Comptroller and Auditor General of India
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ചുമതല കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുക എന്നതാണ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വരവ് ചെലവ് കണക്കുകളിൽ മേൽനോട്ടം വഹിക്കുക, കണക്കുകൾ പരിശോധിക്കുക, പണം ദുർവിനിയോഗം ചെയ്യുന്ന കേസുകൾ പുറത്തുകൊണ്ടുവരിക, ഗവൺമെന്റുമായി ബന്ധപ്പെട്ട കേസുകൾ നിയമനിർമ്മാണ സഭയ്ക്ക് റിപ്പോർട്ട് ചെയ്യുക എന്നിവയാണ് സി.എ.ജിയുടെ ചുമതലകൾ. ഒരർഥത്തിൽ അദ്ദേഹം "പൊതുഖജനാവിന്റെ കാവൽക്കാര'നാണ്. ഇത് സംബന്ധിക്കുന്ന റിപ്പോർട്ട് കേന്ദ്രത്തെ സംബന്ധിക്കുന്നത് പ്രസിഡന്റിനും സംസ്ഥാനങ്ങളെ സംബന്ധിക്കുന്നത് അതത് ഗവണർമാർക്കും സമർപ്പിക്കേണ്ടതാണ്. സി.എ.ജിയെ നിയമിക്കുന്നത് പ്രസിഡന്റാണ്. ആറു വർഷമോ 65 വയസ്സുവരെയോ ഈ പദവിയിൽ തുടരാനാവും. സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന രീതിയിൽ മാത്രമേ സി.എ.ജിയെ നീക്കാനാവൂ.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1
പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നത്
2
'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെ അറിയപ്പെടുന്നത്
3
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം
4
ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ്
5
കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും വരവു ചെലവു കണക്കുകളിൽ പരിശോധിക്കുന്നത്
6
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത്
7
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി
8
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നത്
9
സി.എ.ജി രാജിക്കത്ത് നൽകുന്നത്
10
കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നതാർക്ക്
11
സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നതാർക്ക്
12
ഇന്ത്യയുടെ ആദ്യത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
13
ഇന്ത്യയുടെ ഇപ്പോഴത്തെ (പതിനാലാമത്തെ) സി.എ.ജി