെ സഹായമില്ലാതെ കണ്ടെത്തിയ ഏറ്റവും അകലെയുള്ള ഗ്രഹം - സാറ്റേൺ
27
 ഡ്രാഗണ്‍ സ്റ്റോം, ഗ്രേറ്റ്‌ വൈറ്റ്‌ സ്പോട്ട്‌ എന്നീ കൊടുങ്കാറ്റ്‌ മേഖലകള്‍ ഉള്ള ഗ്രഹം - സാറ്റേൺ
28
 ഏറ്റവും അധികം ഹൈഡ്രജനുള്ള ഗ്രഹം - ശനി
29
 ശനിയുടെ പലായന പ്രവേഗം - 35.5 km/sec
30
 ഏത്‌ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങള്‍ക്കാണ്‌ ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര്‌ നല്‍കിയിരിക്കുന്നത്‌ - സാറ്റേൺ
31
 കരിമഴ പെയ്യുന്ന ഗ്രഹം - സാറ്റേൺ
32
 ഏത്‌ ഗ്രഹത്തെയും ഉപഗ്രങ്ങളെയും കുറിച്ച്‌ പഠിക്കാന്‍ വിക്ഷേപിച്ചതാണ്‌ കാസിനി--ഹൈജന്‍സ്‌ ദൗത്യം? - സാറ്റേൺ
33
 റോമന്‍പുരാണങ്ങളില്‍ കൃഷിയുടെ അധിദേവന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹം - സാറ്റേൺ
34
 'ഗോൾഡൻ ജയന്റ്' എന്നറിയപ്പെടുന്ന ഗ്രഹം - സാറ്റേൺ
35
 'വലയങ്ങളുടെ തമ്പുരാൻ' എന്നറിയപ്പെടുന്ന ഗ്രഹം - സാറ്റേൺ
36
 ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ - ടൈറ്റൻ, റിയ, എൻസിലാഡസ്, പ്രൊമിത്യുസ്, അറ്റ്‌ലസ്, തേത്തീസ്, ഹെലൻ, മിമാസ്, പൻഡോറ, ഹെപ്പേരിയോൺ
37
 'ഡെത്ത് സ്റ്റാർ' എന്നറിയപ്പെടുന്ന ശനിയുടെ പ്രധാന ഉപഗ്രഹം - മിമാസ്
38
 സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനം - ടൈറ്റൻ
39
 1656 ൽ ടൈറ്റനെ കണ്ടെത്തിയത് - ക്രിസ്റ്റ്യൻ ഹൈജൻസ്
40
 സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ കാര്യമായ അന്തരീക്ഷമുള്ളത് - ടൈറ്റൻ
41
 ടൈറ്റന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം - നൈട്രജൻ
42
 ശനിയുടെ ഒരു ഉപഗ്രഹത്തിൽ സമുദ്രത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഏതാണാ ഉപഗ്രഹം - ടൈറ്റൻ
43
 'ഭൂമിയുടെ ഭൂതകാലം', 'ഭൂമിയുടെ അപരൻ' എന്നീ വിശേഷണങ്ങളുള്ള ഉപഗ്രഹം - ടൈറ്റൻ
44
 എ, ബി, സി എന്നിങ്ങനെ മൂന്ന് വലയങ്ങൾ കാണപ്പെടുന്ന ഗ്രഹം - ശനി
Jupiter

വ്യാഴം (Jupiter)

1
 സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം - വ്യാഴം
2
 2018 ജൂലൈ വരെയുള്ള കണക്കനുസരിച്ച് വ്യാഴത്തിന് എത്ര ഉപഗ്രഹങ്ങളുണ്ട് - 79
3
 ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം - വ്യാഴം
4
 സൂര്യനിൽ നിന്ന് അഞ്ചാം സ്ഥാനത്തുള്ള ഗ്രഹം ഏത് - വ്യാഴം
5
 വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ കൂടുതലായുള്ള വാതകങ്ങൾ ഏതൊക്കെ? - ഹൈഡ്രജൻ, ഹീലിയം
6
 ഏത് ബഹിരാകാശ ദൗത്യമാണ് വ്യാഴത്തിലെ അവ്യക്തമായ വളയങ്ങൾ കണ്ടെത്തിയത്? - വൊയേജർ 1 (1979)
7
 എത്ര ബഹിരാകാശ വാഹനങ്ങൾ വ്യാഴത്തിനെ സന്ദർശിച്ചിട്ടുണ്ട് - ഒൻപത്
8
 2016 ൽ വ്യാഴം സന്ദർശിച്ച ബഹിരാകാശവാഹനം - ജൂണോ
9
 വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ച നാസ വിക്ഷേപിച്ച പേടകം - ജൂണോ
10
 ജൂണോ വിക്ഷേപിച്ച വർഷം - 2011 ഓഗസ്റ്റ് 5
11
 സൗരോർജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ ദൂരം ബഹിരാകാശ യാത്ര നടത്തിയ പേടകം - ജൂണോ
12
 വ്യാഴത്തിൽ കാണുന്ന വലിയ ചുവന്ന പൊട്ട് എന്താണ്? - ഏകദേശം ഭൂമിയുടെ രണ്ടിരട്ടി വലുപ്പമുള്ള വമ്പൻ കൊടുങ്കാറ്റ്
13
 വ്യാഴത്തിലെ ചുവന്നപൊട്ട് കണ്ടെത്തിയത് - റോബർട്ട് ഹുക്ക് (1664)
14
 ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം - 9 മണിക്കൂർ 55 മിനിറ്റ്
15
 സൂര്യനെ ഒരുതവണ വലംവയ്ക്കാൻ വ്യാഴത്തിന് എത്ര ഭൗമവർഷങ്ങൾ വേണം? - പന്ത്രണ്ട്
16
 റോമൻ പുരാണമനുസരിച്ച് ആരാണ് ജൂപ്പിറ്റർ? - ദൈവങ്ങളുടെ രാജാവ്
17
 ബാഹൃഗ്രഹങ്ങളില്‍ സൂര്യനോട്‌ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഗ്രഹം - വ്യാഴം
18
 ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹം - വ്യാഴം
19
 റോമന്‍ മിതോളജിയില്‍ സ്വര്‍ഗത്തിന്റെ അധിദേവന്റെ പേരില്‍ (ജൂപ്പിറ്റര്‍) അറിയപ്പെടുന്ന ഗ്രഹം - വ്യാഴം
20
 ഭാരതീയ സങ്കല്‍പത്തിലെ ബൃഹസ്പതിയുടെ പേരില്‍ അറിയപ്പെടുന്ന ഗ്രഹം - ജൂപ്പിറ്റര്‍
21
 ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം - ജൂപ്പിറ്റര്‍
22
 വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം - പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ
23
 ഗുരുത്വാകര്‍ഷണബലം ഏറ്റവും കൂടിയ ഗ്രഹം - ജൂപ്പിറ്റര്‍
24
 വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം - ഹൈഡ്രജൻ
25
 1994-ല്‍ ഏത്‌ ഗ്രഹത്തില്‍ പതിച്ച വാല്‍ നക്ഷത്രമാണ്‌ ഷുമാക്കര്‍ ലെവി-9 - ജൂപ്പിറ്റര്‍
26
 സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രതിചക്രവാതം - വ്യാഴത്തിലെ ഗ്രേറ്റ് റെഡ് സ്പോട്ട്
27
 അമേരിക്കയിലെ നാസ 1989-ല്‍ ഗലീലിയോ പേടകം വിക്ഷേപിച്ചത്‌ ഏത്‌ ഗ്രഹത്തെക്കുറിച്ച്‌ പഠിക്കാനാണ്‌ - ജൂപ്പിറ്റര്‍
28
 അമേരിക്ക 1972-ല്‍ പയനിയർ 10 പേടകം വിക്ഷേപിച്ചത്‌ ഏത്‌ ഗ്രഹത്തെക്കുറിച്ച്‌ പഠിക്കാനാണ്‌ - ജൂപ്പിറ്റര്‍
29
 സൗരയൂഥത്തിൽ പലായന പ്രവേഗം കൈവരിച്ച ആദ്യത്തെ പേടകം - പയനിയർ 10
30
 ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌, ലിറ്റില്‍ റെഡ്‌ സ്പോട്ട്‌ എന്നിവ കാണപ്പെടുന്ന ഗ്രഹം - ജൂപ്പിറ്റര്‍
31
 ഏത്‌ ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ചേര്‍ന്നാണ്‌ ചെറു സൗരയൂഥം എന്നറിയപ്പെടുന്നത്‌ - ജൂപ്പിറ്റര്‍
32
 അയോ, യൂറോപ്പ, ഗാനിമീഡ്‌, കാലിസ്റ്റോ എന്നിവ ഏത്‌ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ്‌ - ജൂപ്പിറ്റര്‍
33
 സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം - ഗാനിമീഡ്‌
34
 സൗരയൂഥത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഉപഗ്രഹം - കാലിസ്റ്റോ
35
 സൗരയൂഥത്തിലെ ഏറ്റവും വലിയ നാലാമത്തെ ഉപഗ്രഹം - അയോ
36
 സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം - അയോ
37
 ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം - അയോ
38
 സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന ഉപഗ്രഹം - യൂറോപ്പ
39
 വസ്തുക്കള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ഭാരമനുഭവപ്പെടുന്ന ഗ്രഹം - വ്യാഴം
40
 ഏറ്റവും ഉയര്‍ന്ന പലായന പ്രവേഗനിരക്ക്‌ അനുഭവപ്പെടുന്ന ഗ്രഹം - വ്യാഴം
41
 വ്യാഴത്തിന്റെ പലായന പ്രവേഗം - 59.5 കി.മീ/ സെക്കന്റ്
42
 വന്‍തോതില്‍ റേഡിയോ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന ഗ്രഹം - വ്യാഴം
43
 ദ്രവഗ്രഹം എന്നറിയപ്പെടുന്നത് - ജൂപ്പിറ്റര്‍
44
 ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടുപിടിച്ചത് - ഗലീലിയോ ഗലീലി
45
 ഏറ്റവും ശക്തമായ കാന്തിക മണ്ഡലമുള്ള ഗ്രഹം - വ്യാഴം
46
 സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ഏതിലാണ്‌ ഒരു വസ്തുവിന്‌ ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുക? - വ്യാഴം
47
 ജൂണോ എന്ന ദൗത്യം നാസ അയച്ചത്‌ ഏത്‌ ഗ്രഹത്തിലേക്കാണ്‌? - വ്യാഴം
48
 1610 ൽ വ്യാഴത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഗലീലിയോ ഗലീലി
Mars

ചൊവ്വം (Mars)

1
 സൗരയൂഥത്തിലെ രണ്ടാമത്തെ ചെറിയ ഗ്രഹം - ചൊവ്വ
2
 ചൊവ്വാഗ്രഹത്തിലെ ഏറ്റവും ഉയരം കൂടിയ പർവതം - ഒളിംപസ് മോൺസ്
3
 സൂര്യനിൽ നിന്ന് നാലാമത് സ്ഥിതിചെയ്യുന്ന ഗ്രഹം ഏത്? - ചൊവ്വ
4
 റോമൻ പുരാണം അനുസരിച്ച് ആരാണ് ചൊവ്വ? - യുദ്ധദേവത
5
 സൂര്യനെ വലംവയ്ക്കാൻ ചൊവ്വയ്ക്ക് ഏകദേശം എത്ര ഭൗമദിനങ്ങൾ വേണം? - 687 ദിവസങ്ങൾ
6
 ചൊവ്വയുടെ ഭ്രമണക്കാലം - 24 മണിക്കൂർ 37 മിനിറ്റ്
7
 ചൊവ്വയ്ക്ക് എത്ര ഉപഗ്രഹങ്ങളുണ്ട്? - രണ്ട്
8
 ചൊവ്വയുടെ ഉപഗ്രഹങ്ങൾ - ഫോബോസ്, ഡെയ്മോസ്
9
 സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം - ഡെയ്മോസ്
10
 'കറുത്ത ചന്ദ്രൻ' എന്നറിയപ്പെടുന്നത് - ഫോബോസ്
11
 ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹം - ഫോബോസ്
12
 ആദ്യത്തെ വിജയകരമായ ചൊവ്വാദൗത്യം ഏത്? - മറിനർ 4 (1965)
13
 ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ ഭ്രമണം ചെയ്ത ആദ്യ ബഹിരാകാശ പേടകം - മറിനർ 9 (ചൊവ്വ)
14
 ചൊവ്വ ചുവന്നിരിക്കുന്നതിന്റെ കാരണമെന്ത്? - ചൊവ്വയുടെ മണ്ണിലെ ഇരുമ്പ് ധാതുക്കളിലെ ഓക്സീകരണം (തുരുമ്പിക്കൽ) കാരണം
15
 ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം - ചൊവ്വ
16
 ജീവജാലങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹം - ചൊവ്വ
17
 ചൊവ്വയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് തിരിച്ചടിയാകുന്ന രാസവസ്തു - പെർക്ലോറേറ്റ്
18
 ചൊവ്വയിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു ഗവേഷകന്റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം 2015 - ൽ പുറത്തിറങ്ങി. ഏതാണ് ആ ചിത്രം? - ദ് മാർഷ്യൻ മാർസ്
19
 ചൊവ്വാവാസികൾ ഭൂമി ആക്രമിക്കുന്ന കഥ പറഞ്ഞ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന നോവൽ എഴുതിയതാര്? - എച്ച്.ജി.വെൽസ്
20
 ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡെയ്മോസ് എന്നിവ കണ്ടെത്തിയതാര് - അസഫ് ഹാൾ (1877)
21
 ചൊവ്വയുടെ ഉപരിതലത്തിൽകൂടി സഞ്ചരിച്ച ആദ്യത്തെ റോബോട്ട് - സോജേർണർ
22
 റോമാക്കാരുടെ യുദ്ധദേവനായ മാഴ്‌സിന്റെ പേരില്‍ അറിയപ്പെടുന്ന ഗ്രഹം - ചൊവ്വ
23
 ചൊവ്വയിൽ അന്തരീക്ഷത്തിന്റെ വ്യാപ്തി - 11 KM
24
 തുരുമ്പിച്ച ഗ്രഹം, ഫോസിൽ ഗ്രഹം എന്നറിയപ്പെടുന്നത് - ചൊവ്വ
25
 2003 ൽ അമേരിക്ക ചൊവ്വയിലേക്ക് വിക്ഷേപിച്ച യന്ത്രമനുഷ്യൻ - സ്പിരിറ്റ്
26
 സ്പിരിറ്റ് ചൊവ്വയിൽ ഇറങ്ങിയ സ്ഥലം - ഗുസേവ് ക്രേറ്റർ (നിലവിൽ കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ)
27
 കാൾ സാഗൻ സ്മാരകം സ്ഥിതിചെയ്യുന്നത് - ചൊവ്വ
28
 സ്പിരിറ്റിന് ശേഷം അമേരിക്ക ചൊവ്വയിലേക്ക് അയച്ച പേടകം - ഓപ്പർച്യുണിറ്റി (2004)
29
 ഓപ്പർച്യുണിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം - മെറിഡിയാനി പ്ലാനം
30
 15 വർഷത്തിനുശേഷം 2018ൽ ദൗത്യം പൂർത്തീകരിച്ച അമേരിക്കയുടെ ചൊവ്വ പര്യവേഷണ പേടകം - ഓപ്പർച്യുണിറ്റി
31
 ഭൂമിയുടേതുപോലെ ധ്രുവങ്ങളില്‍ ഐസ്‌ പാളികളുള്ള ഗ്രഹം - ചൊവ്വ
32
 സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്കായ വാലിസ്‌ മറൈനെറിസ്‌ ഏത്‌ ഗ്രഹത്തിലാണ്‌ - ചൊവ്വ
33
 സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഒളിംപസ് മോൺസ് ഏത്‌ ഗ്രഹത്തിലാണ്‌ - ചൊവ്വ
34
 ബുധന്‍ കഴിഞ്ഞാല്‍ പ്രദക്ഷിണപഥത്തിന്‌ ഏറ്റവും വൃത്താകൃതി കുറഞ്ഞ ഗ്രഹം - മാർസ്
35
 ഏത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് ആണവ ഓക്സിജൻ കണ്ടെത്തിയത് - മാർസ്
36
 അന്തര്‍ഗ്രഹങ്ങളില്‍ സൂര്യനില്‍നിന്ന്‌ ഏറ്റവും അകലെയായി സ്ഥിതിചെയ്യുന്ന ഗ്രഹം - മാർസ്
37
 അച്ചുതണ്ടിന്റെ ചരിവ്‌ ഭൂമിയുടേതിനു സമാനമായതും ഭൂമിയിലേതുപോലെ ഋതുക്കള്‍ അനുഭവപ്പെടുന്നതുമായ ഗ്രഹം - മാർസ്
38
 ഏത്‌ ഗ്രഹത്തെ നിരീക്ഷിക്കാന്‍ 1975-ല്‍ അമേരിക്ക അയച്ച പര്യവേഷണ വാഹനമാണ്‌ വൈക്കിംഗ്‌ - 1? - മാർസ്
39
 വൈക്കിംഗ്‌ ഇറങ്ങിയ ചൊവ്വയിലെ സ്ഥലം - ക്രൈസ് പ്ലാനിറ്റിയ
40
 ഏത്‌ ഗ്രഹത്തെക്കുറിച്ച്‌ പഠിക്കാന്‍ നാസ വിക്ഷേപിച്ചതാണ്‌ പാത്ത്‌ ഫൈന്‍ഡര്‍? - മാർസ്
41
 'അറേബ്യൻ ടെറ' എന്ന ഗർത്തം സ്ഥിതിചെയ്യുന്നത് - ചൊവ്വ
42
 കൊളംബിയ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സ്മരണാര്‍ഥമുള്ള കൊളംബിയ മെമ്മോറിയല്‍ സ്റ്റേഷന്‍ ഏത്‌ ഗ്രഹത്തിലാണ്‌ - മാർസ്
43
 കാള്‍ സാഗന്‍ സ്പേസ്‌ സ്റ്റേഷന്‍ ഏത്‌ ഗ്രഹത്തിലാണ്‌ - മാർസ്
44
 ഏതു ഗ്രഹത്തിലേക്കാണ്‌ ക്യൂരിയോസിറ്റി എന്ന പേടകം അയച്ചത്‌ - മാർസ്
45
 ചൊവ്വയിൽ ജീവന്റെ സാന്നിധ്യം അറിയാൻ അമേരിക്ക അയച്ച പേടകം - ക്യൂരിയോസിറ്റി
46
 ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം - ഗേൽ ക്രേറ്റർ
47
 ക്യൂരിയോസിറ്റി ചൊവ്വയിലേക്ക് ഇറങ്ങുന്നതിന് മുമ്പുള്ള ഏഴ് അതിനിർണായക നിമിഷങ്ങൾ അറിയപ്പെടുന്നത് - ഏഴ് സംഭ്രമനിമിഷങ്ങൾ
48
 ഏതു ഗ്രഹത്തിലെ പാറയ്ക്കാണ് നാസ 'റോളിങ് സ്റ്റോൺസ് റോക്ക്' എന്ന് നാമകരണം ചെയ്തത് - ചൊവ്വ
49
 2013ൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ച പേടകം - മാവേൻ (MAVEN)
50
 സൂര്യനുമായുള്ള ഇടപഴകലാണ് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് മുഖ്യകാരണമെന്ന് കണ്ടെത്തിയ നാസയുടെ പേടകം - മാവേൻ
51
 2014 ഒക്ടോബർ 19ന് ചൊവ്വാ ഗ്രഹത്തിന് സമീപത്തുകൂടി കടന്നുപോയ വാൽനക്ഷത്രം - സൈഡിങ് സ്പ്രിങ്
Earth

ഭൂമി (Earth)

1
 ഇംഗ്ലീഷ് പേരിന് റോമൻ, ഗ്രീക്കു പുരാണങ്ങളുമായി ബന്ധമില്ലാത്ത ഏക ഗ്രഹം - ഭൂമി
2
 സൗരയൂഥത്തിൽ ജീവന്റെ സാനിധ്യമുള്ള ഏക ഗ്രഹം - ഭൂമി
3
 ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ് - സൂര്യൻ
4
 സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം - പ്രോക്സിമ സെന്റോറി
5
 അഷ്ടഗൃഹങ്ങളിൽ വലുപ്പത്തിൽ അഞ്ചാം സ്ഥാനം - ഭൂമി
6
 എത്ര ദിവസങ്ങൾ ചേർന്നതാണ് ഒരു ഭൗമ വർഷം? - 365 1/4
7
 ഭൂമിയുടെ ഭൂരിഭാഗവും എന്താണ്? - ജലം
8
 ഭൂമിയുടെ ഭ്രമണം - പടിഞ്ഞാറ് നിന്നും കിഴക്കോട്ട്
9
 ഒരു ഭ്രമണം പൂർത്തിയാക്കുവാൻ ഭൂമിക്ക് വേണ്ട സമയം - 23 മണിക്കൂർ 56 മിനിറ്റ് 4 സെക്കന്റ്
10
 ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം ഏത്? - നൈട്രജൻ
11
 ഭൂമിയെ ആദ്യമായി വലംവച്ച ഭൂവാസി? - ലെയ്ക്ക എന്ന നായ
12
 ഉൽക്കകളിൽനിന്നും മറ്റും ഭൂമിയെ രക്ഷിക്കുന്നതെന്ത്? - അന്തരീക്ഷം
13
 ഭൂമിയുടെ ഒരേയൊരു സ്വാഭാവിക ഉപഗ്രഹം? - ചന്ദ്രൻ
14
 എന്താണ് IERS? - ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റെഫറൻസ് സിസ്റ്റംസ് സർവീസ്
15
 ഭൂമിയിൽ വിവിധ കാലാവസ്ഥാമാറ്റങ്ങൾ ഉണ്ടാകാനുള്ള കാരണമെന്ത്? - അച്ചുതണ്ടിന്റെ ചരിവ്
16
 ഭൂമിയെക്കുറിച്ചുള്ള പഠനം? - ജിയോളജി
17
 ഭൂമിയുടെ ഏകദേശ പ്രായം? - 454 കോടി വർഷങ്ങൾ
18
 ഭൂമിയുടെ പരിക്രമണ കാലം - 365 ദിവസം 5 മണിക്കൂർ 48 മിനിറ്റ്
19
 ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണം - പരിക്രമണം
20
 നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയപ്പോൾ എന്തിനെക്കുറിച്ചാണ് 'ബിഗ്, ബ്രൈറ്റ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന് പറഞ്ഞത് - ഭൂമിയെ
21
 സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം - 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ്)
22
 ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം - 1.3 സെക്കന്റ്
23
 അന്തര്‍ഗ്രഹങ്ങളില്‍ ഏറ്റവും വലുത്‌ - ഭൂമി
24
 ഒരു ഉപഗ്രഹം മാത്രമുള്ള ഏക ഗ്രഹം - ഭൂമി
25
 മാതൃഗ്രഹത്തിന്റെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും വലിയ ഉപഗ്രഹമുള്ള ഗ്രഹം - ഭൂമി
26
 നീലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - ഭൂമി
27
 ജലഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം - ഭൂമി
28
 ശൂന്യാകാശത്തുനിന്നു നോക്കുമ്പോൾ ഭൂമി ഇളം നീല നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട് - ജലത്തിന്റെ സാന്നിധ്യം
29
 ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം - ഭൂമി
30
 ചന്ദ്രഗ്രഹണസമയത്ത്‌ സൂര്യനും ചന്ദ്രനുമിടയ്ക്ക്‌ വരുന്ന ഗോളം - ഭൂമി
31
 ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം ഏത് - ചന്ദ്രൻ
32
 വ്യക്തമായ അന്തരീക്ഷമുള്ള ഏക ഗ്രഹം - ഭൂമി
33
 അന്തര്‍ഗ്രഹങ്ങളില്‍ ഏറ്റവും സാന്ദ്രത കൂടിയത്‌ - ഭൂമി
34
 ടെറ (ലാറ്റിൻ) എന്ന പേരിലും അറിയപ്പെടുന്ന ഗ്രഹം - ഭൂമി
35
 ഗൈയ (ഗ്രീക്ക്) എന്ന പേരിലും അറിയപ്പെടുന്ന ഗ്രഹം - ഭൂമി
36
 ഭൗമഗ്രഹങ്ങളില്‍ ഏറ്റവും വലുപ്പം കൂടിയത്‌ - ഭൂമി
37
 ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം ഏതാണ് - ശുക്രൻ
38
 പ്ലേറ്റ്‌ ടെക്റ്റോണിക്സ്‌ എന്ന പ്രതിഭാസം കാണപ്പെടുന്ന ഏക ഗ്രഹം - ഭൂമി
39
 ഭൗമഗ്രഹങ്ങളില്‍ വലുപ്പം കൂടിയ ഉപഗ്രഹമുള്ള ഏകഗ്രഹം - ഭൂമി
40
 ഭൗമമണിക്കൂറായി ആചരിക്കുന്നതെപ്പോൾ - മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച
41
 ഭൗമമണിക്കൂർ ആചരിക്കാൻ തുടങ്ങിയതെപ്പോൾ - 2007 മുതൽ
42
 ഇന്ത്യയിൽ ഭൗമമണിക്കൂർ ആചരിക്കാൻ തുടങ്ങിയതെപ്പോൾ - 2009 മുതൽ
43
 ഏത് അന്താരാഷ്ട്ര സംഘടനയാണ് ഭൗമമണിക്കൂർ ആചരിക്കാൻ തുടക്കംകുറിച്ചത് - WWF (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ)
44
 ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്തരീക്ഷ പാളി ഏതാണ് - ട്രോപോസ്ഫിയര്‍
45
 ഏകദേശം 25000 കി.മീ ഉയരത്തിൽ ഭൂമിയ്ക്ക് ചുറ്റും കവചം തീർക്കുന്ന കാന്തിക വലയം - വാൻ അലൻ ബെൽറ്റ്
46
 ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയത് - ജെയിംസ് വാൻ അലൻ (1958)
Venus

ശുക്രൻ (Venus)

1
 പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത് - ശുക്രൻ (വീനസ്)
2
 ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം - ശുക്രൻ
3
 ഏറ്റവും തിളക്കമുള്ള ഗ്രഹം - വീനസ്
4
 സൗരയൂഥത്തിൽ ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങളുള്ള ഗ്രഹം - വീനസ്
5
 ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതകം - കാർബൺ ഡയോക്‌സൈഡ്
6
 ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ
7
 ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം - വീനസ്
8
 ഹരിതഗൃഹ വാതക പ്രഭാവം കാരണം ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന ഗ്രഹം - വീനസ്
9
 സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം - ശുക്രൻ (462 ഡിഗ്രി സെൽഷ്യസ്)
10
 ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്നത് - വീനസ്
11
 പ്രദോഷനക്ഷത്രം എന്നറിയപ്പെടുന്നത് - വീനസ്
12
 ഏറ്റവും കൂടുതൽ ഭ്രമണകാലയളവുള്ള ഗ്രഹം - വീനസ്
13
 ശുക്രൻ പ്രഭാത, പ്രദോഷ നക്ഷത്രങ്ങളാണെന്നു കണ്ടെത്തിയത് - പൈതഗോറസ്
14
 റോമൻ ജനതയുടെ പ്രണയദേവതയുടെ പേര് - വീനസ്
15
 റോമൻ സംസ്കാരത്തിലെ സൗന്ദര്യ, വസന്ത ദേവതകളുടെ പേര് നൽകപ്പെട്ട ഗ്രഹം - വീനസ്
16
 സൂര്യന്റെ അരുമ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗ്രഹം - വീനസ്
17
 ലൂസിഫർ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം - വീനസ്
18
 ശുക്രന്റെ പരിക്രമണകാലം - 225 ദിനങ്ങൾ
19
 ശുക്രന്റെ ഭ്രമണകാലം - 243 ദിനങ്ങൾ
20
 ഭ്രമണകാലം പരിക്രമണകാലത്തിനേക്കാൾ കൂടുതലുള്ള ഗ്രഹം - ശുക്രൻ
21
 വർഷത്തേക്കാളും ദിനത്തിന് ദൈർഘ്യം കൂടിയ ഗ്രഹം - വീനസ്
22
 സൂര്യനിൽ നിന്നുള്ള ശുക്രന്റെ അകലം - 0.7 അസ്‌ട്രോണോമിക്കൽ യൂണിറ്റ്
23
 സൂര്യപ്രകാശ പ്രതിഫലനം ഏറ്റവും കൂടുതലുള്ള ഗ്രഹം - വീനസ്
24
 രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണുവാൻ സാധിക്കുന്ന ഏറ്റവും തിളക്കമേറിയ ആകാശഗോളം - വീനസ്
25
 ശുക്രനിലെ തിളക്കത്തിന് കാരണം - ശുക്രമേഘങ്ങൾ മൂലമുള്ള സൂര്യപ്രകാശ പ്രതിഫലനം
26
 ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏക ഗ്രഹം - വീനസ്
27
 സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം - വീനസ്
28
 കിഴക്കുനിന്നും പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹങ്ങൾ - വീനസ്, യുറാനസ്
29
 വീനസിൽ സ്ഥിതിചെയ്യുന്ന ഏറ്റവം വലിയ കൊടുമുടി - മാക്‌സ്‌വെൽ മോണ്ട്സ്
30
 ശുക്രനിൽ സ്ഥിതിചെയ്യുന്ന വിശാലമായ പീഠഭൂമിയുടെ പേര് - ലക്ഷ്മിപ്ലാനം
31
 ശുക്രഗ്രഹത്തെ നിരീക്ഷിക്കുവാൻ വിക്ഷേപിച്ച ആദ്യ പേടകമായ മറീനർ 2 ഏതു രാജ്യത്തിന്റേതാണ് - അമേരിക്ക (1962)
32
 ശുക്രനെ പഠിക്കുന്നതിനായി വിനേറ ശ്രേണിയിൽപ്പെട്ട വാഹനങ്ങൾ വിക്ഷേപിച്ചത് - സോവിയറ്റ് യൂണിയൻ
33
 ശുക്രഗ്രഹത്തിന്റെ അരികിലൂടെ പറന്ന ആദ്യത്തെ മനുഷ്യനിര്‍മിത പേടകം - വിനേറ-1
34
 മറ്റൊരു ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം - വിനേറ-7 (ശുക്രനിൽ)
35
 ശുക്രനെ പഠിക്കുവാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം - വീനസ് എക്‌സ്പ്രസ്സ്
36
 ശുക്രനിലെ അന്തരീക്ഷത്തിൽ ഓസോൺ പാളിയുണ്ടെന്ന് നിരീക്ഷിച്ച ബഹിരാകാശ പേടകം - വീനസ് എക്‌സ്പ്രസ്സ്
37
 ശുക്രസംതരണം എന്നാലെന്ത് - ഭൂമിക്കും സൂര്യനുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം
38
 ശുക്രസംതരണം എന്ന പ്രതിഭാസം ആദ്യമായി പ്രവചിച്ചത് - കെല്ലർ
39
 ഏറ്റവും ഒടുവിലത്തെ ശുക്രസംതരണം ദൃശ്യമായത് എന്നായിരുന്നു - 2012 ജൂൺ 6
Mercury

ബുധൻ (Mercury)

1
 ബുധൻ എത്ര ദിവസംകൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത് - 88
2
 ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം - ബുധൻ (88 ഭൗമദിവസങ്ങൾ)
3
 ബുധന്റെ പരിക്രമണകാലം - 88 ഭൗമദിവസങ്ങൾ
4
 ബുധന്റെ ഭ്രമണകാലം - 59 ഭൗമദിവസങ്ങൾ
5
 ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങൾ - ബുധൻ, ശുക്രൻ
6
 അന്തരീക്ഷമില്ലാത്ത ഗ്രഹം - ബുധൻ
7
 ബുധനിൽ അന്തരീക്ഷമില്ലാത്തതിന് കാരണം - തീവ്രമായ താപവും, കുറഞ്ഞ പലായന പ്രവേഗവും
8
 സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധൻ
9
 ഗർത്തങ്ങൾക്ക് ഹോമർ, വാല്മീകി, വ്യാസൻ എന്നീ വ്യക്തികളുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം ഏത് - മെർക്കുറി (ബുധൻ)
10
 സൗരയൂഥത്തിൽ കൊടുങ്കാറ്റുവീശാത്ത ഏക ഗ്രഹം - മെർക്കുറി
11
 സൂര്യനോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രഹം - ബുധൻ
12
 സൗരയൂഥത്തിൽ ഏറ്റവും സാന്ദ്രതയേറിയതും ചൂടുള്ളതുമായ രണ്ടാമത്തെ ഗ്രഹം - ബുധൻ
13
 സൂര്യനിൽ നിന്നുള്ള മെർക്കുറിയുടെ അകലം - 0.4 അസ്‌ട്രോണോമിക്കൽ യൂണിറ്റ്
14
 റോമാക്കാരുടെ ദൈവമായ സന്ദേശവാഹകന്റെ നാമം നല്കപ്പെട്ട ഗ്രഹം - മെർക്കുറി
15
 മറുത എന്ന് വിളിക്കപ്പെട്ട ഗ്രഹം - മെർക്കുറി
16
 റോമാക്കാർ പ്രഭാതത്തിൽ ബുധനെ പറയുന്ന പേര് - അപ്പോളോ
17
 റോമാക്കാർ പ്രദോഷത്തിൽ ബുധനെ പറയുന്ന പേര് - ഹെർമിസ്
18
 മെർക്കുറിയുടെ വലിപ്പം - ഭൂമിയുടെ 1⁄10 വലിപ്പം
19
 ഭൂമിയുടെ അത്രതന്നെ സാന്ദ്രതയുള്ള ഗ്രഹം - മെർക്കുറി
20
 ഭൂമിയുടെ അത്രതന്നെ കാന്തിക മണ്ഡലമുള്ള ഗ്രഹം - മെർക്കുറി
21
 അച്ചുതണ്ടിന്‌ ചരിവ് ഏറ്റവും കുറഞ്ഞ സൗരയൂഥത്തിലെ ഗ്രഹം - ബുധൻ
22
 ബുധന്റെ പലായന പ്രവേഗം (Escape Velocity) - 4.25 കിലോമീറ്റർ/സെക്കന്റ്
23
 'ജലനക്ഷത്രം' എന്ന അപരനാമത്തിൽ ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ അറിയപ്പെടുന്ന ഗ്രഹം - മെർക്കുറി
24
 ഏറ്റവും കൂടിയ പരിക്രമണ വേഗമുള്ള ഗ്രഹം - ബുധൻ
25
 ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജത്തിന്റെ ആറ് ഇരട്ടിയിലധികം ലഭിക്കുന്ന ഗ്രഹം - ബുധൻ
26
 ഏറ്റവും വർത്തുള (വൃത്തഭ്രമണപഥം) ആകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന ഗ്രഹം - ബുധൻ
27
 ബുധന്റെ അകക്കാമ്പ് ഏതു ലോഹത്താൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു - ഇരുമ്പ്
28
 ബുധഗ്രഹത്തെ നിരീക്ഷിക്കുവാൻ അമേരിക്ക വിക്ഷേപിച്ച പേടകങ്ങൾ - മറീനർ 10 (1974), മെസഞ്ചർ (2004)
29
 മെസഞ്ചർ എന്ന ബഹിരാകാശ പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നതെന്ന് - 2015 ഏപ്രിൽ 30
Neptune

നെപ്ട്യൂൺ (Neptune)

1
 സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം ഏത്? - നെപ്റ്റ്യൂൺ
2
 ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ കാണാനാകാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹം ഏത്? - നെപ്റ്റ്യൂൺ
3
 നെപ്റ്റ്യൂണിനെ കണ്ടെത്തിയ വർഷം? - 1846
4
 ഒരു തവണ സ്വയം കറങ്ങാൻ നെപ്റ്റ്യൂണിന് എത്ര സമയം വേണം? - 16 മണിക്കൂർ
5
 നെപ്റ്റ്യൂണിലെ ഒരു വർഷം ഭൂമിയിലെ എത്ര വർഷങ്ങൾക്ക് തുല്യമാണ്? - 165 വർഷങ്ങൾക്ക്
6
 എന്തിൽനിന്നാണ് നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങൾക്ക് പേര് കിട്ടിയത്? - ഗ്രീക്ക് പുരാണത്തിലെ സമുദ്രദേവതകളിൽനിന്നും വനദേവതമാരിൽനിന്നും
7
 ഇതുവരെയുള്ള ഗവേഷണങ്ങളിൽ നെപ്റ്റ്യൂണിന്റെ എത്ര വളയങ്ങൾ കണ്ടെത്തിയിട്ടുണ്ട്? - ആറ്
8
 നെപ്റ്റ്യൂണിന് സമീപത്തെത്തിയ ഒരേയൊരു ബഹിരാകാശ വാഹനം? - വോയേജർ 2 (1977)
9
 സൗരയൂഥത്തിൽ ഏറ്റവും ശക്തമായി കാറ്റുവീശുന്ന ഗ്രഹം ഏത്? - നെപ്റ്റ്യൂൺ
10
 'മാന്ത്രികന്റെ കണ്ണ്' എന്ന ചുഴലിക്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം - നെപ്റ്റ്യൂൺ
11
 ഗണിതശാസ്ത്ര പ്രവചനങ്ങളിലൂടെ ആദ്യമായി സ്ഥാന നിർണയം നടത്തിയ ഗ്രഹം ഏത്? - നെപ്റ്റ്യൂൺ
12
 ഏറ്റവും ഒടുവിൽ കണ്ടെത്തിയ ഗ്രഹം - നെപ്റ്റ്യൂൺ
13
 ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് നീറിഡ് - നെപ്റ്റ്യൂൺ
14
 നീല നിറമുള്ള അന്തരീക്ഷമുള്ള ഗ്രഹം - നെപ്റ്റ്യൂൺ
15
 1846 സെപ്തംബര്‍ 23 ന്‌ ഉർബയിൻ ലി വെരിയർ, ജോണ്‍ കൗച്ച് ആദംസ്‌, ജൊഹാൻ ഗാലി എന്നിവര്‍ ചേര്‍ന്ന്‌ കണ്ടെത്തിയ ഗ്രഹം - നെപ്റ്റ്യൂൺ
16
 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളുള്ള വലയങ്ങളുള്ള ഗ്രഹം - നെപ്റ്റ്യൂൺ
17
 ഗ്രേറ്റ്‌ ഡാര്‍ക്‌ സ്പോട്ട്‌, മാന്ത്രികന്റെ കണ്ണ്‌ എന്നീ കൊടുങ്കാറ്റ്‌ മേഖലകള്‍ ഉള്ള ഗ്രഹം - നെപ്റ്റ്യൂൺ
18
 ട്രൈറ്റൻ ഏത്‌ ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്‌ - നെപ്റ്റ്യൂൺ
19
 മാതൃഗൃഹത്തിന്റെ ഭ്രമണദിശയുടെ എതിർദിശയിലേക്കു കറങ്ങുന്ന ഉപഗ്രഹം - ട്രൈറ്റൻ
20
 സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയ ഉപഗ്രഹം - ട്രൈറ്റൻ
21
 നെപ്റ്റ്യൂണിന്റെ പലായനപ്രവേഗം - 23.5 km/sec
22
 റോമന്‍ പുരാണങ്ങളിലെ സമുദ്രദേവന്റെ (വരുണൻ) പേരില്‍ അറിയപ്പെടുന്ന ഗ്രഹം - നെപ്റ്റ്യൂൺ
23
 ആരുടെ പേരിൽ നിന്നാണ് നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത് - ഗ്രീക്ക് പുരാണങ്ങളിലെ ജലദേവതമാരുടെ പേരിൽ നിന്ന്
24
 ഏറ്റവും അവസാനമായി കണ്ടുപിടിച്ച നെപ്റ്റ്യൂണിന്റെ ഉപഗ്രഹം - S/2004 N1
25
 ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന രണ്ടാമത്തെ ഗ്രഹം - നെപ്റ്റ്യൂൺ
26
 ശുക്രന്‍ കഴിഞ്ഞാല്‍ ഏറ്റവും വൃത്താകൃതിയുള്ള പ്രദക്ഷിണപഥമുള്ള ഗ്രഹം - നെപ്റ്റ്യൂൺ
27
 ഏറ്റവും കുറഞ്ഞ വേഗത്തില്‍ പ്രദക്ഷിണം (പരിക്രമണം) ചെയ്യുന്ന ഗ്രഹം - നെപ്റ്റ്യൂൺ
28
 നെപ്റ്റ്യൂണിന്റെ പരിക്രമണകാലം - 165 ഭൗമവർഷങ്ങൾ
29
 നെപ്റ്റ്യൂണിന്റെ ഭ്രമണകാലം - 16 മണിക്കൂർ 6 മിനുറ്റ്
30
 നെപ്റ്റ്യൂണിന്റെ പരിക്രമണ വേഗത - 5.4 km/sec
31
 നെപ്റ്റ്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ - ഉർബയിൻ ലി വെരിയർ
Dwarf Planets

കുള്ളൻ ഗ്രഹങ്ങൾ (Dwarf Planets)

1
 സ്വന്തമായി ഭ്രമണപഥം ഇല്ലാത്തതും സൂര്യനെ ചുറ്റുന്നതുമായ ആകാശഗോളങ്ങൾ അറിയപ്പെടുന്നത് - കുള്ളൻ ഗ്രഹങ്ങൾ
2
 ഗ്രഹനിയമങ്ങൾ പാലിക്കാത്ത ആകാശഗോളങ്ങളെ വിളിക്കപ്പെടുന്നത് - കുള്ളൻ ഗ്രഹങ്ങൾ
3
 സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം - അഞ്ച്
4
 സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങൾ - പ്ലൂട്ടോ, ഇറിസ്, സൈറസ്, മേക്ക്‌മേക്ക്‌, ഹൗമിയ
5
 റോമന്‍ മിതോളജിയില്‍ പാതാളദേവന്റെ പേരില്‍ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം - പ്ലൂട്ടോ
6
 ഗ്രഹപദവിയിൽ നിന്നും റദ്ദാക്കപ്പെട്ട ഗ്രഹം - പ്ലൂട്ടോ
7
 1930 ൽ പ്ലൂട്ടോയെ കണ്ടെത്തിയത് - ക്ലൈഡ് ടോംബോ
8
 പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദാക്കിയ സംഘടന - അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (ഐ.എ.യു)
9
 അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ പ്ലൂട്ടോയെ കുള്ളൻഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തിയത് - 2006 ഓഗസ്റ്റ് 24
10
 പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്നും റദ്ദാക്കാൻ കാരണം - നെപ്റ്റ്യൂണിന്റെ ഭ്രമണപഥം മുറിച്ചു കടക്കുന്നു, സ്വന്തം ഉപഗ്രഹമായ ഷാരോണിനെ ചുറ്റുന്നു, പിണ്ഡം ചന്ദ്രന്റെ 1/6 മാത്രം, കുറഞ്ഞ ഗുരുത്വാകർഷണ ബലം
11
 ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ പുനർനിർവ്വചിച്ചത് - പ്ലൂട്ടോയിഡ് (2008 ജൂൺ 12ന്)
12
 പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്നത് - പ്ലൂട്ടോയും ഇറിസും
13
 പ്ലൂട്ടോയും ഇറിസും സ്ഥിതി ചെയ്യുന്നത് - കൂയ്പർ ബെൽറ്റിൽ
14
 കൂയ്പർ ബെൽറ്റ് ആരംഭിക്കുന്നത് - നെപ്റ്റ്യൂണിന്റെ ഭ്രമണപഥം മുതൽ
15
 സൂര്യനിൽ നിന്നും ഏതാണ്ട് 30 - 55 അസ്ട്രോണമിക്കൽ യൂണിറ്റ് വരെ വ്യാപിച്ചു കിടക്കുന്ന ധൂളീപടലങ്ങളുടെയും ഹിമപദാർത്ഥങ്ങളുടേയും മേഖല - കൂയ്പർ ബെൽറ്റ്
16
 പ്ലൂട്ടോയെ ചുറ്റുന്ന ആകാശഗോളങ്ങൾ - നിക്സ്, ഹൈഡ്ര, ഷാരൺ, കെർബെറോസ്, സ്റ്റൈക്‌സ്
17
 പ്ലൂട്ടോയെ ഭ്രമണം ചെയ്യുന്ന ഏറ്റവും വലിയ ഉപഗ്രഹം - ഷാരൺ
18
 ഷാരണിനെ ജയിംസ് ക്രിസ്റ്റി കണ്ടെത്തിയത് വർഷം - 1978
19
 പ്ലൂട്ടോയെക്കുറിച്ച് പഠിക്കാനായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച ബഹിരാകാശ വാഹനം - ന്യൂ ഹൊറൈസൺസ് (2006 ജനുവരി 19 ൽ)
20
 ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയിൽ എത്തിച്ചേർന്ന വർഷം - 2015 ജൂലൈ
21
 പ്ലൂട്ടോയെ ചുറ്റുന്ന ഷാരോണിൽ മലകളെയും ഗർത്തങ്ങളെയും കണ്ടെത്തിയ അമേരിക്കൻ ബഹിരാകാശ പേടകം - ന്യൂ ഹൊറൈസൺസ്
22
 2019 മേയിൽ ഹൊറൈസൺസ് സ്പേസ് ക്രാഫ്റ്റ് ജലാംശം കണ്ടെത്തിയത് - അൾട്ടിമ തുലെ (കൂയ്പർ ബെൽറ്റ്)
23
 പ്ലൂട്ടോയുടെ ബഹിരാകാശ പേടകമായ ന്യൂ ഹൊറൈസൺസിന്റെ ഊർജ്ജ സ്രോതസ്സ് - പ്ലൂട്ടോണിയം
24
  ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ ഏത് കുള്ളൻ ഗ്രഹത്തിലെ കുന്നുകൾക്കാണ് ടെൻസിങ് നോർഗെയുടെയും എഡ്‌മണ്ട് ഹിലാരിയുടെയും പേരുകൾ നാമകരണം ചെയ്തത് - പ്ലൂട്ടോ
25
 ഏറ്റവും വലിയ കുള്ളൻ ഗ്രഹം - ഇറിസ്
26
 ഇറിസിനെ മൈക്ക് ബ്രൗൺ കണ്ടുപിടിച്ച വർഷം - 2005
27
 ഇറിസിന്റെ മറ്റൊരു പേര് - ക്സെന
28
 ഇറിസിനെ ചുറ്റുന്ന ആകാശഗോളം - ഡിസ്നോമിയ
29
 ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം - സൈറസ്
30
 ഗൂസെപ്പി പിയാസി സൈറസിനെ കണ്ടെത്തിയ വർഷം - 1801
31
 അന്തർസൗരയൂഥത്തിൽ സ്ഥിതിചെയ്യുന്ന ഏക കുള്ളൻ ഗ്രഹം - സൈറസ്
32
 ഏറ്റവും വലിയ ക്ഷുദ്രഗ്രഹം കൂടിയായ കുള്ളൻ ഗ്രഹം - സൈറസ്
33
 സൈറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ചത് - 2006
34
 മേക്ക്‌മേക്കിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ചത് - 2005
35
 നെപ്റ്റ്യൂണിന്റെ ഭ്രമണപഥത്തിന്റെ സമീപമുള്ള കുള്ളൻ ഗ്രഹമായ ഹൗമിയ കണ്ടെത്തിയ വർഷം - 2004
36
 സൂര്യനോട് അടുത്തായി മൂന്നാമതായി ചുറ്റുന്ന കുള്ളൻ ഗ്രഹം - ഹൗമിയ
Solar System

സൗരയൂഥം (Solar System)

1
 സൗരയൂഥം ഏത് ഗാലക്‌സിയുടെ ഭാഗമാണ്? - ക്ഷീരപഥം
2
 ക്ഷീരപഥത്തിന്റെ കേന്ദ്രവും സൂര്യനും തമ്മിലുള്ള അകലം? - 28000 പ്രകാശവർഷങ്ങൾ
3
 സൗരയൂഥത്തിന്റെ പ്രായം എത്ര - ഏകദേശം 460 കോടി വർഷം
4
 'നീലഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏത്? - ഭൂമി
5
 'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ഗ്രഹം ഏത്? - ചൊവ്വ
6
 സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം ഏത്? - നെപ്ട്യൂൺ
7
 സൂര്യ പര്യവേഷണത്തിനായി 2018 ഓഗസ്റ്റ് 12 ന് നാസ വിക്ഷേപിച്ച പേടകം ഏത്? - പാർക്കർ സോളാർ പ്രോബ്
8
 എന്താണ് നിബിരു? - ഭൂമിയിൽവന്നിടിച്ച് ലോകാവസാനത്തിന് കാരണമാകുമെന്ന് കരുതിയിരുന്ന സാങ്കൽപിക ഗ്രഹം
9
 സൂര്യനിൽനിന്ന് ഒരുപാട് അകലെയായതിനാൽ നട്ടുച്ചയും നിലാവുള്ള രാത്രിയാണെനിക്ക്. മുമ്പ് ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഈ 'ഞാൻ' ആരാണ്? - പ്ലൂട്ടോ
10
 ഭൂമിയിലല്ലാതെ മനുഷ്യർ കാലുകുത്തിയിട്ടുള്ള ബഹിരാകാശത്തെ ഒരേയൊരു ഇടം ഏത്? - ചന്ദ്രൻ
11
 ഇന്റർസ്റ്റെല്ലാർ സ്പേസ് എന്നതിന്റെ അർഥം എന്ത്? - നക്ഷത്രങ്ങൾക്ക് ഇടയിലുള്ള സ്ഥലം
12
 സൗരയൂഥഗ്രഹങ്ങളിൽ വലുപ്പംകൊണ്ട് ഭൂമി എത്രാം സ്ഥാനത്താണ്? - അഞ്ച്
13
  ഭൂമിയുടെ പ്രായമെത്ര? - ഏകദേശം 454 കോടി വർഷം
14
 ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരമെത്ര? - 14,72,05,475 കിലോമീറ്റർ
15
 ഭൂമിയ്ക്ക് ഒരേയൊരു സ്വാഭാവിക ഉപഗ്രഹമേ ഉള്ളൂ. ഏതാണത്? - ചന്ദ്രൻ
16
 ലാറ്റിൻ ഭാഷയിൽ ഭൂമി മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഏതാണാ പേര്? - ടെറ
17
 ഭൂമിയുടെ ഊർജസ്രോതസ്സായ നക്ഷത്രം ഏത്? - സൂര്യൻ
18
 സൂര്യനിൽനിന്ന് വെളിച്ചം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം എത്ര? - 8 മിനിറ്റ് 20 സെക്കന്റ്
19
 ഭൂമധ്യരേഖയിൽ ഭൂമിയുടെ ചുറ്റളവ് എത്ര? - 40,075 കിലോമീറ്റർ
20
 ഭൂമധ്യരേഖയിൽ ഭൂമിയുടെ വ്യാസം എത്ര? - 12,756 കിലോമീറ്റർ
21
 ദ്രാവകരൂപത്തിൽ ജലം ഉള്ള സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹമാണ് ഭൂമി. ശരിയോ തെറ്റോ? - ശരി
22
 ഭൂമി ഒഴിച്ച് മറ്റെല്ലാ സൗരയൂഥ ഗ്രഹങ്ങളുടെയും പേരുവന്നത് ഗ്രീക്ക് അല്ലെങ്കിൽ റോമൻ ദേവൻമാരുടെയോ ദേവതകളുടെയോ പേരിൽ നിന്നാണ്. ഭൂമിയ്ക്ക് പേരു ലഭിച്ചത് എവിടെനിന്ന്? - നിലം എന്നർത്ഥം വരുന്ന ജർമേനിക് വക്കിൽനിന്ന്
23
 എത്ര സമയംകൊണ്ടാണ് ഭൂമി സൂര്യനെ ചുറ്റുന്നത്? - 365 ദിവസം അഞ്ചു മണിക്കൂർ 48 മിനിറ്റ്
24
 അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത്? - ഭൂമി
25
 ഭൂമി ഏതു ദിശയിലാണ് സൂര്യനെ ചുറ്റുന്നത്? - പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
26
 ഭൂമിയിൽനിന്ന് സൂര്യനിലേക്കുള്ള ദൂരത്തെ വിളിക്കുന്ന പേരെന്ത്? - അസ്ട്രോണമിക്കൽ യൂണിറ്റ്
27
 ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത്? - ഭൂമിയുടെ ഭ്രമണം
28
 സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യാൻ ഭൂമിയ്ക്കു വേണ്ട സമയമെത്ര? - 23,934 മണിക്കൂർ
29
 അൽപം ചരിഞ്ഞ അച്ചുതണ്ടിലാണ് ഭൂമി ഭ്രമണം ചെയ്യുന്നത്. എത്ര ഡിഗ്രിയാണ് ഈ ചരിവ്? - 23.4 ഡിഗ്രി
30
 ഭൂമിയിൽ ഋതുക്കൾ മാറിവരാൻ കാരണമെന്ത്? - ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്
31
 സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം? - ഭൂമി
32
 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം? - ശുക്രൻ
33
 ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം? - ചന്ദ്രൻ
34
 ഭൂമിയുടെ ഭാരമെത്ര? - 5.97 x 1024 കിലോഗ്രാം
35
 ജലം മൂന്ന് അവസ്ഥകളിലും സ്ഥിതിചെയ്യുന്ന സൗരയൂഥത്തിലെ ഏക ഗ്രഹം? - ഭൂമി
36
 1543 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ ഭൂമി അല്ല സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രം എന്ന് പ്രസ്താവിച്ച ഗവേഷകൻ? - നിക്കൊളാസ് കോപ്പർനിക്കസ്
37
 ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ജ്യോതിശാസ്ത്രജ്ഞൻ? - ഇറാത്തോസ്തനീസ്
38
 സൗരയൂഥത്തിലെ ഒരു ഗ്രഹത്തിന്റെ അതെ ഭ്രമണപഥത്തിൽ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളുടെ കൂട്ടമാണ് 'ട്രോജനുകൾ' ഏതാണാ ഗ്രഹം? - വ്യാഴം
39
 മറ്റേതെങ്കിലും ഗ്രഹമോ ഉപഗ്രഹമോ ഗ്രഹണം ചെയ്യുമ്പോൾ കൊമ്പുകൾ പോലെ കാണപ്പെടുന്നതിനാൽ 'കൊമ്പുള്ള ഗ്രഹം' എന്ന വിശേഷണമുള്ള ഗ്രഹമേത്? - ശുക്രൻ
40
 സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതുമായ ഗ്രഹമേത്? - ബുധൻ
41
 ഏറ്റവും വേഗത്തിൽ സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം? - ബുധൻ (88 ഭൗമദിവസം)
42
 സൂര്യനെ ചുറ്റിക്കറങ്ങാൻ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം? - നെപ്ട്യൂൺ (165 ഭൗമവർഷം
43
 റോമൻ പുരാണത്തിലെ സൗന്ദര്യ ദേവതയുടെ പേരുള്ള ഗ്രഹം? - ശുക്രൻ
44
 ഏറ്റവും തണുത്തുറഞ്ഞ ഗ്രഹം - യുറാനസ്
45
 ഗാലക്സികൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പഠിക്കാൻ 1990 ൽ 'നാസ' വിക്ഷേപിച്ച സ്പേസ് ടെലിസ്കോപ്പ്? - ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ്
46
 മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യമുണ്ടോ എന്നു പഠിക്കുന്ന ശാസ്ത്രശാഖ? - എക്സോബയോളജി
47
 ആദ്യത്തെ ചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച ആദ്യ രാജ്യം? - ഇന്ത്യ
48
 ചന്ദ്രയാത്രയെക്കുറിച്ചുള്ള 'റിട്ടേൺ ടു എർത്ത്', 'മെൻ ഫ്രം എർത്ത്', എന്നീ പ്രശസ്തകൃതികൾ എഴുതിയതാര്? - എഡ്വിൻ ആൽഡ്രിൻ
49
 ബഹിരാകാശസഞ്ചാരത്തിനിടെ കൊല്ലപ്പെട്ട ആദ്യ വ്യക്തി? - വ്ലാദിമിർ കൊമറോവ് (റഷ്യ - 1967)
50
 ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വ്യക്തിയാര്? - അനറ്റോളി സോളോവ്യോ (റഷ്യ)
51
 ആരാണ് തായ്കൊനോട്ട്? - ചൈനീസ് ബഹിരാകാശസഞ്ചാരി
52
 ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏതാണ്? - സ്പുട്നിക് - 1 (സോവിയറ്റ് യൂണിയൻ)
53
 ഉപഗ്രഹം വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം? - ജപ്പാൻ
54
 1957 നവംബർ മൂന്നിന് ലെയ്‌ക എന്ന നായയെ ഭ്രമണപഥത്തിലെത്തിച്ച സോവിയറ്റ് സ്പേസ്ക്രാഫ്റ്റ്? - സ്പുട്നിക് - 2
55
 ലോകത്തിലെ ആദ്യത്തെ ബഹിരാകാശസഞ്ചാരിയായ യൂറി ഗഗാറിൻ സഞ്ചരിച്ച ബഹിരാകാശവാഹനം? - വോസ്‌തോക് - 1
56
 സൗരയൂഥത്തിൽ ഇന്നുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ അഗ്നിപർവതം എവിടെയാണ്? ഇതിന്റെ പേരെന്ത്? - ചൊവ്വയിൽ, ഒളിംപസ് മോൺസ്
57
 സൗരയൂഥത്തിനു വെളിയിൽ വാസയോഗ്യമായ ഗ്രഹങ്ങളുടെ സാധ്യത അറിയുന്നതിനായി 2009 ൽ നാസ വിക്ഷേപിച്ച ബഹിരാകാശദർശിനി? - കെപ്ലർ
58
 2003 ൽ നാസ വിക്ഷേപിച്ച ഇരട്ട ചൊവ്വാ ദൗത്യവാഹനങ്ങൾ ഏതെല്ലാം? - സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി
59
 ഇന്റർസ്റ്റെല്ലാർ സ്പേസിൽ ആദ്യമായെത്തിയ ബഹിരാകാശ വാഹനം? - വൊയേജർ - 1
60
 മനുഷ്യന്റെ ഇതുവരെയുള്ള സൂര്യ ദൗത്യങ്ങളിൽ ഏറ്റവും വേഗമേറിയത് എന്ന റെക്കോർഡ് 2018 ൽ സ്വന്തമാക്കിയ സ്പേസ്ക്രാഫ്റ്റ് ഏത്? - പാർക്കർ സോളാർ പ്രോബ് (നാസ)
61
 സൂര്യനെ 'സന്ദർശിക്കുന്ന' ആദ്യത്തെ ബഹിരാകാശവാഹനം എന്ന ലക്ഷ്യവുമായി നാസ, പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചത് എന്നാണ്? - 2018 ഓഗസ്റ്റ് 12 ന്
62
 ഏതൊക്കെ സ്പേസ് ഏജൻസികൾ ചേർന്നാണ് രാജ്യാന്തര ബഹിരാകാശനിലയം നിർമിച്ചത്? - NASA, Roscosmos, JAXA, ESA, CSA
63
 നാസ സൗരയൂഥത്തിനു പുറത്ത് കണ്ടെത്തിയ മറ്റൊരു സൗരയൂഥം - ട്രിപ്പിസ്റ്റ് 1
64
 സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ ജൂപിറ്റർ, സാറ്റേൺ, യുറാനസ്, നെപ്ട്യൂൺ എന്നിവയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ പേടകം - വൊയേജർ